ഹൃദയം: ഭാഗം 2
രചന: മുല്ല
എങ്ങനെ എങ്കിലും മരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ അവിടെ നിന്ന് പോരുമ്പോൾ......
ഇനിയും ആർക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത്... ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും തന്നെ വേണ്ട.... അവര് ആരാണെന്ന് പോലും അറിയില്ല... ഈ ഭൂമിയിൽ ജനിച്ചു പോയത് കൊണ്ട് മാത്രം ഇതുവരെ ജീവിച്ചു പോന്നതാണ്.... ആദ്യമായി യദുവിന്റെ അടുത്ത് നിന്നും സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു... തന്നെ സ്നേഹിക്കാൻ തനിക്ക് സ്നേഹിക്കാൻ ഒരാളെ കിട്ടിയ സന്തോഷം ആയിരുന്നു... അവന് വേണ്ടി ജീവിക്കണം എന്ന് തോന്നി....
അവനുമൊത്ത് സന്തോഷത്തോടെ അവന്റെ കുഞ്ഞുങ്ങളും ആയിഅവന്റെ അമ്മയുടെ സ്നേഹം നേടി വലിയൊരു കുടുംബത്തിൽ ജീവിക്കുന്നത് സ്വപ്നം കണ്ടു.... സ്നേഹം മാത്രം മതിയായിരുന്നു തനിക്ക്... അല്ലാതെ അവന്റെ വീട്ടിലെ സ്വത്തോ ഒന്നും കണ്ടിട്ടല്ലായിരുന്നു...
എന്നിട്ട് തന്നെ അവൻ ചതിച്ചു.... ഇനി വയ്യ... തന്റെ ഈ ജീവിതം കൊണ്ട് ഇനിയൊന്നും നേടാനില്ല.... മരിച്ചേ മതിയാകൂ....
എങ്ങനെ ആയിരിക്കണം മരണം എന്ന് ചിന്തിച്ചതും മനസ്സിലേക്ക് ഓടിയെത്തിയത് ഏതെങ്കിലും വണ്ടിക്ക് മുന്നിലേക്ക് ചാടാൻ തന്നെ ആയിരുന്നു....
വൈകുന്നേരം ആയത് കൊണ്ട് റോഡിൽ നല്ല തിരക്കുണ്ട്... ചാടിയാൽ ഉടനെ മരിക്കണം... ഒരിക്കലും മറ്റുള്ളവർക്ക് ഒരു ഭാരമായി തന്റെ ജീവൻ ബാക്കി ഉണ്ടാവരുത്... ഇനിയും ആരുടെയും ജീവിതത്തിൽ ഭാരമാകാൻ വയ്യ.....
റോഡിലേക്ക് നോക്കിയതും അകലെ നിന്നും ഒരു സ്വിഫ്റ്റ് കാർ വരുന്നത് കണ്ടു....
കണ്ണുകൾ ഇറുക്കിയടച്ചു ധൈര്യം വരുത്തി..... ഈ ലോകം വിട്ട് പോകാൻ മനസ് കൊണ്ട് തയ്യാറെടുത്തു..... കാർ
അടുത്തേക്കെത്തിയതും അതിന്റെ മുന്നിലേക്ക് ചാടിയതും ഒരുമിച്ചായിരുന്നു.....
കാർ ദേഹത്തു തട്ടിയതും റോഡിലേക്ക് കമിഴ്ന്നു വീണിരുന്നു .... തന്റെ ദേഹത്തൂടെ കാർ ഇപ്പോൾ കയറിയിറങ്ങും എന്ന് കരുതി വേദന സഹിക്കാൻ തയ്യാറെടുത്തു....
പക്ഷെ കാർ തന്റെ തൊട്ടടുത്തു ബ്രേക്ക് പിടിച്ചു നിർത്തിയതാണ് കണ്ടത്.... ടയർ റോഡിൽ ഉരയുന്ന ഒരുതരം അരോചകമായ ശബ്ദവും....
അപ്പോഴേക്കും ആരൊക്കെയോ അടുത്തേക്ക് വരുന്നുണ്ടായിരുന്നു...
കാറിന്റെ ഡോർ തുറക്കുന്നത് കണ്ടതും വേഗം എഴുന്നേറ്റ് ഇരുന്നു....
കൈ മുട്ട് ഉരഞ്ഞു പൊട്ടിയിരുന്നു.... വിചാരിച്ച കാര്യം നടക്കാത്തത്തിൽ സങ്കടവും ദേഷ്യവും ആണ് തോന്നിയത്....
പക്ഷെ മുന്നിലേക്ക് വന്ന ആളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു....
ഗൗതം......
അതേ... ഗൗതം തന്നെയാണ്... യദുവിന്റെ ഫ്രണ്ട്....
ഓടി വന്ന അവന്റെ മുഖത്തും അവളെ കണ്ട് പകപ്പായിരുന്നു...
"ദീപിക...."
ഞെട്ടൽ അവന്റെ സ്വരത്തിൽ തന്നെ ഉണ്ടായിരുന്നു.... പിന്നെ അത് ദേഷ്യം ആയി മാറി...
"ചാവാൻ ഇറങ്ങിയേക്കുവാണോ ഡീ നീ....."
പല്ല് കടിച്ചു കൊണ്ടവൻ പറഞ്ഞതും അവൾ തല താഴ്ത്തി....
പുറകിൽ നിന്നും ഒരുപാട് വണ്ടികളുടെ നീണ്ട ഹോണടി... അക്ഷമരായി പലരും ചീത്ത പറയുന്നത് കേൾക്കാം.... ചുറ്റും കൂടിയവർ ഒരു കാഴ്ച കാണും പോലെ നോക്കി നിന്നു... പിന്നെ പരിചയം ഉള്ളവരാണ് എന്ന് മനസ്സിലായത് കൊണ്ടാവും മുറുമുറുത്തു കൊണ്ട് പിരിഞ്ഞു പോയി....
"വാ... എണീക്ക്...."
ചുറ്റും ഒന്ന് നോക്കി അത് പറഞ്ഞു കൊണ്ട് അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.... വേദനിച്ചുവെങ്കിലും പതിയെ എഴുന്നേറ്റു.....
" നിനക്ക് എവിടേക്കാ പോണ്ടേ... ഞാൻ കൊണ്ട് വിടാം....."
"വേണ്ട...."
"എന്തെ... ഇനിയും മറ്റുള്ളോർക്ക് പണി കൊടുക്കാൻ വല്ല വണ്ടിക്കും അട വെക്കാൻ ആണോ...."
അവന്റെ ശബ്ദത്തിൽ നിറഞ്ഞിരിക്കുന്ന ദേഷ്യം അവൾക്ക് മനസ്സിലായി ... ഒന്നും മിണ്ടാൻ നിന്നില്ല.... അവളെ ദേഷ്യത്തോടെ നോക്കി
കാറിനടുത്തേക്ക് നടന്നു അവൻ... പിന്നെ അവളെ തിരിഞ്ഞു നോക്കി....
"ദീപിക... വാ.... വന്നു കാറിൽ കേറ് ....."
"ഞാൻ... ഞാനില്ല....."
"മര്യാദക്ക് വന്നു വണ്ടീല് കേറടി....."
അവൻ അലറിയതും വേറൊന്നും ഓർക്കാതെ അവൾ കാറിന്റെ പിന്നിലേക്ക് കയറിയിരുന്നു..... അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി അവൻ കാർ മുന്നോട്ട് എടുത്തു.....
ഹോണടിച്ചും ചീത്ത പറഞ്ഞും പുറകിൽ നിന്നും വണ്ടികളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു....
ഗൗതം കാറിന്റെ സ്പീഡ് കൂട്ടി.... ദീപിക പുറത്തേക്ക് നോക്കി ഇരുന്നതേ ഉള്ളൂ.....
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... മരിക്കാൻ പോലുമുള്ള അവകാശം തനിക്ക് ഇല്ലേ.... ഇനിയും ആരൊക്കെയാണ് തന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്....
കാറിന്റെ ഗ്ലാസ്സിലൂടെ ഗൗതം തന്നെ ശ്രദ്ധിക്കുന്നത് അവൾ അറിഞ്ഞിരുന്നില്ല.... നിറയുന്ന കണ്ണുകൾ ഇടയ്ക്കിടെ തുടക്കുന്നവളെ കണ്ട് അവന്റെ നെറ്റി ചുളിയുന്നുണ്ടായിരുന്നു....
