{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 12

 

രചന: മിത്ര വിന്ദ

മേടയിൽ വീട്ടില് എല്ലാവരും മടങ്ങി എത്തിയപ്പോൾ നല്ല മഴ ആയിരുന്നു. അതുകൊണ്ട് അന്നേ ദിവസം ആരും തന്നെ സതിയുടെ വീട്ടിലേക്ക് പോയതും ഇല്ലാ. ഗിരിജ ഫോണെടുത്തു വിളിച്ചു നോക്കിയപ്പോൾ അമ്മു അവരോട് സംസാരിച്ചത്. അമ്മ കിടക്കുവാണെന്നും, മരുന്ന് കഴിച്ച ക്ഷീണം കൊണ്ട് ആണെന്നും, ശ്വാസം മുട്ടലും കുറവ് ഉണ്ടെന്നു ഒക്കെ അവൾ അവരോട് പറഞ്ഞു, ഒപ്പം തന്നെ പ്രിയയുടെ വീട്ടിലെ വിശേഷങ്ങളും തിരക്കിയ ശേഷം ആയിരുന്നു ഫോൺ വെച്ചത്. *** അടുത്ത ദിവസം കാലത്തെ എഴുനേറ്റ് വീട്ടിലെ ജോലികൾ എല്ലാം തന്നെ അമ്മു ഒറ്റയ്ക്ക് ചെയ്തു തീർത്തു. മുറ്റം അടിച്ചു വാരിയ ശേഷം അവൾ അടുക്കളയിൽ പ്രവേശിച്ചു.ചോറും കറികളും കാപ്പിയും എല്ലാം ഉണ്ടാക്കി വെച്ച ശേഷം മേടയിലേക്ക് പോയ്‌. അവിടെ ചെന്നപ്പോൾ ലീലാമ്മായി മുറ്റത്തു നിൽപ്പുണ്ട്. മോളെ..... സതി എന്ത്യേടി.. എഴുന്നേറ്റില്ലമ്മായി, ആ ഗുളിക കഴിക്കുമ്പോൾ ഉറക്കം വരുവാന്നു അമ്മ പറഞ്ഞു. ഹ്മ്മ്... ഡോസ് കൂടിയത് ആവും, അതിന്റെയാ.... ആഹ്, അതേ, അമ്മായി അകത്താണോ, അതോ അവള് പുട്ട് ഉണ്ടാക്കാൻ തുടങ്ങുവാ.. ഹ്മ്മ്.... ഒന്ന് മൂളിയ ശേഷം അവൾ അകത്തേക്ക് കയറി ചെന്നു. അമ്മായി... ഓഹ്.... ഇവിടെ ഉണ്ട് മോളെ, വായോ. നാളികേരം തിരുമ്മിക്കൊണ്ട് നിൽക്കുന്ന ഗിരിജയുടെ അടുത്തേക്ക് അവൾ ചെന്നിട്ട് താൻ ചിരകി തരാം എന്ന് പറഞ്ഞു എങ്കിലും മുകളിലെ നിലയിൽ ചെന്നിട്ട് യദുവിന്റെ മുറി ഒന്ന് അടിച്ചു വാരി ഇടാൻ അവർ അവളോട് അവശ്യപ്പെട്ടു. അടിച്ചുവാരിയും ചൂലും എടുത്തു കൊണ്ട് അവൾ സ്റ്റെപ്സ് കയറി ചെന്നപ്പോൾ യദു കുളിയ്ക്കുവാണ്.. ബെഡ്ഷീറ്റ് ഒക്കെ നന്നായി വിരിച്ചാണ് ആള് ഇട്ടിരിക്കുന്നത്.മേശപ്പുറത്ത് കുറച്ചു ബുക്ക്സ് മാത്രം നിരന്നു കിടപ്പുണ്ട്.അതെല്ലാം എടുത്തു അടുക്കി പെറുക്കി വെച്ച ശേഷം കട്ടിലിന്റെ അടിവശം എല്ലാം തൂത്തു വൃത്തിയാക്കി, മേശയുടെ കോണിൽ അടിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു രണ്ടു സിഗരറ്റ് കുറ്റികൾ അവളുടെ ദൃഷ്ടിയിൽ പെടുന്നത്. അടിച്ചു താഴേക്ക് കൊണ്ട് വന്നിട്ട് അവൾ അത് എടുത്തു പിടിച്ചു.. ചുളിഞ്ഞ മുഖത്തോടെ നോക്കിയതും യദുവിന്റെ മുഖത്തേക്ക് ആയിരുന്നു. ഇതെന്താ യദുവേട്ടാ.. ഈ സിഗരറ്റ് കുറ്റികൾ എങ്ങനെയാണ് മുറിയിൽ വന്നത്. അമ്മു ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അതിന് മറുപടിയൊന്നും പറയാതെ ഒരല്പം പരുങ്ങലോട് കൂടി യദു നനഞ്ഞ തോർത്തും പുതച്ചു കൊണ്ട് അലമാരയുടെ അടുത്തേയ്ക്ക് നീങ്ങി. ചോദിച്ചതിന് ഉത്തരം