ഹൃദയം: ഭാഗം 23
രചന: മുല്ല
പിറ്റേന്ന് ഇറങ്ങാൻ നേരം ഗൗതമിന്റെ അമ്മയെയും മുത്തശ്ശിയെയും കെട്ടിപ്പിടിച്ചു കരച്ചിലായിരുന്നു ദീപു.... അവരും വിഷമത്തിൽ തന്നെ ആയിരുന്നു....
ഒരു മാസം കഴിഞ്ഞിട്ട് വരാലോ എന്ന് ആശ്വസിപ്പിച്ചു അവരെല്ലാം...
ഗൗതമിന്റെ ഒപ്പം തിരിച്ചു പോകുമ്പോൾ ഇപ്പോൾ അവൻ തന്റെ സ്വന്തമാണെന്നോർക്കേ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.... അവളുടെ നെറുകയിലേക്ക് തന്റെ കവിൾ ചേർത്ത് വെച്ച് ഡ്രൈവ് ചെയ്തു ഗൗതം.....
ഇടക്ക് ഇറങ്ങി ഒരു kfc ഒക്കെ കഴിച്ചിട്ടായിരുന്നു യാത്ര....
ആദ്യം പോയത് ദീപു താമസിച്ചിരുന്ന സ്ഥലത്തേക്ക് തന്നെ ആയിരുന്നു.... അവിടെ നിന്നും എല്ലാം എടുത്തിട്ട് ഗൗതമിന്റെ ഫ്ലാറ്റിലേക്ക് പോകാൻ... ഗൗതം ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം...
ദീപു ഗേറ്റ് കടന്നതേ കണ്ടു മുഖം നിറയെ അവജ്ഞയും ആയി നിൽക്കുന്ന ഗ്രേസി ആന്റിയെ... ഗൗതമിനെ കൂടെ കണ്ടതും അവരുടെ മുഖം വീർത്തു...
"ആന്റി... കീ തരാവോ..."
"കൊച്ചേ.. ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... ഇതൊന്നും ഇവിടെ പറ്റത്തില്ല... കാര്യം ഇത് സിറ്റി ഒക്കെ തന്നെയാ... എന്നാലും ഏതോ ഒരുത്തന്റെ കൂടെ കുറച്ചു ദിവസം താമസിച്ചേച്ചു വന്നിട്ട് ഇനി ഇവിടെ താമസിക്കാൻ പറ്റത്തില്ല..... ഏനക്കേട് വല്ലതും ഉണ്ടാക്കി വെച്ചിട്ട് ഞങ്ങള്ക്ക് അതിന്റെ പിന്നാലെ നടക്കാനൊന്നും വയ്യ...."
അവർ കെറുവിച്ചതും ഗൗതം കേറി ഇടപെട്ടു...
"അല്ലെങ്കിലും ഇവള് ഇവിടെ താമസിക്കാൻ വന്നതല്ല ആന്റി... ഇവള് ഇനി എന്റെ കൂടെയാ താമസിക്കാൻ പോകുന്നെ...."
അവരൊന്ന് മുഖം ചുളിച്ചു.... എന്തോ വൃത്തികേട് കേട്ടത് പോലെ..
"എന്താ... ആന്റിയുടെ മുഖത്തിന് എന്തെങ്കിലും പറ്റിയോ... "
"എനിക്കെന്ത് പറ്റിയിട്ടും പറ്റാതിരുന്നിട്ടും എന്ത് കാര്യം... ഇമ്മാതിരി ഏർപ്പാടൊക്കെ ഇപ്പോ നല്ലോണം ഉണ്ടല്ലോ..."
"ഭാര്യ ഭർത്താവിന്റെ കൂടെയല്ലേ ആന്റി താമസിക്കണ്ടേ.... ദീപു എന്റെ ഭാര്യയാണ്... അവളുടെ സാധനങ്ങൾ എടുത്തു ഇവിടന്ന് ഒഴിയാനാ ഞങ്ങളിപ്പോ വന്നത് തന്നെ...."
ചിരിയടക്കി അവൻ പറയെ അവർ പകപ്പോടെ അവളെ നോക്കി.. അപ്പോഴാണ് അവളുടെ കഴുത്തിലെ താലി അവർ കാണുന്നത്... നെറ്റിയിൽ ചെറുതായി വരഞ്ഞിരിക്കുന്ന സിന്ദൂരവും...
