❤ Fighting Love ❤: ഭാഗം 19
രചന: Rizvana Richu
നമ്മള് ഇതും മനസ്സിൽ കരുതി പെട്ട് പോയല്ലോ എന്നാ ഭാവത്തിൽ നമ്മളെ കെട്ടിയോളെ മുഖത്തു നോക്കിയപ്പോൾ അവളും അതെ ഭാവത്തിൽ നമ്മളെ നോക്കുകയാണ്..
അപ്പോഴേക്കും ഷബി നമ്മളെ അടുത്ത് എത്തിയിന്...
"എന്താ ഷബി നിനക്ക് ഒരു 2 ഡേയ്‌സ് അബി ഇല്ലാതെ ഓഫീസ് നോക്കി നടത്താൻ പറ്റുന്നില്ലേ.. നീ എന്തിനാ അബിയെ വിളിച്ചു വരുത്തിയത്... " ഉമ്മാമ ഷബിയോട് ചോദിക്ക്ന്ന കേട്ടപ്പോൾ നമ്മള് ആകെ പെട്ടു പോയ പോലെ ആയി...
"എന്ത്.... ആര്.... ഞാൻ അതിന്...."
"അതെ നീ അതിന് വരാൻ നിർബന്ധിച്ചിട്ടൊന്നും ഇല്ലാ പക്ഷെ നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് സച്ചു പറഞ്ഞപ്പോൾ നമ്മള് വന്നത് ആണ്... എന്നാലും ഓഫീസ് നാളത്തെ മീറ്റിംഗ് നിനക്ക് ഒറ്റക്ക് കണ്ട്രോൾ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ വന്നത് എന്ന് പറഞ്ഞിട്ട് ഇവർക്ക് ആർക്കും വിശ്വാസം ഇല്ലാ... " അവൻ പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ തന്നെ നമ്മള് ഓവർ ടേക്ക് ചെയ്ത് പറഞ്ഞു... ഷബി ആണേൽ നമ്മള് പറയുന്നത് കേട്ട് വാ പൊളിച്ചു നിൽക്കുകയാണ്...
അപ്പോൾ തന്നെ നമ്മള് ഓനെ നോക്കി കണ്ണ് ഇറുക്കി കാണിച്ച്.... അപ്പോഴാണ് ആ പൊട്ടൻ കാര്യം പിടികിട്ടിയ പോലെ നമ്മളെ നോക്കി ചിരിച്ചു...
"അത് പിന്നെ ഉമ്മാമ അബി നാളത്തെ മീറ്റിംഗ് പങ്കെടുക്കാതെ പറ്റില്ല... അതാ ഞാൻ ഓനെ വിളിച്ചു കാര്യം പറഞ്ഞത്..." ഷബി നമ്മളെ സപ്പോർട്ട് ചെയ്ത് പറഞ്ഞപ്പോ ആണ് നമ്മക്ക് ശ്വാസം താഴെ വന്നത്...
"ഹ്മ്മ്... ശരി... " ഉമ്മാമ ചിരിച്ചു കൊണ്ട് നമ്മളെ നോക്കി ഒന്ന് മൂളി കൊണ്ട് റൂമിലേക്ക് പോയി...
ഷബിയും നമ്മളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു ഇളിച്ചോണ്ട് പോയി...
****************
നമ്മളെ കെട്ടിയോന്റെ പ്രകടനം കണ്ടു നമ്മള് ശെരിക്കും അന്തം വിട്ട് പോയി.. "പടച്ചോനെ കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാൻ ഏറ്റവും മിടുക്ക് എനിക്ക് ആണ് എന്നാ ഞാൻ വിചാരിച്ചത് ഈ കോന്തൻ നമ്മളെക്കാളും ഉഷാർ ആണല്ലോ... നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി പിരികം പൊക്കി കാണിച്ചു.. നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി മുഖം തിരിച്ചു..
"നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് ആണോ മക്കളെ വന്നത്... " ഉമ്മ അങ്ങനെ ചോദിച്ചപ്പോൾ തന്നെ നമ്മളെ കെട്ടിയോൻ കേൾക്കാത്ത ഭാവത്തിൽ മുകളിലേക്ക് കയറിപോയി...
