ഹൃദയം: ഭാഗം 4
രചന: മുല്ല
പുറകിൽ ഓടി മറയുന്ന ഇരുണ്ട കാഴ്ചകളിലേക്ക് നോക്കി അവൾ ഇരുന്നു....
റോഡിൽ അങ്ങിങ്ങായി വെളിച്ചം ഒക്കെയുണ്ട്.... ഒരു ഗ്രാമത്തിലേക്ക് കടന്നത് പോലെ റോഡിന്റെ വീതി കുറഞ്ഞു... വഴി വിളക്കുകൾ ചിലയിടത്തു മാത്രം വെളിച്ചം വിതറുന്നു.... പിന്നെയുള്ളത് വീടുകളിലെ വെളിച്ചം ആണ്.... അകലെ കാണുന്നതെല്ലാം മിന്നാമിനുങ്ങുകളുടെ വെളിച്ചം പോലെ തോന്നി അവൾക്ക്....
ഗൗതമിനോട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യമായി അവന്റെ മുഖത്തൊരു പുഞ്ചിരി വിരിയുന്നത് കണ്ടു... ഓടി ചെന്നു പെട്ടെന്ന് തന്നെ രണ്ട് ജോഡി ചുരിദാറും അത്യാവശ്യം വേണ്ടതും എല്ലാം എടുത്തു വെച്ചു ബാഗ് റെഡിയാക്കി... റൂമിന്റെ കീ ഗ്രേസി ആന്റിയെ ഏൽപ്പിക്കുമ്പോൾ അവരുടെ മുഖത്തൊരു ചോദ്യഭാവം കണ്ടു...
"ഫ്രണ്ടിന്റെ നാട്ടിലേക്ക് പോകുകയാണ് .. രണ്ട് ദിവസം കഴിഞ്ഞേ വരൂ " എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് സംശയം നിറയുന്നത് കണ്ടെങ്കിലും കാര്യമാക്കാതെ വേഗം പോന്നു....
കാർ മുന്നോട്ട് പോകും തോറും യദുവിനെ മറക്കാൻ ശ്രമിച്ചു.... സ്റ്റീരിയോയിൽ പ്ലേ ചെയ്യുന്ന ഗാനത്തിൽ ലയിക്കാൻ ശ്രമിച്ചു....
ഗൗതമും എന്ത് കൊണ്ടോ നിശബ്ദനായിരുന്നു....
ഒന്നര മണിക്കൂർ നേരത്തെ യാത്ര.....
കാർ ഒരു ഇടവഴിയിലേക്ക് കയറിയതും ദീപു തിരിഞ്ഞു ഗൗതമിനെ നോക്കി....
"ഞാൻ ആരാണെന്ന് പരിചയപ്പെടുത്തും ഗൗതം...."
"കൂട്ടുകാരന്റെ പെണ്ണാണെന്ന് എന്തായാലും പറയാൻ പോണില്ല... ഇപ്പൊ അങ്ങനെ അല്ലല്ലോ...."
"അതേ... ഒരിക്കലും അല്ല.... പിന്നെ..."
"എന്റെ ഫ്രണ്ട് ആണെന്ന് പറയും..."
ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു ദീപു...
കാർ നിന്നത് വലിയൊരു വീടിനു മുന്നിൽ ആണ്.... പഴയ രീതിയിൽ ഉള്ള ഒരു രണ്ട് നില കെട്ടിടം.... ഏകദേശം വരിക്കാശേരി മന പോലെ ഒക്കെ തോന്നും കണ്ടാൽ.....
"ഇതാണോ ഗൗതമിന്റെ വീട്...."
അവളുടെ കണ്ണുകൾ വിടർന്നു... സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു പഴയ തറവാട്....
"Yes....."
കാറിന്റെ ഡോർ തുറന്നു ഇറങ്ങിക്കൊണ്ട് അവൻ പറഞ്ഞു.....
അവന്റെ വരവ് കാത്തെന്ന പോലെ ആരൊക്കെയോ പൂമുഖത്ത് ഇരിക്കുന്നുണ്ട്....
"എന്റെ അമ്മയും അച്ഛനും മുത്തശ്ശിയും അനിയത്തിയും ഒക്കെയാ ദീപിക...."
മ്....
ഗൗതമിനെ കണ്ട് സന്തോഷത്തോടെ വിടർന്ന മിഴികളിൽ ഒക്കെയും ദീപുവിനെ കണ്ടതോടെ സംശയം തെളിഞ്ഞു....
"ഇതാരാ മോനെ...."
അടുത്തേക്ക് വന്നു കൊണ്ട് അവന്റെ അമ്മ ചോദിച്ചതും അവനൊന്നു ചിരിച്ചു....
