{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 24

 

രചന: മിത്ര വിന്ദ

തന്റെ അമ്മ ഈ ലോകത്തു നിന്നും പോയിരിക്കുന്നു. ഇനി ഈ അമ്മുവിന് ആരും ഇല്ല. സ്വന്തം എന്ന് പറയാൻ ആരും ഇല്ലാ.. വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന അമ്മയുടെ അരികിലായി ഒരേ ഇരുപ്പ് ആയിരുന്നു അമ്മു... അവരുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ആ പാവം പെൺകുട്ടി പല വിധ ഓർമകളിൽ അങ്ങനെ ഇരുന്നു. ആരൊക്കെയോ വന്നു അവളുടെ അടുത്ത ഇരിക്കുന്നുണ്ട്. അല്പം കഴിഞ്ഞു എഴുന്നേറ്റ് പോകുകയും ചെയ്യും.. ഗിരിജയും പ്രിയയും അവളുടെ അടുത്ത് നിന്നും മാറാതെ ഉണ്ട്.. കിച്ചനും ശ്രുതിയും ഒക്കെ വന്നൊണ്ട് ഇരിക്കുന്നു.യദു പുറത്ത് പന്തൽ ഇടുന്നവരെ ചുറ്റി പറ്റി നിൽപ്പുണ്ട്. അമ്മയെ കുറിച്ചുള്ള ഓരോരോ ഓർമകളിൽ പാവം അമ്മു അനങ്ങാതെ ഇരുന്നു. സഹിക്കാവുന്നതിലും അപ്പുറം ആണ് അവൾക്ക് എന്നുള്ളത് എല്ലാവർക്കും അറിയാം. സഹതാപത്തോടെ നോക്കി കൊണ്ട് ആളുകൾ ഒക്കെ വന്നും പോയീ നിന്നു.. ആ രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാതെ അമ്മു അതേ ഇരുപ്പ് തുടർന്നു. ഇടയ്ക്ക് ഒക്കെ എന്തെങ്കിലും ആവശ്യത്തിന് അകത്തേയ്ക്ക് വരുന്ന നകുലൻ അവളെ ഒന്ന് നോക്കും. അപ്പച്ചി മരിച്ചു എന്നറിഞ്ഞപ്പോ മുതൽ ഇതേ അവസ്ഥയിൽ ആയിരുന്നു അമ്മു. ബിന്ദുവും ശ്രീജയും ഒക്കെ നാകുലനെ മാറ്റി വിളിച്ചു കാര്യങ്ങൾ ഒക്കെ ചോദിച്ചു. തലേ ദിവസത്തെ സംഭവം അപ്പച്ചിക്ക് സങ്കടം ആയെന്ന് ശ്രീജ അപ്പോൾ പറഞ്ഞു. ** ആ രാത്രി അങ്ങനെ കടന്ന് പോയ്‌. നേരം വെളുത്തു. തെക്കേ വശത്തു ചിത ഒരുക്കങ്ങൾ ഒക്കെ നടക്കുകയാണ്. കാലത്തെ പത്തിന് ആണ് അടക്കം. കാരണം ദൂരെ നിന്നും ആരും വരാനീല്ല.