സഖിയെ സ്നേഹിനിയെ..💞: ഭാഗം 28
രചന: SoLoSouL (രാഗേന്ദു)
സിദ്ധു ടെൻഷനടിച്ചിരിക്കുമ്പോഴാണ് അങ്ങോട്ട് ഒരു പെൺകുട്ടി വന്നത്...!!
""സാർ...!!""
""അകത്തേക്ക് വാ...!!"" ആളെ മനസിലായതും അവൻ അകത്തേക്ക് വിളിച്ചു...
ഒരു പഴകിയ കോട്ടൻ സാരി ആണ് വേഷം...അതവൾ മറ്റുള്ളവരെ ആകർഷിക്കാനെന്നോണം അലസമായി ചുറ്റിയിരിക്കുന്നു.... കണ്ടാൽ ഒരു 25, 26 തോന്നിക്കുന്ന ഒരു പെൺകുട്ടി... അവൾ അകത്തേക്ക് വന്നതും അവൻ ചെന്ന് ഓഫീസിന്റെ വാതിലടച്ചു...
"" ഹെമേ... നീ എന്താ ഇവിടെ...?? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇനിയൊരു കൂടികഴിച്ച നമ്മൾതമ്മിൽ ഉണ്ടാവരുതെന്ന്....""
""ഞ... ഞാൻ... എനിക്ക് പൈസക്ക് ഇത്തിരി അത്യാവിശം ഉണ്ടായിരുന്നു...!!"" അവൾ വിക്കി വിക്കി പറഞ്ഞു...
""ഹ്മ്... നിനക്കെന്താ പണത്തിനിത്ര അത്യാവിശം... നീ നിക്കുന്ന സ്ഥലത്ത് നിന്ന് ചോദിച്ചൂടെ... അവർ തരില്ലേ...??""
അത് കേട്ടതും അവൾ ഞെട്ടി...
""ഇല്ല... വേണ്ട... അവർ അറിയരുത്... നിങ്ങൾ എനിക്ക് തരാമെന്ന് പറഞ്ഞ തുക അതുമാത്രമേ ചോദിക്കുന്നുള്ളു...!!""
അപ്പോഴേക്കും കരഞ്ഞുപോയിരുന്നു അവൾ....
""ഡി... നിന്റെ പൂങ്കണ്ണീർ ഒന്നും എനിക്ക് കാണണ്ട... നിനക്ക് കാശ്‌വേണം അത്രല്ലേ ഒള്ളു...!!"" അവൻ ഫോണുമായി അവിടുന്ന് മാറി...
""ഋതി... ഹേമ ഇവിടെ ഉണ്ട്...!!""
""അവളെന്താ അവിടെ....?? ""
""അവൾക്ക് കാശിനെന്തോ അത്യാവിശം ഉണ്ടെന്ന്... അവളെ ഒന്ന് സെറ്റിൽ ചെയ്യണം...!!""
""ഹ്മ്... നിനക്ക് എന്നോട് ഒടുക്കത്തെ പ്രേമം അല്ലെ... എന്താ നിനക്ക് സെറ്റിൽ ചെയ്തുടെ...?? 😏""
""ഡി...!!""
""കെടന്ന് കാറണ്ട രണ്ട് ദിവസത്തിനുള്ളിൽ സെറ്റിൽ ചെയ്യാന്നു പറ...!!""
""എങ്ങിനെ....??""
""ഓ.. തനിക്ക് തരാം താൻ അത് അവൾക്ക് കൊടുത്താ മതി...!!""
""ഒടുക്കം എല്ലാംകൂടി എന്റെ തലയിലാക്കി... സഖാവിനും മോൾക്കും കൂടി രക്ഷപെടനാണോ....!! ഒന്നോർത്തോ ഞാൻ പെട്ടാൽ നീയും പെടും... ഇല്ലെങ്കിൽ പെടുത്തും...""
""അതൊക്കെ ഞാൻ നോക്കിക്കോളാം... താൻ പറഞ്ഞ പണി ചെയ്ത മതി...!!""
""മ്മ്...!!"" അവൻ വേഗം ഫോൺ cut ചെയ്യ്തു...
""നിന്നെ എന്റെ കൈയിൽ കിട്ടും...!!"" ചിന്തിച്ചുകൊണ്ട് അവൻ ഹേമയുടെ അടുത്തേക്ക് പോയി...
""ഡി...!!"" അവന്റെ ഗർജ്ജനത്തിൽ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ തിരിഞ്ഞുനോക്കി...
""രണ്ട് ദിവസത്തിനുള്ളിൽ സെറ്റിൽ ചെയ്യാം... എന്റെ ഫ്ലാറ്റിലേക്ക് വന്നമതി... ""
കണ്ണ് തുടച്ചുകൊണ്ട് അവൾ അവിടുന്ന് എഴുന്നേറ്റ് പോയി...
"" ഇവളാര് ടിപ്പിക്കൽ നോവലിലെ നായികയോ...?? "" അവൾ പോകുന്ന നോക്കി അവൻ ആത്മ അടിച്ചു...
