{"vars":{"id": "89527:4990"}}

സഖിയെ സ്നേഹിനിയെ..💞: ഭാഗം 49

 
[ad_1]

രചന: SoLoSouL (രാഗേന്ദു)

അവന്റെ കട്ടി താടി അവളുടെ കഴുത്തിലൂടെ കുത്തി കേറി... ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് അവൾ ഉയർന്നു പൊങ്ങി... അവൻ അവളെ ബെഡിലേക്ക് അമർത്തി കിടത്തി...

""വിട്...!!"" ശ്വാസം ആഞ്ഞു വലിക്കുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു... അവന്റെ മുഖം അവളുടെ ചെവിയിലേക്കിഴഞ്ഞു...

""ഹണിമൂണിന് വന്നിട്ട് അത്‌ നടത്താതെ പോയാൽ എങ്ങിനെ ശെരിയാവും തുമ്പികുട്ട്യേ...!!"" പറഞ്ഞുകൊണ്ടവൻ അവളുടെ ചെവിയിലായി കടിച്ചു...
 അവൾ പിടഞ്ഞുകൊണ്ട് ഭാമിന്റെ കുപ്പിയിൽ മുറുക്കി പിടിച്ചു...

അവന്റെ കൈ അവളുടെ പൊക്കിൾ ചുഴിയുടെ ആഴം അളന്നു... മഞ്ഞു മഴ പെയ്യുന്ന തണുപ്പിലും അവൾ വിയർത്തു... അവന്റെ പിടിയൊന്ന് അഴഞ്ഞെന്ന് തോന്നിയതും കല്ലു അവനെ തള്ളി മാറ്റി മുറിക്ക് പുറത്തേക്ക് ഓടി...

""ഡി...!!"" ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് രുദി റൂമിന് പുറത്തേക്ക് ഓടി ചെന്ന് ഇടുപ്പിലൂടെ ചുറ്റി പിടിച്ചതും വെയ്റ്റ് താങ്ങാൻ വയ്യാതെ രണ്ടും താഴേക്ക് വീണു...

"" നിങ്ങളെന്നെ പീഡിപ്പിക്കൊ മനുഷ്യ...?? "" ഒരു ഗഡോൾഗജമായ ശബ്‍ദം... നോക്കിയപ്പോ ആരാ... ഒരു കണ്ടാമൃഗം... നമ്മുടെ ഋഷി...

""ഋഷിയോ നീ എപ്പോ വന്നു...!!"" ഞെട്ടലോടെ രുദി ചോദിച്ചു...

""നിങ്ങൾ എന്നെ പീഡിപ്പിക്കാൻ തുടങ്ങിയപ്പോ ഇങ്ങ് വന്നതേ ഉണ്ടായിരുന്നുള്ളു.. എന്തായാലും നിങ്ങൾ എന്നെ പീഡിപ്പിക്കും മുന്നേ നിങ്ങൾക്ക് ബോധം വന്നത് നന്നയി..! എഴുന്നേറ്റ് മാറടോ കഷ്മല..."" ഋഷി എഴുന്നേറ്റ് ഒരു നാണവും പരിഭവവും ഒക്കെ മുഖത്തു വരുത്തി കൊണ്ട് ഷർട്ടിന്റെ ബട്ടൻസ് ഇട്ടു.... രുദിയും ആകെ ചമ്മി നാറി...

______

രാത്രി എല്ലാരും ഭക്ഷണം കഴിക്കാൻ ഇരിക്കുവാണ്... രുക്കു നീലേഷിനെ മലയാളം പഠിപ്പിക്കുന്ന തിരക്കിൽ ആണ്...

അവ്നിയുടെ കണ്ണുകൾ പിള്ളേർക്ക് വാരികൊടുക്കുന്ന ഋഷിയിൽ ആണ്... അവന്റെ ഈ ഭാവം അവൾക്ക് അപരിചിതമായിരുന്നു...

ഇടക്ക് എപ്പോഴോ രുദി തന്നെ നോക്കുന്നത് ശ്രദ്ധിച്ച ഋഷി.. ചെറിയ നാണത്തോടെ പോ അവിടുന്ന് എന്ന് ചുണ്ടനക്കി... രുദി പല്ല് കടിച്ചു...!!

