സഖിയെ സ്നേഹിനിയെ..💞: ഭാഗം 41
രചന: SoLoSouL (രാഗേന്ദു)
രാത്രി അത്താഴം കഴിക്കാൻ ചേകവശേരി മുഴുവൻ കൂടിയിട്ടുണ്ട്... ഋഷി ഉണ്ടാവും എന്നുള്ളത് കൊണ്ട് വയ്യ എന്ന പേര് പറഞ്ഞു അവ്നി മാത്രം മുറിയിൽ ഇരുന്നാണ് കഴിച്ചത്... മായ കണ്ണുകൊണ്ട് വിശ്വന് നേരെ കൊറേ ആയി കോഷ്ടി കാണിക്കുന്നു... ഒടുക്കം അയാൾക്ക് സഹികെട്ടു അയാൾ മകനെ നോക്കി...
""കണ്ണാ...!!"'' അയാൾ വിളിച്ചു...
""എന്താ അച്ഛാ...!!"" അവന്റെ ആ ഗഡോൾഗജ ശബ്ദത്തിൽ അവൾ വിളി കേട്ടതും എല്ലാരുടെ ശ്രദ്ധയും അവിടെക്കായി... വിശ്വന്റെ ശബ്ദം പോലും അവരെ അങ്ങോട്ട് നോക്കാൻ പ്രേരിപ്പിച്ചിരുന്നില്ല...
""എടാ... നിനക്ക് ഇപ്പൊ വയസ് പത്തിരുവത്തെട്ട് ആയി... ഇനിയിപ്പോ...?? "" അയാൾ കാര്യത്തിലേക്ക് കടന്നു...
""അച്ഛൻ എന്താ പറഞ്ഞു വരുന്നേ...?? "" അയാളെ പറയണനുവതിക്കാതെ അവൻ ചോദിച്ചു...
""എടാ... മഹിയേട്ടൻ ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്... നല്ല കുട്ടിയാടാ... ഗായത്രി എന്നാ പേര്... LLM കഴിഞ്ഞു നിക്കുവാ...!! എന്ത് കൊണ്ടും നമ്മുടെ കുടുംബത്തിന് ചേരും..."" അത് കേട്ട് അവനു എന്തോ അസ്വസ്ഥത തോന്നി അപ്പൊ തന്റെ കാര്യം...!! അതെന്താ ആരും പരിഗണിക്കില്ലേ...
""മോനെ കുടുംബത്തിന് മാത്രം അല്ല നിനക്കും ചേരണം... അത് കൊണ്ട് നീ ഒന്ന് പോയി സംസാരിക്കണം ആ കുട്ടിയോട്... പഴയ രീതികളും ചടങ്ങുകളും ഒന്നും വേണ്ട... ഏതെങ്കിലും ഒരു കഫെയിലോ മറ്റോ.... നിങ്ങൾ ഒന്ന് സംസാരിക്ക് ഇഷ്ട്ടം ആയെങ്കിൽ പറ...!!""
സ്വന്തം മക്കളുടെ ഉള്ളറിയാൻ അമ്മക്കെ കഴിയു... മകന്റെ മുഖത്തെ മാറ്റം മനസിലാക്കിയ മായ പറഞ്ഞു... ഉള്ളിൽ അപ്പോഴും അവ്നി ഉണ്ടെല്ലോ എന്നാ ചിന്ത ആണ്...അവൻ അവിടുന്ന് എഴുന്നേറ്റ് പോയി...
•••••••••••••••••••••
വൈകിട്ടായപ്പോഴാണ് യദുനെ പറ്റിച്ചു അവൻ ഓഫീസിൽ നിന്ന് ചാടിയത് അവ്നിയെ കാണാൻ... യദുകുഞ്ഞിന്റെ പ്രക്കാണ് എന്ന് തോന്നുന്നു ഒന്നും നടന്നില്ല... എങ്ങിനെയും അവളെ ഒന്ന് കാണണം...
