{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 34

 

രചന: മിത്ര വിന്ദ

രാത്രിയിൽ നകുലന് കഴിക്കാനായി അത്താഴം എടുത്തു വെച്ചിട്ട് അമ്മു അവനെ വിളിക്കാനായി ഉമ്മറത്തേയ്ക്ക് ഇറങ്ങി ചെന്നു. അവൻ അപ്പോള് അരഭിത്തിയിൽ മലർന്നു കിടക്കുന്നുണ്ട് നകുലേട്ടാ.... ഹമ്.... കഴിക്കാൻ  എണീറ്റ് വന്നേ,ചോറ് വിളമ്പി വെച്ചിട്ടുണ്ട്. നകുലൻ എഴുന്നേറ്റു ഇരുന്നു കൊണ്ട് അമ്മുനെ നോക്കി. കിച്ചനും യദുവും ഒക്കെ എന്ത് പറയുന്നു, ഇവിടേക്ക് വരാറുണ്ടോടി.. മ്മ്.... വന്നു. എന്നിട്ടോ. എന്നിട്ടെന്താ എന്നെ അവിടേക്ക് വിളിച്ചു,ഒറ്റയ്ക്ക് ഇവിടെ കിടക്കേണ്ടെന്നും, മേടയിലേക്ക് പോന്നോളാനും പറഞ്ഞു. ഹമ്.... നീ എന്തു പറഞ്ഞു. നകുലേട്ടൻ വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്, ചോറും കറികളും ഒക്കെ തണുത്ത് പോകും. അമ്മു തിരിഞ്ഞു മുറിയിലേക്ക് കയറി പോയ്‌. നീ ഇനി പി എസ് സി സെന്ററിൽ പോകുന്നുണ്ടോ, കുറച്ചുദിവസമായില്ലേ അവധിയെടുത്തിരുപ്പ് തുടങ്ങിയിട്ട്. അമ്മുവിന്റെ പിന്നാലെ ഊണ് മുറിയിലേക്ക് നടക്കുമ്പോൾ നകുലൻ ചോദിച്ചു. അമ്മയുടെ കർമ്മങ്ങളൊക്കെ കഴിഞ്ഞിട്ടേ ഞാൻ ഇനി പോകുന്നുള്ളൂ, അതുവരെ അവധി വേണമെന്ന് സാറിനോട് വിളിച്ചു പറഞ്ഞിരുന്നു. മേടയിലെ അടുപ്പിൽ തീയും പിടിപ്പിച്ചു നടന്ന സമയത്ത് നാലക്ഷരം പഠിച്ചിരുന്നെങ്കിൽ നിനക്ക് എന്തെങ്കിലും ഒരു ജോലി മേടിക്കത്തില്ലായിരുന്നോ,? എന്നോട് വഴക്ക് കൂടാൻ വന്നത് ആണോ നകുലേട്ടൻ. ഞാൻ ആരോടും വഴക്ക് കൂടിയില്ല. കാര്യം പറഞ്ഞതെ ഒള്ളു.നീ ആലോചിച്ചു നോക്ക് ശരിയല്ലേന്നു. ആരുടേം മനസ് തുന്നിച്ചു നോക്കാൻ ഒന്നും എനിക്ക് ആവില്ല.. ആത്മാർത്ഥത ഉള്ളവർ ആണെന്ന് കരുതി, ഓഹ്... ആത്മാർത്ഥ... എന്നിട്ട് അത് എല്ലാം കൂടി പെട്ടന്ന് ആവിയായി പോയല്ലേ. ആഹ് പോയ്‌,അതിനു നകുലേട്ടന് വല്ല ചേതവും ഉണ്ടോ.. അതെങ്ങനെയാ തീപ്പെട്ടി കൊള്ളിയുടെ അത്രയും ഉള്ളൂ, എങ്കിലും വായിനാക്കിന് ഒരു കുറവില്ലല്ലോ.. അവൻ കൈ കഴുകി വന്നു ചോറും കറികളും എടുത്തപ്പോൾ അമ്മു അത് തടഞ്ഞു. ഇവിടെ ഇരുന്ന് കഴിക്ക് നകുലേട്ടാ,ഇതെന്തിനാ അങ്ങോട്ട് പോകുന്നേ, മഴയല്ലേ.. ഇവിടെ ഇരുന്നാൽ നീയും എന്റെ ഒപ്പം ഇരിക്കണം, പറ്റുമോ? അവൻ ചോദിച്ചപ്പോൾ അമ്മു നെറ്റി ചുളിച്ചു. പറ്റുമോടി.. ഇല്ലാ... ആഹ് എന്നാൽ മാറി നില്ക്കു, ഞാൻ അവിടെ ഇരുന്ന് കഴിച്ചോളാം. അന്നും നകുലൻ പുറത്ത് ഇരുന്നാണ് ഭക്ഷണം കഴിച്ചത്. കൈ കഴുകിയിട്ട് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചപ്പോൾ കറന്റ്‌ പോയ്‌. ആഹ് ബെസ്റ്റ്... എടി അമ്മു, ആ തിരി ഒന്ന് കത്തിയ്ക്ക്. പറഞ്ഞു കൊണ്ട് അവൻ തപ്പി തടഞ്ഞു നേരെ ചെന്നത് വാതിൽ അടയ്ക്കാൻ ആയിരുന്നു. അയ്യേ... ഇതെന്താ ഈ കാണിക്കുന്നേ. അവൻ അവിടെക്ക് ചെല്ലും മുന്നേ അമ്മു അത് അടക്കാൻ ചെന്നത് ആണ്. പെട്ടന്ന് അവന് പിടിത്തം കിട്ടിയത് അമ്മുനെ. ഓഹ്.... നീ ഇവിടെ ഉണ്ടാരുന്നോ,. നകുലൻ പെട്ടന്ന് കൈ വലിച്ചു. മൊബൈൽ ടോർച്ചു എടുത്തു അമ്മു വെട്ടം തെളിച്ചു. എന്നിട്ട് കതക് എല്ലാം അടച്ചു, കുറച്ചു സമയം ആയിട്ടും കറന്റ്‌ വന്നില്ല, നല്ല മഴയും ഉണ്ട്. ഇന്നിനി കറന്റ് വരുമെന്ന് തോന്നുന്നില്ല നകുലേട്ടൻ മുറിക്കകത്ത് പോയ്‌ കിടന്നോളൂ. നീ എന്തേലും കഴിക്ക്, എന്നിട്ട് ആവാം ബാക്കി. നകുലൻ തന്റെ ഫോണിലേക്ക് നോക്കി ഇരുന്ന് കൊണ്ട് അമ്മുനോടായി പറഞ്ഞു.. അവൾ അടുക്കളയിലേക്ക് പോയ്‌ കുറച്ചു ചോറ് എടുത്തു കഴിച്ചു. എന്നിട്ട് വേഗം തിരിച്ചു വന്നു. പെട്ടെന്ന് കറന്റ്‌ ഒന്ന് വന്നതും അമ്മു മുറ്റത്തേക്ക് ഇറങ്ങി ഓടി. പുറത്ത് ആയിരുന്നു ബാത്‌റൂമ്. ബാത്‌റൂമിൽ കയറിയതും കറന്റ്‌ പോയതുമൊരുമിച്ചു. ശോ... ഇതെന്തു കഷ്ടം ആയി പോയ്‌. നകുലേട്ടാ... ആ വെട്ടം ഒന്ന് കാണിച്ചേ. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ ഇവിടെ ഉണ്ട്. അലറണ്ട.. അവൻ ഉമ്മറത്തു ഇറങ്ങി നിൽപ്പുണ്ടായിരുന്നു. നീ ഇത്രയ്ക്ക് പേടിതൊണ്ടി ആണോടി, നടപ്പും ഭാവോം ഒക്കെ കണ്ടപ്പോൾ ഞാൻ കരുതിയത്, നീ പുലിയാണന്നാ കേട്ടോ. മുറ്റത്തൂടെ നടന്നു വരുന്നവളെ നോക്കി നകുലൻ പറഞ്ഞു. മറുപടി