ശിശിരം: ഭാഗം 14
Aug 30, 2024, 22:53 IST
രചന: മിത്ര വിന്ദ
അവളുടെ ഉള്ളിൽ,ഒരിക്കലും തന്നോട് പ്രണയം എന്നൊരു വികാരം ഇല്ലെന്ന് അവന് മനസ്സിലാകുകയായിരുന്നു.. വർദ്ധിച്ചുവന്ന വിഷമത്തോടുകൂടി,യദു പടിപ്പുര കടന്ന്,മുറ്റത്തേക്ക് കയറി. *** വിവാഹ കാര്യങ്ങളെ കുറിച് ഒക്കെ അമ്മയും അമ്മായിയും കൂടിയാണ് മക്കളോട് സംസാരിച്ചത് കിച്ചന് ശ്രുതിയെ അറിയാവുന്നത് കൊണ്ട്, എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. എന്നാൽ യദു... ഇപ്പോളെ ഈ കല്യാണം ഒക്കെ വേണോ അമ്മേ, ആദ്യം ഇവന്റെ നടക്കട്ടെ, അലസഭാവത്തിൽ യദു പറഞ്ഞു. നല്ല ബന്ധം ആണ് മോനേ, ആ കുട്ടിക്ക് ജോലിയും ഉണ്ട്, പിന്നെ കാണാൻ എങ്ങനെയാണെന്ന് ഉള്ളത്, നീ അടുത്ത ദിവസം പോയ് കുട്ടിയേ നേരിട്ട് കണ്ടാൽ മതി.ഇഷ്ടം ആയാല് ബാക്കി കാര്യം നോക്കാന്നേ. ഗിരിജ പറയുന്നത് കേട്ട് കൊണ്ട് യദു അങ്ങനെ ഇരുന്നു. അപ്പോളേക്കും പ്രിയയുടെ ഫോൺ കാൾ വന്നു. ഹലോ... ആഹ് മോളെ, എന്താടി.. അമ്മേ.. ഏട്ടന്മാർ വന്നോ.. ഹ്മ്മ്.. വന്നു, ഞങ്ങള് ആ കാര്യം സംസാരിക്കുകയാരിന്നു. എന്താ പറഞ്ഞേ, കിച്ചേട്ടൻ പിന്നെ അവളെ കണ്ടിട്ടുണ്ടല്ലോ അല്ലെ,? കിച്ചന് കുഴപ്പമില്ലടി.. അവനു ആ കുട്ടിയെ ബോധിച്ചു. യദുക്കുട്ടനാണ് ഒരു സങ്കടം പോലെ... എന്തിനു? ഇത്രയും പെട്ടന്ന് കല്യാണം വേണ്ടായിരുന്നു എന്നാണ് അവൻ പറയുന്നത്. രണ്ട് വർഷം കൂടി കഴിഞ്ഞിട്ട് പോരേ എന്നാണ് അവൻ ചോദിക്കുന്നത്. ശോ.... അതിനു കല്യാണം ഒന്നും ആയില്ലല്ലോ അമ്മേ.. ജസ്റ്റ് ഒന്ന് പോയ് കണ്ടിട്ട് വരുന്നു, ബാക്കി കാര്യങ്ങൾ ഒക്കെ പിന്നേയല്ലേ.. ആഹ്, ഞാൻ അവനോട് അതൊക്കെ പറഞ്ഞു മോളെ,പക്ഷേ ആളുടെ മുഖത്ത് മാത്രം ഒരു തെളിച്ചം ഇല്ല. മ്മ്... ഞാൻ വിളിച്ചോളാം ഏട്ടനെ, എന്നിട്ട് സംസാരിയ്ക്കാം. അമ്മ ഫോൺ വെച്ചോളൂ ട്ടോ... ആഹ്... ശരിയെടി മോളെ.. ഫോൺ കട്ട് ആക്കിയ ശേഷം ഗിരീജ, മക്കൾക്ക് ചായ എടുക്കാനായി അടുക്കളയിലേക്ക്പോയി. അമ്മു ആകെ ത്രില്ലിൽ ആണ്, രണ്ടു കല്യാണവും കൂടി വരുമ്പോൾ അടിപൊളി ആയിരിക്കും അല്ലെമ്മേ... വൈകുന്നേരം ഇത്തിരി മത്തി മേടിച്ചു കൊണ്ട് വന്നത് വെട്ടി കഴുകി എടുക്കുകയാണ് അവൾ.. അരികിലായി സതിയും ഉണ്ട്. രണ്ടാൾക്കും മോതിരം ഇടണം അല്ലെടി മോളെ... ഹ്മ്മ്.... പിന്നെ വേണ്ടേ, എന്തൊരു ചോദ്യം ആണമ്മേ.. ചെയിൻ വേണോടി, അതോ മോതിരം മതിയോ..? മോതിരം ഇട്ടാൽ പോരേ, രണ്ടാൾക്കും ഇടണ്ടേയമ്മേ.