••••••••••••••••••••••💕
""ഡോക്ടർ.... അത്... അവർ...!!"" ICU നിന്ന് ഇറങ്ങിവരുന്ന ഡോക്ടറോട് എന്ത് ചോദിക്കണമെന്നറിയാതെ ഋതി കുഴഞ്ഞു....
""അത് നിങ്ങളുടെ അമ്മ ആണോ...?? ഇപ്പൊ പേടിക്കാനൊന്നുമില്ല... കൊറച്ചു കഴിഞ്ഞ് റൂമിലേക്ക് മറ്റും കുട്ടി എന്റെ കാബിനിലേക്ക് ഒന്ന് വാ......"" അയാതും പറഞ്ഞ് ദൃതിക്ക് നടന്നു പോയി...
ഒന്ന് ശങ്കിച്ചെങ്കിലും അവൾ അയാളെ കാണാൻ പോയി....
""Doctor...!!""
""Ys... അകത്തേക്കുവരു...!!""
അവൾ അയാൾക്ക് മുന്നിൽ ഇരിപ്പുറപ്പിച്ചു...
""See കുട്ടി നിങ്ങൾക്ക് അറിയാമെന്നു തോന്നുന്നു... അവർ ഒരു heart patient ആണ്.... അറിയാമല്ലോ...!!"" അയാൾ അവളെ നോക്കി പറഞ്ഞതും അവൾ അറിയില്ലെന്ന് തലയാട്ടി...
""What അത് നിങ്ങളുടെ അമ്മ തന്നെ അല്ലെ...?? ""
""അല്ല ഡോക്ടർ...!!""
""പിന്നെ ആരാ mother in law ആണോ... Any way അവർ ഒരു heart patient ആണ്... കൂടെ ഇങ്ങനെ ഫിക്സ് കൂടെ വന്നാൽ... അതവരുടെ ജീവന് തന്നെ ആപത്താണ്...!!"" തിരിച്ചെന്ത് പറയണം എന്നറിയാതെ പകച്ചുനിക്കുവാണ് വേദ...
""റൂമിലേക്ക് എപ്പോ ഷിഫ്റ്റ് ചെയ്യും...!!""
""രണ്ട് മണിക്കൂർ കഴിഞ്ഞാൽ മാറ്റം...!!""
കുറച്ചു മണിക്കൂറുകൾക്ക് മുൻപ്...!!
ഋതി രാവിലെ തന്നെ റെഡിയായി നേരെ നന്ദനെ കാണാനാണ് പോയത്... അവനെ കണ്ട് സംസാരിച്ചപ്പോമുതൽ ആകെ പ്രാന്തപിടിക്കുന്ന അവസ്ഥ ആയിരുന്നു... അവന്റെ സംസാരം അവളെ അത്ര ചൊടിപ്പിച്ചിരുന്നു....
നേരെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു... നന്ദൻ ഇല്ലാത്തകൊണ്ടുതന്നെ ആ വഴി ആണ് പോയത്... മഹിയുടെ അമ്മ അവിടെ തുണിവിരിക്കുന്നത് അവൾ കണ്ടു... അവൾ അവരുടെ അടുത്തേക്ക് നടന്നു....
തുണിയെടുത്തു തിരിഞ്ഞതും അവരുടെ പിന്നിൽ നിക്കുന്ന ഋതിയെ കണ്ട് അവർ ഞെട്ടി...
""വേദ മോള്...!!"" അവർ എന്ത് പറയണമെന്നറിയാതെ നിന്നുപോയി...
""എന്ത് പറ്റി തലകുനിച്ചു നിക്കുന്നെ...?? ഇങ്ങനെ മക്കളെ വളർത്തിയാൽ തലകുനിച്ചു നിക്കാനേ നേരം
കാണു...!!😏"" അവൾ പുച്ഛത്തോടെ പറഞ്ഞു...
""മോളെ... അവൻ അങ്ങനെ ഉള്ള ആളല്ലേ...!! എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല...!!
എനിക്കറിയാം മോൾക്ക് അവനോട് ദേഷ്യമുണ്ടെന്ന് അതിന്റെ പുറത്തിങ്ങനെ ഒക്കെ പറയരുത്...!! അവനു കുട്ടിയെ വലിയ കാര്യാ...""
""ഹ്മ്... ആ പെണ്ണ് പിടിയനെ ഒക്കെ ആർക്ക് വേണം...!!""
പറഞ്ഞു നേരെ നോക്കിയതും ആ അമ്മ കുഴഞ്ഞു വീണിരുന്നു... ഋതി സ്ഥമ്പിച്ചവരെ തന്നെ നോക്കി നിന്നു... വായിൽ നിന്ന് നുരയും പതയും ഒക്കെ വരുന്നുണ്ട്...!! അപ്പൊ തന്നെ ഒരു cab വിളിച്ചിങ്ങോട്ട് കൊണ്ട് വന്നു...!!