കാർ എവിടെയോ നിർത്തിയത് അറിഞ്ഞപ്പോൾ ആണ് ദീപിക ചുറ്റും നോക്കുന്നത്....
റോഡിന്റെ ഇരുവശവും പുഴ... സൈഡിലേക്ക് ഒതുക്കി ഇട്ടിരിക്കുകയാണ് കാർ....
"ഇറങ്ങ്...."
ബാക്കിലേക്ക് തിരിഞ്ഞു അവൻ പറഞ്ഞതും ഒന്നും മിണ്ടാതെ ഇറങ്ങി.....
കാറിൽ ചാരി നെഞ്ചിൽ കൈ കെട്ടി നിന്ന് തന്നെ രൂക്ഷമായി നോക്കുന്നവനെ നോക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു....
" എന്തായാലും നീ മരിക്കാൻ നടക്കണതല്ലേ.... ഒരു കാര്യം ചെയ്യ്.... ഇവിടന്ന് നേരെ താഴേക്ക് ചാടിക്കോ.. രണ്ട് വശത്തും നിറയെ വെള്ളം ഉണ്ട്.... ലാവിഷായി വെള്ളം കുടിച്ചു മരിക്കാം നിനക്ക്... മറ്റുള്ളോർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവേം ഇല്ല....."
ദീപു ഞെട്ടി അവനെ നോക്കി....
"എന്തെ... ചാടുന്നില്ലേ....."
ദേഷ്യത്തോടെ തന്നെയാണ് അവൻ ചോദിച്ചത്.....
അവളുടെ കണ്ണുകൾ നിറഞ്ഞു....
"ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് ദീപിക.... നീ മരിക്കാൻ വേണ്ടിയാണ് എന്റെ വണ്ടിയുടെ മുന്നിൽ ചാടിയത് എന്ന് എനിക്ക് മനസ്സിലായി... ഏതോ ഒരുത്തി ചാടാൻ റെഡി ആയി നിൽക്കുന്നതാണ് എന്ന് മനസ്സിലായപ്പോൾ തന്നെ കാർ ഞാൻ സ്ലോ ആക്കിയിരുന്നു..... ഒരു ഞെട്ടലായിരുന്നു മനസ്സിൽ..... അതിലും കൂടുതൽ ഞെട്ടിയത് അത് നീയാണ് എന്ന് മനസ്സിലായപ്പോൾ ആണ്...."
ദീപു മറുപടിയൊന്നും പറയാതെ നിന്നതേയുള്ളു....
"എന്താ നിന്റെ പ്രശ്നം ദീപിക... യദുവുമായിട്ട് പിണങ്ങിയിട്ടാണോ നീ ഇത് ചെയ്യാൻ തുനിഞ്ഞത് .... ഒരു പിണക്കം വരുമ്പോഴേക്കും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയാൽ പിന്നെ ഈ ലോകത്ത് മനുഷ്യര് തന്നെ ഇല്ലാതാകുമല്ലോ ദീപിക....."
വീണ്ടും യദുവിന്റെ പേര് കേട്ടതും ദീപു പൊട്ടിക്കരഞ്ഞു പോയി.... ഗൗതം അന്താളിച്ചു കൊണ്ട് അവളെ നോക്കി.....
"എന്താ... എന്തിനാ നീയിങ്ങനെ കരയുന്നെ ... എന്താ ഉണ്ടായേ നിങ്ങൾക്കിടയിൽ....."
അവൻ ചോദിക്കുന്നത് കേട്ടിട്ടും അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു....
"ഒന്ന് നിർത്തുന്നുണ്ടോ നീ....."
അവന്റെ അലർച്ചയും ഒപ്പം കാറിൽ കൈ കൊണ്ട് ഇടിച്ച ശബ്ദവും കേട്ട് പേടിയോടെ വായ പൊത്തി നിന്നു ദീപു ....
പേടിയോടെ കണ്ണുകൾ മിഴിച്ചു തന്നെ നോക്കുന്നവളെ കണ്ട് അവനൊന്നു ശ്വാസം വലിച്ചു വിട്ടു....
