{"vars":{"id": "89527:4990"}}

മയിൽപീലിക്കാവ്: ഭാഗം 18

 

രചന: മിത്ര വിന്ദ

പേടിച്ചു പിന്നോട്ട് മാറിയ അവളുടെ അടുത്തേക്ക് അവൻ വന്നു... അവളുടെ ഫോൺ ശ്രീഹരിയുടെ കൈയിൽ ഉണ്ടായിരുന്നു.. ഫോൺ ശബ്‌ദിച്ചപ്പോൾ അവൾ പ്രാർഥിച്ചത് രുക്മിണി അമ്മ ആകരുതേ എന്നാണ്.. പക്ഷെ... ഇതാ അമ്മയാണ്,അവൻ അതിന്റെ ലൗഡ് സ്പീക്കർ ഓൺ ചെയ്ത് കൊണ്ടു അവളുടെ കൈയിൽ കൊടുത്തു.. മീനാക്ഷിക്ക് തൊണ്ട വറ്റിവരണ്ടു, ഈശ്വരാ പിടിക്കപെടുമല്ലോ... രണ്ടും കല്പിച്ചു അവൾ ഫോൺ കട്ട്‌ ചെയ്തു.. എന്താ അമ്മയോടു സംസാരിക്കാഞ്ഞത്.. നീ എന്താ കട്ട്‌ ചെയ്തത്, അവൻ അവളുടെ കൈയിൽ നിന്നും വീണ്ടും ഫോൺ മേടിച്ചു , എടുത്തു അങ്ങോട്ട് വിളിച്ചു.. ദാ, റിങ് ചെയുന്നുണ്ട്, അമ്മയോട് സംസാരിക്കു.. അവളുടെ നേർക്ക് നീട്ടി.. ഈ തവണ മീനാക്ഷിക്ക് ഫോൺ മേടിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.. ഹെലോ അമ്മേ.. അവൾ ഫോൺ മേടിച്ചു കാതോട് ചേർത്തു.. അതെ അമ്മേ, ഞാൻ ഓഫീസിൽ പോയതുകൊണ്ടാണ് എടുക്കാഞ്ഞത്,  അവൾ കളവ് പറയുന്നത് കേട്ടുകൊണ്ട് ശ്രീഹരി അവളെ നോക്കി സെറ്റിയിൽ ഇരിക്കുകയാണ്.. പൂജ ഒക്കെ കഴിഞ്ഞോ അമ്മേ... അവൾ അവരോട് ചോദിച്ചു.. മോളേ നീ നമ്മുടെ തെക്കുവശത്തെ സർപ്പക്കാവ് ഇല്ലേ, അങ്ങോട്ട് ഒന്നും അസമയത് പോകരുതേ, സർപ്പദോഷം നന്നയിട്ട് നമ്മുടെ കുടുംബത്തെ ബാധിച്ചിട്ടുണ്ട്.... അമ്മ പറയുന്നത് ഒക്കെ കേട്ടുകൊണ്ട് ശ്രീഹരി ഇരിക്കുകയാണ്.. അത് മതിയമ്മേ, അമ്മ പതിയെ വന്നാൽ മതി.. ഒരുതരത്തിൽ അവരോട് പറഞ്ഞിട്ട്, പെട്ടന്ന് തന്നെ ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് അവൾ അകത്തേക്ക് പോകുവാൻ തുനിഞ്ഞതും ശ്രീഹരി അവളെ തടഞ്ഞു.. അങ്ങനെ അങ്ങ് പോകുവാൻ വരട്ടെ, എനിക്ക് ചോദിക്കാനുള്ളത് കൂടി കേട്ടിട്ട് അതിന്റെ ഉത്തരം കൂടി പറഞ്ഞിട്ട് പോയാൽ മതി.. അവനെ തട്ടിമാറ്റികൊണ്ട് വീണ്ടും  മുൻപോട്ട് പോകുവാൻ ശ്രമിച്ചതും ആ ബലിഷ്ഠമായ കരങ്ങൾ അവളുടെ കൈത്തണ്ടയിൽ അമർന്നതും പെട്ടന്നായിരുന്നു.. ശരിക്കും മീനാക്ഷി വേദ ന കൊണ്ടു പു ളഞ്ഞു പോയി,,, എന്നോട് കള്ളം മാത്രം പറയരുതേ,  പറയുന്നത് ആരായാലും എനിക്ക് സഹിക്കാൻ പറ്റില്ല, അത് ആരായാലും ഞാൻ മാപ്പ് തരില്ല..