{"vars":{"id": "89527:4990"}}

ബോഡിഗാർഡ് : ഭാഗം 30

 
[ad_1]

രചന: നിലാവ്

പിറ്റേദിവസം....

പുറത്ത് പോയിരിക്കുന്ന അഗ്നിയെ ഞെട്ടിക്കാൻ വേണ്ടി സാരി ഉടുക്കാനുള്ള ഒരുക്കത്തിലായിരുന്നു സാക്ഷി... വാർഡ്രോബിൽ നിന്നും നല്ലൊരു സാരി 
എടുത്ത് യൂട്യൂബ് നോക്കി ഉടുക്കുകയാണ് കക്ഷി..... പെട്ടെന്നാണ് കാളിങ് ബെല്ലിന്റെ ശബ്ദം അവൾ കേൾക്കുന്നത്... അത് അഗ്നിയായിരിക്കും എന്ന പ്രതീക്ഷയോടെ അവൾ ഒരു വിധം സാരി വാരി ചുറ്റി ഡോർ തുറന്നു....പ്രതീക്ഷിച്ചത് പോലെ അത് അഗ്നി തന്നെയായിരുന്നു... സാക്ഷിയുടെ കോലം കണ്ട് കിളി പോയി നിൽക്കുകയാണ് അഗ്നി......ചിരി കടിച്ചമർത്തി അകത്തു കയറിയ അഗ്നി ഡോർ ലോക്ക് ചെയ്തു കൊണ്ട് ചോദിച്ചു ...

താനിതെങ്ങോട്ടാ ഈ കോലത്തിൽ...???വല്ല പാർട്ടിയും ഉണ്ടോ...??

ഞാൻ... ചുമ്മാ.... അവിടെ വെറുതെ ഇരിക്കുന്നത് കണ്ടപ്പോൾ....

കൊള്ളാം...സാരി ഇങ്ങനെയും ഉടുക്കാം അല്ലെ.... 

കൊള്ളാവോ....

പിന്നേ .... കൊള്ളാം കൊള്ളാം ..... വളരെ നന്നായിട്ടുണ്ട്.... പാടത്തു കൊണ്ട്പോയി വെച്ചാൽ കണ്ണ് തട്ടില്ല എന്നും പറഞ്ഞു അഗ്നി ഉറക്കെ ചിരിക്കാൻ തുടങ്ങി...

അപ്പോഴാണ് സാക്ഷിക്ക്‌ ശരിക്കും കത്തിയത്... ഇത് തന്നെ കളിയാക്കിത്തതാണെന്ന്... അവൾക്ക്‌ ചെറിയ വിഷമം തോന്നിയെങ്കിലും അത് പുറമെ കാണിക്കാതെ തിരിഞ്ഞു നടക്കാൻ നേരമാണ് സാരിയിൽ ചവിട്ടി അവൾ മൂക്കുംകുത്തി വീഴുന്നത്...അത്കൂടി കണ്ടതും അഗ്നിയുടെ ചിരി ഒന്നുകൂടി ഉയർന്നു.. ഇത്തവണ സാക്ഷിക്ക് ശരിക്കും ദേഷ്യംവും സങ്കടവും വന്നു... അവനെ കടുപ്പിച്ചു നോക്കി...അത്കണ്ട അഗ്നി അവൾക്ക് നേരെ ചിരിയോടെ കൈ നീട്ടിയപ്പോൾ അവൾ അവന്റെ കൈ കുടഞ്ഞെറിഞ്ഞു ദേഷ്യത്തിൽ എഴുന്നേറ്റു മുറിയിലേക്ക് നടന്നപ്പോഴാണ് 
സാക്ഷി കലിപ്പിൽ ആണെന്ന് അഗ്നി തിരിച്ചറിയുന്നത്.... അവൻ ചിരി അവസാനിപ്പിച്ചു അവളുടെ പിന്നാലെ നടന്നു... ബെഡ്‌റൂമിന്റെ ഡോർ ഉറക്കെ അടയുന്ന ശബ്ദം കൂടി കേട്ടതോടെ കയ്യീന്ന് പോയെന്ന് മനസിലാക്കിയ അഗ്നി ഡോറിന്റെ ലോക്ക്‌ മെല്ലെ താഴ്ത്തി നോക്കി...ലോക്കല്ലായിരുന്നു.. മെല്ലെ അകത്തേക്ക് തലയിട്ട് നോക്കിയ അഗ്നി കാണുന്നത് പുറം തിരിഞ്ഞു കിടക്കുന്ന സാക്ഷിയെയാണ്... ശബ്ദം ഉണ്ടാക്കാതെ അവളുടെ അരികിൽ ചെന്നു നോക്കി..... ആള് ചെറുതായി കരഞ്ഞിട്ടുണ്ടെന്ന് അവനു മനസിലായി... ശബ്ദം ഉണ്ടാക്കാതെ അവളോട് ചേർന്നു കിടന്നു വയറിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചപ്പോഴാണ് അവന്റെ സാനിധ്ദ്യം അവൾ തിരിച്ചറിഞ്ഞറിഞ്ഞത്...പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല അവന്റെ കൈ എടുത്ത് മാറ്റി..... അതു കണ്ട അഗ്നി സാരിയുടെ വിടവിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചപ്പോൾ സാക്ഷി വീണ്ടും അവന്റെ കൈ എടുത്ത് മാറ്റി...

