{"vars":{"id": "89527:4990"}}

സഖിയെ സ്നേഹിനിയെ..💞: ഭാഗം 48

 
[ad_1]

രചന: SoLoSouL (രാഗേന്ദു)

വെളുപിനെ തന്നെ പോകാനുള്ള തയ്യാറെടുപ്പിലാണ് എല്ലാരും... രണ്ട് ജോഡി ആൾക്കാർക്ക് മാത്രം  പോകാൻ ഒരു താല്പര്യവും ഇല്ല... അതിലും ഒരു ജോഡി ഈ പോക്ക് എങ്ങിനെ മുടക്കാം എന്ന ആലോചനയിൽ ആണ്...

വേറെ ആര് ഋതിയും അവ്നിയും... അവ്നിക്ക് ഋഷി ഉള്ളത് കൊണ്ട് പേടി... ഋതിക്ക് mood ഇല്ല... മറ്റൊരു ജോഡി ഒരു ആങ്ങളയും പെങ്ങളും ആണ്... ഋതുനു കിച്ചേട്ടനെ വിളിക്കാൻ പറ്റുമോ എന്ന് പേടി ഋഷിക്ക് അവ്നിയെ നേരിടാൻ മടി...

മഹിയിൽ നിന്നും വേദയെ അകറ്റാൻ നിർത്താo എന്ന ഉദ്ദേശത്തിൽ വിശ്വനാഥൻ സമ്മതിച്ചതോടെ ഋതിക്കും ഋതുവിനും വേറെ വഴിയില്ലാതായി...

അയല്പക്കത്തുള്ള ചേച്ചിമാർക്ക് മഹി സ്വന്തം മകനെ പോലെ ആണ്...  ആഹാരത്തിനൊന്നും അവനു ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് ഋതിക്ക് ഉറപ്പുണ്ടായിരുന്നു... പക്ഷെ അവന്റെ മനസ്...

വേദ കണ്ണുകൾ ഒന്നിറുക്കി അടച്ചു... """""എന്തിനാണ് മനസെ നീ ഇങ്ങനെ ആസ്വസ്തമാവുന്നത്...!!"""" ഉത്തരമില്ലാത്ത ചോദ്യം അവൾ അവളോട് തന്നെ ചോദിച്ചു...

എല്ലാരും കൂടി വാതുക്കൽ ചെന്നപ്പോ അവിടിടെയുണ്ട് രുക്കു... ചെവിയിൽ രണ്ട് പൂവും തിരുകി വണ്ടിക്ക് ചുറ്റും നിന്ന് അവൾ ആരതി ഉഴിയുന്നു...

"" നീയിത് എന്ത് തേങ്ങയ കാണിക്കുന്നേ...?? "" ഋഷിയുടെ ശബ്ദമുയർന്നു... ആരതി ഉഴിയാൻ എടുത്ത കർപ്പൂരം കത്തിച്ച തേങ്ങ താഴെ ഇട്ടുകൊണ്ട് രുക്കു ഞെട്ടൽ പ്രകടിപ്പിച്ചു...

അവൻ ദേഷ്യത്തോടെ ചവിട്ടിതുള്ളി വണ്ടിയിൽ ബാഗ് വെച്ച് അകത്ത് കേറി ഇരുന്നു... എല്ലാരും പുറപ്പെട്ടു.... അവരെ യാത്രയാക്കി വീട്ടുകാർ അകത്തേക്ക് പോയി...

അവ്നി ഋഷിയിൽ നിന്നുമകന്ന് യാമിയുടെ കൂടെ ആയിരുന്നു യാത്ര... ഋഷി കാറിൽ കേറിയപ്പോ തുടങ്ങിയ ഫോൺ വിളി ആണ്... മനസിലാവാത്ത ഭാഷയിൽ കശ്മീരിൽ ഉള്ള ആരോടോ സംസാരിക്കുകയാണ്...

രുക്കുവിന്റെയും വാനരപടയുടെയും കാളരാഗത്തിന്റെ അകമ്പടിയോടെ വണ്ടി നീങ്ങി എയർപോർട്ടിൽ എത്തി ചെക്കിങ് ഒക്കെ കഴിഞ്ഞാകത്തേക്ക് കേറിയപ്പോ പറയുന്നു... ഫ്ലൈറ്റ് രണ്ട് മണിക്കൂർ late ആണെന്ന്...

കല്ലു കൗതുകത്തോടെ ചുറ്റും നോക്കുന്നത് കണ്ട് രുദി അവളെ തന്നെ നോക്കി ഇരുന്നു...

