{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 55

 

രചന: മിത്ര വിന്ദ

മക്കളെ നല്ലോണം പ്രാർത്ഥിച്ചിട്ട് ഇറങ്ങുട്ടൊ.... പൂജാ മുറിയുടെ വാതിൽക്കൽ നിന്ന് കൊണ്ട് അമ്മ വിളിച്ചു പറയുന്ന കേട്ടു നകുലന്റെ പിന്നാലെ അമ്മുവും ഇറങ്ങി വന്നു. ഭഗവാന്റെ മുന്നിൽ നിന്ന് ഇരുവരും പ്രാർത്ഥിക്കുമ്പോൾ ബിന്ദു തന്റെ മിഴിനീർ തുടച്ചു നീക്കി. അതു കണ്ടതും ശ്രീജ വന്നു തന്റെ കൈ മുട്ട് കൊണ്ട് അമ്മയെ ഒന്ന് തട്ടി. ബിന്ദു മുഖം തിരിച്ചതും അവൾ കണ്ണുരുട്ടി കാണിച്ചു. പാറുക്കുട്ടിയുടെ കവിളിൽ മാറി മാറി മുത്തം കൊടുത്തു അമ്മുവും നകുലനും അവരോട് രണ്ടാളോടും യാത്ര പറഞ്ഞു ഇറങ്ങി.. ഗേറ്റ് കടന്നു വണ്ടി ഇറങ്ങിയതും അമ്മു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തങ്ങളെ നോക്കി കൈ വീശി കാണിക്കുന്ന ബിന്ദുവിനെ.. അതു കണ്ടതും അവൾക്ക് ഒരു വിഷമം പോലെ. അമ്മായിക്ക് സങ്കടം ഉണ്ട്, അതാ ഞാൻ പറഞ്ഞേ കുറച്ചു ദിവസം കഴിഞ്ഞു വരാമെന്ന്.. ഞാനെപ്പോ വന്നിട്ട് പോയാലും അമ്മയ്ക്ക് സങ്കടമാ. എന്ന് കരുതി ജോലിക്ക് പോകാതിരിക്കാൻ പറ്റുമോ. നകുലേട്ടൻ പൊയ്ക്കോളു, ഞാൻ ഇവിടെ നിന്നോളമെന്ന് പറഞ്ഞത് അല്ലെ.... ദേ അമ്മു ഇവിടെ അമ്മയ്ക്ക് കൂട്ട് നിൽക്കാൻ അല്ല ഞാനിത്രയും കഷ്ടപ്പെട്ട് നിന്നെ പ്രണയിച്ചു കല്യാണം കഴിച്ചത്.. അവൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞതും അമ്മു പിന്നീട് ഒന്നും മിണ്ടാനേ പോയില്ല. എനിക്ക് ആണെങ്കിൽ ഉറക്കം വന്നിട്ട് വയ്യാ, നീ ഇന്നലെ മനഃപൂർവമല്ലെ പാറുക്കുട്ടിയുടെ കൂടെ കിടന്നത്. ഒരു കോട്ടുവാ ഇട്ടു കൊണ്ട് നകുലൻ അമ്മുനെ ഒന്ന് മുഖം ചെരിച്ചു നോക്കി. മറുപടി പറയാതെ പരുങ്ങുന്നവളെ കണ്ടതും അവനു ഉള്ളിൽ ചിരിപൊട്ടി. നിനക്ക് കണ്ണുപൊത്തിക്കളി ഭയങ്കര വശമാണല്ലെ. പണ്ടും ഇങ്ങനെ തന്നെ, ഞാൻ ആണെങ്കിൽ നിന്നെ കാണാൻ വേണ്ടി, മത്തായിച്ചേട്ടന്റെ മുട്ടായിക്കടയുടെ സൈഡിൽ കുറ്റിയടിച്ചു നിൽക്കും. എങ്ങനെയെങ്കിലും ഇത് അറിഞ്ഞു നീ ഊട് വഴീൽ കൂടി കേറി പൊയ്ക്കളയും. ഒരു