പിണക്കമാണോ ???? അവളുടെ കാതോരം ചുണ്ടമർത്തികൊണ്ടവൻ ചോദിച്ചു..

അതേ.... എന്തെ വല്ല കുഴപ്പവും ഉണ്ടോ...

അയ്യോ... അങ്ങനെ പറയല്ലേ...

എന്നും പറഞ്ഞു അവളുടെ തോളിൽ മുഖമുരസി....

ഇയാൾ ചുമ്മായിരിക്കുന്നുണ്ടോ...

ഇല്ല... അവൻ വീണ്ടും അവളുടെ തോളിൽ ഇക്കിളികൂട്ടി...

എനിക്ക് ദേഷ്യം വരുന്നുണ്ട്....

വരട്ടെ.....എന്നും പറഞ്ഞു അവളുടെ പുറം കഴുത്തിൽ ചുംബിക്കാൻ തുടങ്ങി...

ദേ ഡെവിൾ....വേണ്ട....

അഗ്നി അവളെ ശ്രദ്ധിക്കാതെ അവളുടെ കഴുത്തിലും തോളിലും കാതിലും ചുണ്ടിനാലും നാവിനാലും തഴുകി... ഒടുവിൽ സഹികെട്ട സാക്ഷി അവനു നേരെ തിരിഞ്ഞ്‌ അവന്റെ കവിളിൽ ആഞ്ഞൊരു കടി കൊടുത്തപ്പോൾ അഗ്നി വേദനകൊണ്ട് നിലവിളിച്ചുപോയിരുന്നു....

എടീ..ദുഷ്ടേ...എന്റെ കവിള് കടിച്ചു പറിച്ചല്ലോടി ...