""തുമ്പിക്കുട്ടി...!!"" വാത്സല്യത്തോടെ അവളെ നോക്കി അവൻ വിളിച്ചു...

""നമ്മുക്ക് ഇവിടെ ഒക്കെ ഒന്ന് കണ്ടിട്ട് വരാം...!!"" അവൻ ചോദിച്ചു അവൾ ആവേശത്തോടെ തലയാട്ടി... അത്‌ കേട്ട് യാമി ഉൾപ്പടെയുള്ളവർ ഋതിയെ നോക്കി എങ്കിലും ആള് ഇവിടെ ഒന്നുമല്ല എന്ന് കണ്ടാലേ അറിയാം...

ഒന്ന് വാഷ് room പോയിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അവിടുന്ന് വലിഞ്ഞു...

""കിച്ചേട്ടാ...!!"" വാഷ്‌റൂമിന് ഉള്ളിൽ കേറി അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു...

""ഞാൻ ഇപ്പൊ എയർ പൊട്ടിലാ...!!""

""എന്റെ കുഞ്ഞേ... നീ എന്താ സിബിഐ കളിക്കുവാ... വെച്ചിട്ട് പോയെ...!! ഓരോരോ കോപ്രായം....""

""കിച്ചേട്ടാ...!!"" നിലത്ത് ചവിട്ടി തുള്ളി അവൾ കടുപ്പിച്ചു വിളിച്ചു...

""എന്റെ കുഞ്ഞേ ഞാൻ ഇവിടെ ഒരു പനിയും ഇല്ലാതെ നിക്കുവല്ല... ഈ കാന്താരിയുടെ കലിപ്പൻ കളിക്കാൻ.... സത്യത്തിൽ എനിക്ക് പനിയും വേലയും ഒക്കെ ഉള്ളതാ... നമ്മുക്ക് സൗകര്യം പോലെ പിന്നെ കളിക്കാം...!! ഇപ്പൊ കുഞ്ഞ് പോയി കശ്മീർ ഒക്കെ അടിച്ചു പൊളിക്ക്...""

""കിച്ചേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല...!! എന്റെ ഫ്രണ്ട്സിന്റെ കാമുകൻ മാര്.... ""

""കുഞ്ഞുസേ... മോളീ കാണുന്നതൊന്നുമല്ല ജീവിതം... അവരാ കാണിക്കുന്നത് പകർത്തുന്നതിലുമല്ല ജീവിതം... എന്റെ കുഞ്ഞിന് അറിയാവുന്നതിന് അപ്പുറത് ഒരു ജീവിതം ഉണ്ട്...!!"" അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ പറഞ്ഞു...

""അതൊന്നും മനസിലാക്കാനുള്ള പ്രായവും പക്വതയും നിനക്കായിട്ടില്ല... വഴിയേ നീ എല്ലാം പതുക്കെ പതുക്കെ മനസിലാക്കും... അതിന് first u want to listen to the voice of u r own life not others... Live in u r own life...!! കുഞ്ഞ് പോയിട്ട് വാട്ടോ..."" അവൾ മൂളിക്കൊണ്ട് ഫോൺ വെച്ച് തിരികെ വന്നു....

രണ്ട് മണിക്കൂർ കഴിഞ്ഞു ഫ്ലൈറ്റ് വന്നു... എല്ലാരും കേറി... ഒരു ഉച്ചയോടെ അവർ കശ്മീരിൽ ശ്രീ നഗർ എത്തി...

""ഋഷിയേട്ട എനിക്ക് വിശക്കാൻ തുടങ്ങി... ഇവിടെ ഹോട്ടൽ ഒന്നും ഇല്ലേ...!!"" കല്ലു പറഞ്ഞു....

""ഹോട്ടൽ വേണ്ടടാ കൊറച്ചൂടെ വെയ്റ്റ് ചെയ്യ് നമ്മുക്ക് ഇവിടെ ഒരു വീട്ടിൽ സ്റ്റേ റെഡിയാക്കിട്ടുണ്ട്... അവിടുന്ന് കഴിക്കാം...!!"" ഋഷി മറുപടി പറഞ്ഞു...

"" നിനക്ക് അവരെ ഒക്കെ നല്ല പരിജയം ആണോ...?? "" രുദി ചോദിച്ചു...

