{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 52

 

രചന: മിത്ര വിന്ദ

പറഞ്ഞപോലെ തന്നേ പതിനൊന്നു മണി രാത്രിആയപ്പോളാണ് നകുലൻ എത്തി ചേർന്നത്. ആരും ഉറങ്ങിയിരുന്നില്ല. അവൻ വരുന്നതും കാത്തു ഇരിക്കുകയായിരുന്നു. ഇവിടെ ആർക്കും ഉറക്കമൊന്നും ഇല്ലേ.... അമ്മ ഇനി ബി പി കൂട്ടാൻ ഉള്ള പ്ലാൻ ആണോ.. കാറിൽ നിന്ന് ഇറങ്ങിക്കൊണ്ട് നകുലൻ ഉമ്മറത്തേയ്ക്ക് നോക്കി ബിന്ദുനോട്‌ വിളിച്ചു ചോദിച്ചു. ചിലപ്പോഴൊക്കെ ഇവൻ രാത്രിയാകും വരുമ്പോള്, എന്റെ മോളെ എനിക്ക് ഉറക്കം വരത്തില്ലടി എത്ര കിടന്നാലും, ഞാനീ ഹാളിൽ വന്ന് ഇങ്ങനെ ഇരിക്കും, വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് കാതോർത്ത്, ഒന്നാമത് രാത്രിനേരം ,പിന്നെ ഇവൻ ജോലി കൂടി കഴിഞ്ഞില്ലേ വണ്ടി ഓടിച്ചു വരുന്നത്.അതൊക്കെ ഓർക്കുമ്പോൾ എനിക്ക് പേടിയാ. ഇവനെ കണ്ടാലേ സമാധാനം ആകുവൊള്ളൂ.. മകൻ കേറി വരുന്നതും നോക്കി ബിന്ദു അമ്മുനോടായി പറഞ്ഞു.. ആഹ് ഇപ്പൊ സമാധാനം ആയോ, ആയെങ്കിൽ പോയി കിടന്ന് ഉറങ്ങാൻ നോക്ക്. അവൻ അകത്തേക്ക് കയറി. കൈയിൽ ഇരുന്ന ബാഗ് അമ്മയെ ഏൽപ്പിച്ചു. എന്നിട്ട് അവരുടെ അരികിലായി നിന്നവളെ ഒന്ന് നോക്കി. അമ്മു പെട്ടെന്ന് മുഖം താഴ്ത്തി. അതു കണ്ടതും അവനു ചിരി വന്നു കുഞ്ഞ് ഉറങ്ങിയോടി ശ്രീജേ. ഹമ്... കുറച്ചു നേരം ആയെ ഒള്ളു, ഇപ്പൊ നമ്മളെ ആരേം വേണ്ട... അമ്മുചിറ്റ മാത്രം മതി. എന്റെ മോനേ, ഒന്ന് കാണണ്ട കാഴ്ചയാടാ, എഴുനേറ്റ് വന്നിട്ട് നേരെ സ്റ്റെപ് കേറി മുകളിലേക്ക്പോണം, അമ്മുചിറ്റയെ കണ്ടാലേ ഓൾക്ക് സമാധാനം ആകു... അവർ രണ്ടാളും പറയുന്നത് കേട്ട് അമ്മു ചിരിച്ചു. ചോറ് എടുക്കാം, നിനക്ക് വിശക്കുന്നില്ലേടാ? ഓഹ് ഒന്നും വേണ്ടമ്മേ.... ഞാന് രണ്ടു പൊറോട്ട കഴിച്ചാരുന്നു. കുടിക്കാൻ ഇത്തിരി വെള്ളം എടുക്ക്, വല്ലാത്ത പരവേശം. നകുലൻ പറഞ്ഞതും ശ്രീജ പെട്ടന്ന് അടുക്കളയിലേക്ക് പോയി. നിങ്ങളൊക്കെ കഴിച്ചോ? അവൻ അമ്മുനെ നോക്കി ചോദിച്ചു. കഞ്ഞി ആയിട്ട് വെച്ചു. പിന്നെ ചെറുപയർ തോരനും, ചമ്മന്തിയും, പപ്പടോം ഒക്കെ ആയിരുന്നു. ആഹാ, അടിപൊളി. എന്നിട്ട് തീർന്നോ. വെള്ളം കുടിച്ച ശേഷം അവൻ അമ്മയോടായി ചോദിച്ചു. ഇല്ലടാ ഇരിപ്പുണ്ട്. നിനക്ക് വേണ്ടി വെച്ചതാ.. ഇന്നിനി ഒന്നും വേണ്ടമ്മേ... ഒന്ന് കുളിച്ചു കിടന്ന് ഉറങ്ങിയാൽ മതി. അവൻ എഴുന്നേറ്റ് കൈകൾ രണ്ടും മേല്പോട്ട് ഉയർത്തി ഒന്ന് ഞെളിഞ്ഞു. പോയി കിടന്നോടി ശ്രീജേ, നേരം ഒരുപാട് ആയില്ലേ.. ബിന്ദു ചെന്നിട്ട് ഉമ്മറ വാതിൽ കുറ്റിയിട്ടു.ശേഷം ഇരുവരും മുറിയിലേക്ക് പോയി. അമ്മു ആണെങ്കിൽ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു കൊണ്ട് വന്നു. അതുമായിട്ട് നകുലന്റെ പിന്നാലെ മുകളിലേക്ക്പോയത്. അവൾ അകത്തേക്ക് കയറി കഴിഞ്ഞു നകുലൻ വാതിലു അടച്ചു. എന്നിട്ട് ഷർട്ട്‌ന്റെ ബട്ടൺ ഒന്നൊന്നായി അഴിച്ചു കൊണ്ട് അവളുടെ അരികിലേക്ക് വന്നു. നീ ക്ഷീണിച്ചു പോയോ രണ്ടു ദിവസം കൊണ്ട്. അവൻ അവളെയൊന്നു അടിമുടി നോക്കി. മറുപടി ഒന്നും പറയാതെ അമ്മു മറ്റേവിടെയ്‌ക്കോ ദൃഷ്ടി തിരിച്ചു. നാകുലേട്ടൻ കുളിച്ചിട്ട് വാ, എനിക്ക് ഉറക്കം വരുന്നു. അവൻ അല്പം കൂടെ അടുത്തേക്ക് വന്നതു അമ്മു പെട്ടന്ന് പിന്നോട്ട് നീങ്ങിക്കൊണ്ട് പറഞ്ഞു. ഈ പേടിയൊക്കെ ഞാൻ മാറ്റിക്കോളാം കേട്ടോ മെല്ലെ അവളുടെ കാതോരം പറഞ്ഞ ശേഷം താൻ ഊരി മാറ്റിയ ഷർട്ട്‌ അവളുടെ കൈയിലേക്ക് കൊടുത്തിട്ട് നകുലൻ വാഷ് റൂമിലേക്ക് പോയി. വിസ്തരിച്ചുള്ള കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ അമ്മു മേശമേൽ മുഖം ചേർത്തു വെച്ചു ഇരുന്നു ഉറങ്ങുന്നുണ്ട്. ശോ... ഈ കൊച്ചിന്റെ ഒരു കാര്യം... അവൻ അടുത്തേയ്ക്ക് ചെന്നു. എന്നിട്ട് അവളെ പൊക്കിഎടുത്തു. അമ്മു കണ്ണ് തുറന്നപ്പോൾ അവന്റെ നഗ്നമായ നെഞ്ചിൽ ആയിരുന്നു അവളുടെ കവിൾത്തടം. അവന്റെ ശരീരത്തിലെ കുളിരും തണുപ്പും അവളിലേക്കും പടർന്നു. നകുലേട്ടാ... എന്താ ഈ കാട്ടുന്നെ അവൾ കുതറിയതും നകുലൻ അമ്മുനെ ബെഡിലേക്ക് കിടത്തി. പിടഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയവളെ അല്പം കൂടി തന്നിലേക്ക് ചേർത്തു. ടി... എങ്ങോട്ടാ ഈ പായുന്നെ,അടങ്ങി