അവ്നിയും യാമിയും യദുവും കിടക്കുന്ന മുറിയുടെ അടുത്ത് ഒഴിഞ്ഞു കിടക്കുന്ന ഗെസ്റ്റ് room ആണ്... അതിന്റെയും അടുത്തായിട്ടാണ് ഋതിയും ഋതുവും...
അവ്നിയുടെ മുറിയിലെ സ്ഥിതി അറിയാൻ അവൻ ആ ഒഴിഞ്ഞ മുറിയിലേക്ക് നടന്നു... അവ്നിയുടെ മുറിയുടെ ബാൽക്കണി പ്രകടമാവുന്ന ജനൽ തുറന്നവൻ നോക്കി...
ജനൽ തുറന്നതും ആരുടെയോ സംസാരവും തേങ്ങലും കേട്ടു... ഒന്നുടെ നോക്കി അവ്നിയും യാമിയും ആയിരുന്നു...
""ഡീ... നീ ഈ യിടെയായി ആഹാരം കഴിക്കാൻ താഴെ വരാത്തത്
ഋഷി ഉള്ളത് കൊണ്ടിട്ടാണ് എന്ന് എനിക്ക് മനസിലാവും... അവൻ എന്ത് ചെയ്തിട്ട അവനെ കാണുമ്പോൾ നീ ഇങ്ങിനെ ഒക്കെ കാണിക്കുന്നേ...?? "" യാമി ചോദിച്ചു...
""അങ്ങനെ ചോദിക്ക് ചേച്ചി...!!"" ഋഷിയുടെ ആത്മ...
""അയാള് ചീത്തയാ എനിക്ക് പേടിയാ അയാളെ...!! അയാള് കൊള്ളില്ല ചേച്ചി..."" യാമിയെ ചുട്ടിപിടിച്ചുകൊണ്ട് അവ്നി കരഞ്ഞു...
അത് കണ്ട് അവനും സങ്കടായി.... തനിക്കെന്ത് ചീത്തയാണ് ഉള്ളത്.. എല്ലാരും ഇങ്ങനെ പേടിക്കാൻ... ഇല്ല ഇനി ഇവളുടെ മുന്നിൽ പോലും പോകരുത്... അവനും അവളെ വെറുത്തു പോയി...
അവൻ നേരെ മായയുടെ മുറിയിലേക്ക് ചെന്നു... ദേഷ്യത്തിൽ അവൻ വാതിൽ തള്ളിതുറന്ന് ചെന്നതും ആ ഇണ കുരുവികൾ അകന്നുമാറി...
""ഓഹ് ഈ വയസാൻകാലത്ത്...!!"" അവൻ അരിശത്തോടെ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കേറി...
""ഡാ... നിനക്കൊന്ന് ഡോറിൽ മുട്ടിയിട്ട് വന്നൂടെ...!!"" വിശ്വൻ ചമ്മൽ മാറ്റാൻ ചൂടായി... മായ തല താഴ്ത്തി നിന്നു...
""ഓ... ഞാൻ അറിഞ്ഞില്ല നിങ്ങൾ ഇവിടെ നാലാമത്തെ കുഞ്ഞിന് പ്ലാൻ ഇടുവാണെന്ന്...!!'"' ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൻ കട്ടിലിൽ ഇരുന്നു...
ഇവൻ ഇനി പോവില്ലേ എന്നായിരുന്നു വിശ്വന്റെ ചിന്ത... മായ ചെന്ന് അവന്റെ അടുത്തിരുന്നു...
""എന്താടാ...?? "" മായ അടുത്തിരുന്നവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു...
അവൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു...
""എനിക്ക് സമ്മതമാണ് അമ്മേ ആ കുട്ടിയെ കെട്ടാൻ...!!""
""ങ്‌ഹേ...?? ശെരിക്കും...""
""മ്മ്ഹ്ഹ്... നന്നായി ആലോചിച്ചു തന്നെ പറഞ്ഞതാ...!! ആ കുട്ടിയെ കണ്ട് സംസാരിക്കണം ആദ്യം....""