""ഞാൻ കുളു മണാലിയിലെ സ്ഥിരം ആളല്ലേ... ഇതുവഴിയാ പോകാറ്... അങ്ങിനെ പരിചയപ്പെട്ട ഒരു വീടുണ്ട്... അവിടെക്കാ നമ്മൾ പോകുന്നത്...!!"" ഋഷി കുഞ്ഞ് പുഞ്ചിരിയോടെ പറഞ്ഞു...

""അവരോടൊക്കെ അപ്പൊ നല്ല കൂട്ടണോ...?? "" രുക്കുവിന് ഇതിൽ കൂടുതൽ മിണ്ടാതിരിക്കാനായില്ല...

""ആഹാ... അപ്പൊ നിനക്ക് മിണ്ടാനൊക്കെ അറിയില്ലേ...??!!"" ഋഷി കളിയോടെ പറഞ്ഞു... അവൾ ഇളിച്ചു...

""ഞാൻ ഇവിടെ വന്നാൽ അവിടെ ആണ് നിക്കറു എനിക്ക് എന്റെ സ്വന്തം വീട് പോലെ ആണ്...!!""(ഋഷി

""അവരൊക്കെ കൂട്ടാണെങ്കിൽ വീട്ടിൽ ഉള്ളവരോടൊക്കെ എന്താ ഇങ്ങനെ...??"" കല്ലു മടിയോടെ ചോദിച്ചു അവൻ ചിരിച്ചു...

""എന്റെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു... ആ ഒരു ദേഷ്യവും ധ്രാഷ്ട്ടിയവും അച്ഛന് ഉണ്ട്... അത്‌ എനിക്കും കിട്ടിയിട്ടുണ്ട്... കൂട്ടത്തിൽ പുള്ളിയുടെ ശബ്ദത്തിലെ ഗംഭീര്യവും...!!"" അവൻ കളിയോടെ ഒരു മീശ പിരിച്ചു പറഞ്ഞു...

""ഇതൊന്നും എന്റെ കുറ്റമല്ല.... ആവിശ്യമില്ലാതെ... ഒരു show off പോലെ പേടിച്ചു നടക്കുന്നവരൊക്കെ ഡിസ്റ്റൻസ് വിട്ട് നിക്കുന്നതാ നല്ലത്... ഇല്ലേൽ ഞാൻ ചിലപ്പോ മുട്ട് മടക്കി വീക്കി എന്നിരിക്കും....!!""

പറഞ്ഞുകൊണ്ട് അവൻ അവ്നിയെ നോക്കി അതെ സമയം അവളും അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു... അവൻ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു... കൊച്ച് അപ്പൊത്തന്നെ പുറത്തേക്ക് മുഖം തിരിച്ചു...

""ഈ നരുന്തിനെ കൊണ്ട്...!!"" അവൻ പിറുപിറുത്തു...

അവർ അവിടെ എത്തിയപ്പോ അവരെ കാത്ത് ഒരു കുടുംബം വീട്ടു മുറ്റത്ത് നിപ്പുണ്ടായിരുന്നു... അവർ കാറിൽ നിന്ന് ഇറങ്ങി... എല്ലാരും ഇറങ്ങിയതും... ആ കുടുംബത്തിലെ വൃദ്ധന്റെ കൈയിൽ ഇരുന്ന നാലുവയസുകാരി പിടഞ്ഞു താഴെ ഇറങ്ങി...

""ഭയ്യാ....!!"" ഉച്ചത്തിൽ കാറി വിളിച്ചുകൊണ്ടു ഋഷിയെ ലക്ഷ്യം വെച്ച് ഓടി വന്നു...

""കാജു...!!"" നിറഞ്ഞ വാത്സല്യത്തോടെ അവൻ ആ കുഞ്ഞിനെ എടുത്ത് ഉമ്മവെച്ചു...

അവൻ ഒരു വീട്ട്കാരനെ പോലെ അവരോട് പെരുമാറി... ഋഷിയും കൂടെ ചേർന്നാണ് എല്ലാരേയും അകത്തേക്ക് ഷെണിച്ചത്...!! ഉച്ചക്ക് food കഴിക്കാൻ നേരത്തും ആ നാല് വയസുകാരിയെ കൂട്ടി അവനും ഉണ്ടായിരുന്നു അടുക്കളയിലും ഡെയിനിങ് ടേബിളിലും ഒക്കെ സഹായത്തിനു....

അവൾ അവന്റെ മടിയിൽ ഇരുന്നാണ് ആഹാരം കഴിച്ചത്... അവ്നി ഇതൊക്കെയും നോക്കി കാണുവായിരുന്നു.. കുഞ്ഞിനോട് ഓരോ കളിപറഞ്ഞു ചിരിക്കുന്ന ഋഷിയും അവന്റെ ശബ്ദത്തെ കളിയാക്കികൊണ്ട് ഒച്ചതിൽ ഹിന്ദിയിൽ എന്തൊക്കെയോ സംസാരിക്കുന്ന കാജുവും...

കാജൽ അതാണ് ആ നാല് വയസുകാരിയുടെ പേര്... അവൾക്ക് പതിനേഴു വയസുള്ള ഒരു ചേച്ചി ഉണ്ട് കുമുത ലേഹ... അച്ഛനും അമ്മയും മുത്തശ്ശനും അടങ്ങുന്ന കുടുംബം...

കുമുതയും ഋഷിയുമായി നല്ല കൂട്ടൊക്കെ ആണെങ്കിലും അവൾ ഒരു നാണക്കാരി ആണ്... കാജുന് ഋഷി ആണ് വാരി കൊടുത്തത്... Food കഴിച്ചു കഴിഞ്ഞു എല്ലാരോടും മുകളിൽ പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു...

""ഏട്ടാ നിങ്ങൾ പൊക്കോ ഞാൻ ഈ പിള്ളേരേം കൊണ്ട് ഒന്ന് കറങ്ങിയിട്ട് വരാം...!! ഈ കുരുപ്പുങ്ങൾ എനിക്ക് ചെവിതല കേൾപ്പിക്കുന്നില്ല...."" ഋഷി  തന്റെ മടിയിൽ ഇരിക്കുന്ന കാജുനെയും മുഖം വീർപ്പിച്ചു നിക്കുന്ന ലേഹ യെയും നോക്കി പറഞ്ഞു...

എല്ലാർക്കും അത്ഭുതമായിരുന്നു, സ്വന്തം വീട് പോലെയുള്ള ഋഷിയുടെ പെരുമാറ്റം...

""എന്നാ ഞങ്ങളും വരട്ടെ...!!"" രുക്കു..

""അതിന്റെ ഒരു കുറവേ ഒള്ളു ബൈക്ക് എടുക്കാൻ വേണ്ടിയാ ഈ പിള്ളേർ ഈ ബഹളം വെക്കുന്നെ... ബൈക്കിൽ നിങ്ങളെയും കൂടി എവിടെ കേറ്റാനാ...??"" ഋഷി ചോദിച്ചു...

""ഒരു കാര്യം ചെയ്യ്... ഇപ്പൊ ചെന്ന് ഡ്രസ്സ്‌ മാറി റസ്റ്റ്‌ എട്.... നീലേഷിനോട് പറഞ്ഞു set ആക്കാം ബയ്യ കൊണ്ട് പോകും നിങ്ങളെ എല്ലാരേം പുറത്ത്...!!"" അവർ മേളിലേക്ക് പോയി... അവൻ കാജാലിന്റെ അച്ഛൻ നീലേഷിനോട് കാര്യം പറഞ്ഞു ശെരിയാക്കി... പിള്ളേരുമായി പുറത്തുപോയി...

എല്ലാരും ഡ്രസ്സ്‌ മാറി ഒന്ന് നടു നിവർത്താൻ കിടന്നു... രുദിയും യദുവും ഒരു മുറിയിൽ... ഋതിയും ഋതുവും യാമിയും രുക്കുവും അവ്നിയും കല്ലുവും മൂന്ന് കട്ടിൽ ഉള്ള മറ്റൊരു മുറിയിൽ...!!

അൽപനേരം കഴിഞ്ഞ് നീലേഷ് വന്ന് രുദിയെയും യദുവിനെയും പുറത്തുപോവാൻ വിളിച്ചു... രുദിക്ക് കടുത്ത തലവേദന തോന്നി... അവൻ അവിടെ കിടന്നു...

യദു നീലേഷുമായി പുറത്തേക്കിറങ്ങിയതും രുദി ഫോൺ എടുത്ത് കല്ലുനെ വിളിച്ചു...

""തുമ്പി കുട്ടി...!!""

""എനിക്ക് ഒരു തലവേദന.... ഒന്ന് എന്റെ റൂമിലേക്ക് വായോ...!!"" കുഞ്ഞ് പുഞ്ചിരിയോടെ അവൻ അവളോട് പറഞ്ഞു...

""അയ്യോ ആണോ... വരാട്ടോ...!!""

""എന്റെ കൂടെ നിക്കാമോ...?? "" അവൻ ചോദിച്ചു...