ഇനിയും കടിക്കും ഞാൻ വീണപ്പോൾ ഒത്തിരി ചിരിച്ചതല്ലേ... ദുഷ്ടൻ... ഇയാൾക്ക് കാണിക്കാൻ വേണ്ടി സാരി ഉടുത്തു വന്നപ്പോൾ ഒന്ന് നോക്കുകപോലും ചെയ്യാതെ എന്നെ ഒത്തിരി കളിയാക്കിയതല്ലെ.... അല്ലെങ്കിലും ഡെവിളിന് ഇഷ്ടം ശ്രീയെയാണല്ലോ... ഞാൻ സാക്ഷിയല്ലേ... എനിക്ക് ഒന്നും ഓർമ ഇല്ലല്ലോ അല്ലെ...ഇത് എന്നെ കടിച്ചതിനുള്ള ശിക്ഷയാ എന്നും പറഞ്ഞു അവന്റെ കവിള് രണ്ടും പിടിച്ചു വലിച്ചുകൊണ്ട് എഴുന്നേൽക്കൊരുങ്ങിയ സാക്ഷിയെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു... ശേഷം അവളെയും ഇറുകെ പുണർന്നു ഒന്ന് മറിഞ്ഞു.. സാക്ഷിയുടെ മേലെയാണ് അഗ്നിയിപ്പോഴുള്ളത്.. ഇരുവരുടെയും മിഴികൾ ആ നിമിഷം കൊരുത്തു.... ഇരുവരും മിഴികൾ വേർപെടുത്താനാവാതെ ഏറെ നേരം നോക്കിയിരുന്നു.... ഏറെ നേരത്തിനു ശേഷം ഇരുവരും നോട്ടം പിൻവലിച്ചു....


ഡെവിൾ.... എനിക്ക് വേദനിക്കുന്നു എഴുന്നേല്‌ക്ക്.... സാക്ഷിയുടെ പറച്ചിൽ കേട്ട് അഗ്നിയുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു ....

പ്ലീസ് ഡെവിൾ എഴുന്നേൽക്കെന്നെ ....

അത് കേട്ട അഗ്നി അവളുടെ മേലെ നിന്നും അകന്നു മാറി അവളെ നെഞ്ചോട് ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു സാക്ഷിയും ശ്രീയും രണ്ടല്ല ഒന്നാണ്... അത് ആദ്യം മനസിലാക്ക്‌.. ഞാൻ സ്നേഹിച്ചതും എന്നെ സ്നേഹിച്ചതും നീയാണ് അല്ലാതെ അത് മറ്റൊരുത്തി അല്ല.... എനിക്ക് നിന്നോട് ആ പഴയ സ്നേഹം ഇല്ലെന്ന് തോന്നുന്നുണ്ടോ... എങ്കിൽ ആ ഒരു തോന്നലിന്റെ ആവശ്യം ഇല്ല.... എനിക്ക് നിന്നോട് സ്നേഹം കൂടാൻ വേണ്ടി ഇങ്ങനെ ഓരോന്ന് കാട്ടിക്കൂട്ടുകയൊന്നും വേണ്ട... അല്ലേലും എനിക്ക് നിന്നോട് ആവശ്യത്തിൽ കൂടുതൽ സ്നേഹം ഉള്ളതാ... 

സ്നേഹംപോലും..എന്നിട്ട്  എനിക്കത് കാണുന്നില്ലല്ലോ..ഹും...ചുമ്മാ എന്നെ പറ്റിക്കാൻ ഓരോന്ന് പറയുന്നതാ..... സാക്ഷി അഗ്നിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.....

തത്കാലം ഇത്രയും കണ്ടാൽ മതി... പെട്ടെന്ന് റെഡിയായി വാ... നമുക്കൊന്ന് പുറത്ത്പോയി വരാം.... ഞാനായിട്ട് വിഷമിപിച്ചതല്ലേ... പരിഹാരം കണ്ടേക്കാം എന്നും പറഞ്ഞു അവളുടെ താടി പിടിച്ചു കൊഞ്ചിച്ചുകൊണ്ടവൻ പറഞ്ഞു മുറിവീട്ടിറങ്ങി...

അഗ്നിയുടെ  ബുള്ളറ്റിന്റെ പിറകിൽ ഇരുന്ന് ചുറ്റിക്കറങ്ങുന്ന സാക്ഷിയെ ഒരാൾ തന്റെ കാറിൽ  പിന്തുടരുകയായിരുന്നു.....ഇരുവരും ഒരു മാളിനകത്തേക്ക് കയറിപോവുന്നതും സാക്ഷി അഗ്നിയുടെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നതും  കണ്ടതോടെ അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി... അയാൾ ഫോണിലൂടെ ഇക്കാര്യം ആരെയോ വിളിച്ചു പറയുകയാണ്....

