രചന: മിത്ര വിന്ദ
നകുലേട്ടന് വായ തുറന്നാൽ ഇതേ ഒള്ളു പറയാന്.. നാണമില്ലല്ലേ അമ്മു അവനെ നോക്കി പിറു പിറുത്തു. എന്റെ നാണമൊക്കെ ഒരുത്തി കവർന്നെടുത്തില്ലേ, ഇനി പറഞ്ഞിട്ടെന്താ കാര്യം. നകുലൻ വിഷമത്തോടെ പറഞ്ഞപ്പോൾ അമ്മു അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. . പൂർവാധികം ശക്തിയോടെ തിരിച്ചു വരണേ പെണ്ണെ.. ആ ഒരു നിമിഷത്തിനായി കാത്തിരിക്കുവാ ഞാന്. എറണാകുളത്തു ചെല്ലട്ടെ നകുലേട്ടാ.. എടി... അപ്പൊ കുളമോ. എറണാകുളത്തിനും ഒരു കുളം ഉണ്ടല്ലോ.. തത്കാലം അതു മതി. മോളെ അമ്മു... കുഞ്ഞ് കരയുന്നു. ഇത്തിരി പാല് കൊടുക്ക് കേട്ടോ. അമ്മായി വിളിച്ചു പറഞ്ഞു. ദ.. വരുന്നു അമ്മായി. അവൾ ഓടാൻ ഭാവിച്ചതും നകുലൻ പിന്നിൽ നിന്നും അമ്മുവിനെ പിടിച്ചു, അവനോട് ചേർത്തു. അമ്മു.. എനിയ്ക്കും വിശക്കുന്നുണ്ട് കേട്ടോടി. പോയി ചോറെടുത്തു കഴിക്ക് മനുഷ്യ.... കിന്നരിച്ചോണ്ട് നില്ക്കുന്ന നിൽപ്പ് കണ്ടില്ലേ. അവൾ പോകുന്നതും നോക്കി നകുലൻ ചിരിച്ചു. എന്റെ വിശപ്പ് നീ മാറ്റിയാലെ മാറു... * മീനാക്ഷിയ്ക്ക് വിശേഷം ഉണ്ടെന്ന് ഉള്ളത് അറിഞ്ഞു അവളുടെ വീട്ടിൽ നിന്നും എല്ലാവരും എത്തി ഒരുപാട് പലഹാരങ്ങൾ ഒക്കെ മേടിച്ചു ആയിരുന്നു അച്ഛനും അമ്മയും അനിയത്തിയും ഓടി വന്നത്. അവർക്കൊക്കെ കഴിക്കുവാ ഉള്ള ഫുഡ് ഒക്കെ യദു പുറത്തുനിന്നും മേടിച്ചു.. മീനാക്ഷിയെ അവൻ അടുക്കളയിൽ കയറ്റിയതുമില്ല. ഗിരിജയോട് പറയുന്നുണ്ടോ എന്ന് മീനാക്ഷിയുടെ അമ്മ ചോദിച്ചപ്പോൾ യദുവേട്ടൻ സമ്മതിക്കില്ലന്നു അവൾ പറഞ്ഞു. അന്ന് രാത്രിയിൽ കിടക്കാൻ നേരവും മീനാക്ഷി ഈ കാര്യം യദുവിനോട് പറഞ്ഞു. അവൻ പക്ഷെ എതിർത്തു.. വേണ്ട മീനാക്ഷി.... ആരെങ്കിലും പറഞ്ഞു അമ്മ ഇതിപ്പോ അറിഞ്ഞു കാണും. എന്നിട്ട് നമ്മളെ വിളിച്ചു പോലുമില്ലല്ലോ. പിന്നെ എന്തിനാ വെറുതെ. അതൊന്നും ഏട്ടൻ നോക്കേണ്ട, വിളിച്ചു പറയേണ്ടത് കടമയല്ലേ യദുവേട്ട.. നിന്നോട് ഞാൻ മലയാളത്തിലല്ലേ ഇത്ര നേരമായായിട്ടും പറയുന്നത്. എന്നിട്ടും മനസ്സിലാകുന്നില്ലല്ലേ നിനക്ക്. അവൻ ദേഷ്യപ്പെട്ടതും മീനാക്ഷി പിന്നെയൊന്നും പറയാനും തുനിഞ്ഞില്ല. *** ഒരാഴ്ച