ഈ ശ്രീഹരിയോട് അത് മാത്രം വേണ്ട മീനാക്ഷി... അത് പറയുമ്പോൾ അവന്റെ കൈകൾ ഞെരിഞ്ഞു.... മീനാക്ഷിക്ക് കൈത്തണ്ട ഒടിഞ്ഞു നുറുങ്ങുന്ന വേ ദന ആണ് അനുഭവപ്പെട്ടത്.. അവൻ അണിയിച്ച കുപ്പിവളകളിൽ ഒന്ന് രണ്ടു എണ്ണം പൊട്ടി താഴേക്ക് വീണു.. അവളുടെ കൈത്തണ്ടയിൽ ര ക്തം പൊടിഞ്ഞു. വിട്.. എന്റെ കൈ വേദനിക്കുന്നു, അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി വന്നു.. നീ ആരാ, ആരോട് ചോദിച്ചിട്ടാടി നീ എന്റെ റൂമിൽ കയറിയത്.... പറയെടി.... അവൻ അലറി.. മീനാക്ഷി മുഖം താഴ്ത്തി നിന്നത്തെ ഒള്ളൂ.. ചോദിച്ചത് കെട്ടില്ലെടി.. എന്നെ ഭരിക്കുവാനും എന്റെ കാര്യങ്ങൾ ചോദിക്കുവാനും ഉള്ള അധികാരം നിനക്ക് എന്നല്ല, ഒരു പെണ്ണിനും ഈ ശ്രീഹരി കൊടുത്തിട്ടില്ല, നീ ഓവർ സ്മാർട്ട്‌ ആയിട്ടും ഞാൻ ക്ഷമിച്ചു നിന്നത്... അവന്റെ വാക്കുകൾ മുറിഞ്ഞു. . ഞാൻ പൂജാറൂമിൽ പോയ തക്കത്തിന് നീ എന്റെ റൂമിലേക്ക് കയറിയല്ലേ, നിനക്ക് എന്താ വേണ്ടത്, ക്യാഷ് ആണോ, അതോ,നീ എന്ത് മോ ഷ് ടിക്കു വാൻ ആണ്ഇങ്ങോട്ട് കയറി വന്നത്.. പറയെടി... എടി പറയാൻ അവനു കലികയറി.. ഞാൻ ഒന്നും എടുക്കാൻ കയറിയതല്ല, അത്പറയുമ്പോൾ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി .... പിന്നെ... പിന്നെ എന്തിനാടി.... നിനക്ക് എന്നോട് എന്താ പ്രേമം ആണോ, ആണെങ്കിൽ അത് നീ നിന്റെ മനസ്സിൽ വെച്ചാൽ മതി, ഇങ്ങോട്ട് എടുക്കേണ്ട... നീ വിചാരിക്കുന്ന ആൾ അല്ല ഈ ശ്രീഹരി.. ദേഷ്യം കൊണ്ടു അവൻ വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു.. മീനാക്ഷി ആണെങ്കിൽ കൈവേദ നി ച്ചിട്ട് ഇപ്പോൾ വീണുപോകും എന്നു ഓർത്തു, അതിലും അവളെ വിഷമിപ്പിച്ചത് അവന്റെ ഓരോ വാക്കുകളും ആയിരുന്നു.. ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...