{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 139

 

രചന: മിത്ര വിന്ദ

ഒരുപാട് നാളുകൾ കാത്തിരുന്നിട്ട് ഒടുവിൽ ഗുരുവായൂരപ്പൻ നമ്മളുടെ പ്രാർത്ഥന കേട്ടല്ലോയദുവേട്ടാ.... മിഴിനീർ തുടച്ചു കൊണ്ട്, മീനാക്ഷി യദുവിനോടായി പറഞ്ഞു. ഹ്മ്..... കരയാതെ മീനാക്ഷി.. ആളുകൾ നോക്കുന്നുണ്ട്. യദു അവളെ ചേർത്ത് പിടിച്ചു. അമ്മു എപ്പോളാണ് വന്നത്? അവൻ പെട്ടന്ന് ചോദിച്ചു. ഞങ്ങൾ ഇന്നലെ വന്നു, എന്നാൽ ശരി, പോട്ടെ കേട്ടോ, നകുലേട്ടൻ കുഞ്ഞിനെയും കൊണ്ട് വെളിയിൽ ഇരിക്കുകയാണ്. യദുവേട്ടാ.... വന്നേ.. ഏട്ടൻ വാവയെ കണ്ടില്ലല്ലോ. മീനാക്ഷി പറഞ്ഞതും യദു ഒന്ന് തല കുലുക്കിക്കൊണ്ട്  അമ്മുവിന്റെ കൂടെ  പുറത്തേക്ക് നടന്നു.. നകുലേട്ടാ ഞാൻ ഈ എൻട്രൻസിന്റെ അടുത്ത് നിൽപ്പുണ്ട്. ഇങ്ങോട്ട് വരുമോ... അമ്മു ഫോണിലൂടെ നകുലനെ വിളിക്കുന്നത് അവർ ഇരുവരും കേട്ടു.. അഞ്ചു മിനിറ്റിനുള്ളിൽ  നകുലിന്റെ കാർ  അവിടേക്ക് എത്തുകയും ചെയ്തു. യദുവിനെ കണ്ടതും പതിവുപോലെ തന്നെ നകുലിന്റെ മുഖം വലിഞ്ഞു മുറുകി. കാർ വന്ന് നിർത്തിയതും മീനാക്ഷി, ജയന്തി ചേച്ചിയുടെ കയ്യിൽ നിന്നും കുഞ്ഞുവാവയെ  വാങ്ങി. എന്നിട്ട് യദുവിനു കാണിച്ചു കൊടുത്തു. അവൻ ഒന്നെടുക്കാൻ ശ്രെമിച്ചതും കുഞ്ഞു ചെറുതായി കരഞ്ഞു. അപ്പോളേക്കും മീനാക്ഷി, അമ്മുവിന്റെ കൈലേക്ക് ഏൽപ്പിച്ചു. പോയേക്കാം അല്ലേ, വിശന്നിട്ടാവും കരയുന്നത്. കൊറേ നേരമായല്ലോ.. അതിന്റെയാ. അമ്മു പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി. നിങ്ങൾ കുറച്ചു ദിവസത്തേക്ക് ഇവിടെ കാണുമോ? യദു നകുലനെ നോക്കി ചോദിച്ചു ഇല്ല.. ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ പോകും. നീ ഇന്ന് ലീവ് എടുത്തോ. ആഹ്.. ലീവ് എടുത്തു. ഹ്മ്.. എന്നാൽ ശരി.. പോയേക്കുവാ. അപ്പോഴേക്കും കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായ്.. മീനാക്ഷിയോടും യദുവിനോടും യാത്ര പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു. നകുലിന്റെ മുഖത്തെ ദേഷ്യ ഭാവം കണ്ടപ്പോൾ തന്നെ അമ്മുവിന് മനസ്സിലായിരുന്നു യദുവിനെ കണ്ടപ്പോൾ ഉള്ള കലിപ്പ് ആണെന്ന്.. ഇപ്പോൾ എന്തെങ്കിലും താൻ സംസാരിച്ചിട്ടുണ്ടെങ്കിൽ, നകുലേട്ടന്റെ വായിൽ ഇരിക്കുന്നതു മുഴുവൻ കേൾക്കേണ്ടിവരും, അതുകൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി. * ഡോക്ടർ കുറിച്ചിട്ടുള്ള മെഡിസിൻസ് ഒക്കെ വാങ്ങിച്ച് മീനാക്ഷിയും യദുവും ചേർന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി കിച്ചേട്ടനെ വിളിച്ച് വിവരം പറയുന്നില്ലേ ഏട്ടാ.. ഹ്മ്.. പറയാം. ദൃതി ഒന്നും വേണ്ട.. നീ വീട്ടിൽ വിളിച്ചോ. ഇല്യ.. ആരേം വിളിച്ചില്ല. ആഹ്.... വിളിക്കാം. ഫുഡ്‌ എന്തെങ്കിലും കഴിക്കാം. വിശക്കുന്നില്ലേ. മ്മ്... എനിക്ക് നല്ല വിശപ്പുണ്ട്, ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ്.. അവൾ പറയുന്നത് കേട്ട് യദു ചിരിച്ചു. സത്യം പറഞ്ഞാൽ, എനിക്ക് സമാധാനമായത് ഇപ്പോഴാണ് ഏട്ടാ... എന്തോരം ആട്ടും തുപ്പും ഞാൻ സഹിച്ചു. അമ്മയുടെ കുത്ത് വാക്കുകൾ, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. പലതും ഞാൻ ഏട്ടനോട് പറഞ്ഞിട്ടില്ല.. എങ്കിലും എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്..... അതും പറഞ്ഞുകൊണ്ട് മീനാക്ഷി നിർത്തി. എന്താണ് മീനാക്ഷി കേൾക്കട്ടെ? യദു അവളെ നോക്കികൊണ്ട് തന്റെ കാറിലേക്ക് കയറി. യദുവേട്ടാ ഒരിക്കലും എനിക്കൊരു കുഞ്ഞുണ്ടാവില്ല എന്ന് പറഞ്ഞ്  അമ്മ എത്രവട്ടം ശപിച്ചിട്ടുണ്ടെന്നോ... എന്റെ ഗർഭപാത്രം മരവിച്ചു പോയതാണെന്നും പറഞ്ഞു  എന്നെ കളിയാക്കിയിട്ടുണ്ട്. കാവിലെ ഉത്സവത്തിന് പറ എടുക്കാനായി, അമ്പലത്തിൽ നിന്നും ആളുകൾ വന്നപ്പോൾ അശ്രീകരമാണ് നീ എന്നും പറഞ്ഞ് , എന്നെ ആട്ടി ഓടിച്ചിട്ടുണ്ട്.. കഴിഞ്ഞ ഓണത്തിന് അവിയൽ വയ്ക്കുവാൻ വേണ്ടി ഞാൻ  കറികൾ നുറുക്കിയപ്പോൾ, ആ നുറുക്കിവെച്ചതെല്ലാം കൂടി എടുത്ത്  അമ്മ, തൊടിയിലേക്ക് കൊണ്ടുപോയി കളഞ്ഞു. ഞാൻ വെച്ചിട്ടുണ്ടെങ്കിൽ , അടുത്തകൊല്ലം ഓണം ഉണ്ണാന് ഈ വീട്ടിൽ ആർക്കും ഒക്കില്ല എന്ന് വരെ എന്നോട് പറഞ്ഞു. മീനാക്ഷി വിങ്ങിപ്പൊട്ടികൊണ്ട് ഓരോന്നായി അവനോട് പറഞ്ഞു. സാരമില്ല..... അവർ പറഞ്ഞതിന് ഒക്കെയുള്ള മറുപടിയാണ് ഇന്ന് നിന്റെ  വയറ്റിൽ ഉള്ളത്. അതുകൊണ്ട് യാതൊന്നും ഓർത്ത് നീ സങ്കടപ്പെടേണ്ട. നിന്റെ കൂടെ ഞാനുണ്ട് മീനാക്ഷി... ഈ ഒരു അവസ്ഥയിൽ  മാനസിക സംഘർഷങ്ങൾ ഒരുപാട് അനുഭവിക്കേണ്ടി വന്നവരാണ് നമ്മൾ രണ്ടാളും. അതിനൊക്കെ ഉള്ള  മധുരമായ ഒരു മറുപടി ഈശ്വരൻ തന്നതാണ് നമ്മുട കുഞ്ഞ്.. ഈ കുഞ്ഞ് മാത്രം മതി നമ്മുക്ക്. അവൻ അവളുടെ വലം കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.. എന്നിട്ട് മീനാക്ഷിയുടെ വയറിൽ മെല്ലെയൊന്നു തൊട്ട് നോക്കിയതും പെട്ടന്ന് അവൻ കരഞ്ഞു പോയിരിന്നു. ഗുരുവായൂരപ്പൻ നമ്മുക്ക് തന്ന നിധിആണ് അല്ലെ യദുവേട്ടാ. മീനാക്ഷിയും കരയുകയാണ്. മ്മ്.. അതേടാ.. ഭഗവാൻ കൂടെ ഉണ്ട്. ഉറപ്പാ....