നാളത്തെ പ്ലാനിനെ പറ്റിയൊക്കെ പറഞ്ഞു... നാളെ ബോട്ടിങ്ങിനാണ് പോകുന്നത്... എല്ലാരും കിടക്കാൻ പോയി... പോകുമ്പോൾ പിള്ളേരെ മടിയിൽ ഇരുത്തി പാഠപുസ്തകം നോക്കി ഓരോന്ന്  പഠിപ്പിച്ചുകൊടുക്കുന്ന ഋഷിയെ എല്ലാരും അത്ഭുതത്തോടെ ആണ് നോക്കിയത്...

യദു പ്രാർഥിച്ചിട്ട് കിടക്കാനൊരുങ്ങി...

""ആ രുദിയേട്ട അടുത്ത് കിടക്കുന്നത് ഞാൻ ആണെന്ന ഓർമ്മ വേണം...!!"" യദു പറഞ്ഞു അത്‌ കേട്ട് രുദിക്ക് കലികേറി... രുദി ഒരൊറ്റ ചവിട്ടായിരുന്നു... അവൻ നേരെ താഴെ ലാൻഡ് ആയി...

""നീ അവിടെ കിടന്നോ... എനിക്ക് ഇരു ബുദ്ധിമുട്ടും ഇല്ല...!!"" പാവം യദു ഒത്തില്ല...

_______

സ്ഥലം മാറി കിടന്നത് കൊണ്ടോ എന്തോ അവ്നിക്ക് ഉറക്കം വരുന്നില്ല സമയം നോക്കിയപ്പോ 11:45 അവൾ ജാക്കറ്റ് ഇട്ട് ബാൽക്കണിയിലേക്ക് നടന്നു... താഴെ ആരുടെയോ സംസാരം കേട്ടപ്പോ അവൾ അങ്ങോട്ട് നോക്കി...!!

ആരോടോ ഫോണിൽ ചിരിച്ചു കളിച്ചു സംസാരിക്കുവാണ് ഋഷി... അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടുള്ള അവന്റെ സംസാരത്തിൽ നിന്ന് അവൾക്ക് മനസിലായി അത്‌ ഗായത്രി ആവും എന്ന്...

തന്റെ അനുവാമില്ലാതെ തന്നെ ചുംബിച്ചതും പോരാ അവനൊരു കുറ്റബോധം പോലും ഇല്ല അതിൽ... എത്ര സുധര്യമായാണ് അവൻ അവളുമായി സംസാരിക്കുന്നത്...

ആ നിമിഷത്തെ പറ്റിയോർക്കേ അവളുടെ നെഞ്ച് നീറി... ഉടലിലൂടെ ഒരു പിടച്ചിലുണ്ടായി... പിൻകഴുത്തിൽ ആരോ ശക്തിയായി വലിക്കും പോലെ...

അവൾ കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചു തുറക്കുമ്പോൾ അതിൽ അവനോടുള്ള ഭയവും വെറുപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്...!!

അവൾ അകത്തേക്ക് തന്നെ പോയി.. തന്റെ ആദ്യചുംബനത്തിന് കയിപ്പായിരുന്നു... അവൾ ഓർത്തു... എപ്പോഴൊക്കെയോ ഉറങ്ങിപ്പോയി...

_______

പിറ്റേന്ന് എല്ലാരും ബോട്ടിങ്ങിനു പോകാൻ റെഡി ആയി... അവ്നി യാമിയുടെ കൂടെ തന്നെ ആയിരുന്നു ഋഷിയുള്ള ഭാഗത്തേക്കേ നോക്കിയില്ല...

അങ്ങിനെ എല്ലാരും അവിടെ എത്തി...!! ഒരു സൈഡിൽ തെളിഞ്ഞ ജലാശയം അതിന്റെ കരയിൽ മനോഹരമായി പൂക്കൾ കൊണ്ട് അലങ്കരിച്ച ബോട്ടുകൾ പാർക്ക്‌ ചെയ്തിട്ടിട്ടുണ്ട്... മറുസൈഡിൽ നിറയെ കച്ചവടങ്ങൾ ആണ്...എല്ലാരും ബോട്ടിൽ കേറാൻ തീരുമാനിച്ചു...

""യാമി ചേച്ചി എനിക്ക് ബോട്ടിൽ കയറണ്ട തല കറങ്ങും കൂടെ നല്ല  തണുപ്പും...!!"" അവ്നി ഗ്ലൗസിട്ട കൈകൾ കൂട്ടിതിരുമിക്കൊണ്ട് പറഞ്ഞു..

""എന്നാൽ നീ ഇവിടെ നിന്നോ ഞങ്ങൾ പൊക്കോളാം....."" (യാമി..

""അതല്ല പൈസ വല്ലതും തന്നാൽ...!!!"" അവൾ പിന്നിലത്തെ കച്ചവടകമ്പത്തിലേക്ക് നോക്കി... യാമി അവളെ ഒന്ന് നോക്കികൊണ്ട് കൈയിലെ പൈസ അവൾക്ക് കൊടുത്തു...

""ഞാൻ രുദിയേട്ടനോട് കൂടി ഒന്ന് പറയട്ടെ...!!"" അവൾ രുദിയുടെ അടുത്തേക്ക് ചെന്നു...

""രുദിയേട്ട ബോട്ടിങ്ങിനു ഞാൻ ഇല്ല എനിക്ക് തല കറങ്ങും... ഞാൻ ഈ മാർകെറ്റ് ഒക്കെ കണ്ടോളാം...!!""

""എന്നാൽ നീ ഒരു കാര്യം ചെയ്യ്... ഋഷിയും ഇല്ലെന്ന പറഞ്ഞെ അവനു മടുത്തൂന്ന്... നീ അവനെ കൂടെ കൂട്ടിക്കോ...!!"" അവ്നി അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി...

""ഋഷി...!!"" അവൻ ഉറക്കെ വിളിച്ചു...

""എന്താ രുദിയേട്ട...!!""(ഋഷി

""നീ ബോട്ടിങ്ങിനു വരുന്നില്ലല്ലോ ഇവളും ഇല്ല.. ഇവളുടെ കൂടെ നിന്നോ...!!"" അവൻ അവളുടെ നോക്കി.... ആ മുഖത്ത് അവനോടുള്ള വെറുപ്പും ഇഷ്ടക്കേടും പേടിയും പ്രകടമായിരുന്നു...

ദേഷ്യം തോന്നി എങ്കിലും അവനൊന്ന് ശ്വാസം ആഞ്ഞു വലിച്ചു... രുദി പോയതും അവനെ ഒന്ന് നോക്കികൊണ്ട് അവൾ വേഗത്തിൽ കച്ചവടങ്ങളുടെ ഇടയിലേക്ക് പോയി... ആ നോട്ടത്തിന്റെ അർത്ഥം അവൻ ഗ്രഹിച്ചിരുന്നു അത്‌ കൊണ്ടവൻ അവിടെ തന്നെ നിന്നു...

ഫോണിൽ എയർപോട്സും കണക്ട് ചെയ്തവൻ നല്ലൊരു പാട്ടും വെച്ച് വിദൂരതയിലേക്ക് നോക്കി നിന്നു...

ഇത്തിരി ദൂരം നടന്നതും പിന്നാലെ അവൻ ഇല്ലെന്ന് ഉറപ്പ് വരുത്തി... അവൾ മനസിനെ സ്വയം ശാന്തമാക്കി...!!

അവൾ ചുറ്റുമുള്ളത് എല്ലാം ആസ്വതിച്ചുകൊണ്ട് സ്വയം മറന്ന് അങ്ങിനെ കൊറേ നടന്നു... പെട്ടെന്ന് എന്തോ ഓർമ്മ വന്നപോലെ അവൾ നിന്നു...

""ദൈവമേ ഞാൻ ഇത് എവിടെയാ...!!"" ആലോചിച്ചോണ്ട് നിക്കേ എവിടെന്നോ നല്ല smell വരുമ്പോലെ തോന്നി... ചുറ്റും നോക്കിയതും ഒരു സ്ട്രീറ്റ് food വിൽക്കുന്ന കട കണ്ടു...

അവൾ അതിന്റെ അടുത്തു ചെന്ന് വായും പൊളിച്ചുനോക്കി... ഒരാൾ പാനി പൂട്ടി വാങ്ങുന്നത് അവൾ കണ്ടു... അത്‌ നാട്ടിൽ കിട്ടുന്നതിലും വലുതാണ്... നല്ല മൊരിഞ്ഞതും ആണ്... അയാൾ അത്‌ പൊട്ടിച്ചത് ചുറ്റിക പോലെ ഉള്ള ഒരു തവികൊണ്ടാണ്... ഒരു കൈപ്പത്തി വലിപ്പത്തിലുള്ള ഇല പ്ലേറ്റിൽ ആണ് അത്‌ വെച്ചിട്ടുള്ളത് 

""ഇതെങ്ങിനെ തിന്നും...!!"" അതിന്റെ വലിപ്പം കണ്ട് അവൾ മുഖം വീർപ്പിച്ചു... നോക്കി നിൽക്കെ ഒത്തിരി ചട്ണികളും പേരറിയാത്ത കൊറേ സാധനങ്ങളും വാരിയിട്ട് അതിൽ ഒരു വുഡൻ സ്പൂണും വെച്ച് ഒരാൾക്ക് കൊടുത്തു... അയാൾ അതിന് ഇരുപത് രൂപ കൊടുക്കുന്നത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു...

""ബയ്യ... മുജേ പാനിപൂരി ത...!!"" അവൾ അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു...

""അരെ ബച്ചെ യെ പാനിപൂരി നഹിഹേ... യെ ഘടക്ക് കച്ചോരി ഹേ...!!"" അവക്ക് ആ പറഞ്ഞത് ഏകദേശം മനസിലായി....പാനിപൂരി അല്ല മറ്റെന്തോ ആണ്...

""ഹാ ദേദോ ദേദോ...!!"" ദൂരെ ആരോ പറയുന്നത് അവൾ കേട്ടു... അപ്പൊ മനസിലായി തരു എന്നതിന്റെ ഹിന്ദി അതാണ് എന്ന് അവളും പറഞ്ഞു...

അയാൾ അതുണ്ടാക്കി അവക്ക് കൊടുത്തു... അവൾ അത്‌ ആസ്വദിച്ചു കഴിച്ചുകൊണ്ട് മുന്നോട്ട് നടന്നു... ആസ്വദിച്ചൊക്കെ കഴിക്കുന്നുണ്ട് എങ്കിലും തന്നെ ആരോ പിന്തുടരുന്നില്ലേ എന്നൊരു തോന്നൽ...

ഋഷിയവും എന്ന് കരുതി നേരിയ ഭയത്തോടെ തിരിഞ്ഞുനോക്കിയ അവൾ കണ്ടത് ഒരുപറ്റം ചെറുപ്പക്കാരെ ആണ്... അവളുടെ ഉള്ളിൽ വെള്ളിടി വെട്ടി... അവൾ തിരിഞ്ഞെങ്ങോട്ടെന്നില്ലാതെ വേഗത്തിൽ നടന്നു...

വഴിയാറിയാതെ അവളുടെ ഉള്ളിൽ ആദി നിറഞ്ഞു...നല്ല തിരക്കുള്ള സ്ഥലം... എങ്കിലും എല്ലാരും അവരവരുടെ കാര്യങ്ങളിൽ തിരക്കിൽ ആണ്... തനിക്കെന്ത് സംഭവിച്ചാലും ആൾക്കാരാറിയാൽ സമയം എടുക്കും അത്ര തിരക്ക്...

കണ്ണുകൾ നിറഞ്ഞൊഴുകി... അടുക്കി അടുക്കി വെച്ചിരിക്കുന്ന കടകളുടെ ഇടയിലൂടെ അവൾ വേഗത്തിൽ നടന്നു...

ഒരു കടയുടെ മുന്നിൽ എത്തിയപ്പോ പെട്ടെന്ന് ഒരു കൈവന്ന് അവളെ വലിച്ചു നെഞ്ചിലൊട്ടിട്ടു... മുഖം ഉയർത്തി നോക്കിയതും ഹാൻസ് ഉപയോഗിച്ച് കറപ്പിടിച്ച പല്ലുകാട്ടി ഒരുത്തൻ വഷളൻ ചിരി ചിരിച്ചു... അവ്നി ഉരുകിപോകും എന്ന് തോന്നി...

