മയിൽപീലിക്കാവ്: ഭാഗം 16
Oct 27, 2024, 10:05 IST
രചന: മിത്ര വിന്ദ
ഇയാൾ വിചാരിക്കുന്നത് പോലെ ഉള്ള ഒരു ചെറുപ്പക്കാരൻ അല്ല ഞാൻ, അറിയാമല്ലോ അല്ലേ...ശോഭ ചേച്ചി പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ..അവൻ പതിയെ അവളുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു.. അവളുടെ നേർക്ക് ശ്രീഹരി നടന്നു വന്നതും അവൾ ഒന്നു പകച്ചു.. മീനാക്ഷി എനിക്ക് മേടിച്ചു കൊണ്ടുവന്നത് എനിക്ക് ഇങ്ങ് കൊണ്ടുവരൂ.. അതിനുശേഷം ബാക്കി സംസാരിക്കാം.. ശ്രീഹരി പറഞ്ഞതും മീനാക്ഷി അസ്ത്രം പോലെ മുറിയിലേക്ക് പാഞ്ഞു.. അവൾ കൊണ്ടുവന്ന കവർ ശ്രീഹരി മേടിച്ചു,, താങ്ക് യു മീനാക്ഷി.. അവൻ പറഞ്ഞു... അവൾ ഒന്ന് മന്ദഹസിച്ചു.. എങ്കിലും അവൻ പറഞ്ഞതിന്റെ പൊരുൾ ആയിരുന്നു മനസ് മുഴുവനും. ഇനി ബാക്കി സംസാരം അല്ലേ, എന്ന് പറഞ്ഞുകൊണ്ട് അവൻ പോയി കസേരയിൽ ഇരുന്നു.. താൻ ഈ പുറമെ കാണുന്നത് ഒന്നും അല്ല ഒരു മനുഷ്യന്റെ പച്ചയായ ജീവിതം.. ഒരു കുടുംബവും കുട്ടികളും ഒക്കെ ആയിട്ട് ജീവിക്കുമ്പോൾ ആണ് ജീവിതത്തെ കുറിച്ച് എന്തെങ്കിലും ഒരു കാഴ്ചപ്പാട് നമ്മൾക്ക് ലഭിക്കുന്നത്... അതല്ലാതെ ഒരു ലോകം ഉണ്ട്, ഒരു നാട്ടിപുറത്തുകാരിക്ക് അത് ഒന്നും പറഞ്ഞാൽ ചിലപ്പോൾ അറിയില്ലായിരിക്കും.. എന്നാലും ഞാൻ പറയാം, പെട്ടന്നായിരുന്നു മീനുവിന്റെ ഫോൺ ചിലച്ചത്,, രുക്മിണിയമ്മ ആയിരുന്നു ലൈനിൽ. ... അവരുടെ സംസാരം കുറച്ചു നീണ്ടു പോയി... ഫോൺ വെച്ച് കഴിഞ്ഞു മീനു നോക്കിയതും ശ്രീഹരിയെ അവിട എങ്ങും കണ്ടെത്താനായില്ല.. അവൻ മുറിയിലേക്ക് കയറി പോയി എന്ന് അവൾക്ക് മനസിലായി.. ശ്രീഹരി എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു വരാൻ തുടങ്ങിയതായിരുന്നു, അപ്പോളാണ് അമ്മ വിളിച്ചത്, മീനാക്ഷി തെല്ല് വിഷമത്തോടെ കുറച്ചു സമയം കൂടി കാത്തു ഇരുന്നു.. അന്ന് രാത്രിയിൽ മീനാക്ഷി നല്ല ഉറക്കത്തിൽ ആണ്,, ഇടയ്ക്ക് ലൈറ്റ് ന്റെ വെളിച്ചം ജനാലയിലേക്ക് വന്നതും അവൾ കണ്ണു തുറന്നു.. പുറത്തേതോ വണ്ടി വന്നു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.. അവൾ വേഗം കട്ടിലിൽ എഴുന്നേറ്റിരുന്നു.. വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാം.. മീനാക്ഷി അവളുടെ വാതിൽ ഒന്നുകൂടി മുറുക്കെ താഴിട്ടു.. ജനൽകാർട്ടൻ വകഞ്ഞുമാറ്റി അവൾ പുറത്തേക്ക് നോക്കി.. ഏതോ രണ്ട് പുരുഷന്മാർ ഹാളിൽ നില്പ്പ്പുണ്ട്.. ശ്രീഹരിയുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ശ്രീഹരിക്ക് അവർ എന്തോ കൈമാറി.. ശ്രീഹരി കുറെ ക്യാഷ് എണ്ണിയിട്ട് അതിൽ ഒരാൾക്ക് കൊടുത്തു.. കുറച്ചു സമയം കൂടി അവർ ശ്രീഹരിയുമായിട്ട് എന്തൊക്കെയോ സംസാരിച്ചിട്ട് വാതിൽ തുറന്നു പുറത്തേക്ക് പോയി.. കാർ സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദം കേട്ടതും ഹാളിൽ ലൈറ്റ് തെളിഞ്ഞതും ഒരുപോലെ ആയിരുന്നു.. ശ്രീഹരി അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. മുൻപിൽ മീനാക്ഷിയെ കണ്ടതും അവൻ ഒന്ന് പരുങ്ങി.. ആരാ ശ്രീയേട്ടാ അവര്, എന്തിനാ ഇങ്ങോട്ട് വന്നത്,? അവൾ ചോദിച്ചു.. .. "അത് എന്റെ വേണ്ടപ്പെട്ടവർ ആണ്.. "ഈ പാതിരാത്രിയിൽ വേണ്ടപ്പെട്ടവരൊക്കെ വന്നിട്ട് എന്താണ് ഇടപാട് " ഇവിടെ പലരും വരും പോകും, ഇത് എന്റെ വീടാണ്,,നീ ആരാണ് എന്നെ ചോദ്യം ചെയ്യാൻ..അതിന് വേണ്ടി ഞാൻ നിനക്ക് അധികാരം ഒന്നും തന്നില്ലാലോ... ഒരുപാട് ഓവർ സ്മാർട്ട് ആകാൻ നോക്കരുത്..വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാണ്, നിന്റെഈ ഓവർ സ്മാർട്ട്‌നെസ്... പക്ഷെ അത് എന്റടുത്തു വിലപ്പോകില്ല കേട്ടോ ശ്രീഹരി എടുത്തടിച്ചതുപോലെ മറുപടി കൊടുത്തു.. പക്ഷേ മീനാക്ഷി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.. ആരാണ് വന്നത് എന്നല്ലേ, ഞാൻ ചോദിച്ചോള്ളൂ, അതിനു ഇത്രക്ക് ദേഷ്യപ്പെടണോ ശ്രീയേട്ടാ... അങ്ങനെ ചോദിച്ചത് അത്രമേൽ വലിയ അപരാദമാണോ, രണ്ടുകൈയും മാറിൽ കെട്ടിക്കൊണ്ട് അവൾ അവനെ തന്നെ നോക്കി.. പക്ഷേ അവൻ ഒന്നും പറയാതെ വാതിൽ അടച്ചു.. കൈയിൽ ഇരുന്ന പൊതിയുമായി കയറിപ്പോകുന്ന ശ്രീഹരിയെ അവൾ നോക്കി നിന്നതേ ഒള്ളൂ.. ശ്രീഹരിയെ ഈ നാട്ടിൽ ആർക്കും പരിചയം ഇല്ലേ എന്ന് പല തവണ മീനാക്ഷി ഓർത്തു, കാവിലെ പൂരത്തിന് പോയപ്പോളും ആരും അവനെ തിരിച്ചറിയാഞ്ഞത് എന്തെ, ഒരാള് പോലും വന്നിട്ട് ഒരക്ഷരം സംസാരിച്ചില്ല, ആർക്കും യാതൊരു പരിചയവും ഇല്ലാത്ത പോലെ ആയിരുന്നു എന്ന് അവൾ ചിന്തിച്ചിരുന്നു,,, ഇല്ലെങ്കിൽ ജയിലിൽ നിന്നു ഇറങ്ങിയ ആളെ ആർക്കും അറിയാണ്ടിരിക്കുമോ.. അങ്ങനെ പെട്ടന്ന് ആളുകൾ മറന്നു പോകുകയൊന്നും മില്ലലോ ഇനി ഇവിടെ നിൽക്കുന്നത് ആപത്താണെന്നു മീനാക്ഷിക്ക് തോന്നി, എന്തെങ്കിലും ഉടനെ ചെയ്യണം, അവൾ തീരുമാനിച്ചു.......കാത്തിരിക്കൂ.........