സാക്ഷിയുടെ അച്ഛൻ സി എം ചന്ത്രശേഖരനും അയാളുടെ ഭാര്യാ സഹോദരനുമായ രവികുമാറും തമ്മിൽ കാര്യമായ സംഭാഷണത്തിലാണ്.....

ഞാൻ അന്നേ പറഞ്ഞതാ അവന്റെ കൂടെ നമ്മുടെ കൊച്ചിനെ പറഞ്ഞു വിടല്ലേ എന്ന്.... എന്നിട്ട് അളിയൻ കേട്ടോ...എന്റെ വാക്കിന് പുല്ല് വിലയല്ലേ കല്പിച്ചത്....എവിടെന്നോ കെട്ടിയെടുത്ത ആ ബോഡിഗാർഡിനെ
ആയിരുന്നല്ലോ എന്നേക്കാൾ വിശ്വാസം...
അല്ല അവൻ അവന്റെ നാട്ടിലേക്ക് ആണെന്നും പറഞാണല്ലോ ഇവിടുന്ന് പോയത്... എന്നിട്ട് രണ്ടും ഇപ്പോഴും ട്രിവാൻഡ്രം ചുറ്റികറങ്ങുകയാണ്..... രണ്ടും പരസ്പരം കെട്ടിപിടിച്ചു... ഛെ... എനിക്ക്ത് കണ്ടിട്ട് അവനെ അവിടുന്നു തന്നെ അങ്ങ് തീർക്കാൻ തോന്നിയതാ.. പിന്നെ നമ്മുടെ കൊച്ചിന്റെ ഭാവി ഓർത്തിട്ട് ഞാൻ അന്നേരം ക്ഷമിച്ചു.... അളിയൻ ഒര് വാക്ക് മൂളിയാൽ മതി.. എന്റെ പിള്ളേര് അവന്റെ കഥയങ് തീർത്ത് തരും......

നീയൊന്ന് അടങ് രവി.... നമുക്ക് എന്താണെന്ന് വെച്ചാൽ ആലോചിച് തീരുമാനിക്കാം...ഇത്രയും നാൾ എനിക്ക് അവന്റെ പെരുമാറ്റത്തിൽ പൊരുത്തക്കേട് ഒന്നും തോന്നിയിട്ടില്ല... ദേ ഇന്നലെവരെ അവനെന്നെ വിളിച്ചതുമാണ്... മോള് സേഫ് ആണെന്നും പറഞ്ഞു... അല്ല ഇനി നിനക്ക് ആള് മാറിയതാവുമോ രവി...

ദേ അളിയാ ഒരുമാതിരി ചൊറിയണ വർത്തമാനം പറയല്ലേ... ഞാനെന്റെ ഈ രണ്ട് കണ്ണ് കൊണ്ട് കണ്ടതാ രണ്ടിന്റെയും അഴിഞ്ഞാട്ടം...അവന് എന്നെ അറിയാഞ്ഞിട്ടാ.... വെച്ചേക്കില്ല ഞാൻ..

എടാ...അവൻ ചില്ലറക്കാരനല്ല.. പേരെടുത്ത ഐ പി എസ് ഓഫീസറാണ്.... ഡിപ്പാർട്മെന്റിലെ സിംഹമാണ് അവൻ...നീ അവന്റെ മുന്നിൽ വെറും എലിയാണ്..

