{"vars":{"id": "89527:4990"}}

മയിൽപീലിക്കാവ്: ഭാഗം 3

 

രചന: മിത്ര വിന്ദ

അമ്മേ,,, അവൾ ഉറക്കെ വിളിച്ചുകൊണ്ടു മുറ്റത്തേക്ക് ഇറങ്ങി,.. അവൾ ഫോൺ രുക്മിണിക്ക് കൈമാറിയിട്ട് അകത്തേക്ക് പോയി. അവരുടെ മകൾ ആയിരുന്നു ലൈനിൽ, അവളുടെ ഭർത്താവിന്റെ അമ്മ മരിച്ച വിവരം പറയുവാൻ ആണ് മകൾ വിളിച്ചത്,, മോളേ മീനൂട്ടി,,, രുക്മിണിയമ്മ ഉറക്കെ വിളിക്കുന്നത് കേട്ടുകൊണ്ട് മീനാക്ഷി അടുക്കളയിൽ നിന്നും വേഗം അവരുടെ അടുത്തേക്ക് ചെന്നു... അവർ ഉടൻ തന്നെ ഡൽഹിക്ക് പുറപ്പെടുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി.. ഒരു മാസം എങ്കിലും കുറഞ്ഞത് എടുക്കും തിരിച്ചുവരുവാൻ എന്ന് അവർ മീനാക്ഷിയോട് പറഞ്ഞു.. സഹായത്തിനു നിൽക്കുന്ന ശോഭയെ മീനാക്ഷിക്ക് കൂട്ടു നിൽക്കുവാൻ ഉള്ള ഏർപ്പാട് ഒക്കെ അവർ ചെയ്തു,, ശോഭ വൈകിട്ട് കൂട്ടു കിടക്കുവാൻ വരാം എന്ന് സമ്മതിച്ചു.. നാട്ടിൽ നിന്നും മീനുവിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു നിർത്താം എന്ന് ആദ്യം രുക്മണി പറഞ്ഞപ്പോൾ മീനാക്ഷി ആണ് വിലക്കിയത്, കാരണം മുത്തശ്ശി അവിടെ തനിച്ചാകും, പോരാത്തതിന് അച്ഛന്റെ കൃഷിയും നശിക്കും എന്നും പറഞ്ഞു ഒടുവിൽ മീനാക്ഷിയും ശോഭയും കൂടി നിന്നോളം എന്ന് പറഞ്ഞു അവൾ രുക്മിണിഅമ്മയെ സമാധാനിപ്പിച്ചു.. അങ്ങനെ രാവിലെ തന്നെ രുക്മണി അമ്മ മകളുടെ അടുത്തേക്ക് പുറപ്പെട്ടു.. മീനൂട്ടിക്ക് അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം ഇരമ്പി വരുന്നുണ്ടായിരുന്നു.. ഏതൊക്കെയോ പോലീസ്‌കാർ തന്റെ അടുത്തേക്ക് ഓടിവരുന്നുണ്ട്, ആരൊക്കെയോ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അവൾ വിങ്ങി കരയുകയാണ്, ചുറ്റിലും ആളുകൾ,..... അമ്മേ....... അവൾ അലറി വിളിച്ചു, കണ്ണ് തുറന്നപ്പോൾ ചുറ്റിലും കൂരിരുട്ട്.. ഈശ്വരാ, ദുസ്വപ്നം ആയിരുന്നോ,, അവൾ വിളറിവെളുത്തു.. അടുക്കളയിൽ പോയി കുറച്ചു തണുത്ത വെള്ളം കുടിക്കാം... അവൾ മെല്ലെ എഴുനേറ്റു.. വെള്ളം കുടിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്തു അവൾ ഹാളിലേക്ക് പ്രവേശിച്ചു,, പെട്ടന്ന് ആണ് കാളിംഗ് ബെൽ ശബ്‌ദിച്ചത്,, ഒന്ന്, രണ്ട്, മൂന്ന്, അത് നിർത്താതെ അടിക്കുകയാണ്... മീനാക്ഷിക്ക് പേടിയായി.. ഒച്ചകേട്ടുകൊണ്ട് ശോഭയും എഴുന്നേറ്റുവന്നു.. സമയം 3മണി ആയിരിക്കുന്നു.. ആരാണ് ഈ വെളുപ്പാൻകാലത്തു,, ശോഭ പിറുപിറുത്തു.. ആരാണ്,, അവർ ലൈറ്റ് ഇട്ടുകൊണ്ട് വിളിച്ചു ചോദിച്ചു... അമ്മേ... വാതിൽ തുറക്ക്.. ആ ശബ്ദം തിരിച്ചറിഞ്ഞ ശോഭ ഞെട്ടി.. അമ്മേ,,, വീണ്ടും ആ ശബ്ദം കേട്ടു. . ശോഭ വാതിൽ തുറക്കുവാനായി ആഞ്ഞതും മീനാക്ഷി അവരെ തടഞ്ഞു.. ആരാ... അവൾ ഭയത്തോടെ ചോദിച്ചു.. രുക്മിണി അമ്മയുടെ മകൻ.... അതുപറയുമ്പോൾ അവരെ വിറക്കുന്നുണ്ടായിരുന്നു.. അമ്മേ.... വാതിൽ തുറക്ക്.. വീണ്ടും ആ ശബ്ദം... ഇത്തവണ ശോഭ വേഗം വാതിൽ തുറന്നു.. ഒരു ചെറുപ്പക്കാരൻ പുറംതിരിഞ്ഞു നിൽക്കുന്നുണ്ട്.. മോനേ... ശോഭയുടെ വിളികേട്ടതും അവൻ തിരിഞ്ഞു നോക്കി.. ഒരു പഴയ നരച്ച ഷർട്ടും ഒരു പാന്റും ആണ് വേഷം, അലക്ഷ്യമായി കിടക്കുന്ന  മുടി,നല്ല  കട്ടിമീശയും താടിയും ആണ്,,, വാതിൽ തുറക്കുവാൻ താമസിച്ചതിൽ ഉള്ള ദേഷ്യം ആണ് ആ മുഖത്തെന്നു അവൾക്ക് തോന്നി.. . മീനാക്ഷി ഒന്നേ നോക്കിയുള്ളൂ, അവൾക്ക് വല്ലാത്ത ഒരു ഭയം തോന്നി... അമ്മ എവിടെ? അകത്തേക്ക് കയറിവന്ന ആൾ ചോദിച്ചു.. നടന്ന സംഭവങ്ങൾ എല്ലാം ശോഭ അവനു പറഞ്ഞു കൊടുത്തു.. തന്റെ മുറിയുടെ ചാവി മേടിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറി.. മീനാക്ഷിയെ ഒന്നു നോക്കുക പോലും ചെയ്തില്ല അവൻ.. അവൾ ആരാണെന്നു പോലും അവൻ ചോദിച്ചില്ല.. അവൻ പോയ സ്ഥലത്തേക്ക് നോക്കി ശോഭ നെഞ്ചിൽ കൈവെച്ചു.. എന്റെ ദൈവമേ.. ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു, ഞാൻ പോകും കെട്ടോ കൊച്ചേ.. അവർ പറഞ്ഞത് കേട്ടു മീനാക്ഷി അമ്പരപ്പോടെ അവരെ നോക്കി.. എന്താ ചേച്ചി പ്രശ്നം... അവൾ ശോഭയെ നോക്കി... എന്റെ കുഞ്ഞേ നീ ഇവിടുന്നു രക്ഷപെട്ടോ.. ഇവൻ ഭയങ്കരനാ... അവർ തിക്കും പൊക്കും നോക്കിയിട്ട് പറഞ്ഞു.. എന്താ ചേച്ചി കാരണം,മീനാക്ഷി അവരുടെ കയ്യിൽ കയറി പിടിച്ചു.. രുക്മണി അമ്മ നല്ല തങ്കപ്പെട്ട അമ്മയാണ്, പക്ഷെ എന്റെ കുഞ്ഞേ ഈ ചെറുക്കൻ ഉണ്ടല്ലോ... ഇവൻ..... അതും പറഞ്ഞു അവർ നിറുത്തി... ഒന്ന് പറ ചേച്ചി,അവൾക്ക് ക്ഷമ നശിച്ചു.. എന്റെ മോളേ നിന്നോട് പറയുന്നത്കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല, ഞാൻ നേരം വെളുത്തുകഴിഞ്ഞാലേ എന്റെ വഴിക്ക് പോകും... അവർ അവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു.. ചേച്ചി, പ്ലീസ് ഒന്ന് പറയു... ഇദ്ദേഹം എവിടെ ആയിരുന്നു ഇത്രയും ദിവസം.. മീനൂട്ടി ഗൗരവത്തിൽ ആണ് ഈ പ്രാവശ്യം ചോദിച്ചത്. എന്റെ മോളേ ഈ ചെറുക്കൻ എവിടെ ആയിരുന്നു എന്നറിയാമോ നിനക്ക്....? അവരുടെ ചോദ്യത്തിന് നിഷേധാർത്ഥത്തിൽ അവൾ തല കുലുക്കി... ഇവൻ ജയിലിൽ ആയിരുന്നു മോളേ..... ജയിലിൽ.... ഇടിവെട്ടേറ്റതുപോലെ മീനാക്ഷി നിന്നു.. എന്റെ ഈശ്വരാ എന്താണ് ഞാൻ കേട്ടത്... അവൾ അവരെ തുറിച്ചുനോക്കി.. അതെ കുഞ്ഞേ, ഇവൻ ജയിലിൽ ആയിരുന്നു, ശിക്ഷ കഴിഞ്ഞു ഇറങ്ങിയത് ആണ്.. എന്നതിനാണ് ചേച്ചി. .....അത്രമാത്രമേ അവൾക്ക് ചോദിക്കുവാൻ കഴിഞ്ഞൊള്ളു.. ഇവിടെ പണ്ട് ജോലിക്ക് നിന്ന ഒരു യശോദ ഉണ്ടായിരുന്നു, അവളുടെ മകൾ സുഗന്ധിയെ  ഇവൻ ബലാത്സംഗം ചെയ്തു,,, താൻ ഇപ്പോൾ വീണുപോകുമെന്നു തോന്നി മീനാക്ഷിക്ക്.... .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...