"ഹാ ഉമ്മ നമ്മള് കഴിച്ചിട്ട് ആണ് വന്നത്...." നമ്മള് ചിരിച്ചു കൊണ്ട് ഉമ്മാന്റെ അടുത്ത് ചെന്ന് അത് പറഞ്ഞപ്പോഴും ഉമ്മ നമ്മളെ മുഖത്തു നോക്കാതെ മുകളിലേക്ക് കയറി പോവുന്ന നമ്മളെ കെട്ടിയോനെ ആണ് നോക്കുന്നത്... കണ്ണുകൾ നിറഞ്ഞത് ഞാൻ കാണാതിരിക്കാൻ പെട്ടന്ന് തുടച്ചു മാറ്റിക്കൊണ്ട് ഉമ്മ നമ്മളെ മുഖത്ത് നോക്കി ചിരിച്ചു... പക്ഷെ കണ്ണ് നിറഞ്ഞത് നമ്മള് കണ്ടിരുന്നു...
"എന്നാ മോള് പോയി കിടന്നോ.. യാത്ര ക്ഷീണം കാണില്ലേ.. " എന്ന് പറഞ്ഞു ഉമ്മ അവിടെ നിന്ന് പോയി....
"എന്നാലും എന്താണ് ഉമ്മയും മോനും തമ്മിൽ ഉള്ള പ്രശ്നം.. ഉമ്മാനോട് എന്തിനാ അവൻ ഇങ്ങനെ പെരുമാറുന്നത്... ഉമ്മയെ കരയിക്കാൻ മാത്രം ക്രൂര മനസ്സ് ആണോ അബിയുടെ... നമ്മളെ കെട്ടിയോനെ ശെരിക്കും പിടി കിട്ടുന്നില്ലല്ലോ... ചിലപ്പോൾ വിചാരിക്കും നല്ലവൻ ആണെന്ന് ചിലപ്പോൾ തോന്നും മോശം ആണ് എന്ന്.. എന്തായാലും ഇവർ തമ്മിൽ ഉള്ള പ്രശ്നം കണ്ട് പിടിക്കണം.... മോളെ സച്ചു ഈ വീട്ടിൽ നിനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്... " നമ്മള് ഇതൊക്കെ ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് നമ്മളെ പുറകിൽ ആരോ നമ്മളെ നോക്കി നിൽക്കുന്നപോലെ തോന്നിയത്... പെട്ടന്ന് തിരിഞ്ഞു നോക്കിയതും ആരെയും കണ്ടില്ല... സൈബ പറഞ്ഞ കാര്യം മനസ്സിൽ തന്നെ ഉള്ളത് കൊണ്ട് ചിലപ്പോൾ തോന്നിയത് ആയിരിക്കും.. നമ്മള് വേഗം നമ്മളെ റൂം ലക്ഷ്യം വെച്ച് മുകളിലേക്ക് കയറി...
നമ്മള് റൂമിലേക്ക് കയറിയപ്പോൾ ആണ് നമ്മളെ കെട്ടിയോൻ കോന്തൻ കാര്യമായി എന്തോ ചെയ്യുന്നത് കണ്ടത്... . നമ്മള് ചെക്കന്റെ പുറകിൽ ചെന്ന് നിന്നു ..കയ്യിൽ ഒരു ഓൽമെന്റ് പിടിച്ചിട്ടുണ്ട്... ഷർട്ട് ഒക്കെ അഴിച്ചു ഫുൾ ജിം ബോഡി കാണിച്ചു നിൽക്കുകയാണ്... അപ്പോഴാ അങ്ങേരെ പിറകിൽ മുറിവ് പറ്റിയിരിക്കുന്നത് നമ്മള് ശ്രദ്ധിച്ചത്.. മരുന്ന് പിറകിൽ ഉള്ള മുറിവിൽ വെക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ആ കോന്തൻ... ചെക്കന്റെ കളി കണ്ടപ്പോൾ ശെരിക്കും ചിരി ആണ് വന്നത്.. പിന്നേ മനസ്സിൽ ചെറിയ ഒരു സഹധാപം.. ഒന്നില്ലേലും നമ്മളെ സഹായിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയത് അല്ലെ... നമ്മള് മെല്ലെ അടുത്ത് ചെന്നു നിന്നു...
"അതെ... അത് ഇങ്ങു താ മരുന്ന് ഞാൻ വെച്ച് തരാം.." നമ്മള് അടുത്ത് ചെന്ന് അത് പറഞ്ഞതും ചെക്കൻ തിരിഞ്ഞു നിന്ന് നമ്മളെ നോക്കി പേടിപ്പിച്ചു...