ഹ്മ്മ്.. അളിയൻ അവന്റെ പെരുമയും പറഞ്ഞു നടന്നോ.. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോവും... നമ്മുടെ പാർട്ടി സെക്രട്ടറി ദിവാകാരൻ സാറിന്റെ മോന്റെ കാര്യം അറിയാല്ലോ.... നാളത്തെ ആഭ്യന്തരമന്ത്രിയാ ആ ചെറുക്കൻ... കൂടിപ്പോയാൽ ഇത്തവണയും കൂടി അളിയന് ഈ മന്ത്രി സ്ഥാനത്തു ഇരിക്കാൻ പറ്റിയെന്ന് വരാം..... പക്ഷെ അത് കഴിഞ്ഞാൽ ഭരണം അങ്ങ് കയീന്ന് പോവും.... ദിവാകരൻ സാർ മോനെ വെച്ച് ചില കളികൾ പ്ലാൻ ചെയ്യുന്നുണ്ട്....ഇത്തവണ ആഭ്യന്തരം മോന് കൊടുക്കും ഉറപ്പ്....ഇല്ലേൽ അവൻ വാങ്ങിച്ചിരിക്കും...  ആ ചെറുക്കന് നമ്മുടെ കൊച്ചിനോട് ഒരു താല്പര്യം ഉള്ള കാര്യം ഞാൻ നേരത്തെ അളിയനോട് പറഞ്ഞതല്ലേ..ദിവാകരൻ സാറും ഒരു തവണ എന്നോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.... ഞാൻ വാക്കും കൊടുത്തതാണ്....നമ്മുടെ കയ്യിൽ നിന്നും അധികാരം നഷ്ടപ്പെടുമ്പോഴേക്കും അധികാരം കയിലുള്ള ഒരുത്തനെ സ്വന്തമായി കിട്ടുന്നത് നല്ല കാര്യമല്ലേ അളിയാ....അളിയൻ ഒന്ന് ചിന്തിച്ചു നോക്ക്....കുറുക്കന്റെ ബുദ്ധിയാണ് ആ ചെക്കന്...ജയിക്കാൻ അവനെന്തും ചെയ്യും.... കല്യാണ ശേഷം നമ്മുക്ക് വേണമെങ്കിൽ നമ്മുടെ കൊച്ചിനെയും ഭാവിയിൽ ഒരു സ്ഥാനാർഥിയാക്കി നമ്മുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ അടിത്തറ കൂട്ടിയുറപ്പിക്കുകയും ചെയ്യാം.... ഇനി പറ  മോൾക് വെറും ഐ പി എസ് കാരനെ വേണോ അതോ ഭാവിയിലെ കേരളം അടക്കി വാഴുന്ന യുവ മന്ത്രിയെ വേണോ... ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി എല്ലാം അളിയന്റെ ഇഷ്ടം....പാർട്ടിയെയോ സെക്രട്ടറിയേയോ ചൊടിപ്പിക്കാതിരിക്കുന്നതാണ് അളിയന് നല്ലത്.....ഇലക്ഷൻ അടുത്ത് വരികയാണ്..

...ചിലപ്പോൾ നീ കരുതുംപോലെ അവർ തമ്മിൽ ഒന്നും ഉണ്ടാവില്ല....ഒന്നുകൂടി ആലോചിച്ചിട്ട്..

അളിയൻ ഇത്രയും മണ്ടൻ ആയിപോയല്ലോ.... അവൻ വ്യക്തമായ ഉദ്ദേശത്തോടെയാണ്‌ ഈ ഡ്യൂട്ടി ഏറ്റെടുത്തത്... നമ്മുടെ കൊച്ചിനെ വളച്ചെടുത്തു എല്ലാം കൈക്കലാക്കാനായിരിക്കും അവന്റെ ഉദ്ദേശം.. അല്ലേലും വെറും ഐ പി എസ് അല്ലാതെ അവന് പറയത്തക്ക കുടുംബ
പാരമ്പര്യമോ പണമോ പ്രശസ്തിയോ എന്തെങ്കിലും ഉണ്ടോ....ഞാൻ എല്ലാം അന്വേഷിച്ചു... ഏതോ ഒരു പട്ടിക്കാട്ടിലാണ് വീട്.. തന്ത നേരത്തെ ചത്തുപോയതാണ്.. അമ്മ മാത്രമേ ഉള്ളു.. അവിടെക്കാണോ നമ്മുടെ കൊച്ചിനെ അയക്കുന്നത്...

