പ്രിയമുള്ളവൾ: ഭാഗം 79
Sep 16, 2024, 22:03 IST
രചന: കാശിനാഥൻ
ഇവരു, ചേട്ടന്റെ കൂടെ വണ്ടിയോടിക്കുന്ന സുമേഷിന്റെ കുട്ടികളാണ്,, ഇവരുടെ അമ്മ, ഒരു തുണിക്കടയിൽ നിൽക്കുകയാണ്, ഇന്നലെ,ഇവിടെ വന്നിട്ട് പോയപ്പോഴാണ്,ആര്യയും എന്നോട് ചോദിച്ചത്, ഈ കുട്ടികളെ കൂടി പഠിപ്പിക്കാൻ പറ്റുമോ എന്ന്. പിന്നെ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പറഞ്ഞോളാൻ ഗീത ചേച്ചി പറഞ്ഞതുകൊണ്ട്, ഞാൻ ഇവരെയും കൂട്ടി പോന്നു. രണ്ടുപേരും എന്റെ കുട്ടികളുടെ ഒപ്പം തന്നെയാണ് പഠിക്കുന്നത്, അതേ പ്രായവും.. അതിനെന്താ ലിജി യാതൊരു കുഴപ്പവുമില്ല, കുട്ടികളൊക്കെ വരട്ടെ, നന്ദന മോള് നന്നായി പഠിപ്പിച്ചോളും, എന്തായാലും, ഇനി ക്രിസ്മസ് പരീക്ഷയല്ലേ വരാൻ പോകുന്നത്, അപ്പോൾ ഉറപ്പായിട്ടും ഇവർക്കൊക്കെ നല്ല മാർക്ക് കിട്ടും... അല്ലേ മോളെ... ഗീതമ്മ മരുമകളെ നോക്കിക്കൊണ്ട് ലിജിയോട് പറഞ്ഞത്. 7മണി കഴിയുമ്പോൾ, കുട്ടികളുടെ അച്ഛൻ ഓട്ടോയിൽ വരുമെന്നും, ഇവരെ നാലു പേരെയും ആ കൂടെ അയച്ചാൽ മതി എന്നും പറഞ്ഞു, ലിജി മടങ്ങിപ്പോയി. അങ്ങനെ ഐശ്വര്യമായിട്ട് നന്ദന ട്യൂഷൻ ക്ലാസ്സ് സ്റ്റാർട്ട് ചെയ്തു. ദേവനന്ദന, ഗൗരി നന്ദന നക്ഷത്ര, നയന. ഈ നാല് കുട്ടികളും കസേരയിൽ വന്നു ഇരുന്നു. വളരെ കൃത്യം ആയിട്ട് നന്നായി മനസിലാകൂന്ന രീതിയിൽ ആയിരുന്നു അവൾ അവരെ പഠിപ്പിച്ചത്. . അന്നത്തെ ക്ലാസിൽ പഠിപ്പിച്ച മുഴുവൻ കാര്യങ്ങളും കുട്ടികൾ നന്നായി പഠിച്ചു കഴിഞ്ഞു. ശേഷം,പിന്നിലെ പാഠഭാഗങ്ങൾ കൂടി അവൾ ഓരോന്നായി ചെക്ക് ചെയ്തു. ഹോംവർക്ക് ഒന്നും പ്രത്യേകിച്ച് വീട്ടിലേക്ക് കൊടുത്തു വിട്ടില്ല, ഇവിടെത്തന്നെ ഇരുന്ന് അവൾ എല്ലാം ചെയ്യിപ്പിക്കുകയായിരുന്നു. കുട്ടികൾ ഒക്കെ ഒരുപാട് വലിയ പഠിത്തക്കാര് ഒന്നുമല്ലെന്ന് അവൾക്ക് മനസ്സിലായി. അതുകൊണ്ട് അതിന്റേതായ രീതിയിൽ ആയിരുന്നു നന്ദന അവരെ പഠിപ്പിച്ചത്. എഴേകാല് ആയപ്പോൾ ലിജിയും ഭർത്താവും ഓട്ടോയിൽ വന്നു. "പഠിച്ചു കഴിഞ്ഞാരുന്നോ, അതോ "? ലിജി മുറ്റത്തു വന്നു നിന്ന് കൊണ്ട് ചോദിച്ചു. "കഴിഞ്ഞു അമ്മേ, എല്ലാം പഠിച്ചു" ഗൗരി ആണ് അമ്മയ്ക്ക് മറുപടി നൽകിയത്. അത് കേട്ട് ലിജി ചിരിച്ചു.. എന്നാപ്പിന്നെ പോയാലോ നമ്മൾക്ക്... എല്ലാവരുടെയും ബാഗ് ഒക്കെ എടുത്തു തോളിൽ ഇട്ടു കൊണ്ട് അവർ ഇറങ്ങി വന്നപ്പോൾ ലിജി ആണെങ്കിൽ നന്ദനയോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞു കുട്ടികളെ കൂട്ടി കൊണ്ട് പോകുവാനായി ഇറങ്ങി. കവലയിൽ ലിജിയുടെ ഭർത്താവിന്റെ ഒപ്പം ഓട്ടോ ഓടിക്കുന്ന,മൂന്ന് കുട്ടികളെയും കൂടി,ട്യൂഷന്,ചേർക്കാമോ എന്ന് അവൾ ചോദിച്ചിരുന്നു. ഇവിടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ, ഈ കുട്ടികൾ ഒക്കെയു ഒരേ സ്കൂളിൽ പഠിക്കുന്നവർ ആയിരുന്നു.. പോരട്ടെ എന്ന് നന്ദനയും പറഞ്ഞു. അങ്ങനെ നാളെ മുതൽ മൊത്തം ഏഴു പേര് കാണുമെന്ന ആയിരുന്നു അന്ന് ഭദ്രൻ വന്നപ്പോൾ മിന്നു പറഞ്ഞത്. നന്ദനയ്ക്ക് ഒരുപാട് സന്തോഷം ആയിരുന്നു.. എടി, എന്നേയും കൂടി ഒന്ന് പരിഗണിയ്ക്കണെ,,, എനിക്കും ഉണ്ട് ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ.. അന്ന് കിടക്കാനായി വന്നപ്പോൾ പെണ്ണിനെ അടിമുടി ഒന്ന് നോക്കി ഭദ്രൻ പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു. തന്റെ അരികിലായി വന്നു ഇരുന്ന് കൊണ്ട് മുടി അഴിച്ചു പൊക്കി ഉച്ചിയിൽ കെട്ടി വെയ്ക്കുന്നവളെ പിടിച്ചു ദേഹത്തേക്ക് വലിച്ചു ഇട്ടു കൊണ്ട് ഭദ്രൻ അവളെ വലിഞ്ഞു മുറുക്കി. ഭദ്രേട്ടാ... വിട്ടേ... കുതറി മാറാൻ നോക്കിയപ്പോൾ അവൻ അവളെ പിടിച്ചു അരികിൽ കിടത്തിയിട്ട് അവളുടെ മുകളിലായി നിന്ന് കൊണ്ട് ഇരു കൈകളും അവളുടെ ഇരു വശത്തും കുത്തി. തന്റെ നേർക്ക് അവന്റെ മുഖം അടുത്ത് വരും തോറും അവൾ മിഴികൾ ഇറുക്കി അടച്ചു. അതാണ് അവന്റെ പതിവ്,ആദ്യം അവളുടെ അധരം നുകരും. എന്നാൽ ഇന്ന് പതിവിന് വിപരീതമായി ആ മാറിൽ മുഖം ചേർത്തപ്പോൾ പെണ്ണൊന്നു പിടഞ്ഞു.. ഭദ്രേട്ടാ..... കുറുകി കൊണ്ട് വിളിക്കുന്നവളെ അവൻ മുഖം ഉയർത്തി നോക്കി. എന്നിട്ട് ഒന്ന് മിഴി ചിമ്മി. വീണ്ടും തന്റെ പ്രവർത്തി തുടർന്നു. "ശോ... എനിയ്ക്ക് ഇക്കിളി ആവുന്നുണ്ട് കേട്ടോ, മാറുന്നേ " അവൾ പിറു പിറുത്തു കൊണ്ട് അവന്റെ തലമുടിയിൽ വിരൽ കോർത്തു വലിച്ചു.. അപ്പോളേക്കും അവൻ അവളുടെ അണിവയറിൽ ഉമ്മ വെച്ചു കൊണ്ട് താഴേക്ക് ഇറങ്ങുകയാണ്. ഭദ്രേട്ടാ.. എന്തായീത്..ഇന്ന് എനിയ്ക്ക് ഒരു മൂഡില്ലന്നേ.. അവൾ അത് പറയുകയും ഭദ്രൻ മുഖം ഒന്ന് ഉയർത്തി നോക്കി. എന്നിട്ട് വേഗം അവളിൽ നിന്നും അകന്നു മാറി കട്ടിലിന്റെ ഓരം ചേർന്ന് അവൾക്ക് എതിരായി കിടന്നു... ഭദ്രേട്ടാ.... ഹ്മ്മ്.. ഉറങ്ങിക്കോ, അവളെ നോക്കാതെ തന്നെ ഇടം കൈ ഉയർത്തി തടഞ്ഞു. എന്നിട്ട് അവൻ കണ്ണുകൾ അടച്ചു. ആൾക്ക് പിണക്കം ആയെന്ന് നന്ദുവിനു തോന്നി. ശോ.. പെട്ടന്ന് അങ്ങട് പറഞ്ഞുപോയതായിരുന്നു. പെണ്ണ് അവന്റെ നേർക്ക് ചേർന്ന് ചെന്നിട്ട് ചെരിഞ്ഞു കിടക്കുന്നവന്റെ വയറ്റിൽ തന്റെ വലതു കൈ കൊണ്ട് വട്ടം ചുറ്റി പിടിച്ചു. അപ്പോളേക്കും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അതൊന്നും