അവൻ അവളെ പൊക്കിഎടുത്ത് നേരെ അടുത്തുള്ള അയാളുടെ കടയുടെ ഉള്ളിലേക്ക് കേറി അതിനുള്ളിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഒരു കുഞ്ഞ് മുറി ഉണ്ടായിരുന്നു... അവളെ അതിലേക്ക് വലിച്ചെറിഞ്ഞു...

'"'ധർവാസ ബന്ത് കർദോന...!!"" അവ്നിക്ക് മുന്നിലുള്ളവൻ പിന്നാലെ വന്നവനോട് പറഞ്ഞു... അവൻ വാതിൽ അടച്ചു... അവൾ ചാടി എഴുന്നേറ്റതും ഒരുത്തൻ അവളെ പിന്നിൽ നിന്ന് ചുറ്റിപിടിച്ചുകൊണ്ട് താഴെക്കിരുന്നു... അവളുടെ രണ്ടു കൈയും വായും അവൻ പൊത്തിപ്പിടിച്ചു...

അവ്നിയുടെ എതിർപ്പുകളെ പാടെ തള്ളി കൊണ്ട് അവളുടെ വസ്ത്രങ്ങൾ ഓരോന്നും അഴിഞ്ഞു വീണു... അവളുടെ ദേഹത്തു ഇപ്പൊ ആകെ ഉള്ളത് ഒരു ഗ്രെ ഇന്നർ ബനിയനും ബ്ലു ജീൻസും ആണ്...

ഒരുത്തൻ ആ ബനിയനിൽ കേറി പിടിച്ചു...അവൾ നിസ്സഹായയായി അവനെ നോക്കി... അതവരുടെ അരയിൽ നിന്ന് പൊങ്ങിയതും ആരോ ഡോർ ചവിട്ടിപൊളിച്ചുകൊണ്ട് അകത്തേക്ക് കേറി....

""അരെ കോനെ തു സാല @#₹@%@"" (ആരാടാ
നീ പന്ന ₹%@&@&) ഒരുത്തൻ അലറിക്കൊണ്ട് അവന്റെ നേരെ ചെന്നു...

""തെരെ ഭാപ്പ് ഹേ സാല @₹%@.. ""
(നിന്റെ ഒക്കെ തന്തയടാ പന്ന ₹@&&...!!) ഋഷി അവന്റെ നെഞ്ചത്തിട്ട് ആഞ്ഞു ചവിട്ടികൊണ്ട് സ്വയം പരിചയപ്പെടുത്തി...

പിന്നെ ആരോരുത്തരായിട്ട് ഓടിച്ചെന്ന് കിട്ടേണ്ടതൊക്കെ വാങ്ങി കൂട്ടി... അതിനിടയിലുള്ള ഡൈയലോകുകൾ അവൾക്ക് പാഠപുസ്തകത്തിൽ കേട്ട പരിജയം പോലും ഇല്ലായിരുന്നു... പക്ഷെ എല്ലാരുടെയും എല്ലോടിയുന്ന ശബ്ദം അവൾക്ക് നന്നായി തന്നെ മനസിലായിരുന്നു...

_______

രുദിയുടെ കൈ വായുവിൽ ഉയർന്നു താന്നു...ഋഷിയുടെ കാരണം പുകഞ്ഞു... ബെഡിൽ തളർന്നു കിടന്ന അവ്നിയുടെ ഉടൽ ഇത് കണ്ടോന്ന് വിറച്ചു...

""നിന്നെ ഏൽപ്പിച്ചിട്ടല്ലേ പോയത്...!! എന്നിട്ട്... ഇതിന് എന്തുതരമാ പറയാനുള്ളത് നിനക്ക്...!!"" രുദി ദേഷ്യത്തിൽ വിറച്ചു... അവൻ അവ്നിയെ ഒന്ന് നോക്കി...

ഒരു no യിൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളു.. രുദിയോട് അപ്പൊഴെ പറ്റില്ല എന്ന് പറയണമായിരുന്നു... ഋഷി തല കുനിച്ചു...

""ഞാൻ... ഒരു ഫോൺ വന്നപ്പോ...!!"'

""നിന്നെ...!!"" രുദി വീണ്ടും അവനെ അടിക്കാൻ വന്നപ്പോ യാമിയും ഋതിയും കൂടി അവനെ പിടിച്ചുമാറ്റി...