കട്ടിലിൽ എന്തോ ഞെരുക്കം കേട്ടിട്ടാണ് അവൾ ആ അമ്മയെ നോക്കിയത്...!! അവർ മെല്ലെ കണ്ണ് തുറക്കുവാണ്... കണ്ണുതുറന്നതും ടെൻഷനോടെ തന്നെ നോക്കുന്ന ഋതിയെ നോക്കി അവർ ഒന്ന് പുഞ്ചിരിച്ചു...
താൻ കാരണമാണെല്ലോ എന്നോർത്ത് അവൾക്കൊരു ബുദ്ധിമുട്ട് തോന്നി.... അവൾക്ക് അവരെ നേരിടാനായില്ല അവൾ തലകുനിച്ചു നിന്നു... അതവർക്ക് മനസ്സിലാവുകയും ചെയ്യ്തു...!!
''"മോളെന്തിനാ തലകുനിച്ചു നിക്കുന്നെ...!! മോള് കാരണമാണെന്ന് കരുതിയിട്ടാണോ...?? എനിക്ക് രാവിലെ മുതൽ വയ്യായിരുന്നു കുട്ടി.. ദൈവമ നിന്നെ ആ നേരത്ത് അങ്ങോട്ട് അഴച്ചത്...""
അത് കേട്ടതും സത്യമാണോ എന്നാ രീതിയിൽ അവൾ അവരെ നോക്കി... അത്ര നിഷ്കളങ്കമായിരുന്നു ആ നേരം അവളുടെ മുഖം... ആ അമ്മക്ക് താൻ കാരണമാണോ ഇങ്ങനെ ഉണ്ടായതെന്നോർത്ത് അവൾക്ക് അത്ര സങ്കടം ഉണ്ടായിരുന്നു...!! അവർ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു...
""ന... നന്ദനോട് പറയണോ...?? അമ്മക്ക് വയ്യാതായ കാര്യം...!!"" അവൾ ഒരു മടിയോടെ ചോദിച്ചു...
""അയ്യോ മോളെ അവനു അറിയില്ല എനിക്ക് heart പ്രോബ്ലം ഉള്ള കാര്യം...!!"" അത് കേട്ട് അവളൊന്ന് ഞെട്ടി...
""അറിയില്ലന്നോ...?? ""
""മ്മ്... ഞാൻ അറിയിച്ചിട്ടില്ല...!! അവനിതറിഞ്ഞ...!!""
""അമ്മ എന്തൊക്കെയാ ഈ പറയുന്നേ ഇത്രേം വലിയ പ്രശ്നമുണ്ടായിട്ടും അത് സ്വന്തം മകനെ അറിയിക്കാതിരുന്നാൽ എങ്ങിനെയാ...!!"" ഒരു നിമിഷം അവൾ എല്ലാം മറന്ന് ശാസനയോടെ ചോദിച്ചു...
അവർ ഒന്ന് പുഞ്ചിരിച്ചു...
""എനിക്കിനി അതികം കാലമൊന്നും ഇല്ല കുട്ടി... അവസാനം വരെ അവന്റെ കൂടെ സന്തോഷായിട്ട് ജീവിക്കണം... മോളിത് അവനോട് പറയരുത്....അവൻ ജയിലും പൊളിച്ചിങ് വരും...മോക്ക് അവന്റെ സ്വഭാവം അറിയാഞ്ഞിട്ട...!!"" ആ അവസാനത്തെ ഡയലോഗ് എന്തകൊണ്ടോ അവൾക്ക് തീരെ പിടിച്ചില്ല....
""മോളെനിക്ക് വാക്ക് തരുവോ അവനോട് പറയില്ലെന്ന്...!!"" അവൾ ഒന്ന് സംശയിച്ചിട്ട് അവരുടെ കൈയിലേക്ക് കൈ ചേർത്തു... അവരാ കൈ മുറുക്കി പിടിച്ചു...
"'അവനു നിന്നെ വലിയ കാര്യാ മോളെ... ഞാൻ പോയാലും അവനെ നീ ഒറ്റക്കാക്കരുത്... ഞാൻ ഇത് വരെ അവനെ ഒറ്റപ്പെടാൻ അനുവദിച്ചിട്ടില്ല...!!"" അവൾ ഒരു നിമിഷം ഞെട്ടി പോയി... കൈ മെല്ലെ അടർത്തി മാറ്റി...
""ഞാൻ ഇപ്പൊ എന്താ വേണ്ടേ...?? അമ്മയെ ഇവിടെ ഒറ്റക്കക്കാൻ പറ്റുവോ...!!""
""നീ ആ പാർട്ടിയിലെ മനുനെ വിളിക്ക് അവൻ വന്ന് നിന്നോളും ഇവിടെ... മോള് പൊക്കോ...!!""