ഇല്ലെങ്കിൽ സാരല്യ, ഞാൻ അമ്മായിയെ കാണിച്ചോളാം.. അതുമായിട്ട് അമ്മു വാതിൽക്കലേക്ക് ചെന്നതും യദു പിന്നിൽ നിന്നും അവളേ പിടിച്ചു വലിച്ചു എന്നിട്ട് വലത് കൈയിൽ ഇരിക്കുന്ന സിഗരറ്റ് കുറ്റി മേടിച്ചെടുക്കാൻ ഒരു ശ്രെമം നടത്തി. അമ്മാ.... ഉറക്കെ വിളിക്കാൻ തുടങ്ങിയവളുടെ വായ പൊത്തി പിടിച്ചു കൊണ്ട് അവൻ അവളെ ചുവരിലേക്ക് ചേർത്തു നിറുത്തി. എന്നിട്ട് അവളുടെ ദേഹത്തേക്ക് ഇത്തിരി അമർന്നു.അവന്റെ നഗ്നമായ നെഞ്ചിലെ രോമങ്ങൾ അവളേ തഴുകിയപ്പോൾ അമ്മു ആകെ പരവശയായി. എടി..... ഇവിടെ കിടന്ന് നിലവിളിച്ചാൽ ഉണ്ടല്ലോ, നി വിവരം അറിയും കേട്ടോ.. മര്യാദ ആണെങ്കിൽ മര്യാദ.. . പറഞ്ഞു കൊണ്ട് അവൻ അവളുടെ കൈയിൽ ഇരുന്ന സിഗരറ്റ് കുറ്റിമേടിച്ചു എടുക്കാൻ നോക്കി. അപ്പോളേക്കും സർവ ശക്തിയും എടുത്തു അമ്മു അവനെ തള്ളി നീക്കി, എന്നിട്ട് ഓടി പോകാൻ തുടങ്ങിയെങ്കിലും അവന്റെ വലത് കൈ അവളുടെ വയറിൽ കയറി വട്ടം ചുറ്റി പിടിച്ചു. പിന്നോട്ട് ആഞ്ഞു വന്ന അമ്മുവിനു കാലിടറി.അവന്റെ ദേഹത്തേക്ക് അമർന്നതും ഇരുവരും കൂടി പിന്നിലേക്ക് മറിഞ്ഞു, കൃത്യം ചെന്നു വീണത് ബെഡിൽ ആയിരുന്നു. അപ്പോളും അവന്റെ വലതു കൈ അവളുടെ വയറിൽ ബന്ധനo തീർത്തിരുന്നു. ഒച്ച ഉണ്ടാക്കിയേക്കരുത്..ആ ലീലമ്മായി അറിഞ്ഞാൽ പിന്നെ എന്നേ അവര് നാറ്റിയ്ക്കും. എപ്പോളും ഒന്നും ഇല്ല, ടെൻഷൻ വരുമ്പോൾ മാത്രം.... കേട്ടല്ലോ, കാതോരം അവന്റെ ശബ്ദം, അത്രമേൽ ആർദ്രമായി. നീ മാത്രമേ ഇത് കണ്ടിട്ടുള്ളു, അതുകൊണ്ട് എങ്ങനെ എങ്കിലും ഇതാരുടെയെങ്കിലും കാതിൽ എത്തിയാൽ അത് നീ പറഞ്ഞു മാത്രം ആയിരിക്കും. കേട്ടല്ലോ.. യദു പറയുമ്പോൾ ആണ് അമ്മു ഓർക്കുന്നത് താൻ ഇപ്പോളും യദുവേട്ടന്റെ ദേഹത്തു ആണ് കിടക്കുന്നതന്നു. ചാടി എഴുന്നേൽക്കാൻ നോക്കി. പക്ഷെ കഴിയുന്നില്ല. അവൻ പിന്നിൽ നിന്നും ഉയർത്തിയപ്പോൾ പെണ്ണ് പൊങ്ങി പോന്നു.. പിന്നാലെ അവനും ചാടി എഴുന്നേറ്റു, അപ്പോളേക്കും അമ്മു അവളുടെ വലത് കൈ അവന്റെ നേർക്ക് നീട്ടി. സത്യം ചെയ്യൂ, ഇനി ഇത് ആവർത്തിക്കില്ലന്നു... ഇല്ലെങ്കിൽ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കു. ഗൗരവത്തിൽ പറഞ്ഞു കൊണ്ട് അമ്മു അവനെ സൂക്ഷിച്ചു നോക്കി. പക്ഷെ യദു ആണെങ്കിൽഅതൊന്നും മൈൻഡ് ചെയ്യാതെ ഒരു ടി ഷർട്ട്‌ എടുത്തു ഇടുകയായിരുന്നു. ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട.. ഞാൻ അമ്മായിയോട് പറഞ്ഞോളാം... ഹ്മ്മ്.. നീ പറഞ്ഞൊ, നകുലന്റെ കാര്യം ഞാനും പറഞ്ഞു കൊടുക്കാം, ന്തെ.... ഒരു ഈണത്തിൽ അവൻ അമ്മുവിനെ നോക്കി ചൊല്ലിക്കൊണ്ട് അവിടെ നിന്നും ഇറങ്ങിപോയി.. മുറിയെല്ലാം അടിച്ചു വാരി വൃത്തിയാക്കി ഇട്ട ശേഷം അവളും താഴേക്ക് ചെന്നപ്പോൾ കിച്ചൻ ഇരുന്നു കാപ്പി കുടിക്കുന്നുണ്ട്.. അമ്മു അവനെ നോക്കി പുഞ്ചിരിച്ചു. ഇന്ന് പോകണ്ടേ പെണ്ണേ...? വേണം കിച്ചേട്ടാ,, നേരം 7.30ആയില്ലേ... അവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി. മ്മ്.... പോകാൻ നോക്ക് കേട്ടോ. ഇല്ലെങ്കിൽ നേരം വൈകും.. ആഹ്... പോയേക്കുവാ ഏട്ടാ,ചെന്നു കുളിച്ചു ഒരുങ്ങിയാൽ മതി.. അടിച്ചു വാരിയത് എല്ലാം കൊണ്ട് പോയ്‌ അവൾ പുറത്തു കൊട്ടി കളഞ്ഞു. അധികം ഒന്നും ചവറു ഇല്ലാ... എല്ലാം വൃത്തിയ്ക്ക് ആണ് അവൻ ഇട്ടിരിക്കുന്നത്. അമ്മു വീണ്ടും അടുക്കളയിലേക്ക് വന്നപ്പോൾ യദു തന്റെ താടിയും തടവി അവിടെ നിൽപ്പുണ്ട്. നകുലന്റെ കാര്യം ഇവിടെ എല്ലാവരും അറിഞ്ഞാൽ നാണക്കേട് ആണ്, പിന്നെ അപ്പച്ചിയ്ക്ക് ടെൻഷൻ കൂടും.. അതുകൊണ്ട് എങ്ങനെ വേണമെന്ന് നീ തീരുമാനിച്ചാൽ മതി. ശബ്ദം താഴ്ത്തി അമ്മുവിനോട് പറഞ്ഞ ശേഷം, യദു കുടിക്കാൻ വേണ്ടി ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തിരിഞ്ഞു ഇറങ്ങിപ്പോയി. ** അഞ്ച് മിനുട്ട്നു ഉള്ളിൽ അമ്മു കുളിച്ചു ഇറങ്ങി വന്ന ശേഷം ഒരു ചുരിദാർ എടുത്തു ഇട്ടു. അപ്പോളേക്കും സതി അവൾക്ക് കഴിക്കാൻ ഉള്ളത് ഒക്കെ എടുത്തു വെച്ചു. ദോശയും ചമ്മന്തിയും ആയിരുന്നു. ഒരെണ്ണം എടുത്തു അവൾ പെട്ടന്ന് കഴിച്ചു തീർത്തു. എന്നിട്ട് അമ്മയ്ക്ക് ഉള്ള ഗുളികയിം മരുന്നും ഒക്കെ എടുത്തു കൈയിൽ കൊടുത്തു. നനഞ്ഞ മുടി ഒന്നൂടെ തോർത്തി ചുറ്റി വെച്ചു കൊണ്ട് ഓടി പോയി റെഡി ആയി. അമ്മേ, എന്തെങ്കിലും വിഷമം തോന്നിയാൽ എന്നേ വിളിക്കണേ, പിന്നെ അമ്മായി വന്നു കൂട്ടിരിന്നോളം, ഞാൻ പറഞ്ഞു ഏൽപ്പിച്ചിട്ടാ പോന്നെ.. മുഖത്ത് അല്പം പൌഡർ എടുത്തു പൂശിക്കൊണ്ട് അമ്മു തിരിഞ്ഞു നിന്നു അവരോട് പറഞ്ഞു. എനിയ്ക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ മോളെ, ക്ഷീണം ഒക്കെ പോയെന്നെ.. ഹ്മ്മ്... അറിയാം അമ്മേ, എന്നാലും വല്ല ശ്വാസതടസവും ഉണ്ടായാൽ പറഞ്ഞേക്കണം. വെച്ചോണ്ട് ഇരിക്കല്ലേ... ആഹ്, മതി പറഞ്ഞത്, നീ പോകാൻ നോക്ക് നേരം പോയി. അവളുടെ ബാഗ് എടുത്തു അരഭിത്തിയിൽ കൊണ്ട് വന്നു വെച്ച ശേഷം സതി കസേരയിൽ ഇരുന്നു. മുടിയും കുളിപിന്നൽ പിന്നി ഇട്ട് കൊണ്ട് അമ്മു ഓടി ഇറങ്ങി വന്നു അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു കൊണ്ട് ബാഗ് എടുത്തു തോളിൽ തൂക്കി. പോയിട്ട് വരാം... പറഞ്ഞത് ഒക്കെ ഓർമ്മ വെച്ചോണം.. അവൾ വീണ്ടും വിളിച്ചു പറഞ്ഞു കൊണ്ട് വരമ്പത്തൂടെ ഓടി......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...