പിന്നെ ഉച്ച കഴിഞ്ഞാൽ മഴയു തുടങ്ങും. അതുകൊണ്ട് നേരത്തെ കാര്യങ്ങൾ നടത്തം എന്നാണ് എല്ലാവരുടെയും തീരുമാനം. സമയം അടുക്കും തോറു അമ്മുന് നെഞ്ചു പൊട്ടൻ തുടങ്ങി. എട്ടര കഴിഞ്ഞപ്പോൾ കുറച്ചു ആളുകൾ ചേർന്ന് സതിയെ കുളിപ്പിക്കാനും മറ്റും എടുത്തു. അമ്മു.. പോയ്‌ കുളിച്ചു വാ മോളെ. കർമം ചെയ്യണ്ടേ... ഗിരിജ വന്നിട്ട് അവളുടെ തോളിൽ പിടിച്ചു. ഒരു ശീല കണക്കെ അവൾ എഴുന്നേറ്റ്. ആരാ ചിതയ്ക്ക് തീ കൊളുത്തുന്നെ, ആൺകുട്ടികൾ ഇല്ലാലോ ഇവർക്ക് ക്ഷേത്ര പുരോഹിതന്റെ ശബ്‍ദം അമ്മു കേട്ടു. യദു, കിച്ച... നിങ്ങൾക്ക് ആർക്കേലും ചെയ്യാൻ മേലേ? അടുത്ത വീട്ടിലെ ദിവാകരൻ ചേട്ടൻ ആണ് ചോദിക്കുന്നെ. കുട്ടികളുടെ കല്യാണം കഴിഞ്ഞ പിറകെ എങ്ങനെയാ ചേട്ടാ, അത് ശ്രീ അല്ലാലോ.. ഗിരിജയും കിച്ചന്റെ ഭാര്യ പിതാവും ചേർന്ന് പറയുന്നുണ്ട്. ഞാൻ ചെയ്തോളാം.. ഇനി അതിന്റെ പേരിൽ ഒരു തർക്കം വേണ്ട. നകുലൻ കുളിച്ചു ഈറാനോട് കൂടി ഒരു മുണ്ടും ഉടുത്തു കൊണ്ട് വരുന്നത് അമ്മുവും കണ്ടു. അങ്ങനെ കർമങ്ങൾ ആരംഭിച്ചു. അമ്മയുടെ മുഖത്തേക്ക് നോക്കി ഓരോ മന്ത്രവും ചെല്ലുമ്പോൾ പാവം അമ്മുന്റെ ഹൃദയം ആർത്തലച്ചു. അവളെ പിടിച്ചു കൊണ്ട് അരികിൽ നിൽപ്പുണ്ട് ശ്രീജ. നകുലനും അടുത്തുണ്ട്. അപ്പോളേക്കും ചെറുതായി മാനം ഇരുണ്ടു മൂടി. ഓരോ തുള്ളികൾ വീഴാൻ തുടങ്ങിയതും മുറ്റത്തു കൂടിയ ആളുകൾ ഒക്കെ ഓരോ വശത്തെക്ക് മാറി നിന്നു. മഴക്ക് മുന്നേ എടുത്താലോ... ഇല്ലെങ്കിൽ ആകെ നനയും അല്ലെ.. ദിവാകരൻ ചേട്ടൻ ആണ്. പുരോഹിതനും അത് ശരി വെച്ച്. പുഷ്പങ്ങൾ ഇട്ടു സമർപ്പിച്ചോളു. അമ്മയുടെ നിത്യ ശാന്തിക്ക്ആയി പ്രാർത്ഥിച്ചു കൊണ്ട്. അമ്മുവിനെ നോക്കി അയാൾ പറഞ്ഞു. അമ്മു പതിയെ ചെന്നിട്ട് അമ്മയുടെ കാൽ കീഴിൽ പുഷ്പങ്ങൾ സമർപ്പിച്ചു. പൊയ്ക്കോ...... എനിക്ക് ആരും വേണ്ട.... ആരും... പിറു പിറുത്തു കൊണ്ട് അവൾ അമ്മയുടെ അരികിലേക്ക് കുനിഞ്ഞു ഇരുന്നു. എന്നിട്ട് അവരുടെ കവിളിലേക്ക് ഉമ്മ കൊടുത്തു കൊണ്ട് അലറി കരഞ്ഞു. അമ്മേ........ എന്നേ തനിച്ചാക്കി പോകല്ലേ അമ്മേ.... എനിക്ക് ആരും ഇല്ല...... എനിക്ക് ഇനി ആരും ഇല്ലമ്മേ... അമ്മു ഒറ്റയ്ക്ക് ആയി പോയ്‌.... എന്നും വൈകുന്നേരം ഞാൻ വരുമ്പോൾ എന്നേ കാത്തിരിക്കാൻ ഇനി എന്റെ അമ്മ ഇല്ലാലോ ഭഗവാനെ ഈ ഭൂമിയിൽ. എത്രമാത്രം ഞാൻ പ്രാർത്ഥിച്ചു, എന്റെ അമ്മക്ക് ഒന്നും വരുത്തരുതേ എന്ന്, എത്ര മാത്രം നോയംബ് എടുത്തു... അതൊന്നും നീ കണ്ടില്ല അല്ലെ... എന്റെ മഹാദേവാ, എന്റെ അമ്മയെ തിരിച്ചു തായോ... അലറി കരയുന്ന അവളെ ഒരു പ്രകാരത്തിൽ എല്ലാവരും കൂടി പിടിച്ചു എഴുന്നേൽപ്പിച്ചു മാറ്റി. അപ്പോളേക്കും കിച്ചനും യദുവും ഒക്കെ കൂടി അവരെ എടുത്തു കൊണ്ട് പോയ്‌ ചിതയിൽ വെച്ചു. അമ്മേ.... എന്റെ അമ്മയെ കൊണ്ട് പോകല്ലേ.... എന്റെ അമ്മ പാവമാണ്.... നാകുലേട്ടാ എന്റെ അമ്മയെ കത്തിച്ചു കളയല്ലേ... എന്റെ അമ്മയ്ക്ക് വേദനിക്കും നാകുലേട്ടാ.... ചിതയിൽ തീ കൊളുത്തുമ്പോൾ കേട്ടു അമ്മുവിന്റെ ഉറക്കെ ഉള്ള നിലവിളി. അയ്യോ.. കുട്ടിയ്ക്ക് ബോധം പോയല്ലോ.. ആരേലും ഒന്ന് വന്ന്.. ഇത്തിരി വെള്ളം എടുത്തേ.. ബോധമറ്റു വീണ അമ്മുവിനെ താങ്ങി പിടിച്ചു കൊണ്ട് പോയ്‌ അകത്തേ മുറിയിൽ കിടത്തി. മുഖത്തേക്ക് വെള്ളം തളിച്ചു കൊടുത്തപ്പോൾ അവൾ കണ്ണു ചിമ്മി തുറന്നു. മോളെ.... നീ അടങ്ങി കിടക്കുന്നെ.. ഇത് എങ്ങടാ ഓടുന്നെ.. കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ അമ്മുവിനെ പിടിച്ചു പ്രിയ അരികിൽ ഇരുത്തി. ഒപ്പം ശ്രീജയും ഉണ്ട്.. വിങ്ങി കരഞ്ഞു കൊണ്ട് പാവം അമ്മു വീണ്ടും കിടക്കയിലേക്ക് വീണു. എന്റെ സതിയമ്മ...... അമ്മ പോയല്ലോ പ്രിയേച്ചി.എന്നെ ഒറ്റയ്ക്ക് ആക്കി പ്പോയല്ലോ .. ഇന്നലെ രാത്രിയിൽ എന്തോരം കാര്യങ്ങള് പറഞ്ഞു കിടന്നത് ആണന്നോ ഞങ്ങൾ രണ്ടാളും കൂടി... എന്റെ അമ്മയെ കെട്ടിപിടിച്ചു അല്ലാതെ ഇന്നോളം ഈ അമ്മു കിടന്നിട്ടില്ല..ഇനി എനിക്ക് ആരും ഇല്ലാ... അമ്മു തനിച്ചായി പോയ്‌.. അവളുടെ കരച്ചിൽ ചീളുകൾ കേട്ട് കൊണ്ട്  നകുലൻ അകത്തേക്ക് കയറി വന്നു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...