""അതെന്തായാലും നന്നായ്... ഞാൻ എത്രേം പെട്ടെന്ന് വേണ്ട കാര്യങ്ങൾ ചെയ്യാം...!! എന്നാ മോൻ മുറിയിലോട്ട് പൊക്കോ... "" വിശ്വൻ പറഞ്ഞു...
""ഓഹോ എന്നിട്ട് വേണം അംഗസംഖ്യ കൂട്ടാൻ... ഞാൻ ഇന്ന് ഇവിടെയാ...!!"" അവൻ കേറി കട്ടിലിന്റെ ഒത്ത നടുക്ക് കിടന്നു...
""ഇവിടെയോ... ഡാ അതൊന്നും വേണ്ട... നിന്റെ മുറിയിൽ പോയെ...""
""വേണെങ്കിൽ അച്ഛൻ എന്റെ മുറിയിൽ പോയ്ക്കോ...!!"" അവൻ തലയെനെ എടുത്ത് അയാൾക്ക് നേരെ എറിഞ്ഞു...
""പുല്ല് ഏത് നേരത്താണാവോ...!!"" അയാൾ വന്ന് അവന്റെ ഒരു വശത്ത് കിടന്നു... ലൈറ്റ് off ചെയ്തിട്ട് വന്ന് അവന്റെ മറ്റൊരാരികിൽ മായയും കിടന്നു...
അമ്മ വന്നതും അവൻ അവരുടെ അടുത്തേക്ക് നീങ്ങി കെട്ടിപിടിച്ചു കിടന്നു...
""മ്മാ...!!"" അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു...
""മ്മ്...!!""
"" നിങ്ങളുടെ അറേഞ്ച് മാര്യേജ് ആയിരുന്നില്ലേ... ഇങ്ങേരെ ഇഷ്ട്ടണ്ടായിട്ട് കിട്ടിയതാണോ...?? ""
""ഏയ്...!!""
""ഡീ ഡീ...!!"" മായയുടെ ഉത്തരത്തിനു അയാൾ കടുപ്പിച്ചുവിളിക്കുമ്പോൾ പ്രിയതമയുടെ അടക്കിപിടിച്ച ചിരി കേൾക്കാമായിരുന്നു അയാൾക്ക്...
""പിന്നെ അമ്മേ... എങ്ങിനെയാ ഞാനുൾപ്പടെ മൂന്നെണ്ണം ഉണ്ടായേ...!!"" (ഋഷി
""ഇങ്ങോട്ട് വാടാ... ഞാൻ പറഞ്ഞു തരാം...!!"" വിശ്വൻ ദേഷ്യത്തിൽ വിളിച്ചു...
""ഞാൻ അമ്മയോടാ ചോദിച്ചേ...!!അമ്മ പറ...!!""
""നിന്റെ അച്ഛനെ കെട്ടുമ്പോൾ എനിക്ക് ഒരിഷ്ട്ടവും ഉണ്ടായിരുന്നില്ല... കെട്ടാൻ എനിക്ക് സമ്മതവും അല്ലായിരുന്നു... അവ്നിയുടെ പ്രായത്തിലാ ഇങ്ങേർ എന്നെ കെട്ടുന്നത്...
ഞാൻ ആണെങ്കിൽ എന്റെ അച്ഛനും അമ്മയ്ക്കും ഒള്ള ഒരേ ഒരു പെൺ തരി... രണ്ട് ഏട്ടന്മാരുടെ കുഞ്ഞനിയത്തി... കല്യാണത്തെയും കുടുംബത്തെയും പറ്റി ചിന്തിക്കാൻപോലും പറ്റാത്ത പ്രായം...
അന്നിത്ര സ്വത്തൊന്നും ഇല്ല ഇവിടെ വിശ്വേട്ടൻ നല്ല വെൽസെറ്റിൽഡ് ആയട്ടുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു... അത് കൊണ്ട് എന്നെ നിർബന്ധം പിടിച്ചു കെട്ടിച്ചു...