അവൾ ഫോൺ എടുത്ത് മനുനെ വിളിച്ചു... അവൻ ഉടനെ വന്നു... അവൾ അവന്റെ കൈയിൽ നിർബന്തിച്ചു കാശ് കൊടുത്തിട്ട് അവിടുന്ന്പോയി....
_______
ആ വേശ്യാലയത്തിലെ കരിപ്പിടിച്ച ചുവരിൽ ചാരി വിങ്ങിപൊട്ടി ഇരിക്കുവാനാണ് അവൾ ഹെമ...!!
""മോളെ...!!"" ഒരു വൃദ്ധന്റെ ഒച്ച കേട്ടതും അവൾ മുട്ടുകാലിൽ ഒളിപ്പിച്ച മുഖം ഉയർത്തി നോക്കി...
ആരുടെയോ കാമവെറി തീർത്ത് ചുണ്ടിൽ ചോരയോലിപ്പിച്ചിരിക്കുന്ന അവളെ കണ്ടതും അയാളുടെ ഹൃദയം നുറുങ്ങി...!! അയാൾ അവൾക്കരുകിൽ സ്ഥാനം പിടിച്ചതും അവൾ അയാളെ ദയനീയമായി നോക്കി...!!
""മോളെ അയാളെന്ത് പറഞ്ഞു...!!"" ഈ അവസ്ഥയിൽ കൂടുതൽ അശ്വസിപ്പിച്ചാലും അവൾക്ക് അത് സങ്കടമേ കൊടുക്കു... അത്കൊണ്ട് അയാൾ വിഷയം മാറ്റി...
""രണ്ട് ദിവസത്തിനുള്ളിൽ തരാമെന്ന് പറഞ്ഞു...!!""
"'ആഹ്...!!""
""ദീയമോൾക്ക്...!!"" അവൾ കലങ്ങിയ കണ്ണുകളോടെ ചോദിച്ചു...
""വെന്റിലേഷനിൽ ആണ്... കുറച്ചു ചെക്ക് up കൂടി നടത്തണം... അതിനാണ് അവർ പണം ചോദിച്ചത്...!! അപ്പോഴും ഓപ്പറേഷന് വേറെ വേണ്ടി വരും.... ഇവിടുന്ന് ചോദിക്കാന്ന് വെച്ചാൽ...""
""വേണ്ട... എന്റെ ദിയ മോളുടെ കാര്യം ഇവർ അറിയണ്ട... അറിഞ്ഞാൽ അവളും എന്നെപോലെ...!! പാടില്ല... അവരോട് തന്നെ ചോദിക്കാം പുണ്ണ്യപ്പെട്ട കാര്യത്തിനൊന്നും അല്ലല്ലോ ആ പോലീസ്‌കാരൻ എന്നെ കൊണ്ട് അങ്ങിനെ ഒക്കെ പറയിച്ചത്...""
""അറിയാം മോളെ... നിന്നെ ഞാൻ കൊണ്ട് ഒരു കുഴിയിലാ ചാടിച്ചത്... പക്ഷെ നമുക്ക് മുന്നിൽ വേറെ വഴിയില്ല...!!""
""അതൊന്നൊന്നും എനിക്ക് ഒരു പ്രശ്നം അല്ല... എനിക്ക് പണം വേണം...!!"" അവളുടെ തലയിൽ സ്നേഹത്തോടെ തലോടികൊണ്ടയാൾ എഴുന്നേറ്റ് പോയി...
ഈ വേശ്യാലയത്തിൽ കാമത്തിന്റെ കണ്ണുകളോടെ അല്ലാതെ തന്നെ നോക്കുന്ന ഒരേ ഒരാൾ... ശേഖരമമാ..
ശേഖരൻ... അയാൾചെയ്യുന്ന പണി അയാൾക്ക് കൊടുത്ത പേര് മാമ... ആദ്യകാലങ്ങളിൽ ആ വേശ്യാലയത്തിലെ സ്ത്രീകൾക്ക് സംഗീതം പഠിപ്പിക്കലായിരുന്നു തൊഴിൽ...
പിന്നീട്... പല പുരുഷൻന്മാർക്കും അയാൾ അങ്ങോട്ടേക്ക് വഴി കാട്ടി... അങ്ങിനെ അവിടുത്തെ ഒരാൾ ആയി... സാഹചര്യ സമ്മർദം മൂലം അവിടെ വന്നവളാണ് ഹേമ...!! സംഗീതത്തോട് ഇഷ്ട്ടമുള്ള അവളെ അയാൾ സ്വന്തം മകളെ പോലെ കണ്ടു...
അങ്ങനെ ഇരിക്കുമ്പോഴാണ് സിദ്ധാർഥ് അയാളെ അന്വേഷിച്ചു വന്നത്... ഹേമയുടെ കാര്യം അയാൾക്ക് അറിയാവുന്നത് കൊണ്ട് അവളുടെ അരികിലേക്കാണ് സിദ്ധാർഥ്വിനെ അയാൾ പറഞ്ഞഴച്ചത്...