വേഗം കടന്നു പോയി. നകുലനും അമ്മുവുമൊക്കെ ഇന്ന് തിരിച്ചു എറണാകുളത്തെയ്ക്ക് മടങ്ങുകയാണ്. ബിന്ദുവിനെ ആകുന്നത്ര വിധത്തിൽ തന്റെയൊപ്പം കൊണ്ട് പോകാൻ അവൻ ശ്രെമിച്ചു. പക്ഷെ അവർ സമ്മതിച്ചില്ല.. എന്റെ മോനേ. അമ്മയ്ക്ക് ഇവിടം വിട്ടു പോകാൻ തീരെ മനസ്സില്ലടാ. മറ്റൊന്നും കൊണ്ടുമല്ല,,, ഞാനീ നാട്ടിൻപുറത്തൊക്കെ ജീവിച്ചതുകൊണ്ടാണ്.. എന്റെ കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല, എന്നാലും അങ്ങോട്ടൊക്കെ, വന്നു താമസിക്കാൻ എനിക്ക് വയ്യട.. കുഞ്ഞിനെയും മാറോടു ചേർത്ത്കൊണ്ട് അവർ പറയുകയാണ്. അമ്മുവിനും സങ്കടമുണ്ട്. അവളും ഒരുപാട് തവണ അമ്മായിയോട് വരാൻ നിർബന്ധിച്ചു.. മകനോടുള്ള മറുപടി ആയിരുന്നു അവളോടും പറഞ്ഞത്. ജയന്തി ചേച്ചിയു നകുലനും കൂടി എല്ലാ സാധനങ്ങളും വണ്ടിയിൽ കയറ്റി വെച്ചു. വാഴക്കുലയും കപ്പയും, ചേനയും, നാളികേരവും, പച്ചക്കറികളും ഒക്കെ ഉണ്ട്... ശ്രീജെ.... നകുലൻ വിളിച്ചപ്പോൾ അവൾ പാറുക്കുട്ടിയെയും കൂട്ടി അവന്റെ അടുത്തേക്ക് വന്നു. എന്താ ഏട്ടാ...? അടുത്ത മാസം ഏഴാം തീയതി അല്ലേ നീ പോകുന്നത്. ഹമ് അതെ ഏട്ടാ... അതിനു മുൻപ് നീ എറണാകുളത്തേയ്ക്ക് വാടി. എന്നിട്ട് അവിടുന്ന് പോകാം കേട്ടോ. നോക്കട്ടെ.. ഞാൻ ഏട്ടനെ വിളിച്ചോളാം. ആഹ്.... അളിയനോട് സംസാരിക്കു. പാറുകുട്ടിയെ മേടിച്ചു അവൻ മുകളിലേക്ക് ഉയർത്തി. എന്നിട്ട് വാവയുടെ കുഞ്ഞിവയറ്റിൽ ഉമ്മ വെച്ചു കൊണ്ട് കളിപ്പിയ്ക്കുകയാണ്.. സരസ്വതിമോളെ.... വാടാ ചക്കരെ. ശ്രീജ ബിന്ദുവിന്റെ കൈയിൽ ഇരുന്ന കുഞ്ഞിനെയും മേടിച്ചു പിടിച്ചു. യാത്ര പറച്ചിൽ എന്നത്തേയും പോലെ സങ്കടം നിറഞ്ഞത് തന്നെയാണ്. ആ കാര്യത്തിൽ ബിന്ദുവിനു ഒരു മാറ്റവും ഇല്ലാ... അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കൊണ്ടു നകുലൻ കാറിലേക്ക് കയറി. പിന്നാലെ അമ്മുവും ജയന്തിചേച്ചിയും. കുഞ്ഞിനെ അമ്മുവിന് കൈ മാറുമ്പോൾ ബിന്ദു വിങ്ങി പൊട്ടി. അമ്മായി.. ഞങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ വരാം. അമ്മായി വിഷമിക്കാതെ. അമ്മു പറഞ്ഞപ്പോൾ അവർ അവളുടെ കവിളിൽ ഒന്ന് തലോടി അമ്മേ... ആഹ്.. പോയിട്ട് വാടാ. മകന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ബിന്ദു പറഞ്ഞു പാറുക്കുട്ടാ...