ചെയിൻ ഒക്കെ എങ്ങനെയാ.. തന്നേമല്ല, ഒന്നര പവൻ എങ്കിലും ഇട്ടാലെ അത് അവർക്ക് ചേരുകയൊള്ളൂ.. മ്മ്.... അത് ശരിയാ... നല്ല മുഴുത്ത രണ്ടു മോതിരം വാങ്ങാം അല്ലെടി.. മതിന്നേ,, ആഹ് പെണ്ണ് കാണാല് പോലും കഴിഞ്ഞില്ല, അപ്പോളാണ് അമ്മേടെ ഒരു മോതിരവും ചെയിനും... എഴുന്നേറ്റു പോയെ ഒന്ന്. പൂവൻവാഴയുടെ ചോട്ടിൽ ഇരുന്ന് മീൻ മൊത്തം വെട്ടി കഴുകിയ ശേഷം, അമ്മു പതിയെ എഴുന്നേറ്റ് സതിയുടെ കൈയിലേക്ക് ചട്ടി കൊടുത്തു. അതുമായി അവർ അടുക്കളയിലേയ്ക്കും പോയി. പൈപ്പിൻറെ ചോട്ടിൽ ചെന്നിട്ട് കയും കാലും ഒക്കെ സോപ്പിട്ടു കഴുകിയ ശേഷം ഉളുമ്പ് മണം പോകാന് ചെറു നാരകത്തിന്റെ ഇല പറിച്ചു കൈയിൽ ഇട്ടു ഒന്ന് ഞെരടി, ശേഷം ഒന്ന് നടു നിവർത്തിക്കൊണ്ട് അവൾ മുന്നോട്ട് ഞെളിഞ്ഞുകൊണ്ട് തിരിഞ്ഞതും നകുലന്റെ മുന്നിലേക്ക്.. അതിശയത്തോടെ അവളു അവനെ നോക്കിയപടി നിന്ന് പോയ്. അങ്ങനെ ഒന്നും ഇവിടെക്ക് വരാറേ ഇല്ലാ... വല്ല കാലത്തും വന്നിട്ടുണ്ടെങ്കിൽ അത് അമ്മ ഉള്ളപ്പോൾ മാത്രവും. പോയി വല്ല ഷോളും എടുത്തു ഇടെടി, ഇത് എന്ത് കോലം കെട്ടിയാ നി നിൽക്കുന്നത്. അടുത്തേയ്ക്ക് വന്നു അവൻ പിറു പിറുത്തപ്പോൾ പെണ്ണിന്റെ മുഖം വിളറി വെളുത്തു. അവളെ ഒന്നും ഇരുത്തി നോക്കിയ ശേഷം നകുലൻ ഉമ്മറത്തേക്ക് ചെന്നു. . അമ്മായി..... അവന്റെ വിളിയൊച്ച കേട്ടതും സതി പെട്ടെന്ന് ഇറങ്ങി വന്നു ന് അയ്യോ... മോനേ, നീയോ.. കേറി വാടാ.... അമ്മുവേ... ഇതാരാ വന്നെന്ന് നോക്കിക്കേ... നകുലനെ ക്ഷണിച്ചു ഇരുത്തുന്ന ഒപ്പം തന്നെ അവർ അമ്മുവിനെ കൂടി വിളിച്ചു. അമ്മായി ഇപ്പൊ അംഗന വാടിയിൽ പോകുന്നില്ലേ, രണ്ടു ദിവസം ആയി അങ്ങോട്ട് വന്നിട്ട് എന്ന് അറിഞ്ഞല്ലോ...? അര ഭിത്തിയിൽ കയറി ഇരുന്ന് കൊണ്ട് അവൻ അവരോട് ചോദിച്ചു. ഞാൻ ജോലിയൊക്കെ ഉപേക്ഷിച്ചു മോനേ,ഒറ്റ ദിവസം കൊണ്ട് രോഗിയായി പോയില്ലേ, ഇനി എന്തോ പറയാനാ. സതിയുടെ വാക്കുകൾ ഇടറി. എങ്കിലും നടന്ന കാര്യങ്ങൾ ഒക്കെ അവർ നാകുലനെ പറഞ്ഞു കേൾപ്പിച്ചു. റിപ്പോർട്ട് എവിടെ, ഒന്ന് കാണിച്ചേ, എന്റെ ഒരു ഫ്രണ്ട് കാർഡിയോളജി ഡിപ്പാർട്മെന്റ് ഇൽ വർക്ക് ചെയുന്നുണ്ട്. അവനെ ഒന്ന് കാണിച്ചു നോക്കാം... ആഹ് വരുന്നു മോനേ, അതൊക്കെ അവളുടെ കൈയിൽ ആണ് ഇരിക്കുന്നത്. സതി അകത്തേക്ക് ചെന്നപ്പോൾ അമ്മു കുത്തി വീർപ്പിച്ചു മുഖവുമായി നിൽപ്പുണ്ട്. എന്നാടി, ഇങ്ങനെ നിൽക്കുന്നെ,,നീയ് ഇത്തിരി കാപ്പി എടുത്തേ, അവൻ എത്രയോ കാലം കൂടി വന്നതാ... അമ്മയ്ക്ക് വേറെ പണിയില്ലേ, കണ്ട കള്ളുകുടിയനെയും തെമ്മാടിയെം, പെണ്ണ് പിടിയനേം ഒക്കെ വീട്ടിൽ കേറ്റി സത്കരിയ്ക്കാത്ത കുഴപ്പമേ ഒള്ളു ഇനി.. മുഖം തിരിച്ചു കൊണ്ട് അവൾ നോക്കിയതും നകുലന്റെ മുഖത്തേക്ക്. നീയാ റിപ്പോർട്ട് ഇങ്ങട് എടുത്തേ, ആ കൊച്ചനെ ഒന്ന് കാണിക്കട്ടെ, ഞാൻ ചെന്നു കാപ്പി വെച്ചോളാം. തിരിഞ്ഞു അവർ അടുക്കളയിലേയ്ക്ക് പോയപ്പോൾ, അമ്മു തടിയലമാര തുറന്നു, എന്നിട്ട് ഹോസ്പിറ്റലിൽ നിന്നും കിട്ടിയ ഫയൽ എടുത്തുകൊണ്ട് തിരിഞ്ഞു വന്നതും നകുലന്റെ നെഞ്ചിൽ തട്ടിയാണ് നിന്നത്. അയ്യോ.... പെട്ടന്ന് അവൾ പിന്നോട്ട് മാറിയതും വലം കൈ കോണ്ട് നകുലൻ അവളെ പിടിച്ചു തന്റെ ശരീരത്തോടെ ചേർത്തു. എത്ര പെണ്ണുങ്ങളെ പിടിക്കുന്നത് ആണ് നീ കണ്ടേക്കുന്നത്.പറയെടി പുല്ലേ.. മതി അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് അവൻ ശബ്ദം താഴ്ത്തി ചോദിച്ചതും അമ്മു ന്റെ ശരീരം വിറച്ചു പോയി. നകുലേട്ടാ... അമ്മ.. അമ്മ കാണും, വിട്ടേ.. വട്ടം ചുറ്റി പിടിച്ചിരുന്ന അവന്റെ കൈകൾ അല്പം കൂടി മുറുകിയപ്പോൾ അമ്മു നിസ്സഹായ ആയിട്ട് അവനെ ഒന്ന് നോക്കി. ഇനി മേലിൽ ഇമ്മാതിരി ഡയലോഗ് പറഞ്ഞേക്കരുത്...കേട്ടല്ലോ. അവൾക്കുള്ള താക്കീത് നൽകുന്ന ഒപ്പം തന്നെ, നകുലൻ അല്പം കൂടി അമ്മുവിനെ അവനിലേക്ക് ചേർത്തിരുന്നു. ഇരു കൈകളും മാറിൽ പിണച്ചു വെച്ചു കൊണ്ട് അത് അവനെ സ്പർശിക്കാതെ അത്രമേൽ സൂക്ഷിച്ചു ആയിരുന്നു അവളുടെ നിൽപ്പ് മതി അമ്മു... കിട്ടിയോടി കൊച്ചേ... സതി വിളിച്ചു ചോദിച്ചതും അവന്റെ കൈകൾ അല്പം അയഞ്ഞു.. ആ തക്കം നോക്കി അമ്മു അവന്റെ അടുത്ത് നിന്നും തെന്നി മാറി....തുടരും.........