വേശ്യാലയത്തിലുള്ള ആള്കൾ അറിയാതെ ഇത് മുന്നോട്ട് നീക്കാൻ അവർ തീരുമാനിച്ചു...!! പണമിടപാടും അങ്ങിനെ തന്നെ...
കഴുകൻ കണ്ണുകൾ പെടാതെ അവൾ കാത്തുസൂക്ഷിക്കുന്ന അനിയത്തിയുടെ ഓപ്പറേഷന് വേണ്ടി ആയിരുന്നു ഈ സാഹസം...!! കൂട്ടായി ശേഖരനും...
______💕
കഴിഞ്ഞ ദിവസം.... ഇന്ദ്രേട്ടൻ അവന്റെ തുമ്പിക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു.... വനരപടയുടെ അടുത്തിരുന്നു അത് പഠിക്കുന്ന തിരക്കിൽ ഇന്ദ്രേട്ടന്റെ romance പൊളിഞ്ഞ കഥ കല്ലു പറഞ്ഞു...
വനരപട പറയുവാ കല്ലു ഒരു unromantic മൂരാച്ചി ആണെന്ന്... എന്നിട്ട് രുക്കുന്റെ വക ഒരു ഡയലോഗും... പോയി ഇമ്രാൻ ഹാഷ്മി ഏട്ടനെ കണ്ട് പഠിക്കാൻ....
""ഇതിപ്പോ ആരാ ദൈവമേ ആ അവതാരം....!!"" കല്ലു ആലോചിച്ചു... ഒട്ടുംവൈകാതെ അവൾ ഗൂഗിളിൽ അടിച്ചു നോക്കി...
""ങേ... ആഷിഖ് ബാൻ ആയായോ...?? പാട്ട് ആയിരുന്നോ... എന്തായാലും ടീവിയിൽ കണക്ട് ചെയ്യാം പാട്ടല്ലേ... അപ്പൊ അവ്നി കണക്ട് ചെയ്യാൻ പഠിപ്പിച്ചത് പഠിക്കുകയും ചെയ്യാം...!!""
അവൾ അവ്നി പറഞ്ഞപോലെ ചെയ്തിട്ട് ആ പാട്ട് ഓൺ ചെയ്യ്തു... ഓഫീസ് റൂമിനോട് അറ്റാച്ചിട് ആയിട്ട് ഒരു ബെഡ്‌റൂം ഉണ്ട് അവിടെ ആണ് കല്ലു.... പാട്ട് തുടങ്ങിയതും 1,2,3,4 ദെ പോകുന്നു കല്ലുന്റെ കിളികൾ... കല്ലു ഉമിനീർ വിഴുങ്ങിക്കൊണ്ട് ആ പാട്ട് പകുതി വരെ കണ്ടു...
പകുതി ആയപ്പോ കാറ്റുപോലെ എന്തോ മുറിയിലേക്ക് വന്നതവൾ അറിഞ്ഞു... തിരിഞ്ഞു നോക്കിയപ്പോ ആഷിഖ് ബാനയയും അത് നോക്കിനിക്കുന്ന തന്റെ ഭാര്യയെയും കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിക്കുന്ന രുദി...
ഇനി പോകാൻ കിളികളില്ലാത്തത്കൊണ്ടാവും ദാ കല്ലുന്റെ ചെവിയിൽ കൂടിയും മൂക്കിൽ കൂടിയും പോക പോകുന്നു...രുദി മെല്ലെ നടന്നു ഡോർ ലോക്ക് ഇട്ടു...
""എന്താണ് ഇവിടെ പരുപാടി...!!'" അവൻ അർത്ഥം വെച്ച് ചോദിച്ചു...
""അത് പിന്നെ ആഷിഖ് ബനായ...!!""
അവൾ കിളിപോയി പറഞ്ഞു...
""ആണോ എപ്പോ...?? "" രുദി അവളുടെ അരികിലേക്ക് നടന്നുകൊണ്ട് ചോദിച്ചു...
""എപ്പോഴാണോ ആവോ..!!""
""വോഹോ...!!""
ഭിത്തിയിൽ വെച്ചിരിക്കുന്ന ടീവി യുടെ തൊട്ട് താഴെ മതലിൽ തട്ടി അവൾ നിന്നു... അവൻ രണ്ട് കൈയും അവളുടെ ഇരു സൈഡിലുമായി കുത്തി ലോക്ക് ആക്കി...
അവന്റെ മുഖം അവളിലെക്കടുത്തതും അവൾ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു...
""തുമ്പികുട്ട്യേ.... ആ പാട്ടിലുള്ള പോലെ ഒരെണ്ണം നിനക്കും തരട്ടെ...!!"" അവളുടെ കാതരുകിൽ വന്നവൻ അരുമയായി ചോദിച്ചു...
""അയ്യോ എനിക്കൊന്നും വേണ്ടായേ...!!"" അവനെ തള്ളിമറിച്ചിട്ടവൾ ഒറ്റ ഒറ്റമായിരുന്നു...
