{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 36

 

രചന: മിത്ര വിന്ദ

അമ്മു..... അടുത്ത വീട്ടിലെ വത്സചേച്ചി വന്നു വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. സന്ധ്യ ആവാറായി.. വിളക്ക് കൊളുത്തിക്കെ മോളെ, ഇങ്ങനെ ഉമ്മറം അടഞ്ഞു കെട്ടി ഇരിക്കുന്നത് ദോഷം അല്ലെ. അവർ പറയുന്നത് കേട്ടു അമ്മു എഴുന്നേറ്റു. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നു പോയതാ ചേച്ചി.. കേറി വാ, ഇരിക്ക്.ഞാൻ കയ്യും മുഖവും കഴുകി ഇപ്പൊ വരാം. അമ്മു കിണറ്റിന്റെ അടുത്തേക്ക് പോയ്‌. കുറച്ചു വെള്ളം ബക്കറ്റിൽ കോരി എടുത്തു എന്നിട്ട് വേഗം മുഖം ഒക്കെ കഴുകി വന്നു. രാത്രിയിലാരാ മോളെ കൂട്ട്, ബിന്ദു ന്റെ മകൻ ആണോ.. അതെ ചേച്ചി... ഗിരിജടെ അടുത്തേയ്ക്ക് ചെല്ലാൻ മേലേ. ഇത് ഈ ചെറുക്കൻ ഒക്കെ വന്നു കിടന്നാൽ ശരിയാവില്ല മോളെ.. അവൾ അവരോട് ശേഷം ഒന്നും പറയാതെ, ചെറിയ ഒരു കിണ്ടിയിൽ വെള്ളം കൊണ്ട് വന്നു ഉമ്മറത്തുടെ ഒക്കെ താളിച്ചു. എന്നിട്ട് നേരെ ചെന്നു വിളക്ക് കത്തിച്ചു കൊണ്ട് വന്നു.സാബ്രാണിയും എടുത്തു വെച്ച്. ചേച്ചിയ്ക്ക് കാപ്പി വേണോ? അവൾ ചോദിച്ചപ്പോൾ അവർ മുറി ആകമാനം നിരീക്ഷണം നടത്തുന്നുണ്ട് അവൻ എവിടെയാ കിടക്കുന്നത് മോളെ ഈ മുറീൽ ആണോ...? ഉമ്മറത്ത്.... അവരെ നോക്കി അനിഷ്ടത്തോടെ അമ്മു പറഞ്ഞു... ഹമ്.. അകത്തേക്ക് ഒന്നും കേറ്റണ്ട കേട്ടോ.. മോള് അല്പം സൂക്ഷിച്ചു നിന്നോണം. നമ്മുടെ മാനം നമ്മളല്ലേ കാക്കേണ്ടത്. അവളെ കുറച്ചുടെ ഉപദേശിച്ചിട്ട് വത്സ ഇറങ്ങി പോയ്‌. നാമം ഒക്കെ ജപിച്ച ശേഷം, അമ്മു പിന്നെ അകത്തേക്ക് പോയതു. വാതിൽ അടച്ചു കുറ്റിയിട്ടു. സമയം 8മണി കഴിഞ്ഞിട്ടും അന്ന് നകുലനെ അവൾ കണ്ടില്ല. ഇടയ്ക്കു ഒക്കെ ജനാല വാതിൽ തുറന്നു അവൾ നോക്കുന്നുണ്ട്. പക്ഷെ വരമ്പത്തു വെട്ടം ഒന്നും കണ്ടില്ല. വീണ്ടും അവൾ മുൻവശത്തെ വാതിലിന്റെ അടുത്ത് ഇരിന്നു.. അവന്റെ വിളിയും കാതോർത്തു. രാത്രി ഒൻപതു മണി ആയി അവൻ വന്നപ്പോൾ. അമ്മു... എന്തോ.... അവൾ പെട്ടന്ന് വാതിൽ തുറന്നു. മിഴികളിൽ ആകെ പരിഭവം ആയിരുന്നു അവൾക്ക്. അവൻ അകത്തേക്ക് കയറിയില്ല.. ഉമ്മറത്തു ഇരുന്നു. വാതിൽ അടച്ചു കിടന്നോ.. ഗൗരവത്തിൽ പറയുന്നവനെ അമ്മു ഒന്ന് കൂർപ്പിച്ചു നോക്കി. എന്നിട്ട് അകത്തേക്ക് കയറിപ്പോയി. വാതിൽ അടയ്ക്കാൻ പറഞ്ഞത് നീ കേട്ടില്ലേ. അവൻ വിളിച്ചു ചോദിച്ചു. ഇല്ല.... കേട്ടില്ല, എന്തേ.. എനിക്ക് ഒന്നും ഇല്ല, അങ്ങനെ കിടന്നോട്ടെ.. അടുക്കളയിൽ നിന്നും തട്ടും മുട്ടും ഒക്കെ കേൾക്കാം. അമ്മു ചോറും കറികളും ഒക്കെ വിളമ്പിയത് ആയിരുന്നു. അതുമായി അവൾ നകുലന്റെ അരികിൽ ചെന്നു. എന്നിട്ട് കസേര വലിച്ചിട്ടു. കഴിക്ക് നകുലേട്ടാ,എന്നിട്ട് കിടന്നോ. പതിഞ്ഞ ശബ്ദത്തിൽ അമ്മു പറഞ്ഞു. എനിക്ക് വേണ്ടമ്മു.. ഞാൻ വീട്ടീന്നു കഴിച്ചതാ.. അത് സാരമില്ല, ഇത് ഒരുപാട് ഒന്നും ഇല്ലാ, കഴിച്ചിട്ട് കിടന്നാൽ മതി.... വേണ്ടന്നു പറഞ്ഞില്ലേ നിന്നോട്.. എടുത്തോണ്ട് പൊയ്ക്കോ.. പറ്റില്ലാ.... ഇത് കഴിയ്ക്കണം, അത് പറ്റില്ലെങ്കിൽ ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ, എനിക്ക് ആരുടേം കൂട്ട് വേണ്ട.