"" പിന്നെന്താ....!!"" അപ്പോഴേക്കും അവിടെ നീലേഷും യദുവും വന്നു... എല്ലാരും പുറത്തു പോയി... കല്ലു ഇന്ദ്രേട്ടന്റെ കൂടെ നിന്നോളം എന്ന് പറഞ്ഞു... അവൾ രുദിയുടെ റൂമിലേക്ക് പോയി...

_______


ഋതിക്ക് ഒന്നിനും ഒരുത്സാഹമില്ല... മനസെവിടെയോ തുലച്ചിട്ട് താൻ ഇവിടെ നിക്കുമ്പോലെ... എവിടെയാണ് താൻ തന്റെ മനസ്സ് നഷ്ട്ടപ്പെടുത്തിയത്...

""നീലേഷണ്ണ...!! ഇന്ത സ്ഥലത്തിന്റെ പേര് ക്യാ ഹോ...!!""രുക്കുവിന്റെ വിട് വായിത്തരം ആണ് അവളെ അങ്ങോട്ട് നോക്കാൻ പ്രേരിപ്പിച്ചത്...
നീലേഷ് ആണെങ്കിൽ ചിരിക്കണോ കരയണോ എന്നറിയാതെ ആയിപ്പോയി...

""ഹാ.. ഭയ്യാ കുച്ച് നഹി.. വോ ഏസി ഭേഫ്കൂഫി ബാത്ത് കർത്തി രഹീംഗി...!!""(അയ്യോ ചേട്ടാ അതൊന്നും നോക്കണ്ട അവൾ ഇങ്ങനെ ഓരോ പൊട്ടത്തരം പറഞ്ഞോണ്ടിരിക്കും...) യാമി അയാളെ പറഞ്ഞു മനസിലാക്കി... ഋതു അത്‌ കേട്ട് വാ പൊത്തി ച്ചിരിച്ചു....

""എന്തോന്ന് കൂച്ചി പിടിച്ചു AC off ആക്കനോ...?? അയ്യോ യാമി ചേച്ചി ഇത് AC ഒന്നും അല്ല കാശ്മീരിൽ ഇങ്ങനെ തണുക്കും..."" യാമി തലയിൽ കൈവെച്ചുപോയി...

ഋതിയുടെ മൈൻഡ് പതുക്കെ cool ആയിതുടങ്ങി... അവൾ ചുറ്റുമുള്ളത് ആസ്വദിക്കാൻതുടങ്ങി... ഇതിനിടെ രുക്കു ആ നീലേഷിനെ മലയാളം പഠിപ്പിക്കുന്നതൊക്കെ കേട്ട് അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു...

_____💕


അതേസമയം അറിയാവുന്ന ഹിന്ദിയിൽ അവൾ ഭാമും വാങ്ങി കല്ലു രുദിയുടെ മുറിയിലേക്ക് ചെന്നു...

രുദി ബെഡിൽ അവളെയും കാത്ത് കണ്ണിനു മേലെ കൈവെച്ചു കിടക്കുവായിരുന്നു...

""ഇന്ദ്രേട്ടാ...!!"" പെണ്ണിന്റെ വിളി തീരുമുന്നേ അവൻ അവളെ വലിച്ചു മെത്തേക്കിട്ടു...

ജനലും വാതിലും ഒക്കെ അടച്ചിട്ടിരുന്നത് കൊണ്ട് മുറിയിലേക്ക് കൂടുതൽ തണുപ്പ് കേറിയിരുന്നില്ല... അവനും അവളും ധരിച്ചിരുന്നത് ഒരു കട്ടിബനിയനും പാന്റും ആണ്...

അവളെ മറിച്ചിട്ട് അവൾക്ക് മേളിൽ സ്ഥാനം പിടിച്ചുകൊണ്ട് അവൻ അവളുടെ ടോപിനിടയിലൂടെ കൈ കടത്തി അവളെ മുറുക്കി കെട്ടിപിടിച്ചുകൊണ്ട് അവളുടെ മാറിൽ തലവെച്ചു കിടന്നു...

നടന്നതൊക്കെയും മിന്നൽ വേഗത്തിലായിരുന്നു. കല്ലുന് പ്രതികരിക്കാനായില്ല... എന്തോ ചോദിക്കാൻ നാവുയർത്തിയതും അവന്റെ കൈകൾ അവളിൽ കുറുമ്പ് കാണിച്ചു തുടങ്ങിയത് അവൾ അറിഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]