ഞാനെന്ത് വേണമെന്നാണ് നീ പറയുന്നത്....

അളിയൻ ഒന്നും ചെയ്യണ്ട.. എല്ലാം എനിക്ക് വിട്ടേക്ക് ഇനി എന്ത്‌ വേണം എന്നെനിക്കറിയാം... നമ്മുടെ കൊച്ച് തന്നെ അവനെ വേണ്ടെന്ന് പറയും.. അളിയൻ നോക്കിക്കോ....ഈ രവി ആരാണെന്ന് അവൻ അറിയാൻ പോവുന്നതേ ഉള്ളു..അതും പറഞ്ഞു രവികുമാർ നിഗൂഢമായി മന്ദഹസിച്ചു....


*************


ഇന്ന് അഗ്നിയുടെ ബർത്ത് ഡേയ് ആണെന്നുള്ള കാര്യം അജിത് വഴിയാണ് സാക്ഷി അറിയുന്നത്... അഗ്നി എന്തോ ആവശ്യത്തിന് വേണ്ടി പുറത്ത് പോയതായിരുന്നു....ആ സമയത്താണ് സാക്ഷി അവന് വേണ്ടി ഒരു സർപ്രൈസ് ഒരുക്കാൻ തീരുമാനിച്ചത്.... ചെറുതായി വീടൊക്കെ ഡെക്കറേറ്റ് ചെയ്ത് അവന് കൊടുക്കാനുള്ള ഗിഫ്റ്റൊക്കെ സെറ്റ് ചെയ്ത് കേക്ക് ഒക്കെ  റെഡിയാക്കി അഗ്നിക്ക് കാൾ ചെയ്ത് അവനോട് പെട്ടെന്ന് വരാൻ പറഞ്ഞു സെറ്റിയിൽ ഇരുന്ന് ചെറു ചിരിയാലേ എല്ലാം നോക്കി കാണുമ്പോഴാണ് കാളിംഗ് ബെൽ കേൾക്കുന്നത്... അവൾ ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു..അവരായിരിക്കാം എന്ന വിശ്വാസത്തോടെ ഡോർ തുറന്നപ്പോൾ പ്രതീക്ഷിച്ചപോലെ ഫുഡ്‌ ഡെലിവറി ഗേൾ ആയിരുന്നു അത് .....അവളുടെ കയ്യിൽ നിന്നും ഫുഡ്‌ പായ്ക്കറ്റ് വാങ്ങിച്ചു ക്യാഷ് എടുക്കാൻ വേണ്ടി അകത്തെ മുറിയിലേക്ക് ചെന്ന സാക്ഷി ക്യാഷ് എടുത്ത് തിരിയാൻ നേരമാണ് തന്റെ തൊട്ട് പിറകിലായി വന്നു നിൽക്കുന്ന ഡെലിവറി ഗേളിനെ സാക്ഷി കാണുന്നത്... ഒരു നിമിഷം അവൾ പതറി എങ്കിലും അത് പുറത്ത് കാണിക്കാതെ ചോദിച്ചു..

നീയെന്താ ഇവിടെ ഞാൻ കാശും കൊണ്ട് അങ്ങോട്ട് വരുവായിരുന്നല്ലോ....

പക്ഷെ അവൾ ഒന്നും മിണ്ടാതെ സാക്ഷിയെ തുറിച്ചു നോക്കി..

ദാ നിന്റെ ക്യാഷ്... പെട്ടെന്ന് സ്ഥലം വിടാൻ നോക്ക് എന്നും പറഞ്ഞു സാക്ഷി അവളുടെ കയ്യിൽ ക്യാഷ് വെച്ച് കൊടുത്തു....

പക്ഷെ അവൾ ആ ക്യാഷ് സാക്ഷിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ക്രൂരമായ ഭാവത്തോടെ സാക്ഷിക്ക് നേരെ തിരിഞ്ഞു.... അവൾ മുഖം മാസ്ക്കൊണ്ട് മറച്ചിട്ടുണ്ടായിരുന്നു അതിനാൽ സാക്ഷിക്ക് ആളെ വ്യക്തമായില്ല..