----------------------------
രാത്രി ഫുഡ് കഴിക്കാനിരിക്കുവാണ് എല്ലാരും...
""അല്ല ഋതി എവിടെ... രാവിലെ പോയതല്ലേ...!!"" മുത്തശ്ശൻ ചോദിച്ചു...
""അവളൊരു ആവിശ്യായിട്ട് പോയേക്കുവാ... ഇപ്പൊ എത്തും...!!"" വിശ്വൻ മറുപടി കൊടുത്തു...
ഫുഡ് കഴിച്ചൊക്കെ കഴിഞ്ഞ് എല്ലാരും ഹാളിൽ ഇരുന്നു... മായയും വിശ്വനും പുറത്തേക്ക് തന്നെ നോക്കി നിക്കുവാണ്...
""രുദി...!!"" കൈ കഴുകി കല്ലുവുമായി റൂമിലേക്ക് പോകുന്ന അവനെ ശങ്കരൻ വിളിച്ചു... അവൻ കല്ലുവുമായി ഹാളിലേക്ക് ചെന്നു...
ഓരോരുതർ ഓരോ സ്ഥലത്തായി സ്ഥാനം പിടിച്ചു... കല്ലു ചെന്ന് വാനരപടയുടെ അടുത്തിരുന്നു...
""അല്ല എന്താ നിന്റെ തീരുമാനം...??"" ശങ്കരൻ കടുപ്പിച്ചു ചോദിച്ചു...
""എന്ത്...!!"" രുദിക്ക് ഒന്നും മനസിലായില്ല...
"" ഹ്മ്... ഈ കുട്ടിയെ... ഇങ്ങിനെ നിർത്താനാണോ നിന്റെ തീരുമാനം...?? അവൾ കുട്ടിയല്ലേ... തുടർന്ന് പഠിക്കുന്നതിനെ പറ്റിയ ഞാൻ ചോദിച്ചേ...
നിനക്ക് ഇവളെ കമ്പിനിയിൽ നിർത്താനാണ് ഇഷ്ടമെങ്കിൽ നമ്മുക്ക് ഇവളെ mba ക്ക് വിടാം...""
മായക്ക് നല്ല രീതിയിൽ എന്തേലും പറയണം എന്നുണ്ടെങ്കിലും ഋതി തിരിച്ചു വരാത്ത ടെൻഷനിൽ അവർ പുറത്തേക്ക് തന്നെ നോക്കി നിക്കുവാണ്...
അപ്പോഴാണ് വിശ്വന്റെ ഫോണിലേക്ക് ഒരു msg വന്നത്... അത് പ്രകാരം അയാൾ ഭാര്യയെയും ഋതുവിനെയും കൂട്ടി പുറത്തേക്കിറങ്ങി... മുറ്റത്തെത്തിയതും വിശ്വൻ ഋതിയുടെ കണ്ണ് പൊത്തി...
""അച്ഛേ... എന്താ ഇത്...!!"" അവൾ പറഞ്ഞു തീർത്തപ്പോഴേക്കും ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടു...
ഒരു നിമിഷം നമ്മുടെ ഋതികൊച്ചു കരുതി തന്റെ അച്ഛൻ അവൾക്ക് കിച്ചേട്ടനെ gift കൊടുക്കുവാണെന്ന്....
ബുള്ളറ്റ് വന്ന് നിന്നതും അയാൾ അവളുടെ കണ്ണിൽ നിന്ന് കൈയെടുത്തു... കണ്ണുതുറന്നതും അവൾ കണ്ടത് ബുള്ളറ്റിൽ നിന്ന് ഇറങ്ങുന്ന ഋതിയെ ആണ്...ബുള്ളറ്റിന്റെ key എടുത്ത് അവൾ ഋതുവിന്റെ അരികിലേക്ക് വന്നു...!!
""Surprise...!!"" താക്കോൽ ഋതുന്റെ മുഖത്തേക്ക് നീട്ടികൊണ്ട് ഋതി പറഞ്ഞു... അവൾ സന്തോഷത്തോടെ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി...മായ വന്ന് ഋതിയുടെ ചെവിക്ക് പിടിച്ചു...
""എടി ഒരുമ്പെട്ടവളെ ഹെൽമെറ്റില്ലാതെ അതോടിച്ചു വെല്ലോം പറ്റിയ ആര് സമാധാനം പറയുമെടി....!!""
"" ആ അച്ഛ...!!""
""എന്റെ മാളു മതി... അവൾ ഇനി ആവർത്തിക്കില്ല...!!""
""അവളുടെ കാര്യം നോക്കാൻ എനിക്കറിയാം...!!"" രുദി മുത്തശ്ശനോട് മറുപടിപറഞ്ഞു വനരപടയുടെ ഇടയിൽ ഇരിക്കുന്ന കല്ലുനെ വലിച്ചു മുകളിലേക്ക് നടക്കുമ്പോഴാണ് ഒരു ബുള്ളറ്റ്റിന്റെ സൗണ്ട് കേട്ടത്...