അവളെ ഒന്ന് നോക്കികൊണ്ട് ഋഷി മുറിയിൽ നിന്ന് പോയി... രുദിയും ദേഷ്യത്തിൽ ഇറങ്ങിപ്പോയി... അവളെ റസ്റ്റ്‌ എടുക്കാനനുവദിച്ചുകൊണ്ട് എല്ലാരും മാറിക്കൊടുത്തു...

അവ്നിക്ക് സങ്കടം വന്നു... താൻ ഒറ്റൊരുത്തി കാരണം... ഋഷിക്ക് അടിയും കിട്ടി ട്യൂറും കൊളമായി... ഋഷിയേട്ടൻ വന്നില്ലായിരുന്നു എങ്കിൽ തന്റെ ജീവിതം എന്തായേനെ... എന്നിട്ടും പുള്ളിക്ക് കിട്ടിയതോ...?? അവ്നി അറിയാതെ വിതുമ്പിപോയി...

എന്നാൽ ഇതിനിടയിൽ സംഭവിച്ചതോർക്കേ അവൾക്ക് ഉടലാകെ ചൂടുപിടിച്ചു... അവന്റെ നഗ്നമായ കരുത്തുറ്റ നെഞ്ചിലെ ചൂടിൽ പതിഞ്ഞ തന്റെ കവിളിൽ അവൾ കൈവെച്ചു... ആ ചൂടിപ്പോഴും ഉണ്ടെന്ന് തോന്നി അവൾക്ക്...

_______

പാതി കീറിയ ചന്ദ്രനെ നോക്കി നിൽക്കുന്നത് അവൾക്ക് പതിവാണ്... മൗനമായി അങ്ങിനെ നോക്കി നിൽക്കെ കണ്ണുകൾ ആ ചന്ദ്രകലയോട് എന്തോക്കെയോ മൊഴിയും....

തിരിഞ്ഞോന്ന് ദിയമോളെ നോക്കി ആള് നല്ല ഉറക്കത്തിലാണ്... ഇപ്പോ ഇവിടെ താനും ദിയമോളും മാത്രേ ഒള്ളു... സിസ്റ്ററെ അവൾ സ്നേഹത്തോടെ തിരികെ പറഞ്ഞഴച്ചു...

പല ആലോചനകളും മനസിന് ദിവസവും വിട്ട് കൊടുക്കുന്നുണ്ട് എങ്കിലും... ആലോചനകളിൽ എന്തൊക്കെയോ ശൂന്യത ഉണ്ടെന്ന് അറിയാമെങ്കിലും അവൾ ഒന്നും അറിയാത്തതായി ഭാവിച്ചു...!!

ദിവസം കുറെ ആയി ഹേമ ദിയയുടെ കൂടെ നിക്കുന്നു... മരുന്നും ചികിത്സയും കൃത്യമായി നടക്കുന്നുണ്ട്...ബില്ലൊന്നും തങ്ങളെ തേടിയെത്തിയില്ല... അതിൽ നിന്ന് അവൾക്ക് മനസിലായി സിദ്ധു ആണ് ഇതിന് പിന്നിൽ എന്ന്...

ഒരിക്കൽ പോലും ശേഖരമാമയെ കാണാൻ കഴിഞ്ഞിട്ടില്ല... അയാളുടെ ഗുണ്ടകൾ ഇങ്ങോട്ടരും കേറാനനുവദിച്ചിട്ടില്ല...!!

എന്നാൽ തനിക്ക് ഒരു പുതിയ ഫോൺ വാങ്ങിത്തരുകയും അവശമുള്ള നമ്പർ അതിൽ സേവ് ചെയ്യ്തു തരികയും ചെയ്യ്തു...!! അതിൽ മിക്കപ്പോഴും താൻ ശേഖരമമായേ വിളിക്കും...!!
എന്നാൽ ഇന്നത്തെ വിളി അവളെ ശെരിക്കും ആസ്വസ്തമാക്കി...!!

""ഹലോ ശേഖരമമേ...!!""(ഹേമ

""മോളെ...!! കൊഴപ്പം ഒന്നും ഇല്ലല്ലോല്ലേ...??""