മുറിയുടെ ഡോർ അടച്ചു ലോക്ക് ചെയ്ത് സാക്ഷിക്ക് നേരെ ചുവടുകൾ വെയ്ക്കുന്ന അവളെ കണ്ടു സാക്ഷിയുടെ ഉള്ളിൽ ഭയം നിറഞ്ഞു... എങ്കിലും മനോധൈര്യം കൈവിടാതെ ചോദിച്ചു ആരാ നീ... എന്ത്‌ വേണം....

സാക്ഷിയുടെ ചോദ്യം കേട്ട് അവൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.... ആ ചിരി കേട്ടതും സാക്ഷിക്ക് തല പെരുകാൻ തുടങ്ങി... മുമ്പ് എപ്പോഴോ ഈ ചിരി താൻ കേട്ടിരുന്നു എന്നവളുടെ മനസ്സ് ഉരുവിട്ടുകൊണ്ടേയിരിന്നു....സാക്ഷി ചെവി പൊത്തിപിടിച്ചുകൊണ്ട് പറഞ്ഞു
ഒന്ന് നിർത്തുന്നുണ്ടോ....ആരാ നീ....എന്താ നിനക്ക് വേണ്ടത്...

എന്നെ അറിയില്ലേ.... അതും പറഞ്ഞു അവൾ മുഖത്ത് നിന്നും മാസ്ക് മാറ്റിയതും ആളെ തിരിച്ചറിഞ്ഞ സാക്ഷിയുടെ കണ്ണ് മിഴിഞ്ഞു വന്നു...

നീയോ.....നീ.. നീ എന്തിനാ എന്നെ ഉപദ്രവിക്കുന്നത്.. ഞാൻ നിന്നോട് എന്ത്‌ ദ്രോഹമാണ് ചെയ്തത്...

അറിയില്ലേ നിനക്ക്... ഞാൻ ഇതുപോലെ ഒരു പ്രാവശ്യം നിന്റെ മുന്നിൽ വന്നിരുന്നു... നാലു വർഷം മുൻപ്..അന്ന് ഞാൻ ഇതുപോലെ ആയിരുന്നില്ല നിന്നോട് പെരുമാറിയത്.. വളരെ സ്നേഹത്തോടെ നിന്നെ പറഞ്ഞു മനസിലാക്കാൻ നോക്കി...പക്ഷെ അന്ന് എന്റെ ആവശ്യം നീ കേൾക്കാൻ കൂട്ടാക്കിയില്ല.. അപ്പോഴാണ് എനിക്ക് അന്ന് നിന്നോട് മോശമായി പെരുമാറേണ്ടി വന്നത്.... അതുമൂലം നിനക്ക് പലതും നഷ്ടപെട്ടിരുന്നു....ഓർമ്മയുണ്ടോ നിനക്ക്.... 
ചത്തെന്നു കരുതിയാ അന്ന് വഴിയിൽ നിന്നെ ഉപേക്ഷിച്ചത്..പക്ഷെ  നീ ചത്തില്ല...കൊണ്ട് പോയി കൊക്കയിൽ തള്ളാതെ വിട്ടതാണ് അന്ന് ഞാൻ ചെയ്ത തെറ്റ്... ആ തെറ്റ് ഇനിയും ഞാൻ ആവർത്തിക്കില്ല... കൊല്ലാൻ തന്നെയാ വന്നത്...അന്നത്തെപ്പോലെ ഒരു തെളിവ്പോലും അവശേഷിപ്പിക്കാതെ എല്ലാം തീർത്തിരിക്കും ഞാൻ..

നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസിലാവുന്നില്ല.. എനിക്ക് ഒന്നും ഓർമയില്ല... എന്താ നിങ്ങൾക്ക് വേണ്ടത്.. എന്തിനാ എന്നെ ഉപദ്രവിക്കുന്നത്..