കെട്ടി കഴിഞ്ഞു രണ്ട് മൂന്ന് അഴിച്ച കഴിഞ്ഞു ഇങ്ങേർ കാശ്മീരിലേക്ക് പോയി... അപ്പോഴും ഇഷ്ടമൊന്നും തോന്നിട്ടില്ല... അങ്ങേർക്ക് ചെറിയ പരിക്ക് പറ്റി എന്നറിഞ്ഞപ്പോളും പ്രേതെകിച്ചൊന്നും തോന്നിയില്ല...!!""
ആറു മാസം കഴിഞ്ഞ് വിശ്വേട്ടൻ തിരികെ വന്നു എന്നറിഞ്ഞു ഞാൻ വിശ്വേട്ടന്റെ വീട്ടിലേക്ക് ചെന്നു... ഞാൻ കുറച്ചു മാസമായി എന്റെ വീട്ടിൽ തന്നെ ആയിരുന്നു...!! ""
""പിന്നെ എങ്ങിനെയാ അമ്മ സ്നേഹിച്ചത്...!!""
""ആ കാലത്തും എന്റെ പ്രായത്തെ മാനിച്ചു പെരുമാറിയത് കൊണ്ട്... എന്റെ ചിന്താഗതിക്ക് യോജിച്ചു പ്രവർത്തിച്ചത് കൊണ്ട്... ഒരു പത്തൊൻപത് വയസുകാരിയെ comfortable ആക്കാവുന്നതിന്റെ അപ്പുറം comfortable ആക്കിയത്കൊണ്ട്... ഇപ്പൊ എന്റെ കൂടെ ഈ നിമിഷം വരെ ഒപ്പം നിക്കുന്നത് കൊണ്ട്...!!""
അവന്റെ മനസ്സിൽ പ്രണയത്തിന്റെ രുചിയറിയാൻ ആഗ്രഹം തോന്നി... ഇതുവരെ കാണാത്ത ഗായത്രിയെ അവൻ മനസിലെക്കാവാഹിക്കാൻ ശ്രമിച്ചു... എല്ലാം മനഃപൂർവം മാനന്നുകൊണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ഗായത്രിക്ക് വേണ്ടി...
"" അപ്പൊ കല്യാണം കഴിഞ്ഞാൽ പ്രണയം താനെ വരുമല്ലേ...?? ""
""അങ്ങിനെ ആരാ നിന്നോട് പറഞ്ഞെ...!!"" വിശ്വൻ ചോദിച്ചു..
""ഓ... നിങ്ങളെന്താ ഉറങ്ങുവായിരുന്നോ മനിഷ്യ... അമ്മ പറഞ്ഞത് കേട്ടില്ലേ...?? ""(ഋഷി
""ഞാൻ അങ്ങിനെ ആണോടാ പൊട്ട പറഞ്ഞത്...!!""
""പിന്നെ...!!""
""കല്യാണം കഴിഞ്ഞത് കൊണ്ട് പ്രണയം ഉണ്ടാവില്ല... പ്രണയം ഉണ്ടാവണം എങ്കിൽ മനസ്സ് മനസിലാക്കാൻ കൂടെ പറ്റണം അത് നിന്റെ അച്ഛന് പറ്റി...!!
ഇത് വരെ എന്റെ സമ്മതം ഇല്ലാതെ എന്നെ ഒന്ന് നോക്കിയിട്ട് കൂടി ഇല്ല...""
അവന്റെ ഉള്ളം ഗായത്രിക്ക് വേണ്ടി ഒരുങ്ങുവായിരുന്നു... ഇതാവും നടക്കേണ്ടത്...!! അവന്റെ മനസ് മൊഴിഞ്ഞു...!! അതിനിടെ ഓണത്തിനിടക്ക് പുട്ട് കച്ചവടം പോലെ വിശ്വന്റെ വിരലുകൾ മായയുടെ സാരിവിടവിലൂടെ ഇഴഞ്ഞു നടന്നു...
അത് മനസിലാക്കിയ ഋഷി ആ കൈ തട്ടി മാറ്റി...!! എന്നിട്ട് അവന്റെ അമ്മയെ പുതപ്പെടുത്ത് മൂടി... എന്നിട്ട് ചന്തി കൊണ്ട് അവന്റെ അച്ഛനെ തള്ളി നീക്കി...