നീയ് നിന്റെ വീട്ടിലേക്ക് വിളിക്ക്. അമ്മയോട് പറയു.. ഹ്മ്.. പറയാം. അവൾ ഫോൺ കയ്യിലെടുത്തു. എന്നിട്ട് അവളുടെ അമ്മയെ വിളിച്ചു. അവർക്ക് ഒരുപാട് സന്തോഷം ആയിരുന്നു ഇത് കേട്ടപ്പോൾ. കിച്ചനെ വിളിക്കുവാൻ വേണ്ടി യദു പതിയെ ഫോൺ എടുത്തു. കിച്ചേട്ടനോട് സംസാരിച്ചിട്ട് ഫോൺ എനിക്കൊന്നു തരണം കേട്ടോ ഞാൻ ശ്രുതിയോട് പറഞ്ഞോളാം.. അങ്ങനെ പോരേ  ഏട്ടാ. ഹ്മ്.. മതി.. മീനാക്ഷി പറഞ്ഞതും യദു തലകുലുക്കി. ഹെലോ യദു.. രണ്ടുമൂന്നു തവണ ഫോൺ റിംഗ് ചെയ്തപ്പോഴേക്കും കിച്ഛന്റെ ശബ്ദം അവന്റ കാതിൽ പതിഞ്ഞു. കിച്ചേട്ടൻ എവിടാ...? ഞാൻ വീട്ടിൽ ഉണ്ടെടാ. എന്നാടാ.. ഒന്നുമില്ല.. വെറുതെ വിളിച്ചത് ആണ്. ഹ്മ്.. നിനക്ക് ഇന്ന് പോകണ്ടേ? ഞാൻ ഓഫീസിൽ പോയതായിരുന്നു.. മീനാക്ഷിക്ക് ചെറിയ തലകറക്കം പോലെ വന്നപ്പോൾ, അത്യാവശ്യമായിട്ട് ലീവ് ചോദിച്ച് പോന്നതാണ്. മീനാക്ഷിക്കോ എന്തുപറ്റി... എന്നിട്ട് ഹോസ്പിറ്റലിൽ കാണിച്ചോ. ഹ്മ്... കാണിച്ചു. നടന്ന കാര്യങ്ങളൊക്കെ യദു അവനോട് പറഞ്ഞു. എന്നിട്ട് അമ്മുവും നകുലനും കൂടിയാണോ മീനാക്ഷിയെ ഹോസ്പിറ്റലിൽ എത്തിച്ചത്. അതെ... അവരാണ് കൂട്ടിക്കൊണ്ടുവന്നത്. ഇപ്പോൾ, നിങ്ങൾ ഹോസ്പിറ്റലിൽ ആണോ ഡോക്ടർ എന്തു പറഞ്ഞു മീനാക്ഷി പ്രഗ്നന്റ് ആണ്.... ങേ... അതെയോ... ശ്രുതി.. എടി ഒന്നിങ്ങട് വന്നേ.. കിച്ചൻ ആഹ്ലാദത്തോടെ കൂടി ശ്രുതിയെ ഉറക്കെ വിളിക്കുന്നത് യദുവും മീനാക്ഷിയും ഫോണിലൂടെ കേട്ടു. അപ്പോഴേക്കും യദു ഫോണ് മീനാക്ഷിക്ക് കൈമാറിയിരുന്നു. എന്നാ കിച്ചേട്ടാ.. എന്ത് പറ്റി. എടി.. മീനാക്ഷി പ്രഗ്നന്റ് ആണെന്ന് യദുവാണ് വിളിക്കുന്നത്.. ഈശ്വരാ... സത്യാണോ... ശ്രുതി കരഞ്ഞു പോയിരിന്നു. ഹെലോ യദു... ശ്രുതി.. ഞാനാണ് മീനാക്ഷിയാ.. ആഹ് മീനാക്ഷി... നേരാണോടാ... ഹ്മ്.. അതേ. ഞങ്ങൾ ഇപ്പോ ഹോസ്പിറ്റലിലാണ്. എന്റെ കൃഷ്ണ... ഒരുപാട് സന്തോഷമായി... എന്ത് മാത്രം കേൾക്കാൻ ആഗ്രഹിച്ച വാർത്ത ആണെന്നോ....ഇന്നലെ ഒക്കെ നിന്നെ കണ്ടപ്പോൾ ഞാൻ എത്രമാത്രം പ്രാർത്ഥിച്ചുന്നൊ.. ശ്രുതി അടക്കാനാവാത്ത സന്തോഷത്തോടെ പറഞ്ഞു....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…