ചമ്മലോടെ ഒന്ന് ചിരിച്ചിട്ട് അവർ അകത്ത് പോയി കീ എടുത്തു കൊണ്ട് വന്നു ദീപുവിന് കൊടുത്തു... അവരെ നോക്കിയൊന്ന് ചിരിച്ചിട്ട് ദീപു മുകളിലെ സ്റ്റെപ് കയറി... പിന്നാലെ ഗൗതമും....
ഗ്രേസി ആന്റിയുടെ മോള് അവരെ നോക്കി കണ്ണുരുട്ടി....
"ഒന്നും അറിയാതെ ഓരോന്ന് വിളിച്ചു പറയരുതെന്ന് അമ്മച്ചിയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ...."
അതിന് ചമ്മലോടെ ഒന്ന് ചിരിച്ചു അവർ....
മുറിയിലേക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു ഗൗതം.... അധികം സാധനങ്ങൾ ഒന്നും ഇല്ല ആ റൂമിൽ ... കുറച്ചു മാത്രം ഡ്രെസ്സുകളും പിന്നേ കുറച്ചു ബുക്സും.. സിംഗിൾ കട്ടിലിന്റെ അരികിലെ ടേബിളിൽ ഒരു കുപ്പിയിൽ വെള്ളവും....
"എന്താ ഗൗതം ഈ നോക്കുന്നെ...."
"ഒന്നുല്ല... അപ്പൊ ഇതാണ് എന്റെ ദീപുവിന്റെ വിഷമങ്ങൾ അറിഞ്ഞ.. കണ്ണീരു വീണലിഞ്ഞ മുറി... അല്ലേ..."
തെളിച്ചമില്ലാതൊന്നു ചിരിച്ചു ദീപു... ഒറ്റപ്പെട്ടു പോയ ആ ദിനങ്ങൾ ഓർമയിലേക്ക് വന്നു.... ഒരു താങ്ങിനെന്ന പോലെ അവന്റെ നെഞ്ചോരം ചേർന്നു നിന്നു അവൾ .... ഗൗതമിന്റെ കൈകൾ അവളെ ചുറ്റി....
"ഇനിയെന്തിനാ വിഷമിക്കണേ പെണ്ണേ... നിനക്കിപ്പോ ഞാനില്ലേ.... എന്റെ വീട്ടിലുള്ള ഓരോരുത്തരും നിന്റെയല്ലേ.... അതേയ്...
ഇങ്ങനെ നിന്നാ ശെരിയാവില്ല... എത്രയും വേഗം ഇവിടന്നു ഒഴിഞ്ഞു കൊടുക്കാം... എന്നിട്ട് നമ്മുടെ ഫ്ലാറ്റിലേക്ക് പോകണ്ടേ നമുക്ക്... നമ്മുടെ ലോകത്തേക്ക്.... പിന്നെ അവിടെ ചെന്നിട്ട് കുറച്ചു പണിയുണ്ട്... ഒരു പെണ്ണ് വന്നു കേറുന്നതല്ലേ... അതിന്റെ ഒരുക്കമൊന്നും ഞാൻ നടത്തിയിരുന്നില്ല.... ആകെ അലങ്കോലമായിട്ട് കിടക്കാ അവിടെ..."
ഗൗതം പറയെ ഒരു പുഞ്ചിരിയോടെ അവനെ വിട്ടകന്നു സാധനങ്ങൾ ഒക്കെ ബാഗിലെക്ക് നിറയ്ക്കാൻ തുടങ്ങി അവൾ... അവൾക്കൊപ്പം കൂടി ഗൗതമും...
എല്ലാം ക്ലീൻ ചെയ്ത് രണ്ട് പേരും മുറി പൂട്ടി ഇറങ്ങി.... കീ ഗ്രേസി ആന്റിയെ ഏൽപ്പിക്കുമ്പോൾ അവളൊന്ന് പുഞ്ചിരിച്ചു....
"ആന്റി... ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതി എന്നെ പോലുള്ള പെൺകുട്ടികൾ വഴി തെറ്റി പോകും എന്നൊന്നും ഇനിയെങ്കിലും കരുതിയേക്കല്ലേ... ഒരു പെണ്ണ് ചീത്തയാകാനും നന്നാകാനും അവൾ തന്നെ വിചാരിച്ചാൽ മതി... അതിനിപ്പോ അച്ഛന്റെയും അമ്മയുടെയും കൂടെ വളർന്നാലും അവരില്ലാതെ വളർന്നാലും അങ്ങനെ പോവണമെന്ന് വിചാരിക്കുന്നവർ പോകും... ഇനിയെങ്കിലും ആന്റി ഒരാളെയും മുൻവിധിയോടെ കാണരുത് കേട്ടോ... "
അത് പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കിറങ്ങി... അവൾക്കൊപ്പം ഗൗതമും...