""അവിടെ അടങ്ങി കിടന്നോളണം...!!"" (ഋഷി
""എന്റെ മായേ.... നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാ തവിട്ട് കൊടുത്ത് വാങ്ങുമ്പോൾ നല്ല സാധനത്തിനെ വാങ്ങണം എന്ന്...!!""
""ദെ തന്തേ തന്ത ആണെന്നൊന്നും ഞാൻ നോക്കില്ല ചവിട്ടി താഴെ ഇടും ഞാൻ...!!""
""ആഹാ എന്നാ അതൊന്ന് കാണട്ടെ....!!""
അവർ ആ കുഞ്ഞ് കുഞ്ഞ് കളിചിരികളിലൂടെ ഉറക്കത്തിലേക്ക് വീണു...
••••••••••••••••••••••
രാവിലെ പതിവ് തിരക്കുകൾ കഴിഞ്ഞ് ഋതിയും ഋതുവും കോളേജിലേക്കിറങ്ങി... ബുള്ളറ്റിൽആയത് കൊണ്ട് മഹിയെ അഭിമുഗീകരിക്കേണ്ടി വരില്ല...
വേഗം തന്നെ bus സ്റ്റോപ്പിൽ എത്തി ബസ്സിൽ കേറി... ഋതുന്റെ സ്റ്റോപ്പ് ആയതും അവൾ ഇറങ്ങി...
ഋതിയുടെ യാത്ര മുന്നോട്ട് നീങ്ങി... നല്ല തിരക്കായതിനാൽ അവൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല... ആരോ തന്റെ ദേഹത്തു തുടർച്ചയായി അമരുന്നതവൾ അറിഞ്ഞു... പരിചിതമായൊരു സുഗന്ധം അവളെ പൊതിയുന്നു...
മെല്ലെ അവളുടെ കൈകളിലൂടെ ആരുടെയോ കൈവിരലുകൾ ഇഴയുന്നതവൾ അറിഞ്ഞു... അവൾ മുഖം വെട്ടി തിരിച്ചു നോക്കി... ഒരു നൂലിഴ വ്യത്യാസത്തിൽ തന്റെ മുഖത്തിനുനേരെ നിക്കുന്ന നന്ദന്റെ മുഖം കണ്ട് സ്ഥബ്ധിച്ചു പോയി വേദ....
ബസ്സിൽ നല്ലൊരു പ്രണയ ഗാനം സ്ഥാനം പിടിച്ചു... അവൻ അവളുടെ കൈ വിരലുകളിൽ മുറുക്കി പിടിച്ചു... അവന്റെ കണ്ണിൽ നിന്നൊരു മോചനം ഇല്ലാത്ത പോലെ അവൾ നിന്നു... 💕
🎶തോഴി ഒരു നോവുപോൽ എരിയുന്നിതാ തിരി...
ഏതോ കിനാവിൽ നിറയുന്നിതേൻ മിഴി...
മറന്നു ഞാൻ നിന്നെയും പ്രിയേ...
ഒഴുകി അലകളിൽ.... 🎶
അവന്റെ കണ്ണിൽ ചെറിയ നീർതിളക്കം പ്രകടമായിരുന്നു... അവൻ അവളുടെ കൈവിരലുകളിൽ അവന്റെ കൈ മുറുക്കി.... അവൾ കണ്ണ് മിഴിച്ചു നോക്കിയതും അവൻ സൈറ്റ് അടിച്ചു കാണിച്ചു...
അവൾ മുഖം വെട്ടിതിരിച്ചതും ഡ്രൈവർ ബ്രേക്ക് ഇട്ടതും ഒത്തു മുന്നോട്ടാഞ്ഞ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ഉരസി... അവളുടെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി...
ചെറിയ മഴകോളോടെ അന്തരീക്ഷം തണുത്തുറയുമ്പോഴും... അവളുടെ ഉടൽ ചൂട് കൊണ്ട് മൂടി... അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല...
🎶ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ...!!
ഒരു സുഖ മറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതെ നിന്നു ഞാൻ... 🎶.....കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
.
[ad_2]