ടാറ്റ കൊടുത്തേട. ശ്രീജ പറഞ്ഞപ്പോൾ കുഞ്ഞി എല്ലാവരേം കൈ വീശി കാണിച്ചു. പടിപ്പുര കടന്നു അവരുടെ വാഹനം ഇരമ്പിനീങ്ങി. ** അന്നും പതിവ് പോലെ യദു ഓഫീസിലേക്ക് പോയതാണ്. മീനാക്ഷി ഒറ്റയ്ക്ക് ഒള്ളു. അവൾക്ക് പ്രേത്യേകിച്ചു കുഴപ്പം ഒന്നും ഇല്ലാത്ത കാരണം തനിച്ചിരിക്കാനും പ്രശ്നമില്ല യദുവും മീനാക്ഷിയുടെ അമ്മയും ഒക്കെ കൂടെ കൂടെ വിളിക്കും. നേരം ഉച്ചയായി. ഊണ് കഴിച്ച ശേഷം വെറുതെ ഇത്തിരി നേരം ടീവി കണ്ടു കൊണ്ട് ഇരിക്കുകയാണ് മീനാക്ഷി. ആ സമയത്ത് ആയിരുന്നു മുറ്റത്തൊരു ആട്ടോ വന്നു നിന്നത്. നോക്കിയപ്പോൾ ഗിരിജയാണ്. പെട്ടന്ന് അവരെ കണ്ടതും മീനാക്ഷിയ്ക്ക് ഒരു ബുദ്ധിമുട്ട് തോന്നി. വിശേഷം അറിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇന്നാണ് അമ്മ വന്നത് പോലും. നേരെ അവർ അകത്തേക്ക് വന്നു. ഞാനിവിടെ ഇല്ലാരുന്നു. പാലക്കാട് സ്വസ്തിയിലാരുന്നു. ഒരു ആത്മീയ ബോധക്ലാസ്സ്..സ്വാമി സ്വരുപാനന്ദ.. മൊബൈൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ലത്രെ. മടങ്ങി വന്നത് ഇന്നലെയാ.. പ്രിയ പറഞ്ഞു വിവരം അറിഞ്ഞത്.. ആരോടെന്നല്ലാതെ പറഞ്ഞു കൊണ്ട് അവർ കൈയിലിരുന്ന പൊതി എടുത്തു, അവൾക്ക് നേർക്ക് നീട്ടി. ചൂടുണ്ട്.. നെയ്യപ്പോം ഉഴുന്ന് വടേം ഒക്കെയാ... പോറ്റിസ്വാമിടെ ചായക്കടേലേയാ. കഴിച്ചോ. അവർ പറഞ്ഞതും മീനാക്ഷി അതു മേടിച്ചു പിടിച്ചു. . അമ്മ ഇരിക്ക്. ഞാന് ഊണെടുക്കാം. എടുത്തു തരുവോന്നും വേണ്ട.. ഞാൻ കഴിച്ചോളാം. നിനക്ക് ക്ഷീണം ഇണ്ടോ മീനാക്ഷി.... ഇല്ല്യ... ഇതുവരെ കുഴപ്പമില്ല. പ്രിയക്കോ. അവൾക്കും വല്യ പ്രശ്നമില്ല. അങ്ങനെയൊക്കെ പോകുന്നു. യദു പോയല്ലേ. ഹമ് പോയി.... ആഹ്.. ഞാനിത്തിരി നേരം ഒന്ന് കെടക്കട്ടെ. വല്ലാത്ത ഉഷ്ണം.. അവർ തന്റെ മുറിയില്ക്ക് പോയി. നെയ്യപ്പം കഴിച്ചോളൂ. നിനക്ക് ഇഷ്ടല്ലെ.. വാതിൽക്കൽ എത്തിയതും അവളെയൊന്നു തിരിഞ്ഞു നോക്കിക്കൊണ്ട് അവർ പറഞ്ഞപ്പോൾ മീനാക്ഷി തല കുലുക്കി.....തുടരും………