ദിവസം എനിക്ക് വന്ന ദേഷ്യം, പിടിച്ചു രണ്ടു പൊട്ടിക്കാൻ ഉള്ള മനസ് ആയിരുന്നു.... അല്ല അറിയാൻ വയ്യാഞ്ഞു ചോദിക്കുവാ, ഇത്രയ്ക്ക് എന്നേ പേടി എന്തിനാരുന്ന് അമ്മു നിനക്ക്... നകുലൻ ഓരോന്ന് പറഞ്ഞു പെണ്ണിനെ ഇളക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അമ്മു ഒരക്ഷരം ഉരിയാടിയില്ല. ജിതിനെ അറിയാമോ നിനക്ക്,, കവലത്തുമുക്കിലെ ബീനചേച്ചിടേ മകൻ.... അവന്റെ ചോദ്യം കേട്ടതും അമ്മു ഒന്ന് മൂളി. അവനു നിന്നോട് ഇഷ്ട്ടം ആണെന്ന് കേട്ടല്ലോ... നീ അറിഞ്ഞിരുന്നോ... മ്മ്.....അവൾ വീണ്ടും മൂളി എങ്ങനെയറിഞ്ഞു നീയ്. എന്റെ ഒരു കൂട്ടുകാരി പറഞ്ഞു. എന്നിട്ടോ.. എന്നിട്ടെന്താ എനിക്കും ഇഷ്ട്ടം ആണെന്ന് പറഞ്ഞതാണ്. അപ്പോളല്ലേ ഇങ്ങനയൊക്കെ നടന്നത്. അവള് പറഞ്ഞു തീരും മുന്നേ നകുലൻ വണ്ടി കൊണ്ട് വന്നു ഒരു വശത്തായി ഒതുക്കി. ഒപ്പം അമ്മുന്റെ നിലവിളിയും ഉയർന്നു. ആഹ്.. വിട് നകുലേട്ടാ, എനിക്ക് വേദനിക്കുന്നു... തന്റെ കാതിൽ പിടിച്ചു കിഴുക്കിയവന്റെ ഇടം കൈയിൽ പിടിച്ചു മാറ്റാൻ ശ്രെമിക്കുന്നുണ്ട് അമ്മു. പക്ഷെ എവിടെന്നു നകുലൻ ഒന്നൂടെ അവളെ വേദനിപ്പിച്ചു. അപ്പൊ അതാണല്ലെ നിനക്ക് എന്നോട് ഉള്ള ഇഷ്ട്ടക്കുറവിന്റെ കാരണം... ഹമ്... അതേ.. എന്താ മനസ്സിലായോ.. ഇപ്പൊ മനസിലായി.. ആഹ് എങ്കിൽ ഈ കൈ അങ്ങട് എടുക്ക്.. എന്നിട്ട് എന്നേ ജിതിൻചേട്ടന്റെ അടുത്തു കൊണ്ട് ചെന്നു വിട്ടേക്ക്. പിന്നെ പ്രശ്നം തീർന്നല്ലോ. അമ്മുവും അല്പം ഗൗരവത്തിൽ അവനോട് പറഞ്ഞു. ഇത് ചോദിക്കാൻ വേണ്ടി നീ അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ ഞാൻ ഒരിക്കൽ വന്നത്. അന്ന് നീ എന്നേ കണ്ടു ഓടിയത് ഓർമയുണ്ടോ. എന്നിട്ട് ഓട്ടോയിൽ കേറി പാഞ്ഞു പോയി. നകുലൻ നെറ്റി ചുളിച്ചു പറഞ്ഞു. പ്രണയം എന്നൊക്കെ പറയുന്നത് മനസ്സിൽ നിന്ന് ഉരിത്തിരിഞ്ഞു വരുന്നതാ. അല്ലാതെ വില കൊടുത്തു വാങ്ങാൻ പറ്റുന്ന ഒന്നല്ല നകുലേട്ടാ..