എനിക്ക് വേണ്ടത് ഞാൻ നേരത്തെ പറഞ്ഞതാ... പക്ഷെ നീയത് എനിക്ക് ഒരിക്കലും തരില്ലെന്നും അറിയാം.. അത്കൊണ്ട് ഞാനായിട്ട് തന്നെ അത് സ്വാന്തമാക്കികൊള്ളാം...അതിന് നീ മരിക്കണം എന്നും പറഞ്ഞു സാക്ഷിയുടെ കഴുത്തിൽ പിടിമുറുക്കിയതും സാക്ഷി അതിനെ പ്രതിരോധിക്കാൻ നോക്കി എങ്കിലും അവൾക്ക് പറ്റുന്നുണ്ടായിയുന്നില്ല.... അതിനിടയിലാണ് സാക്ഷിയുടെ കഴുത്തിൽ കിടക്കുന്ന താലി മാല അവളുടെ കണ്ണിൽ പെടുന്നത്... അത് കണ്ടതും അവളുടെ കണ്ണിൽ പകയെരിഞ്ഞു..കഴുത്തിലെ പിടി വിട്ടു താലിയിൽ പിടിത്തമിട്ടതും സാക്ഷി അവളുടെ കൈക്ക് മേലെ കൈ വെച്ചു തടഞ്ഞു...

എന്താ ഈ കാണിക്കുന്നത് താലിയിൽ നിന്നും കയ്യെടുക്ക്... 

ഇതൊരു തവണ ഞാൻ പൊട്ടിച്ചെറിഞ്ഞതാ വീണ്ടും നീ എടുത്തണിഞ്ഞു അല്ലെ എന്നും പറഞ്ഞു താലി പൊട്ടിച്ചെറിയാൻ നോക്കിയപ്പോൾ സാക്ഷിയുടെ സകല നിയന്ത്രണവും നഷ്ടപെട്ടു... സാക്ഷി അവളുടെ കയ്യിൽ അമർത്തി കടിച്ചതും അവൾ വേദന കൊണ്ട് പിടി വിട്ടു.... അന്നേരമാണ് കാളിംഗ് ബെല്ലിന്റെ ശബ്ദം കേൾക്കുന്നത്... അത് അഗ്നി ആയിരിക്കും എന്ന് മനസിലാക്കിയ സാക്ഷി ഓടിപോയി മുറിയുടെ ലോക്ക്‌ എടുക്കാൻ നേരമാണ് ആ സ്ത്രീ സാക്ഷിയെ പിടിച്ചു ബെഡിലേക്ക് തള്ളിയിട്ടത്.... സാക്ഷിക്ക് ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവൾ കയ്യിൽ കരുതിയ കത്തി എടുത്ത് അവൾക്ക് നേരെ തിരിഞ്ഞപ്പോൾ പുറത്ത് അഗ്നി കാളിങ് ബെൽ തുരു തുരാ അടിച്ചു കൊണ്ടേയിരുന്നു... തനിക്കു നേരെ കത്തിയുമായി വരുന്ന അവളെ കണ്ട് സാക്ഷി ഉറക്കെ വിളിച്ചു കരഞ്ഞു.... പുറത്ത് ഡോർ തുറക്കാൻ വേണ്ടി കാത്തിരുന്ന അഗ്നി സാക്ഷിയുടെ കരച്ചിൽ കെട്ടിട്ടാണ് ഡോർ തള്ളിതുറന്നു 
അകത്തു കയറുന്നത്....

ഡെവിൾ.... ഹെല്പ് മി..... ഇവളെന്നെ കൊല്ലും...ഡെവിൾ...

അടഞ്ഞു കിടക്കുന്ന മുറിയിൽ നിന്നും സാക്ഷിയുടെ നിലവിളി കേട്ടതും അഗ്നിയുടെ ഹൃദയം പിടയാൻ തുടങ്ങി..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]