എല്ലാരും മുറ്റത്തേക്കിറങ്ങി നോക്കി...!! ഋതി എല്ലാരേം ഒന്ന് നേരത്തിപിടിച്ചു നോക്കി... ബുള്ളെറ്റ് കണ്ട് രുക്കുന്റെ കണ്ണ് തള്ളി...!!
"" വാ അധിക നേരം പുറത്തു നിന്ന് മഞ്ഞുകൊള്ളണ്ട...!! "" രംഗം വഷളാവാതിരിക്കാൻ വിശ്വൻ കേറി ഇടപെട്ടു...എല്ലാരും അകത്തേക്ക് നടന്നു...
""നാളെ വണ്ടി ഒന്ന് പൂജിക്കാൻ കൊടുക്കണം...!!"" പോകുന്ന വഴി മായ പറഞ്ഞു വിശ്വൻ അത് ശെരി വെച്ചു...
എല്ലാരും അവരവരുടെ മുറിയിലേക്ക് പോകുമ്പോഴായിരുന്നു പുറത്ത് മറ്റൊരു ബുള്ളറ്റ് വന്ന് നിന്നത്... ഇതിപ്പോ ആരാന്ന് വിചാരിച് എല്ലാരും വീണ്ടും പുറത്തേക്കിറങ്ങി.... അതേസമയം മുറ്റത് കെടക്കുന്ന പുതിയ ബുള്ളറ്റിൽ വന്നവന്റെ കണ്ണുടക്കി... പുറത്തേക്ക് വന്നവർ അവനെ കണ്ട് അമ്പരന്നു...
""ഋഷി...!!"" അവ്നി അറിയാതെ പറഞ്ഞു പോയി... അവൾ ഇപ്പൊ തലകറങ്ങി താഴെ വീഴും എന്നാ നിലയിൽ ആയി... എങ്ങിനെയോ കാല് വലിച്ചവൾ അമ്മയുടെ അടുത്തേക്കെത്തി അവരെ വട്ടം ചുറ്റിപ്പിച്ചുകൊണ്ട് അവരുടെ പിന്നിലേക്ക് ഒളിച്ചുനിന്നു... കണ്ണുകൾ പെയ്യാൻതുടങ്ങി പതിയെ എങ്ങലടിക്കാനും തുടങ്ങി...!!
""കണ്ണാ...!!"" മായ ഓടി അവന്റെ അടുത്തെത്തി...
""എപ്പോ പോയതാ കണ്ണാ നീ...!! എന്നെ ഒന്ന് വിളിക്കാൻപോലും തോന്നിയില്ലല്ലോ...!!"" ആ അമ്മ പരാതിയുടെ കേട്ടഴിച്ചു....!!
""എന്റമ്മേ ഞാൻ ഇങ്ങ് വന്നില്ലേ...!! അല്ല ആരുടേയ ഈ ബുള്ളെറ്റ് കണ്ടിട്ട് നല്ല പുത്തനാണെല്ലോ...!!""
""എന്റെയാ...!!"" ഋതി മുന്നോട്ട് വന്നു...
""എന്റേം കൂടിയ...!!"" ഋതുവും മുന്നോട്ട് വന്നു...
""അയ്യടി...!! നെലത്ത്ന്ന് പൊങ്ങാത്ത നിനക്ക് ബുള്ളറ്റോ...?? "" അവൻ കള്ള ഗൗരവത്തിൽ ചോദിച്ചതും അവൻ പേടിച് ഋതിയുടെ പിന്നിലേക്ക് നീങ്ങി.. അവ്നി ഒന്നുടെ അമ്മയെ ഇറുക്കി പിടിച്ചു...
""വെറുതെ പിള്ളേരെ പേടിപ്പിച്ച് കളിക്കാതെ ചേട്ടൻ കേറി പോയാട്ടെ...!!"" ഋതുനെ ചേർത്ത് പിടിച്ചുകൊണ്ടു ഋതി പറഞ്ഞു...
അവൻ ആരെയും നോക്കാതെ അകത്തേക്ക് കേറി പോയി... അവൻ അനങ്ങിയതും അവ്നി പിന്നെയും അമ്മയിലേക്കൊതുങ്ങി...
""എല്ലാരും പോയി കിടന്ന് ഒറങ്ങാ...!!"" ശങ്കരൻ പറഞ്ഞു...
""മ്മാ ഞാ ഇന്ന് മ്മേട കൂടെയ...!!"" കരച്ചിൽ ചീളുകൾ അടക്കിപ്പിടിച്ചവൾ പറഞ്ഞു...
""എന്താ മോളെ കുഞ്ഞ് കുട്ടി ഒന്നും അല്ലല്ലോ...!!""
""വേണ്ട ഞാനും വരും... 😭😭!!"" അവളുടെ കരച്ചിൽ സഹിക്യവയ്യാതെ അവർ അവളെയും കൂട്ടി മുറിയിലേക്ക് പോയി...