ഒന്നും പറയാതെ അമ്മു കേറി പോന്നു. എന്നിട്ട് നകുലന് കിടക്കാനായി ബെഡ് വിരിച്ചു. നീയാ പുതപ്പ് ഇങ്ങു തന്നെച്ചാൽ മതി, ഞാൻ ഉമ്മറത്തു കിടന്നോളാം. വേണ്ട... മഴയാ, ഇവിടെ കിടന്നാൽ മതി. ഇടിയുണ്ട്.. അവൾ ബെഡ് കൊട്ടി വിരിച്ചിട്ട് തിരിഞ്ഞതും നകുലനെ തട്ടി നിന്നു. പെട്ടെന്ന് അവൻ അവളെ തന്റെ കര വലയത്തിൽ ആക്കി. വിടുന്നുണ്ടോ നകുലേട്ടാ, ഇതെന്താ ഈ കാണിക്കുന്നേ. അവൾ അവന്റെ കൈയിൽ കിടന്നു കുതറി. അമ്മു,,,, ഞാൻ സ്വന്തം ആക്കിക്കോട്ടെ നിന്നെ... ഇനിയും കാത്തിരിക്കാൻ പറ്റുന്നില്ലെടി, അതുകൊണ്ടാ. അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് നകുലൻ പറഞ്ഞു. അമ്മു ആണെങ്കിൽ സർവ ശക്തിയും എടുത്തു അവനെ തള്ളി മാറ്റുന്നുണ്ട്.പക്ഷെ അപ്പോളേക്കും അവളെ കുറച്ചുടെ ബലത്തിൽ തന്നിലേക്ക് ചേർക്കുകയായിരുന്നു നകുലൻ. വിട്ടേ നകുലേട്ടാ,ഇതിനാണോ ഇവിടേക്ക് വന്നത്, ഞാൻ ഒച്ച വെയ്ക്കും കേട്ടോ. അമ്മു പിന്നെയും അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു. ടി.... അടങ്ങി നിന്നെ, വെറുതെ എനിക്ക് പണി ഉണ്ടാക്കല്ലേ.. ഞാൻ പറഞ്ഞിട്ട് പോയ്കോളാം. അവൻ അമ്മുനെയും കൊണ്ട് ചുവരിലേക്ക് ചേർന്നു നിന്നു. എടി,,,, നിനക്ക് സമ്മതം അല്ലെ ഈ കല്യാണത്തിന്,, എത്ര തവണ ഞാൻ ചോദിച്ചു, ഇനിയും താഴാൻ എനിക്ക് പറ്റില്ല, ഞാൻ ഒരു ആണല്ലേടി അമ്മു. ആർദ്രമായിരുന്നു അവന്റെ വാക്കുകൾ.ഒപ്പം ആ കൈകൾ ഒന്ന് അയ്ഞ്ഞു വന്നു. നകുലേട്ടാ,എനിക്ക് കല്യാണം ഒന്നും വേണ്ട, തീരെ താല്പര്യവും ഇല്ലാ... എങ്ങനെ എങ്കിലും ഒരു ജോലി മേടിച്ചു ഇനിയുള്ള കാലം ഞാൻ കഴിഞ്ഞോളം.. എനിക്ക് കൂട്ടിനു പോലും വരണ്ട. ഒറ്റയ്ക്ക് കഴിയുന്നത് ആണ് എനിക്ക് ഇഷ്ട്ടം. ആരെയും ബുദ്ധിമുട്ടിക്കാൻ തീരെ താല്പര്യം ഇല്ലാ. അതുകൊണ്ടാ... എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെകിൽ നകുലേട്ടൻ ഇങ്ങോട്ട് വരരുത്... പ്ലീസ്.. അത് പറയുമ്പോൾ അമ്മുന്റെ മിഴികൾ നിറഞ്ഞു തൂവി.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...