"സോറി.... പെട്ടെന്ന് ദേഷ്യം വന്നു പോയി... പറ .. എന്താ ഉണ്ടായത്... അതോ ഇനി എന്നോട് പറയാൻ പറ്റാത്തതതാണോ.... ആണെങ്കിൽ പറയണ്ട.... ഞാൻ അവനോട് ചോദിക്കട്ടെ... പറയേം ചെയ്യാം നിന്റെ പെണ്ണ് എന്റെ കാറിന്റെ മുന്നിൽ ചാടി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു എന്ന്.... എന്തായാലും ഒരു നിസാര കാര്യം ഒന്നുമല്ലെന്ന് എനിക്ക് മനസ്സിലായി...."
"വേണ്ട.... യദുവിനോട് പറയണ്ട.... പറഞ്ഞിട്ടും കാര്യം ഒന്നുമില്ല.... He is a cheater..... He is cheating me....."
ഗൗതമിന്റെ നെറ്റി ചുളിഞ്ഞു....
"What's the problem...."
ദീപു അവന്റെ മുഖത്തേക്കൊന്ന് നോക്കി... പിന്നെ നടന്നത് ഓരോന്നായി പറയാൻ തുടങ്ങി....
അവളുടെ കണ്ണുകൾ നിറഞ്ഞതും അവന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു... യദുവിനോടും സാക്ഷിയോടും .
ഗൗതമിനും അറിയുന്ന കാര്യം ആയിരുന്നു സാക്ഷിയും ആയിട്ടുള്ള അവന്റെ ഫ്രണ്ട്ഷിപ്.... ഗൗതം എപ്പോൾ ചോദിക്കുമ്പോഴും സാക്ഷി അവന്റെ നല്ലൊരു ഫ്രണ്ട് എന്നാണ് അവൻ പറഞ്ഞിട്ടുള്ളത്... പക്ഷെ ഈ പാവം പെണ്ണിനെ അവൻ ചതിക്കുകയായിരുന്നു എന്നറിഞ്ഞില്ല.... വൃത്തികെട്ടവൻ....
യദുവിനോടുള്ള ദേഷ്യം അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തി....
ദീപു അപ്പോഴും കരയുകയായിരുന്നു.....
"So.... അവൻ നിന്നെ cheat ചെയ്തത് കൊണ്ട് നീ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു.... നീ മരിച്ചാൽ അവന് എന്ത് നഷ്ടം വരാനാണ് ദീപിക.... നഷ്ടപ്പെടുന്നത് നിനക്ക് മാത്രം ആണ്..."
"ആർക്ക് നഷ്ടം.... ആർക്കും ഇല്ല..... അവസാനിക്കട്ടെ ഗൗതം.... ആർക്കും വേണ്ടാത്ത ഈ ജീവിതം അവസാനിക്കട്ടെ...."
"ആർക്കും വേണ്ട എന്ന് നീയങ്ങു തീരുമാനിച്ചാൽ മതിയോ.....
നിനക്ക് മുന്നിൽ ഇനിയും ഒരുപാട് കാലം ബാക്കിയുണ്ട്..."
"എനിക്ക്... എനിക്ക് വയ്യ ഗൗതം.... ഇങ്ങനെ ജീവിച്ചു മടുത്തു.... സ്വന്തമെന്ന് പറയാൻ ആരുമില്ല എനിക്ക്... ഇനിയും എന്തിനാ ഞാൻ...."
" Ok.... മരിക്കാൻ തന്നെയാണ് നിന്റെ തീരുമാനം എങ്കിൽ ഞാൻ നിന്നെ തടയില്ല.... അതല്ല നിന്നെ ചതിച്ച അവന് മുന്നിൽ ജയിച്ചു കാണിച്ചു ജീവിക്കണം എന്നാണെങ്കിൽ നിനക്ക് എന്റെ കാറിലേക്ക് കേറാം...."
അത് പറഞ്ഞു കൊണ്ട് ഗൗതം കാറിലേക്ക് കയറി......
എന്ത് ചെയ്യണമെന്ന് അറിയാതെ ശില പോലെ അവിടെ തന്നെ തറഞ്ഞു നിന്നു ദീപു........കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]