"എന്റെ ഫ്രണ്ടാണ് അമ്മേ....."
"ആണോ... നീ വിളിച്ചപ്പോ ഒന്നും ഈ കുട്ടി വരുന്ന കാര്യം പറഞ്ഞില്ലല്ലോ...."
"ഇതിനെയെനിക്ക് വഴീന്ന് വീണു കിട്ടിയതാ...."
ചിരിയോടെ ഗൗതം പറയെ അവനെ കൂർപ്പിച്ചു നോക്കി ദീപു....
"പോടാ... ആ കൊച്ചിനെ കളിയാക്കാതെ..... മോള് വാ..."
അവളെ ചേർത്ത് പിടിച്ചു നടന്നു ഗൗതമിന്റെ അമ്മ.... അവരുടെ സാമിപ്യത്തിൽ അവളുടെ മിഴികൾ നിറഞ്ഞു....
"ഉണ്ണീടെ ഫ്രണ്ട് ആണ് ഏട്ടാ...."
ഗൗതമിന്റെ അച്ഛനോട് അവർ പറഞ്ഞതും ആള് പുഞ്ചിരിയോടെ അവളെ നോക്കി.... മുത്തശ്ശിയും ....
'ഓ... ഗൗതമിനെ വീട്ടിൽ വിളിക്കുന്നത് ഉണ്ണി എന്നാണോ... '
മനസ്സിൽ മാത്രം ചിന്തിച്ചു...
അപ്പോഴേക്കും അനിയത്തി എന്ന് പറഞ്ഞ പെൺകുട്ടി ഓടി വന്നു ഗൗതമിന്റെ കൈകളിൽ തൂങ്ങി.....
"എന്റെ അനിയത്തിയാ ദീപിക... ഗീതു...."
പുഞ്ചിരിയോടെ തലയാട്ടി ദീപു.... ഗീതുവും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.....
ഗൗതം പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത് ഗീതുവിന് നേരെ നീട്ടി...... അപ്പോഴേക്കും എവിടെ നിന്നോ പാഞ്ഞു വന്നു മറ്റൊരു പെൺകുട്ടി അവളുടെ കയ്യിൽ നിന്നും അത് തട്ടി പറിച്ചു....
"അയ്യോ... എന്റെ ചോക്ലേറ്റ്.... ദേ പെണ്ണേ... മര്യാദക്ക് തന്നോ.... ഇത് കണ്ടോ ഏട്ടാ...."
ഗീതു ചിണുങ്ങി കൊണ്ട് മുഖം വീർപ്പിച്ചതും അവൾ ആ ചോക്ലേറ്റ് ഗീതുവിന് നീട്ടി....
"ഓ... എനിക്കെങ്ങും വേണ്ട നിന്റെ ഓഞ്ഞ ചോക്ലേറ്റ്.... ഇന്നാ... നീ തന്നെ തിന്നോ... "
അതും പറഞ്ഞു വിശേഷങ്ങൾ ചോദിച്ചു കൊണ്ട് ഗൗതമിന്റെ അടുത്തേക്ക് വരുന്ന അവളെ ശ്രദ്ധിച്ചു ദീപു .... ഒരു സുന്ദരി കുട്ടി...
അപ്പൊ ഇതാണല്ലേ ഗൗതമിന്റെ ഭാര്യ....
മനസ്സിൽ ചിന്തിച്ചെങ്കിലും ചോദിച്ചില്ല....
അവളും ഗൗതമിന്റെ അപ്പുറത്തെ കയ്യിൽ തൂങ്ങി.... മൂന്നാളും കൂടെ സോഫയിൽ ഇരുന്നു.... കൊതിയോടെ അത് നോക്കി നിന്നു ദീപു... കണ്ണുകൾ നിറഞ്ഞു...
" മോള് വാ... അമ്മ മുറി കാണിച്ചു തരാം.... "
ചിരിയോടെ പറയുന്ന ഗൗതമിന്റെ അമ്മയുടെ പിന്നാലെ നടന്നു അവൾ....
അവൾക്കായി മുകൾ നിലയിലെ ഒരു മുറി തുറന്നു കൊടുത്തു ഗൗതമിന്റെ അമ്മ ....
" റസ്റ്റ് എടുത്തോട്ടോ... വേണെങ്കി ഒന്ന് മേല് കഴുകിക്കോളൂ...... യാത്ര കഴിഞ്ഞ് വന്നതല്ലേ.... എന്നിട്ട് ഫുഡ് കഴിച്ചിട്ട് വേണം കിടക്കാൻ ട്ടോ ...."