ഋതുവും ഋതിയെ ചുറ്റിപ്പിടിച്ചു റൂമിലേക്ക് പോയി... ഋഷികേശ് മായയുടെ മൂത്ത പുത്രൻ തോന്നുമ്പോ വരും തോന്നുമ്പോ പോകും... രുദിയുടെ കല്യാണത്തിന് രണ്ട് മാസം മുന്നേ മുങ്ങിയതാണ് കക്ഷി...ഇപ്പോഴാ പൊങ്ങുന്നേ...
ഇങ്ങനെ ഒക്കെ ആയത്കൊണ്ട് അവനു ആ വീട്ടിൽ ആരോടും വലിയ കമ്മിറ്റ്മെന്റ് ഇല്ല... സ്വന്തം കൂടപ്പിറപ്പുങ്ങളോട് പോലും... ഋതുനും അവ്നിക്കും അവനെ കണ്ടാൽ തന്നെ മുട്ടിടിക്കും...
°°°°°°°°°°°°°°°°°°°°°°
തന്റെ നെഞ്ചിൽ കിടക്കുന്നവളെ രുദി ഏറിയ പ്രണയത്തോടെ തഴുകി... 💕
""തുമ്പി കുട്ടിയെ...!!""
""മ്മ്...!!""
""എന്റെ തുമ്പിക്കുട്ടിക്ക് വലുതാകുമ്പോൾ ആരാവനാ ആഗ്രഹം...!!"" അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അവൻ വാത്സല്യത്തോടെ ചോദിച്ചു...
അവളൊന്നും മിണ്ടിയില്ല അങ്ങിനെ കിടന്നു... ഒരു കുഞ്ഞ് തേങ്ങൽ അവളിൽ നിന്ന് പുറത്തേക്ക് വന്നു... അതികം വൈകാതെ അതൊരു കരച്ചിലായി...
''"എന്റെ തുമ്പി എന്തിനാ കരായണേ...!!""
""ഹേ... എനിക്ക്... എനിക്ക് ഡോക്ടർ ആവനാ ആഗ്രഹം...!!"" അവൾ കരച്ചിലിനിടയിലും പറഞ്ഞു...
""അതിനെന്താ... എന്റെ തുമ്പിക്കുട്ടി കരായണേ...!!""
""ഒരു പാട് പൈസയാവില്ലേ...!!"" അത് കേട്ടവൻ പൊട്ടിച്ചിരിച്ചു...
""എ... എന്തിനാ ചിരിക്കൂന്നേ... 😭😭!!""
""ഈ ചേകവശ്ശേരിയിൽ ഇരുന്ന് പണത്തിനെ കുറിച്ചോർത്തു ദേണ്ണിക്കുന്ന ആദ്യത്തെ ആള് നീയവും...!!
എന്റെ പൊന്നോ...😂😂 ഇവിടെ സ്വന്തമായി മെഡിക്കൽ collage വരെ ഉണ്ട്... I promise അടുത്ത അധ്യയന വർഷം തൊട്ട് നീയും പോകും പഠിക്കാൻ...!! കേട്ടോടി കുട്ടി ഡോക്ടറെ...!!""
""സത്യം...!"" കലങ്ങിയ കണ്ണ് വിടർത്തി അവൾ ചോദിച്ചു...
""എന്റെ തുമ്പി കുട്ട്യാണേ സത്യം...!!"" അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു...
""ഇപ്പൊ ഒരു കുട്ടി ഡോക്ടർ ഒക്കെ ആയില്ലേ... ഇനി ഒരു ഉമ്മ തരട്ടെ തുമ്പിയെ...!!"" അവളെ ഇറുക്കി പിടിച്ചവൻ ചോദിച്ചു...
അവളുടെ ഹൃദയം വേഗത്തിൽ മുടിച്ചു... അവളെ ചേർത്തു പിടിച്ച അവൻ അത് അറിയുന്നുണ്ടായിരുന്നു... അവളുടെ വിരലുകൾ അവന്റെ ബനിയനിൽ മുറുകി...
""എനിക്ക് വേണ്ട...!!"" അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ഒലിപ്പിച്ചു...
""എനിക്ക് വേണോല്ലോ...!!""
""എന്റെ സമ്മതമില്ലാതെ ഉമ്മ വെക്കില്ലന്ന് പറഞ്ഞിട്ട്....!!""
""എന്റെ തുമ്പിയെ ഇങ്ങനെ കൂട്ടി കൂട്ടി വെച്ച ഒടുക്കം നിനക്ക് തന്നെ താങ്ങാൻ പറ്റിയെന്നു വരില്ല... ഒന്നാമത്തെ ആ ആഷിഖ് ഭനായ പാട്ടിൽ കോൺഡ്രോൾ തെറ്റി നിക്കുവാ ഞാൻ...!!"" അവൻ അവളുടെ ബനിയന്റെ ഉള്ളിലൂടെ കൈ കടത്തി.......കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]