കിടന്നു ഉറങ്ങാൻ നോക്ക് കൊച്ചേ .. പറയുന്നത്തിനൊപ്പം അവൻ കൈ എത്തി പിടിച്ചു ലൈറ്റ് ഓഫ് ചെയ്തിരുന്നു. ഞാൻ... ഞാൻ നിലത്തു കിടന്നോളാം. ഒന്ന് മാറിയ്‌ക്കെ. അമ്മു സർവ്വ ശക്തിയും എടുത്ത് കുതറുന്നതിനിടയിൽ, നകുലനോടായി പറഞ്ഞു. അവനപ്പോൾ തന്റെ വലതു കൈയും വലത് കാലും എടുത്ത് അവളുടെ ദേഹത്തേക്ക് വെച്ചു അമ്മുവിനെ ബ്ലോക്ക് ചെയ്തു. അതൊക്കെ അങ്ങ് പള്ളി പറഞ്ഞാൽ മതി, എന്റെ ഒപ്പം ഇവിടെ ഈ ബെഡിൽ കിടന്നാണ് ഇനി മുതൽ അമ്മുക്കുട്ടി ഉറങ്ങുവൻ പോകുന്നത്. അതൊന്നും ശരിയാവില്ലന്നേ എനിക്ക് ഒറ്റയ്ക്ക് കിടക്കുന്നതാ ഇഷ്ട്ടം. ഹമ്... പകല് നീ ഒറ്റയ്ക്ക് കിടന്ന് ഉറങ്ങിക്കോ, രാത്രിലെ എന്റെ പെണ്ണ്,ദേ എന്റെ ഈ നെഞ്ചിൽ കിടന്ന് ഉറങ്ങുന്നത് ആണ് എനിക്ക് ഇഷ്ട്ടം. അവൻ കുറച്ചുടേ അടുത്തപ്പോൾ അമ്മു വല്ലാണ്ട് ആയിരുന്നു. കഷ്ടമുണ്ട് നകുലേട്ടാ, ഒന്ന് വിട്ടേ.. അവൾ മുഖം തിരിച്ചു നോക്കി കൊണ്ട് നകുലനോട് പറഞ്ഞതും അവൻ കണ്ണടച്ച് ഉറങ്ങും പോലെ കിടന്നു. നകുലേട്ടാ...ഉറങ്ങിയിട്ടൊന്നുമില്ലെന്ന് എനിക്ക് അറിയാം കേട്ടോ, കാലൊന്നു എടുത്തു മാറ്റുന്നെ.. എനിക്ക് വേദന എടുക്കുന്നു. അമ്മു പറഞ്ഞതും നകുലൻ കാല് പതിയെ ഒന്ന് വലിച്ചു മാറ്റി.. ഈ കൈ മാറ്റാൻ പറയേണ്ട. ഇത് ഇവിടെ ത്തന്നെ ഇരിക്കും. അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാലത്തെ അവസ്ഥ, ന്റ് അമ്മോ ഓർത്തിട്ട് രോമാഞ്ചഫിക്കേഷൻ.. അവൻ പറഞ്ഞതും അമ്മു ആ കൈത്തണ്ടയിൽ കേറി വേഗം പിടിച്ചു.. എത്ര നാളത്തെ ആഗ്രഹം ആണെന്ന് ചോദിച്ചാൽ ഏകദേശം 11വർഷത്തെ പ്രായം ഉണ്ട് കേട്ടോടി... ദൂരെ ആരോ പാടുകയാണോരു ദേവ സംഗീതം ഉള്ളിനുള്ളിൽ പ്രണയ സരോവിൻ സാന്ദ്രമാം ഗീതം.. പാട്ട് ഒക്കെ കേട്ട് കൊണ്ട് ഈ മുറിയിൽ  ഇങ്ങനെ കിടക്കുകയാണ്. അപ്പോളാണ് ഒരു പാദസ്വരകൊഞ്ചൽ കേട്ടത്. നോക്കിയപ്പോൾ മുടിയൊക്കെ ഇരു വശത്തുമായി പിന്നിയിട്ട് കൊണ്ട് വെളുത്തു തുടുത്ത ഒരു സുന്ദരിക്കുട്ടി. ദേ, ഈ വാതിൽക്കൽ വന്നു നിൽക്കുന്നു..…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…