ഞാൻ ഒറ്റയ്ക്ക് കിടന്നോളാം. എങ്കിൽ നീയും കൂടെ എടുത്തോണ്ട് വാ, നമ്മൾക്ക് ഒരുമിച്ചു കഴിയ്ക്കാം. അവൻ അരഭിത്തിയിൽനിന്ന് എഴുന്നേറ്റ് മുണ്ടൊന്നു മുറുക്കി ഉടുത്തു. ഞാൻ കഴിച്ചു, ഇനി വേണ്ട.... അവൾ പെട്ടന്ന് പറഞ്ഞു. ഹമ്... അതാ ഞാനും പറഞ്ഞെ, ഞാനും കഴിച്ചു. ഇനി വേണ്ട. നാകുലേട്ടന് ഇത്തിരി കൂടുന്നുണ്ട് കേട്ടോ, തീരെ കേൾക്കാൻ വയ്യല്ലേ.. അതാ എനിക്കും നിന്നോട് പറയാൻ ഉള്ളത്.. ദേ.. മര്യാദയ്ക്ക് കഴിക്ക് നകുലേട്ടാ,മതി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞത്. അമ്മു ആണെകിൽ അവനെ കഴിപ്പിച്ചേ അടങ്ങു എന്ന് തീരുമാനിച്ച മട്ടായിരുന്നു. അവൻ ആണെങ്കിൽ അതിലും വാശിയും... ഒടുവിൽ അമ്മു ജയിച്ചു. നകുലൻ കൈ കഴുകി വന്നിരിന്നു. കട്ട തൈരും വൻ പയർ ഉലർത്തിയതും തേങ്ങ ചമ്മന്തിയും.... എല്ലാം അവനു ഇഷ്ട്ടം ഉള്ള കറികൾ ആയിരുന്നു. ലേശം തൈര് ഒഴിച്ചു ഇത്തിരി ഉപ്പും വിതറി, വൻ പയർ ഉലർത്തിയതും ചമ്മന്തിയു കൂട്ടി അവൻ ചെറിയ ഒരു ഉരുള ആക്കി. അത് നോക്കി നിൽക്കുകയാണ് അമ്മു. ആ ഉരുള അവൻ അമ്മുന്റെ നേർക്ക് നീട്ടിയപ്പോൾ അവൾ അന്താളിച്ചു പോയി. യ്യോ... എനിക്ക് വേണ്ട, ഞാൻ കഴിച്ചത് ആണ്... പെട്ടെന്ന് തന്നേ അവൾ തിരിഞ്ഞു അകത്തേക്ക് ഓടി. ഹമ്... ഇളക്കം ഉണ്ട്, ശരിയാക്കി എടുക്കാം, വരട്ടെ... മനഃസൽ ഉരുവിട്ട് കൊണ്ട് നകുലൻ ചോറ് കഴിച്ചു. യാതൊരു കാരണവശാലും കഴിക്കില്ല എന്ന് തീരുമാനിച്ചു വന്നതാ, പക്ഷെ ഇവളെന്റെ മുട്ട് മടക്കി.. പ്രിയ ഫോൺ വിളിച്ചപ്പോൾ അമ്മു അവളോട് എന്തൊക്കെയോ സംസാരിച്ചു...എന്നിട്ട് പെട്ടന്ന് ഫോണും കട്ട്‌ ചെയ്തു.. ടി.... അമ്മു. ദാ വരുന്നു നകുലേട്ടാ... എനിയ്ക് മതിയായി,ഇത് അങ്ങട് എടുത്തൊ, അല്ലെങ്കിൽ നീ കഴിച്ചോ. കുസൃതിയോടെ അവൻ അത് പറയുമ്പോൾ അമ്മു അവനെ ഒന്ന് കലിപ്പിച്ചു നോക്കി. അതിനു വേറെ ആള് വരും, താമസിയാതെ... അല്ലതെ ഞാൻ അല്ല ഇത് കഴിക്കേണ്ടത്.. ഹമ്... കാണാം.... അവൻ കൈ കഴുകി മുണ്ടിന്റെ കോത്തല ഉയർത്തി അതിൽ തുടച്ചു കൊണ്ട് അമ്മുനെ നോക്കി പറഞ്ഞു ആഹ് കാണാം....അല്ലേലും ഞാൻ കട്ട വെയ്റ്റിംഗ് ആണ് എന്റെ ഏടത്തിയമ്മേ കാണാനു. കണ്ണിൽ എണ്ണ ഒഴിച്ച് ഇരുന്നോ, ഞാൻ ഒരു തിരി ഇട്ട് കത്തിച്ചു തന്നേക്കാം കെട്ടോ. ഓഹ് ആയിക്കോട്ടെ. അമ്മു തല കുലുക്കി അകത്തേക്ക് പോയി ടി... മണി പത്തു കഴിഞ്ഞു, നീ കതകടച്ചു കിടന്നോ... അകത്തേക്ക് എന്തായാലും നകുലൻ കയറി വരില്ലെന്ന് അറിയാം, അതുകൊണ്ട് അമ്മു പിന്നീട് വിളിക്കാനും പോയില്ല.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…