പുഞ്ചിരിയോടെ അവർ പറയെ ദീപുവൊന്ന് തലയാട്ടി....
ആ അമ്മ പോയതും അവൾ ചുറ്റും ഒന്ന് നോക്കി....
പഴയ രീതിയിൽ ഉള്ള വീടും മുറിയും ആണെങ്കിലും അറ്റാച്ഡ് ബാത്റൂം ഒക്കെയുണ്ട്.... പുതുക്കി പണിതിരിക്കുന്നതാണ് എന്നവൾക്ക് മനസ്സിലായി....
ബാഗ് തുറന്നു ഡ്രസ്സ് എടുത്തു കൊണ്ട് കുളിക്കാമെന്നു വിചാരിച്ചു കയറി.....
ദേഹത്തൂടെ തണുത്ത വെള്ളം വീഴുമ്പോൾ വല്ലാത്തൊരു കുളിര്.... സിറ്റിയിലെ ക്ലോറിൻ വെള്ളത്തിന്റെ മണമില്ലാതെ ശുദ്ധമായ വെള്ളം... കുറച്ചു സമയമെടുത്താണ് അവൾ കുളിച്ചത്... ശരീരത്തിനൊപ്പം മനസ്സും ശുദ്ധിയായത് പോലൊരു ഫീലിംഗ്....
അവൾക്ക് അത്ഭുതം തോന്നി... ഒരിക്കലും മനസ്സിൽ പോലും ഓർക്കാത്ത ഒരു സ്ഥലത്താണ് താൻ.... ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തൊരു സ്ഥലത്ത് താൻ വന്നു ചേർന്നിരിക്കുന്നു... അതും യദുവിന്റെ ഒപ്പം വല്ലപ്പോഴും മാത്രം കണ്ട് പരിചയം ഉള്ള ആളുടെ കൂടെ... കുറെ ആയിട്ടു ഗൗതമിനെ കണ്ടിട്ടും ഇല്ല...
ചിന്തകൾ വീണ്ടും യദുവിൽ എത്തിയതും അസ്വസ്ഥത തോന്നി അവൾക്ക്....
താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ എല്ലാവരും അവളെ നോക്കി ഇരിക്കുന്നുണ്ട്....
ഗൗതമും കുളി കഴിഞ്ഞുവെന്ന് തോന്നുന്നു.... ആ പെൺകുട്ടി അവന്റെ അടുത്ത് തന്നെ ഇരിക്കുന്നു... ദീപുവിന്റെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞു....
രണ്ടാളും തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന് തോന്നി.....
എല്ലാവരുടെയും മുഖത്ത് അവളെ കണ്ടതും സഹതാപം.... ഗൗതം എല്ലാം പറഞ്ഞു എന്ന് മനസിലായത് അപ്പോഴാണ്.... അവനെ നോക്കിയതും അവൻ ഗൗരവത്തോടെത്തന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്....
"അല്ലാ കുട്ടിയെ.... ഈ നേരത്ത് തല കുളിച്ചൊ.... വെള്ളം മാറിയത് കൊണ്ട് എന്തേലും ബുദ്ധിമുട്ട് ഉണ്ടാവില്യേ...."
മുത്തശ്ശിയാണത് ചോദിച്ചത്....
"സാരല്ല... ഇവിടത്തെ വെള്ളത്തിന്റെ തണുപ്പ് കണ്ടപ്പോ ഒന്ന് തല കഴുകാൻ തോന്നി.... അതാ...."
"ആ... ഇവിടെ നല്ല കിണറു വെള്ളം അല്ലേ.... പാറ പൊട്ടി വരുന്ന വെള്ളാ... തണുപ്പുണ്ടാകും...."
മുത്തശ്ശി പറയെ അവളൊന്ന് പുഞ്ചിരിച്ചു....
"അല്ല മോളെ.... മോള് മരിക്കാൻ പോയതാന്ന് പറഞ്ഞല്ലോ ഉണ്ണി.... സത്യാണോ...."
അമ്മ ചോദിച്ചതും അവൾ ഗൗതമിനെ നോക്കി.... അവിടെ സ്ഥിരം ഉള്ള ഭാവം തന്നെ....
"അത്.. പിന്നെ ... ഞാൻ...."
" ന്റെ കുട്ട്യേ... ഒരാള് പോയെന്ന് വെച്ച് ജീവൻ കളഞ്ഞാല് നമുക്ക് തന്നെയാ നഷ്ടം... അവർക്ക് ഒന്നും ഉണ്ടാവില്ല.... ഒരാള് പോയാല് നൂറാള് വരും മോളെ സ്നേഹിക്കാൻ..."