ഗ്രേസി ആന്റിയുടെ മുഖം മങ്ങി പോയിരുന്നു...
ഗൗതമിന്റെ ഫ്ലാറ്റിലേക്ക് പോകുന്ന വഴിക്ക് തന്നെ വേണ്ടതെല്ലാം വാങ്ങിയിട്ടാണ് അവർ പോയത്.... അവിടെ ചെന്നു ഫ്ലാറ്റ് ആകെ ക്ലീൻ ചെയ്ത് എല്ലാം സെറ്റ് ചെയ്തപ്പോഴേക്കും രണ്ട് പേരും ക്ഷീണിച്ചിരുന്നു.... ഒന്ന് കിടന്നു മയങ്ങി എഴുന്നേൽക്കുമ്പോൾ രാത്രി ആയിരുന്നു....
ദീപു വേഗം എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നെങ്കിലും ഗൗതം അവൾക്ക് പിന്നാലെ എത്തിയിരുന്നു....
"എന്ത് ചെയ്യാൻ പോവാ പെണ്ണേ..."
"രാത്രി ഫുഡ് എന്തെങ്കിലും കഴിക്കണ്ടേ...."
ഗൗതം ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു...
"വേണ്ട....."
"ങേ.... വേണ്ടേ ...."
"വേണ്ട.... അതേയ്... നമുക്കൊരു ഡ്രൈവിന് പോയാലോ.... ഒരു നൈറ്റ് ഡ്രൈവ്...."
അവളുടെ കണ്ണുകൾ വിടർന്നു....
"സത്യായിട്ടും...."
"സത്യം... വാ... വേഗം റെഡിയാക്... ഫുഡ് നമുക്ക് പുറത്തുന്നു കഴിക്കാം...."
"ദേ ഇപ്പോ റെഡിയാകാം..."
അത് പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് ഓടിയിരുന്നു....
ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു ഗൗതം....
രണ്ട് പേരും ഡ്രെസ് ചെയ്ത് റൂം പൂട്ടി പുറത്തേക്ക് ഇറങ്ങി...
അണ്ടർ ഗ്രൗണ്ടിലെ പാർക്കിങ്ങിൽ ഷീറ്റ് കൊണ്ട് മൂടി ഇട്ടിരുന്ന ബൈക്ക് ആണ് അവർ റൈഡ് പോകാൻ എടുത്തത്... ദീപുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു...
ഗൗതമിന്റെ ബാക്കിൽ അവനെ ചുറ്റിപ്പിടിച്ചു അവന്റെ ചുമലിലേക്ക് മുഖം ചേർത്ത് വെച്ച് അവൾ ഇരുന്നു....
"ഉറങ്ങി പോകരുത് ട്ടോ പെണ്ണേ...."
"ഇല്ല...."
പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ അവന്റെ ചുമലിലൊന്ന് ചുംബിച്ചു.... ഒന്ന് കൂടെ അവനെ മുറുകെ പുണർന്നു... ഗൗതമിന്റെ ചൊടികളിൽ പുഞ്ചിരി വിടർന്നു....
ഇരുട്ട് മൂടിയ വഴികളിലൂടെ ബൈക്ക് മുന്നോട്ട് കുതിച്ചു... ദീപുവിന്റെ സ്വപ്നം പോലെ ഒരു യാത്ര... അതും അവളുടെ പ്രിയപ്പെട്ടവനോടൊപ്പം.... ഏതോ സ്ഥലങ്ങളിൽ ഒക്കെ കറങ്ങി.. തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു പിന്നെയും എവിടെയൊക്കെയോ ചുറ്റി തിരിഞ്ഞു അവർ തിരിച്ചെത്തിയപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു...
ഒരിത്തിരി നേരം ഉറങ്ങി രണ്ട് പേരും ഓഫീസിലേക്ക് പുറപ്പെട്ടു..... ദീപുവിനെ അവളുടെ ജോലി സ്ഥലത്ത് ഇറക്കി കൊടുത്തു അവൾക്കായി ഒരു സ്നേഹചുംബനവും നൽകി കൊണ്ട് അവൻ പോയി..... ഒരു പുഞ്ചിരിയോടെ അവൻ പോകുന്നത് നോക്കി നിന്നു കൊണ്ട് അതേ ചിരിയോടെ തന്നെ ഓഫീസിലേക്ക് കേറി.....
