{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 82

 

രചന: മിത്ര വിന്ദ

മേടയിൽ തറവാട്ടിൽ അന്ന് കിച്ചനും ശ്രുതിയും തിരിച്ചു വന്നപ്പോൾ യദുവിനും മീനാക്ഷിയ്ക്കും ഒരുപാട് സന്തോഷം ആയി. 7മണി കഴിഞ്ഞപ്പോൾ ആയിരുന്നു അവരെത്തിയത്.. അറിയാവുന്ന രീതിയിൽ കുറച്ചു കറികളൊക്കെ ഉണ്ടാക്കി മീനാക്ഷി വെച്ചിട്ടുണ്ട്. എന്നിട്ട് അവൾ കുളിയ്ക്കാൻ വേണ്ടി പോയത്. തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ, അവൾക്ക് വല്ലാത്ത നീറ്റൽ പോലെ തോന്നി.. വായുടെ ഉൾവശത്തെ തൊലി ഇളകി പോയിട്ടുണ്ട്. അതിന്റെ പുകച്ചില് വേറെ. കുളിച്ചു ഇറങ്ങി വന്ന ശേഷം കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നിട്ട് നീര് വെച്ച കവിൾത്തടത്തിലേക്ക് കൈ ചേർത്തു വെച്ചു..ഇക്കുറി കണ്ണുകൾ രണ്ടും നിറഞ്ഞു തുളുമ്പിയില്ലെന്ന് ഉള്ളത് അവളെ ഞെട്ടിച്ചു കളഞ്ഞു. കണ്ണീരൊക്കെ വറ്റിപോയിരിക്കുന്നു. താഴേക്ക് ഇറങ്ങിച്ചന്നു നിലവിളക്ക് കൊളുത്തി, ഭഗവാനെ തൊഴുത് പ്രാർത്ഥിച്ചു.കുറച്ചു സമയത്തേയ്ക്ക് ഒരേയിരുപ്പ് ആയിരുന്നു. അപ്പോളാണ് കിച്ചന്റെയൊക്കെ വരവ്. അവരുടെ പിന്നാലെ ബൈക്കിൽ യദുവും ഉണ്ടായിരുന്നു. കുറച്ചു ദിവസമായി അനുഭവിച്ചു കൊണ്ടിരുന്ന മാനസിക സങ്കർഷങ്ങൾക്ക് ഒരു അയവു വരുന്നപോലെ മീനാക്ഷിയ്ക്ക് തോന്നി. ഞാൻ ചായ എടുക്കാം ശ്രുതി... മീനാക്ഷി അടുക്കളയിലേയ്ക്ക് പോകാൻ തുടങ്ങിയതും ശ്രുതി അവളെ തടഞ്ഞു ഇനിയിപ്പോ ചായയൊന്നും വേണ്ട നമ്മൾക്ക് അത്താഴം കഴിച്ചാൽ പോരേ.. അതൊന്നും സാരമില്ല, ചായ എടുക്കാ... മീനാക്ഷി പോയ നേരത്തു കിച്ചൻ തന്റെ അരികിലിരുന്ന യദുവിനെ സൂക്ഷിച്ചു നോക്കി. ഇന്നലത്തെ അത്രയും കുടിച്ചിട്ടില്ലെന്ന് അവനു തോന്നി. ഫോണിൽ എന്തൊക്കെയോ കണ്ട്കൊണ്ട് ഇരിക്കുകയാണവൻ. മീനാക്ഷി ചായ കൊണ്ട് വന്നു കൊടുത്തപ്പോൾ പോലും അവൻ അവളെയൊന്നു ഗൗനിച്ചതുപോലുമില്ല.. അതുപോലെ തന്നേയാരുന്നു അത്താഴം കഴിക്കുന്ന നേരത്തും.. യദു,ഈ ലോകത്തു തെറ്റ് സംഭവിക്കാത്തവരായി ആരെങ്കിലുമുണ്ടോടാ..കഴിഞതൊക്കെ കഴിഞ്ഞു,നിങ്ങൾ രണ്ടാളും ഒരുപോലെ തിരുത്താൻ ബാധ്യസ്ഥരാണ് കേട്ടോ. അല്ലാണ്ട് പരസ്പരം ഇങ്ങനെ ശത്രുക്കളെപ്പോലെ കഴിയരുത്. രണ്ടാൾക്കും അത് നല്ലതല്ല....ജീവിതത്തിലെ ഓരോ നല്ല ദിനങ്ങളാണ് ഇങ്ങനെ പോയ്കൊണ്ടേയിരിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം കിച്ചൻ നിർബന്ധിച്ചുകൊണ്ട്  യദുവിനെയും കൂട്ടി പുറത്തേക്ക് വന്നതായിരുന്നു.. കുറെയേറെ കാര്യങ്ങൾ യദുനോട്‌ അവൻ പറഞ്ഞു കൊടുത്തു.എല്ലാം കേട്ടിരുന്നതല്ലാതെ അവൻ മറുത്തൊരക്ഷരം പോലും കിച്ചന്റെ നേർക്ക് പറഞ്ഞില്ല. തിരികെ വീട്ടിലേക്ക് രണ്ടാളും കൂടെ കയറിവന്നപ്പോൾ ശ്രുതി എന്തൊക്കെയോ തമാശകൾ പറഞ്ഞു ഉറക്കെ പൊട്ടിചിരിയ്ക്കുന്നുണ്ട്. മീനാക്ഷി പക്ഷെ അതൊന്നും ആസ്വദിക്കുന്നില്ലയിരുന്നു. നേരംകുറെ ആയില്ലെ, കിടന്നാലോ ശ്രുതി... കിച്ചന്റെ ചോദ്യം കേട്ട് മീനാക്ഷി ഞെട്ടി മുഖം ഉയർത്തി. ഹമ്... കിടക്കാം കിച്ചേട്ടാ, മീനാക്ഷി ഗുഡ് നൈറ്റ്‌. അവൾ പറഞ്ഞതും മീനാക്ഷി തിരിച്ചും ഗുഡ് നൈറ്റ്‌ പറഞ്ഞു റൂമിലെത്തി കിടക്കയൊക്കെ വിരിച്ച ശേഷം മീനാക്ഷി യദുവിനെയൊന്നു നോക്കി. ബെഡിൽ ഇരിയ്ക്കുകയാണ് അവൻ യദുവേട്ട... അവളുടെ വിളിയൊച്ച കേട്ടതും അവൻ മുഖമുയർത്തി നോക്കി. നാളെ കാലത്തെ ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു പോകും കെട്ടോ, ശ്രുതിയും കിച്ചേട്ടനും എഴുന്നേറ്റു വരുംമുന്നേ എനിയ്ക്ക് പോണം, ഇല്ലെങ്കിൽ ശരിയാവില്ല... യദുവേട്ടൻതന്നേ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞാൽ മതി.. അവളോട് തിരിച്ചു മറുപടിയൊന്നും പറയാതെ യദു ബെഡിലേക്ക് കിടന്നു കഴിഞ്ഞിരുന്നു. ഇരുകൈകളും തന്റെ ശിരസ്സിന് കുറുകെ വച്ചു കൊണ്ട് മുകളിലെ കറങ്ങുന്ന ഫാനിലേക്ക് നോക്കി കുറെ നേരം യദു കിടന്നു. മീനാക്ഷി അരികിൽ വന്നു കിടന്നപ്പോൾ യദു തിരിഞ്ഞു കിടന്നു. ** പീരിയഡ്സ് ആയകൊണ്ട് അമ്മുന് വല്ലാത്ത വയറു വേദനയും കാലിനും കൈയ്ക്കുമൊക്കെ വല്ലാത്ത കടച്ചിലും ഒക്കെയാരുന്നു. കിടന്നു ഞരങ്ങുവേം മൂളുകേമൊക്കെ ചെയ്യുന്ന പെണ്ണിനെ നകുലൻ ഇടം കൈകൊണ്ട് അല്പം ബലം പ്രയോഗിച്ചു തിരിച്ചു കിടത്തി. എടിയമ്മു..... ഹമ്..... ഒട്ടും വയ്യെടി.... ആഹ്... കുറച്ചു കഴിഞ്ഞു മാറും. നിനക്ക് ചൂട് വെള്ളം വല്ലതും വേണോ.. വേണ്ട... പിന്നെയിതെങ്ങനെ കുറയും. നേരം കുറച്ചു ആയല്ലോ നീയീ കിടപ്പ് തുടങ്ങിട്ട്. . ഹമ്... കുറഞ്ഞോളും നകുലേട്ടാ.. ഈ തവണ വേദനയിത്തിരി കൂടുതലാണ്. അതാ. അതെന്താടിയങ്ങനെ. എന്തേലും പ്രശ്നമുണ്ടോ ഹേയ്.. ഇല്ല. മാറിക്കോളും. അമ്മു പിന്നേയും ചുരുണ്ടു കൂടികിടന്നു. നകുലൻ എഴുന്നേറ്റ് അവളുടെ കാലുകൾ രണ്ടും എടുത്തു അവന്റെ മടിയില്ക്ക് വെച്ചപ്പോൾ പെണ്ണൊന്നു വലിയ്ക്കാൻ ഒരു ശ്രെമം നടത്തി.. പക്ഷെ അവൻ പിടുത്തമൊന്നു മുറുക്കി. വിട്ടേ നകുലേട്ടാ..... അടങ്ങികിടക്കു പെണ്ണേ നീയ്. ഞാൻ തിരുമ്മി തരാം. നന്നായി അമർത്തി അവൻ അവളുടെ കാലിന്റെ മുട്ടിനു താഴോട്ട് തിരുമ്മി കൊടുത്തു. ഞൊട്ട വലിച്ചു പൊട്ടിയ്ക്കാൻ നോക്കിയപ്പോൾ ഇക്കിളിയോടെ അമ്മു ചാടി എഴുന്നേറ്റു. എന്തായീ കാണിക്കുന്നേ വിട്ടേ അങ്ങട്. അതിനു ഞാനെന്തെങ്കിലും ചെയ്തോ നിന്നെ.. വയ്യാത്ത കൊണ്ട് കാല് തിരുമ്മി തന്നതല്ലേയൊള്ളു. ഇപ്പൊ കുറവായി, വേണ്ട... അതെന്താ ഞാനൊന്നു തൊട്ടപ്പോൾ നിന്റെ വേദനയെല്ലാം പോയോ അമ്മു.. ആഹ് പോയ്‌.. നകുലേട്ടൻ കിടന്നേ, കൈ വയ്യാതിരിക്കുന്നതല്ലേ. മ്മ്... ഞാൻ കിടന്നോളാം, ഇനി നിന്റെ കാലിലൊന്നു പിടിച്ചുന്നു കരുതി നിന്റെയുറക്കമൊന്നും കളയണ്ട..വയ്യെന്ന് കരുതി,നീയും കിടന്നോളു. ഇടത് കൈകുത്തിക്കൊണ്ട് നകുലൻ തിരിഞ്ഞു കിടന്നു. അവനു ചെറിയ പിണക്കം പോലെ വന്നുന്നു അമ്മുന് മനസിലായി. അതാണ് ഇങ്ങനെ തിരിഞ്ഞു കിടന്നത്. നകുലേട്ടാ...പിണങ്ങിയോഎന്നോട്... അവന്റെ നഗ്നമായ പുറത്തേക്കു തന്റെ നാസികകൊണ്ടൊന്നു ഉരസുന്നതിനൊപ്പം ആ വയറിൽ കൂടി തന്റെ വലതുകൈയെടുത്തു ഒന്ന് ചുറ്റാനും അമ്മുഅപ്പോള് മറന്നിരുന്നില്ല. ഓർക്കാപ്പുറത്ത്..... അതും ആദ്യമായിട്ട്... തന്റെ പെണ്ണിൽ നിന്നും ഇങ്ങനെയൊരു നീക്കം നടന്നതും നകുലൻ ഞെട്ടി തിരിയാൻ തുടങ്ങി. അടങ്ങികിടക്ക്... എനിയ്ക്ക്റക്കം വരുന്നു. അവളിലേക്ക് തിരിയാൻ സമ്മതിക്കാതെകൊണ്ട് അമ്മു പിന്നെയും അവനോട് ഒട്ടിച്ചേർന്നു കിടന്നു. ഒപ്പം അവളുടെ വലത് കാലെടുത്തു അവന്റെ ദേഹത്തേക്കും ഇട്ടു. ഇങ്ങോട്ട് തിരിഞ്ഞു വരണ്ട.. അതുകൊണ്ടാ ലോക്ക് ചെയ്തത് കേട്ടോ. അമ്മു മെല്ലെ പറഞ്ഞപ്പോൾ നകുലൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു വന്നു. അവന്റെ വലംകൈക്ക് വയ്യാത്തത് കൊണ്ട് അമ്മു എഴുന്നേറ്റ് ഇപ്പുറത്തെ വശത്തു കിടന്നു. ഹമ്... ഇപ്പൊ ഓക്കേയായില്ലേ...അവൾ ചോദിച്ചതും നകുലൻ തന്റെ ഇടം കൈ അവളുടെ നേർക്ക് നീട്ടിയതും അമ്മു ഒന്നൂടെ ചുരുണ്ടു കൂടിയരികിലേക്ക് നീങ്ങി വന്നു. ഈ കെട്ടെന്ന് അഴിയ്ക്കട്ടെ എന്നിട്ടാവാം ബാക്കിയല്ലേമ്മു.... അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത ശേഷം നകുലൻ മെല്ലെ പറഞ്ഞു. ഹമ്...... അവളൊന്നു മൂളി.. എന്നും എന്തെങ്കിലും പറയുമ്പോൾ കിടന്നു ദേഷ്യപ്പെടുന്നവൾ ആയിരുന്നു, പതിവിന് വിപരീതമായി അന്ന് മൂളിയത്. വയറു വേദന പോയോടി.. മ്മ്.... കുറവുണ്ട്... ഏട്ടനുറങ്ങിയ്ക്കോ.. നേരം വെളുപ്പാൻകാലമായി. കുറുകിക്കൊണ്ട്ള്ള പറച്ചില് കേട്ടപ്പോൾ നകുലനു മനസിലായി അമ്മുസിനു ഉറക്കം വരുന്നുണ്ടെന്നുള്ളത്. പിന്നീട് അവനൊന്നും മിണ്ടിയില്ല.....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…