അവളൊന്ന് പുഞ്ചിരിച്ചു.... അതിലെ നോവ് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല...
അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്.. ആ വീട് നിറയെ ആളുണ്ട്.... അവൾക്കെന്തോ വല്ലാതെ തോന്നി.... മുൻപെങ്ങും ഇത്രയും ആളുകളെ ഒരുമിച്ചു നേരിട്ടിട്ടില്ലാത്തതിനാൽ ആവാം....
"നാളെ അമ്പലത്തിലെ ഉത്സവം അല്ലേ.... അതാ.. എല്ലാവരും എത്തീട്ടുണ്ട്...."
അവളുടെ മനസ്സ് മനസ്സിലാക്കിയത് പോലെ ആ അമ്മ പറയെ അവൾ വെറുതെയൊന്ന് ചിരിച്ചു....
ഒരുമിച്ചിരുന്നു ഭക്ഷണം ഒക്കെ കഴിക്കുമ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു... ഒപ്പം എന്തോ ഒരു പേടിയും....
മുഖമൊന്നു ഉയർത്തിയപ്പോൾ ഓപ്പോസിറ്റ് ആയി ഇരിക്കുന്ന ഗൗതമിനെയാണ് കണ്ടത്.... ഗൗതം കണ്ണ് കൊണ്ട് പ്ലേറ്റിലേക്ക് കാണിച്ചു.... കഴിക്കാൻ...
ആരെയും നോക്കാതെ പതിയെ കഴിച്ചു അവൾ.....
ഒക്കെ കഴിഞ്ഞ് വിശേഷങ്ങളും ചർച്ചകളും ഒക്കെ ആയി ഇരിക്കുന്ന ആ കുടുംബത്തിൽ ഇരിക്കുമ്പോൾ രണ്ട് ദിവസം എങ്കിലും ഇത് പോലൊരു വീട്ടിൽ താമസിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അവളിൽ ഉണ്ടായിരുന്നു.....
കിടക്കാനായി മുകളിലെ മുറിയിലേക്ക് നടക്കുമ്പോൾ ഗൗതമും ആ പെണ്ണും ഇടനാഴിയിൽ സംസാരിച്ചു നിൽക്കുന്നത് കണ്ടു... അവരുടെ ലോകത്ത് ശല്യമാവാതെയിരിക്കാൻ കാലടിയുടെ ശബ്ദം പോലും ഉണ്ടാക്കാതെ പതിയെ നടന്നു അവൾ....
"ദീപിക...."
പുറകിൽ നിന്നുമൊരു വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയതും ആ പെണ്ണാണ്.... ഒരു ചിരിയോടെ തന്റെ അടുത്തേക്ക് വരുന്നവളെ നോക്കി ദീപുവും പുഞ്ചിരിച്ചു...
"എന്നെ മനസ്സിലായോ...."
മ്.... "ഗൗതമിന്റെ ഭാര്യ അല്ലേ...."
"ആഹാ... അപ്പോ ഒക്കെ അറിയാലോ തനിക്ക്.... പക്ഷെ ഒരു തിരുത്തുണ്ട് ട്ടോ.... ഞാൻ ഉണ്ണിയേട്ടന്റെ ഭാര്യ ആയിട്ടില്ല.... ആവാൻ പോകുന്നെ ഉള്ളൂ...."
മ്....
തലയൊന്ന് ആട്ടി പുഞ്ചിരിച്ചു ദീപു.....
"എന്റെ പേര് അനശ്വര.... എല്ലാവരും അനൂന്ന് വിളിക്കും.... താനും അങ്ങനെ വിളിച്ചോ....
ഉറക്കം വരുന്നില്ലെങ്കിൽ നമുക്ക് സംസാരിച്ചു ഇരിക്കാം ട്ടോ ദീപിക...."
"അല്ല.... നിങ്ങള് സംസാരിച്ചോ... ഞാൻ... ഞാനൊന്ന് കിടക്കട്ടെ...."
"Ok...."
അനു പറഞ്ഞതും ദീപു തിരിഞ്ഞു നടന്നിരുന്നു.....
"ഡോ.... അതേയ്... മുറിയില് കഴുക്കോലും ഫാനും ഒക്കെ ഉള്ളതാ.... അതൊക്കെ കാണുമ്പോ ആവശ്യല്ലാത്ത മോഹം ഒന്നും തോന്നണ്ട ട്ടോ...."
അനു വിളിച്ചു പറഞ്ഞതും ഇല്ലെന്ന് തലയാട്ടുമ്പോൾ ഉള്ളു നിറഞ്ഞൊന്ന് ചിരിച്ചു പോയി ദീപു..........കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]