ആ പാവം കണ്ടതുമില്ല. നാസികത്തുമ്പ് കൊണ്ട് അവന്റെ നഗ്നമായ പുറത്തു അവൾ ചിത്രങ്ങൾ വരച്ചു, ശേഷം അവളുടെ വലം കൈ അവന്റെ ദേഹത്തൂടെ ഇഴഞ്ഞപ്പോൾ ഭദ്രൻ നേരെ നിവർന്നു കിടന്നു. ഇരു കൈകളും നെഞ്ചിൽ പിണച്ചു കൊണ്ട് വളരെ ഗൗരവത്തിൽ മച്ചിലേയ്ക്ക് നോക്കി കൊണ്ട്. നന്ദന പിന്നെയും ഒന്ന് ഉയർന്നു പൊങ്ങി അവന്റെ കവിളിൽ മാറി മാറി മുത്തി. ചുണ്ടിൽ പെട്ടന്ന് ഒന്ന് മുത്തി കൊണ്ട് പെണ്ണ് മുഖം ഉയർത്തിയ lപ്പോൾ ആൾക്ക് യാതൊരു ഭാവ ഭേദവും ഇല്ലാ... "ദേ, അധികം ജാഡയൊന്നും വേണ്ട കേട്ടോ... ഇത്രയൊക്കെ എനിക്ക് അറിയുള്ളു..." പറഞ്ഞു കൊണ്ടവന്റെ വയറ്യിൽ വിരൽ കൊണ്ട് ഒന്ന് കുത്തിയ ശേഷം അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു കിടന്നു. "ഇത്രയൊക്കെ അറിയുള്ളു അല്ലേ, ബാക്കി കൂടി പഠിപ്പിച്ചു തരണോ എന്റെ നന്ദുട്ടന് " കാതോരം അവന്റെ ശബ്ദം കേട്ടതും അവളുടെ മുഖത്ത് പല ഭാവങ്ങൾ. ഒരു നനുത്ത ചുംബനം കൊണ്ട് തന്റെ പാതിയെ ഉണർത്തിയവൻ. നെറുകയിൽ മുത്തി തുടങ്ങിയവൻ ഒടുവിൽ അവളുടെ കാൽ പാദം വരെയും ആ പ്രവർത്തി തുടർന്നു. പിന്നീട് വീണ്ടും അവളിലെ കാണാപ്പുറങ്ങൾ തേടി അവൻ അലഞ്ഞു. തേടിയത് ഒക്കെയും കാണുമ്പോൾ, അത് നുകരുമ്പോൾ തന്റെ പാതിയിൽ നിന്ന് ഉയർന്നു വന്നു വേറിട്ട ശബ്ദം. അപ്പോളും രതി പകർന്ന രാഗങ്ങൾ കൊണ്ട് അവളിൽ അവൻ വീണ മീട്ടുകയായാണ്, അവളിലെ തന്ത്രികളിൽ വിരലോടിച്ചു കൊണ്ട്. ഒടുവിൽ എല്ലാം കഴിഞ്ഞു ഭദ്രന്റെ നെഞ്ചിൽ കവിൾ ചേർത്തു ഉറങ്ങുമ്പോൾ ശരിക്കും നന്ദന പ്രാർത്ഥിക്കുകയായിരുന്നു ഒരു കുഞ്ഞിനെ തങ്ങൾക്ക് നൽകണേയെന്നു. * അടുത്ത ദിവസവും കാലത്തെ നന്ദു ഉണർന്നു. എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഭദ്രൻ അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു. കുറച്ചു കഴിയട്ടെ പെണ്ണേ, ദൃതി കൂട്ടാതെ.. അമ്മയ്ക്ക് ഒറ്റയ്ക്ക് എല്ലാം കൂടി ചെയ്യാൻ പറ്റുല്ല ഭദ്രേട്ടാ, പിള്ളേര് പഠിക്കുവാരീയ്ക്കും. അവ്നിൽ നിന്നും കുതറി മാറി നന്ദു എഴുന്നേറ്റു. പല്ല് തേപ്പ് ഒക്കെ കഴിഞ്ഞു മുഖം കഴുകി തുടച്ചു മുടിയും കെട്ടി വെച്ചിട്ട് അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ ആണെങ്കിൽ പച്ച കപ്പ കൊത്തി നുറുക്കുന്നുണ്ട്. "അമ്മേ..... " "എന്താ മോളെ," "പിള്ളേര് എഴുന്നേറ്റോ അമ്മേ " "മിന്നു പഠിക്കുന്നുണ്ട്,മറ്റൊള് ഉറക്കമാ " ഗീതമ്മ എടുത്തു വെച്ച കട്ടൻ കാപ്പിയും ആയിട്ട് നന്ദു കസേരയിൽ ഇരുന്നു......കാത്തിരിക്കൂ.........