ദീപുവിന്റെ നെറ്റിയിലെ സിന്ദൂരവും കഴുത്തിൽ കിടക്കുന്ന താലിയും കാണെ എല്ലാവരിലും അത്ഭുതം നിറഞ്ഞു... അതിന്റെ അവകാശി യദു ആണോ എന്ന് ചിലരെങ്കിലും ചോദിച്ചതിന് പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞത് ഗൗതം എന്ന പേര് അത്രയും പ്രണയത്തോടെ ഉച്ചരിച്ചു കൊണ്ടായിരുന്നു....
യദുവിനു എന്ത് പറ്റി എന്ന് ആരും ചോദിച്ചില്ല... കാരണം കഴിഞ്ഞ രണ്ട് മാസങ്ങളിൽ അവളുടെ ദുഃഖം കണ്ടവർക്ക് തന്നെ അറിയാമായിരുന്നു യദു അവളിൽ നിന്നും അകന്നിരുന്നു എന്ന്... എങ്കിലും അവർ തമ്മിൽ കോംപ്രമൈസ് ആയോ എന്നറിയാൻ ആയിരുന്നു യദു ആണോ അവളെ കല്യാണം കഴിച്ചത് എന്നുള്ള ചോദ്യം....
ദീപുവിന്റെയും ഗൗതമിന്റെയും ദിനങ്ങൾ പ്രണയത്തോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു....
ഒരു മാസം കഴിഞ്ഞതും അനുവിന്റെ കല്യാണത്തിന് വേണ്ടി അവർ നാട്ടിലേക്ക് പോയി....
ആഘോഷമായി നടത്തിയ കല്യാണത്തിൽ ഗൗതമിന്റെ ഭാര്യ എന്ന തലയെടുപ്പോടെ തന്നെ പങ്ക് കൊണ്ടു ദീപു....
അനു ഇറങ്ങാൻ നേരം ഏറ്റവും കൂടുതൽ കെട്ടിപ്പിടിച്ചു കരഞ്ഞത് ദീപുവിനെ ആയിരുന്നു..... ദീപുവിന്റെയും കണ്ണുകൾ നിറഞ്ഞു.... ഇത്രയും നാളുകൾക്കുള്ളിൽ ഒരു കൂട്ടുകാരിയും സഹോദരിയും ആയി മാറിയവൾ.. അതായിരുന്നു ദീപുവിന് അനു......
അന്ന് രാത്രിയിൽ അനുവിനെ മുറിയിലേക്ക് ഒരുക്കി വിടുമ്പോൾ ദീപു ഒരുപാട് കളിയാക്കിയിരുന്നു അവളെ... അനു ചമ്മലോടെ നിന്നതേയുള്ളൂ.....
പിറ്റേന്ന് തന്നെ ഗൗതമും ദീപുവും തിരികെ പോയി....
പ്രണയം നിറഞ്ഞു നിന്ന ദിനങ്ങൾ...
അതിനിടയിൽ ഗൗതം തന്റെ ഓഫീസിലേക്ക് ദീപുവിനെ മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നത് ഫലം കണ്ടു.... ഇപ്പൊ രണ്ടാളും ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്നു....
ഓരോ നിമിഷവും പ്രണയിച്ചു കൊണ്ട് ദീപുവും ഗൗതമും... ഗൗതമിന്റെ പ്രണയം ഏറ്റു വാങ്ങി ദീപു ഓരോ ദിനവും.... ഓഫീസിൽ അവർക്ക് ഒരു പേരും വീണു...
❤️ലവ്ബേർഡ്സ് ❤️.....
ഒടുവിൽ വിവാഹം കഴിഞ്ഞ് ആറു മാസത്തിന് ശേഷം അവരുടെ ഇടയിലേക്ക് ഒരാള് കൂടെ വരവറിയിച്ചു.... ദീപുവിന്റെയും ഗൗതമിന്റെയും പ്രണയ സാഫല്യം.... ദീപുവിന് സ്നേഹിക്കാൻ ഒരാള് കൂടെ...
അന്ന് തന്നെ ഗൗതം വീട്ടിലേക്ക് വിളിച്ചു ഈ സന്തോഷം പങ്ക് വെച്ചിരുന്നു......
കണ്ണുകൾ നിറച്ചു നിന്നവളെ ഗൗതം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.... പുഞ്ചിരിയോടെ......
"സന്തോഷായില്ലേ ദീപുട്ടാ....."
തലയനക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗതമിനെ മുറുകെ പുണർന്നു ദീപു............കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]