വരാഹി: ഭാഗം 24
നോവൽ എഴുത്തുകാരി: ശിവന്യ അന്ന നഴ്സിംഗ് സ്റ്റേഷനിൽ കയറി റിസീവർ എടുത്തു… “ആ കാൾ കട് ആയി മാഡം…” ഇവാന പെട്ടെന്ന് തന്നെ അങ്ങോട്ടു വന്നു… “കട്ടായോ…
Jun 30, 2020, 09:33 IST
നോവൽ
എഴുത്തുകാരി: ശിവന്യ
അന്ന നഴ്സിംഗ് സ്റ്റേഷനിൽ കയറി റിസീവർ എടുത്തു…
“ആ കാൾ കട് ആയി മാഡം…”
ഇവാന പെട്ടെന്ന് തന്നെ അങ്ങോട്ടു വന്നു…
“കട്ടായോ… ”
അന്ന ചോദ്യരൂപേണ അവളേ നോക്കി…
“ഹോൾഡ് ചെയ്യാൻ പറഞ്ഞിട്ടാണ് ഞാൻ മാഡത്തെ വിളിക്കാൻ വന്നത്… പക്ഷെ ഞാൻ തിരിച്ചു വരുമ്പോഴേക്കും കാൾ കട്ടായിരുന്നു….”
“ആരാണെന്നു വലതും പറഞ്ഞോ?? ഇസ് ഇറ്റ് എ ലേഡി…”???
അരുന്ധതിയെ സംശയിച്ചിട്ടായിരുന്നു അന്ന അതു ചോദിച്ചത്…
“അല്ല മാഡം… അതൊരു പുരുഷനാണ്…”