ഞാൻ ആരെയാണ് പ്രണയിക്കേണ്ടതെന്ന് തീരുമാനിക്കുന്നയ് എന്റെ സ്വന്തം താല്പര്യവും സ്വാതന്ത്ര്യവുമാ.... അല്ലാതെ അടിച്ചേൽപ്പിക്കേണ്ടയൊന്നല്ല... പറഞ്ഞു നിറുത്തിയ ശേഷം അമ്മു അവനെ ഒന്ന് നോക്കി. ഒരക്ഷരം പോലും മിണ്ടാതെ നകുലൻ വണ്ടി മുന്നോട്ട് എടുത്തു. പറഞ്ഞത് ഇത്തിരി കൂടിപ്പോയോ ദൈവമേ.. സത്യം പറഞ്ഞാൽ ആ ജിതിനെ കണ്ണെടുത്താൽ കണ്ടുടാ.... അത്രയ്ക്ക് ദേഷ്യം ആയിരുന്നു അവനോട്. ഇത് പറഞ്ഞു വിട്ട ഹംസത്തിനെയും ആവശ്യത്തിനു കൊടുത്ത അന്ന് തിരികെ അയച്ചത്... അമ്മു ഇടക്കൊക്കെ ഏറു കണ്ണിട്ട് നോക്കുന്നുണ്ട്ങ്കിലും നകുലൻ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചുപോയി. അവന്റെ നിശബ്ദത ആദ്യമായ് അവളിൽ നൊമ്പരം ഉളവാക്കി. എങ്കിലും അവനോട് അങ്ങോട്ട് മിണ്ടാനൊരു കുറച്ചിലും. ജിതിനോട് അങ്ങനെയൊരു ഇഷ്ട്ടം ഇവൾക്ക് ഉണ്ടാരുന്നോ,,,, എന്നിട്ട് താൻ അറിഞ്ഞില്ലാലോ.. നകുലനിൽ ഒരു കുറ്റബോധം തല പൊക്കി നോക്കി നിൽപ്പുണ്ട്. ഓരോന്ന് ചിന്തിച്ചു കൊണ്ട് അവൻ വണ്ടി മുന്നോട്ട് ഓടിച്ചു പോയി. നകുലേട്ടാ...വല്ലാത്ത ദാഹം.. ഒരു കുപ്പി വെള്ളം മേടിക്കുമോ. കുറച്ചു ദൂരം കഴിഞ്ഞതും അമ്മു മെല്ലെ ചോദിച്ചു.. ഹമ്.... ദേ ഒരഞ്ചു മിനിറ്റ് കൂടി, ഒരു ഹോട്ടൽ ഉണ്ട്. അവിടന്ന് എന്തേലും കഴിച്ചിട്ട് പോകാം... അവൻ പറഞ്ഞതും അമ്മു തല കുലുക്കി. കായലിന്റെ ഓരത്തു നില കൊള്ളുന്ന ഒരു അടിപൊളി റെസ്റ്ററെന്റ് ആയിരുന്നു അതു. പല type ഫിഷ് വിഭവങ്ങൾ.... അമ്മുവിനു സത്യത്തിൽ എന്തൊക്കെ എടുക്കണം എന്നൊന്നും അറിയില്ല. പക്ഷെ നകുലൻ ആയിരുന്നു എല്ലാം ഓഡർ ചെയ്തത്. നാടൻ ഊണ്, ഒപ്പം ചെമ്മീൻ റോസ്റ്റും, വരാല് മുളക് കറിയും, കൂന്തൽ മസാലയും കരിമീൻ പച്ചമാങ്ങാ ഇട്ട മപ്പാസും...എല്ലാം കൂടി കഴിച്ചു എഴുന്നേറ്റാപ്പോൾ അമ്മുന് നടക്കാൻ പോലും മേലാത്ത അവസ്ഥ.. കാറിൽ കേറിയ പാടെ ആള് നല്ല ഉറക്കത്തിൽ ആയി.. നകുലൻ ഇടയ്ക്ക് ഒക്കെ നോക്കുമ്പോൾ സീറ്റിൽ ചാരി കിടന്നു ഉറങ്ങുന്നവളെയാണ് കണ്ടത്. ഒന്നര മണിക്കൂർ പിന്നിട്ട ശേഷം നകുലന്റെ വണ്ടി വന്നു നിന്നത് ഒരു കെട്ടിട സമൂച്ചയത്തിന്റെ മുന്നിൽ ആയിരുന്നു. അമ്മു..... എടി.. നകുലൻ വിളിച്ചതും അവൾ ഞെട്ടി എഴുന്നേറ്റു. സ്ഥലം എത്തി.. ഇറങ്ങേടി.. അവൻ പറഞ്ഞപ്പോൾ അമ്മു ചുറ്റിനും കണ്ണോടിച്ചു.. സെക്യൂരിറ്റി വന്നു സലാം പറഞ്ഞപ്പോൾ നകുലൻ കാറിൽ നിന്ന് ഇറങ്ങി ഒന്ന് നടു നിവർത്തി കൈകൾ രണ്ടും മേല്പോട്ട് ഉയർത്തി ഞൊട്ട വിട്ടു. പോളേട്ടാ... ഇത് wife ആണ് കേട്ടോ... അവൻ പറഞ്ഞതും അയാൾ അമ്മുനെ നോക്കി ഒന്ന് ചിരിച്ചു. നമസ്കാരം മോളെ... വിവാഹം കഴിഞ്ഞ കാര്യം സാറ് പറഞ്ഞായിരുന്നു കേട്ടോ. അവൾ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് നിന്നതേയൊള്ളു. സാധന സാമഗ്രികൾ ഒക്കെ പിന്നെ എടുക്കാം. നീ വാ. അവൻ പറഞ്ഞതും അമ്മു നകുലനെ അനുഗമിച്ചു. മൂന്നാമത്തെ നിലയിൽ ആയിരുന്നു അവരുടെ ഫ്ലാറ്റ്. നകുലൻ കീ എടുത്തു ഡോർ തുറന്നു. ഐശ്വര്യം ആയിട്ട് കേറി ചെല്ലു മോളെ. പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടതും അമ്മുവും നകുലനും ഒരുപോലെ തിരിഞ്ഞു നോക്കി. ആഹ്..... ടീച്ചറേ ഇതെപ്പോ എത്തി. ഇന്നലെ രാത്രിയില്, ശ്രേയ മോൾക്ക് എക്സാം ഉണ്ട്, അതുകൊണ്ട് നേരത്തെ മടങ്ങിടോ.... ആഹ്ഹ... അതു ശരി, എന്നിട്ട് മോനും മരുമകളും ഒക്കെ എന്ത്‌ പറയുന്നു, ഉടനെ നാട്ടിലേക്ക് ഉണ്ടോ...? സംശയമാ... ലീവ് കിട്ടില്ലെന്ന്‌.. അതൊക്കെപോട്ടെ നിങ്ങള് ചെല്ലു. നമ്മൾക്ക് പിന്നെ പരിചയപ്പെടാം അമ്മുസേ... ആ സ്ത്രീ പേരെടുത്തു വിളിച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മു ഒന്ന് മന്തഹസിച്ചു. അകത്തേക്ക് കയറിയ അമ്മു നാല് പാടും നോക്കി. ഒരു കൊച്ചു ഫ്ലാറ്റ്. നല്ല ഒതുക്കം ഉള്ള മുറികൾ. രണ്ടു മുറിയും ചെറിയ ഹോളും, അതു രണ്ടായി ഡിവൈഡ് ചെയ്തു ഡൈനിംഗ് ഏരിയയും വിസിറ്റിംഗ് ഏരിയയും ആയി തിരിച്ചു. അടുക്കളയിലേക്ക് പോകാതെ അല്പം മടിയോടെ അമ്മു നിന്നു. എനിക്ക് അർഹിക്കാൻ പറ്റുന്നത് ആണെന്നോർത്താടി ഇങ്ങനെയോക്കേ കാട്ടിക്കൂട്ടി, നിന്നേ ഒപ്പം ചേർത്തത്,  ഇപ്പൊ അതെല്ലാം വെറുതെ ഇരുന്നു നശിച്ചു പോകില്ലേ...…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…