{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 8

 

രചന: മിത്ര വിന്ദ

യദുവിന്റെ ഒപ്പം ഹോസ്പിറ്റലിൽ എത്തിയ ശേഷം നേരെ കാർഡിയോളജി ഡിപ്പാർട്ട്മെന്റിലേക്ക് ആണ്, അമ്മുവും സതിയമ്മയും കൂടി പോയത്. പുതിയ അപ്പോയിന്റ്മെന്റ് ആയതിനാൽ, ബിപിയും ഹൈറ്റും വെയിറ്റും ഒക്കെ ചെക്ക് ചെയ്ത്, വരാമെന്ന് പറഞ്ഞുകൊണ്ട്  ഒരു സിസ്റ്റർ അവരെ കൂട്ടിക്കൊണ്ടുപോയി. എന്താണ് ഇപ്പോഴത്തെ ബുദ്ധിമുട്ട് എന്നും, ഏതൊക്കെ സമയത്താണ് നെഞ്ചിന്, അസ്വസ്ഥത ഉണ്ടാവുന്നത് എന്നും, ഫാമിലിയിൽ ആർക്കെങ്കിലും ഹെർട്ട്  ഡിസീസസ് വന്നിട്ടുണ്ടോ എന്നും ഒക്കെ വിശദമായി ചോദിച്ചു  മനസ്സിലാക്കുകയാണ് നേഴ്സ്. എല്ലാം കൂടി കേൾക്കുംതോറും, അമ്മുവിന് അമ്മയെക്കാൾ പരവശമായിരുന്നു. അപ്പോളേക്കുംവണ്ടി ഒതുക്കി ഇട്ട ശേഷം യദുവും കയറി വന്നു. അമ്മുവിന്റെ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ, യദു , അവളെ വെയ്റ്റിംഗ് ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീ ഇവിടെ ഇരുന്നാൽ മതി, അപ്പച്ചിയുടെ ടോക്കൺ എത്തുമ്പോൾ ഞാൻ വന്നു വിളിക്കാം, കേട്ടല്ലോ.. യദു പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.. ഇസിജിയും എക്കോയും എടുത്ത ശേഷം, ഡോക്ടറെ കാണാം എന്ന്, സിസ്റ്റർ നിർദ്ദേശിച്ചു. ബില്ലടയ്ക്കുവാനായി അവർ കാണിച്ച സ്ഥലത്തേക്ക്,യദു പോകാൻ തുടങ്ങിയതും,സതി അവനെ തടഞ്ഞു. അമ്മു...അവൾ എന്തിയേ മോനെ, അവളുടെ കയ്യിൽ കാശിരിപ്പുണ്ട്. അതൊന്നും സാരമില്ല അപ്പച്ചി,കാശൊക്കെ അവളുടെ കയ്യിൽ ഇരിക്കട്ടെ, ആവശ്യം വന്നാൽ നമുക്ക് എടുക്കാം. ഞാനിപ്പോൾ ഈ ബില്ല് പേ ചെയ്തിട്ട് വരാം. അവരുടെ മറുപടി കാക്കാതെ യദു ബില്ലിംഗ് സെക്ഷനിലേക്ക് പെട്ടന്ന് പോയി.. ഇടയ്ക്ക് ഒക്കെ സതിയ്ക്ക് ശ്വാസം മുട്ടൽ പോലെ വന്നു കൊണ്ടേ ഇരുന്നു. ടെൻഷൻ കൊണ്ട് ആവും എന്ന് കരുതി ശ്വാസം എടുത്തു വലിച്ചു കൊണ്ട് അവർ കസേരയിൽ ഇരുന്നു. അപ്പോളേക്കും അമ്മു എഴുന്നേറ്റു അമ്മയുടെ അടുത്ത് വന്നു. നീ ഇത് എവിടെ പോയതു ആയിരുന്നു. എത്ര നേരം ആയെന്നോ തിരയുന്നത്....? സതി മകളെ നോക്കി ദേഷ്യപ്പെട്ടു. എന്റെ അമ്മേ... ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നു, അമ്മയെ അകത്തു കയറ്റിയത് കൊണ്ട് അല്ലേ ഇങ്ങോട്ട് മാറി നിന്നത്.... ഹമ്... യദുക്കുട്ടൻ ആണെങ്കിൽ ബില്ലു അടയ്ക്കാൻ വേണ്ടി പോയി,ചുമ്മാ അവനെ ബുദ്ധിമുട്ടിച്ചുല്ലോ മോളെ... പെട്ടെന്ന് തന്നെ അവൾ അമ്മയോട് ഒന്നും പറയാതെ കൊണ്ട് പേയ്‌മെന്റ് സെക്ഷനിലേക്ക് പോയി. അവിടെ ചെന്നപ്പോൾ യദു പൈസ കൊടുക്കുന്നയ് ആണ് അവൾ കണ്ടത്. ശോ... എന്റെ കൃഷ്ണാ... അവൾ ചെന്നിട്ട് അവന്റെ തോളിൽ ഒന്ന് തട്ടി. പെട്ടന്ന് യദു തിരിഞ്ഞു നോക്കി. ഏട്ടാ... എന്റെ കൈയിൽ പൈസ ഉണ്ടായിരുന്നു.. ഒന്ന് വിളിച്ചാൽ പോരാരുന്നോ... വിഷണ്ണയായി അവൾ യദുവിനെ നോക്കി. അതൊന്നും സാരമില്ല, ഇനിയിപ്പോ ഞാൻ ഈ പൈസ കൊടുത്തു എന്ന് കരുതി ഒന്നും സംഭവിയ്ക്കാനും പോണില്ലലോ... പിന്നെന്താ... ബില്ല് മേടിച്ചു കൊണ്ട് അവൻ അമ്മുവിന്റെ നേർക്ക് തിരിഞ്ഞു. വരാന്തയിൽ കൂടി മുന്പോട്ട് നടന്നു നീങ്ങുമ്പോൾ ആയിരുന്നു സ്ട്രകെച്ചറിൽ ഒരു രോഗിയെയും കൊണ്ട് കുറച്ചു പേര് വേഗത്തിൽ വരുന്നത് കണ്ടത്.എന്തോ ആക്‌സിഡന്റ് കേസ് ആയിരുന്നു. മാറി നിന്നെ... മാറി നിന്നെ....സൈഡ് കൊടുത്തേ.. ആശുപത്രി ജീവനക്കാർ ഉച്ചത്തിൽ പറയുന്നുണ്ട്.യദു വേഗം ഒരു വശത്തേക്ക് ഒതുങ്ങി നിന്നപ്പോൾ അമ്മുവും അവന്റെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് അവന്റെ പിന്നിലേക്ക് ചേർന്നു നിന്ന്. അവൾക്ക് ആണെങ്കിൽ ആ രോഗിയുടെ ദ്ദേഹത്തെ ബ്ലഡ്‌ ഒക്കെ കണ്ടപ്പോൾ സത്യത്തിൽ തല കറങ്ങി പോയിരിന്നു. ആളുകൾ അകന്നു മാറി പോയിട്ടും യദുവിന്റെ കൈ ത്തുടയിൽ മുഖം പൂഴ്ത്തി നിൽക്കുകയാണ് അമ്മു അപ്പോളും.. അമ്മു....യദു വിളിച്ചപ്പോൾ ആയിരുന്നു അവൾ മുഖം ഉയർത്തിയത്. അത്രമേൽ ചേർന്ന് അവനോട്.... അതും ജീവിതത്തിൽ ആദ്യം ആയിട്ട്... അമ്മുവിന് ഒരു ജാള്യത തോന്നി. വാ നടക്കു... അപ്പച്ചിയെ ഇപ്പൊ വിളിക്കാറാകും.. അവൻ ദൃതി കാട്ടിയപ്പോൾ അമ്മു ആ പിന്നാലെ പെട്ടന്ന് നടന്നു. ഡോക്ടർ ജോൺ തരകൻ. HOD ആയിരുന്നു കാർഡിയോളജി ഡിപ്പാർട്മെന്റ്ലേ. സതി... 43വയസ്. സ്ഥലം. എല്ലാം അയാൾ വായിച്ചു നോക്കി. എന്നിട്ട് ഇ സി ജി എടുത്തു ഒന്നൂടെ നോക്കി. എക്കോയുടെ റിസൾട്ടും. എന്ന് മുതൽ ആയിരുന്നു സതിയ്ക്ക് ഇതുപോലെ ഉള്ള പ്രശ്നങ്ങൾ തുടങ്ങിയത്..? മൂന്നു വർഷം ആയി ഡോക്ടറേ. എന്നിട്ട് എന്താണ് ഇത്രയും കാലം ആയിട്ടും ഒരു ഹോസ്പിറ്റലിൽ പോലും പോയി കാണിക്കാഞ്ഞത്. വായു ഗുളിക കഴിക്കുമ്പോൾ മാറും, അതുകൊണ്ട് ഗ്യാസിന്റെ ആകും എന്ന് കരുതി. ഹമ്... വീട്ടിൽ ആരൊക്കെ ഉണ്ട്... ഇത്‌ മകൻ ആണോ, യദുവിനെ നോക്കികൊണ്ട് ഡോക്ടർ ചോദിച്ചു. ആങ്ങളയുടെ മകൻ ആണ്, പിന്നേ ഞാനും എന്റെ മകളും മാത്രം ആണ് താമസം. എന്റെ ഭർത്താവ് നേരത്തെ മരിച്ചു പോയി. ഹമ്... ജോലി എന്തെങ്കിലും ഉണ്ടോ ഇയാൾക്ക്.. അങ്കനവാടിയിൽ ടീച്ചർ ആണ്. തനിയ്ക്കോ... ഡോക്ടർ അമ്മുവിന്റെ മുഖത്തേക്ക് നോക്കി. അവൾ തന്റെ ജോലിയും പറഞ്ഞു കൊടുത്തു. ഓക്കേ... എന്നിരുന്നാലും ശരി ഇ സി ജി അല്പം വേരിയേഷൻ ഉണ്ട് കേട്ടോ.. അതുകൊണ്ട് നമ്മക്ക് മരുന്ന് കഴിച്ചു തുടങ്ങാം... നന്നായി റസ്റ്റ്‌ എടുക്കാൻ നോക്കണം, അതോടൊപ്പം ഭക്ഷണം,വെള്ളം ഒക്കെ ആവശ്യംപോലെ കഴിക്കുകയും കുടിക്കുകയും ചെയ്തോണം.മരുന്ന് കഴിച്ച ശേഷം കുറവ് കണ്ടെന്നു കരുതി ജോലിക്ക് ഒന്നും പോകാൻ നിൽക്കല്ലേ... വളരെ സൂക്ഷിച്ചു വേണം മുന്നോട്ട് പോകേണ്ടത്...നിങ്ങൾക്ക് കഴിയാൻ ഉള്ള വക ഒക്കെ മോളുടെ ശമ്പളത്തിൽ നിന്നും കിട്ടും. ഡോക്ടർ വ്യക്തമായി തന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.എല്ലാം കേട്ട് അവർ തല കുലുക്കി. ഡോക്ടർ സീരിയസ് ആയിട്ട് എന്തേലും. സതിയ്ക്ക് ആണെങ്കിൽ ഒരു സമാധാനവും ഇല്ലായിരുന്നത് കൊണ്ട് ഒടുവിൽ അവർ ചോദിച്ചു. "ഹേയ്... സീരിയസ് ആകാതെ ഇരിക്കാൻ അല്ലേ ഇതൊക്കെ തരുന്നത്.." മെഡിസിന്റെ ലിസ്റ്റ് എല്ലാം അയാൾ ഫയലിൽ എഴുതിയ ശേഷം മുഖം ഉയർത്തി സതിയെ നോക്കി. പേടിക്കണ്ട, ഞാൻ പറയുന്നത് പോലെ കേട്ടാൽ മതി, ഇതൊക്ക കഴിച്ചിട്ട് മൂന്നാഴ്ച കഴിഞ്ഞു വാ കേട്ടോ.നമ്മൾക്ക് നോക്കാം. ഡോക്ടറേ നോക്കി കൈ കൂപ്പി കാണിച്ചു കൊണ്ട് അവർ മൂവരും പുറത്തേക്ക് ഇറങ്ങി. താൻ മരുന്ന് വാങ്ങി വരാം എന്നും പറഞ്ഞു യദു ഫാർമസിയിലെയ്ക്ക് നടന്നു പോയി.. അപ്പോളാണ് ഓ പ്പി യിൽ ഉണ്ടായിരുന്ന സിസ്റ്റർ അവന്റെ അരികില്ക്ക് വന്നത്. ഹലോ... സതി രാജന്റെ കൂടെ വന്ന ആൾ അല്ലേ..? അതേ... ഡോക്ടർ വിളിക്കുന്നുണ്ട്.. മരുന്ന് വാങ്ങിയിട്ട് ഒന്ന് വരണെ.. അവരെ കൂട്ടുവൊന്നും വേണ്ട കേട്ടോ. പറഞ്ഞ ശേഷം സിസ്റ്റർ പെട്ടന്ന് മടങ്ങി പോയി. യദുവിനു എന്തൊക്കെയോ അപകടം മണത്തു. അപ്പച്ചിക്ക് കുഴപ്പം ഒന്നും ഉണ്ടകരുതേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു അവൻ ഡോക്ടറുടെ അടുത്തേക് ചെന്നത് എങ്കിലും സംഗതി സീരിയസ് ആണെന്നും ഏത് നിമിഷവും അവർക്ക് എന്തും സംഭവിക്കാം എന്നും ആയിരുന്നു ഡോക്ടർ തരകൻ അവനെ അറിയിച്ചത്. കേട്ടത് വിശ്വസിക്കാൻ ആവാതെ കൊണ്ട് ശ്വാസം ഒന്ന് എടുത്തു വലിച്ചു യദു തലയ്ക്കു കൈയും കൊടുത്തു അവിടെ തറഞ്ഞു ഇരുന്നു......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...