""എന്താ പറയേണ്ടത് ശേഖരമമേ... അറവ് മാടിന്റെ അവസ്ഥയാണ്... അയാൾ ഞങ്ങളെ ഇങ്ങനെ തീറ്റിപോറ്റി എന്ത് ചെയ്യാൻ പോകുവാ എന്ന് ഒരു പിടിയും ഇല്ല...!!

അല്ലലില്ലാത്ത നാള് വരാൻ ദൈവത്തോട് കേണ് പ്രാർത്ഥിച്ചിട്ടുണ്ട്... എന്നാൽ ഇന്ന് ആവശമുള്ളതൊക്കെ മുന്നിൽ കൊണ്ട് തരാൻ ആളുണ്ട്... പക്ഷെ അതൊരു ചെകുത്താൻ ആണെന്ന് മാത്രം... സമാധാനം ഇല്ല... ഒരു പിടി ഇറങ്ങുന്നില്ല...

സിദ്ധാർഥ്... അയാൾ ആരാ എന്തിനാ ഇങ്ങനെ ഒക്കെ... ഞാൻ അയാളോട് എന്ത് തെറ്റാ ചെയ്യ്തത് മാമേ...

അയാള്... അയാള് ഒരു ദുഷ്ട്ടനാണ്....!!"" വായിൽ തോന്നിയത് എന്തൊക്കെയോ തുപ്പിവെക്കുന്നതിനൊപ്പം അവൾ ശബ്ദമടക്കി വാവിട്ട് കരഞ്ഞു....

""മോളെ... നീ അവനെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നതൊക്കെ തെറ്റാണു.... അത്‌ കുട്ടിക്ക് ഇപ്പൊ മനസിലാവില്ല... എന്നാലും ഞാൻ ഒന്ന് പറയാം അതെ പറയാൻ പറ്റു...

സിദ്ധാർഥ്.... അവനെ വിശ്വസിക്കാം🔥 നിങ്ങൾക്ക് ഒരു പോറലും വരില്ല...!!""

അത്രയും പറഞ്ഞയാൾ ഫോൺ വെക്കുമ്പോൾ തന്റെ ജീവിതം  ചോദ്യങ്ങളുടെ ഒരു വലിയ ചുഴിയിലേക്ക് തന്നെ തള്ളി ഇട്ടേന്ന് തോന്നി അവൾക്ക്...

ഓർമയിൽ നിന്നുണരുമ്പോൾ ആരെക്കുറിച്ചൊരുക്കരുത് എന്ന് കരുതിയോ അയാൾ ആണ് തന്റെ ചിന്തകളെ ഇത്രയും നേരം അടക്കി ഭരിച്ചിരുന്നതെന്ന് തോന്നിപോയി അവൾക്ക്...

സിദ്ധാർഥ് 🔥

______

ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയ സിദ്ധു കഠിനമായ തലവേദയിൽ സോഫയിലേക്ക് മലർന്നിരുന്നു... പെട്ട് ഒരു നനുത്ത കൈവന്ന് അവന്റെ തലയിൽ തടവിയതുപോലെ തോന്നി അവനു...

ചെറിയൊരു സുഖം... അവൻ എന്തോ ഓർത്തതുപോലെ ചാടി എഴുന്നേറ്റു... ഇല്ല ആരുമില്ല... അവൻ ഷർട്ട് ഊരി ആ സോഫയിലേക്ക് കിടന്നു...

ഇല്ല പോയിട്ടില്ല ആ വേശ്യയുടെ ഗന്ധം ഇനിയും ഈ വീട് വിട്ട് പോയിട്ടില്ല... അവളുടെ അഭാവം ഓരോ കോണിലും തിങ്ങിണിക്കുന്നു... അതാവും ഈ ഗന്ധത്തിന്റെ മൂലകരണം...
സിദ്ധു ഒന്ന് ചിരിച്ചു...

""ച്ചി... വെറുമൊരു വേശ്യനീ... ആ നിനക്ക് ഈ സിദ്ധാർതിനെ വശതക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ...!! Never... അത്‌ നിന്റെ വെറും വ്യാമോഹം മാത്രം...

രണ്ടാഴ്ചക്കകം എന്റെയും വേദയുടെയും നിശ്ചയം....."" സിദ്ധു പൊട്ടിച്ചിരിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]