{"vars":{"id": "89527:4990"}}

മയിൽപീലിക്കാവ്: ഭാഗം 23

 

രചന: മിത്ര വിന്ദ

കല്യാണത്തിന്റെ ബഹളങ്ങളൊക്കെ ആയതിനാൽ, കുറച്ചുദിവസമായിട്ട് ഞാൻ അങ്ങനെ ഉറങ്ങിയിരുന്നില്ല. അതുകൊണ്ട് കിടന്ന പാടെ ക്ഷീണം കാരണം ഞാൻ ഉറങ്ങിപ്പോയി. ഇടയ്ക്കു എപ്പോളോ ആരുടെയോ കരച്ചിൽ കേട്ട് കണ്ണ് തുറന്ന ഞാൻ നോക്കിയപ്പോൾ എന്റെ അരികിൽ ഹിമക്ക് പകരം വേറെ ഒരു പെൺകുട്ടി.. വിവസ്ത്രയായ അവളെ നോക്കി ഞാൻ അന്തം വിട്ടു.. ഇതെല്ലാം കണ്ട ഹിമ വാവിട്ടു കരയുന്നുണ്ട്.. ചുറ്റിലും എല്ലാവരും കൂടി നിൽക്കുന്നു, മിഥുൻ ആണെങ്കിൽ എന്നേ അടിക്കാനായി വന്നു. പിന്നെ ആരൊക്കെയൊ ചേർന്ന് അവനെ പിടിച്ചു മാറ്റി. ഞാൻ ഹിമയുടെ അടുത്തേയ്ക്ക് ചെന്ന്. അവൾ എന്നേ തള്ളി മാറ്റി. മിഥുനും പ്രഭാകരമേനോനും കൂടി വായിൽ വന്നതൊക്കെ എന്നേ വിളിച്ചു പറഞ്ഞു. എന്നെയും ആ പെൺകുട്ടിയെയും മുറിയിൽ പൂട്ടിയിട്ടു. പിന്നെയും ആരൊക്കെയോ അവിടേക്ക് വന്നു. അതിൽ എന്റെ അച്ഛനും അമ്മയും ചേച്ചിയും എല്ലാവരും ഉണ്ട്. പോലീസ് വന്നു, എന്നെ ആ രാത്രിയിൽ അറസ്റ്റ് ചെയ്തുകൊണ്ട് പോയി.. ഞാൻ അങ്ങനെ ജയിലിൽ ആയി.. തെളിവുകൾ ഒക്കെ എനിക്ക് എതിരായിരുന്നു. ആ പെൺകുട്ടിയുടെ മൊഴി അപ്രകാരം ആയിരുന്നു നിരപരാധിയായ എന്റെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസിലാകില്ലായിരുന്നു... എന്റെ അച്ഛൻ ഈ നാണക്കേടിൽ പിന്നീട് പുറത്തിറങ്ങിയില്ല..ആളുകളുടെ ഒക്കെമുന്നിൽ അച്ഛൻ അപമാനിതനായി. ഓഫീസിൽ പോകുന്നതൊക്കെ അച്ഛൻ കുറച്ചു. വീട്ടിൽ തന്നേ കഴിഞ്ഞു കൂടി. അങ്ങനെയിരിക്കെ അച്ഛന് രണ്ടുതവണ അറ്റാക്ക് ഉണ്ടായി.. ശ്രീഹരിയാണെങ്കിൽ ഏറി വന്ന സങ്കടത്തോടെ മീനാക്ഷിയോട് തന്റെ കഥകളൊക്കെ പറയുകയാണ് പ്രഭാകരമേനോൻ അയാളുടെ പവർ ഉപയോഗിച്ചുകൊണ്ട് പ്രശസ്തരായ വക്കിലിനെ നിയമിച്ചു.. കേസിൽ അവർ ജയിച്ചു.. എന്നെ കോടതി ശിക്ഷിച്ചു.. ഹിമ ഒരിക്കൽ പോലും എന്നെ കാണുവാനായി വന്നില്ല.. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരിക്കൽ ആ വേലക്കാരിപ്പെണ്ണ് എന്നെ കാണുവാനായി വന്നു.. മിഥുൻ ആയിരുന്നു അന്ന് അവളെ റേ പ്പ് ചെയ്തത്, പുറത്തു പറഞ്ഞാൽ എന്റെ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് അവൻ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞു അവൾ ഒരുപാട് കരഞ്ഞു.. ഹിമയും കൂടി അറിഞ്ഞായിരുന്നു ഈ നാടകം എന്നു ഞാൻ അറിഞ്ഞത് അപ്പോളാണ്.. എന്ത് പറയാനാ ഈ ഞാൻ, എല്ലാം ഞാൻ സഹിച്ചു,... പുറത്തിറങ്ങുവാനായി കാത്തിരിക്കുകയായിരുന്നു ഞാൻ.. പിന്നീട് ഞാൻ ഒരിക്കൽ കൂടി ഈ വീടിന്റെ പടി ചവിട്ടിയിരുന്നു തെക്കേപറമ്പിലേക്ക് അച്ഛന്റെ ചിത എടുക്കുവാനായിരുന്നു.. അത് പറയുമ്പോൾ മാത്രം അവന്റെ ശബ്ദം വല്ലാണ്ട് ഇടറിയിരുന്നു എന്നു മീനാക്ഷി തിരിച്ചറിഞ്ഞു.. തെളിവുകൾ അനുകൂലമായി വന്നപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടു പോയിരുന്നു. ശക്തമായ കാറ്റിൽ ശ്രീഹരിയുടെ ദേഹത്തെല്ലാം മഴത്തുള്ളികൾ അലയടിച്ചു വന്നു,, . ശ്രീയേട്ടാ,,,, അവൾ വിളിച്ചു.. ശ്രീഹരി മെല്ലെ തിരിഞ്ഞ് നോക്കി.. ഞാൻ എന്റെ ജീവിതത്തിലെ ഒരു കാര്യങ്ങളും ആരോടും ഇതുവരെ പങ്കുവെച്ചിട്ടില്ല, മീനാക്ഷിയോട് ഇതൊക്കെ പറഞ്ഞത് ഇയാളെന്നെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായത്കൊണ്ടാണ്.. ശ്രീയേട്ടാ.. ഉറക്കെ വിളിച്ചു കൊണ്ട് മീനാക്ഷി അവന്റെ നെഞ്ചിലേക്ക് വീണു.. അവളുടെ കണ്ണീർ അവന്റെ നെഞ്ചിലെ പകയുടെ അഗ്നി തണുപ്പിച്ചില്ല.. അവന്റെ ഇരു കൈകളും അവളെ ഗാഢമായി അസ്ലേഷിച്ചു, അവൻ അവളുടെ നെറുകയിൽ ആദ്യമായി ഒരു മുത്തം കൊടുത്തു.. ഒരു മാൻകുട്ടിയെ പോലെനിൽക്കുന്ന അവളെ ശ്രീഹരിയുടെ കരങ്ങൾ വരിഞ്ഞുമുറുക്കി.. അവളുടെ കണ്ണുനീർ അവന്റെ അധരങ്ങൾ ഒപ്പി എടുത്തു.. പെട്ടന്നു എന്തോ ഓർത്തതുപോലെ അവൾ അവനിൽ നിന്നും അകന്നുമാറി.. ശ്രീയേട്ടന്റെ ഭാര്യ ജീവിച്ചിരുപ്പുണ്ട്, ഒരുപക്ഷെ അവൾ എല്ലാം ഏറ്റുപറഞ്ഞുകൊണ്ട് ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് വന്നാലോ.. ശ്രീഹരിയിലും ഒരു ഭാവപ്പകർച്ച പ്രകടമായി.. ഛെ, മോശമായിപ്പോയി എന്നു അവൻ ഓർത്തു. . അവൾ വേഗം തന്നെ ആ മുറി വിട്ടിറങ്ങി.. എന്നും ശ്രീഹരി കഴിച്ചതിനു ശേഷം ആണ് മീനാക്ഷി ഇരിക്കുനത്.. ഇന്ന് പതിവിനു വിപരീതമായി ശ്രീഹരി പോയി മീനാക്ഷിയെ വിളിച്ചു.. വരൂ, നമ്മൾക്കു ഒന്നിച്ചിരുന്നു കഴിക്കാം, അവൻ അതുപറഞ്ഞപ്പോൾ അവളും അവന്റെ ഒപ്പം ചെന്നു.. രണ്ട്പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. കുറച്ചു സമയം അവൻ ടീവി കണ്ടുകൊണ്ടിരുന്നു... പിന്നീട് രണ്ടുപേരും കിടക്കാനായി പോയി.. പിറ്റേദിവസം രാവിലെ മീനാക്ഷി ഉണർന്നു, ഇന്ന് അമ്മ വരുമല്ലോ എന്നവൾ ഓർത്തു.. പതിവ്പോലെ അവൾ ഓഫീസിലേക്ക് ഇറങ്ങാൻ നേരം ശ്രീഹരി ഉമ്മറത്ത് തന്നെ ഉണ്ട്.. ശ്രീയേട്ടാ.. അവൾ വിളിച്ചപ്പോൾ ശ്രീഹരി മുഖം ഇയർത്തി അവളെ നോക്കി.. ഹിമയെ കാണുവാൻ പോയോ ഏട്ടൻ? അവൾ ചോദിച്ചു.. പോകണം, ഞാൻ താലി ചാർത്തിയ പെണ്ണല്ലേ, എനിക്ക് കാണാൻ പോകണം, അമ്മ വരുവാൻ കാത്തിരിക്കുകയാണ് ഞാൻ.. അവൻ ചെറുതായൊന്നു മന്ദഹസിച്ചുകൊണ്ട് എഴുനേറ്റു.. നിറഞ്ഞുവന്ന കണ്ണുകൾ അവൻ കാണാതിരിക്കുവാനായി അവൾ വേഗം യാത്ര പറഞ്ഞു പോയി ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...