"മരിയതിക്ക് മുന്നിൽ നിന്ന് പൊടി പുല്ലേ മരുന്ന് വെച്ച് തരാൻ വന്നിരിക്കുന്നു..."
"ഞാൻ നിങ്ങളെ മുന്നിൽ അല്ലാലോ നിന്നത് പിന്നിൽ അല്ലെ തിരിഞ്ഞ് നിന്ന് എന്നെ നോക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്...
"ചെലക്കാണ്ട് റൂമിൽ നിന്ന് പോടീ... "
"അയ്യടാ... നിങ്ങളോട് സ്നേഹം തോന്നിയിട്ടല്ല മരുന്ന് വെക്കാൻ കഷ്ടപ്പെടുന്ന കണ്ടപ്പോൾ ഒരു മനുഷ്യത്വത്തിന്റെ പേരിൽ സഹായിക്കാൻ തോന്നി... അല്ലാതെ നിങ്ങൾ എന്താ കരുതിയത് നിങ്ങളെ ഫൈറ്റും ഈ ജിം ബോഡിയും കണ്ടു മയങ്ങിയിട്ടാണ് എന്നോ.. അതിന് സച്ചു വേറെ ജനിക്കണം...
"ഓ... നീ ഒരിക്കൽ ജനിച്ചത് തന്നെ ഭൂമിക്ക് ഭാരം ആണ് ഇനി ഒരിക്കൽ കൂടി ജനിക്കാത്തതിന്റെ കുറവ് കൂടിയേ ഉള്ളൂ...നിന്നെയൊക്കെ രക്ഷിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.." നമ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് ആ കോന്തൻ ബെഡിൽ പോയി കിടന്നു.. അപ്പോൾ നമ്മക്ക് ആ മുറിവിൽ തന്നെ ഒരു കുത്ത് കൊടുക്കാൻ ആണ് തോന്നിയത്...
"നിങ്ങൾ അല്ലെ എന്നെ ആ അവസ്ഥയിൽ ആക്കിയത് അപ്പോൾ എന്നെ രക്ഷിക്കേണ്ടത് നിങ്ങളെ കടമ തന്നെ ആണ് അത് വലിയ സംഭവം ആയിട്ട് കാണാൻ ഒന്നും ഇല്ലാ...." നമ്മള് ഒട്ടും വിട്ട് കൊടുക്കാതെ ഓന്റെ അടുത്ത് ചെന്ന് നിന്ന് കൊണ്ട് പറഞ്ഞു... നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ ബെഡിൽ നിന്ന് ചാടി എണീറ്റ് നമ്മളെ നേർക്ക് വന്നു... ചെക്കൻ നല്ല കലിപ്പ് ആയോണ്ട് നമ്മള് രണ്ട് അടി പിറകോട്ടും നിന്നു...."
"ഞാനോ... കണ്ടവന്റെ കാറിൽ തുള്ളി ചാടി കയറി പോവാൻ നിന്നോട് ഞാൻ ആണോ പറഞ്ഞത് പുല്ലേ...." നമ്മളെ നോക്കി പല്ല് ഞെരുക്കി കൊണ്ട് ആ കോന്തൻ പറഞ്ഞു...
"നിങ്ങൾ അല്ലെ എന്നോട് കാറിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞത്... അതല്ലേ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്.... "
"ഓഹോ അല്ലേലും നീയൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്ക് അറിയാം... ജയിക്കാൻ വേണ്ടി തോന്നിയത് പോലെ ചെയ്തു.. എന്നിട്ട് ഇപ്പോൾ വീണ്ടും പറഞ്ഞു ജയിക്കാൻ കുറ്റം എന്റെ തലയിൽ... നീ മാറിയതിക്ക് എന്റെ റൂമിൽ നിന്ന് പൊക്കോ അല്ലേൽ നീ നേരത്തെ എന്നോട് പറഞ്ഞ പോലെ ഞാൻ വല്ല പൊട്ട കിണറ്റിലും കൊണ്ട് ചെന്ന് ഇടും... "
"പിന്നെ എന്നെ തൊട്ടാൽ നിങ്ങൾ വിവരം അറിയും...." നമ്മള് വിരൽ ചൂണ്ടി അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ വിരലിൽ പിടിച്ച് ഓടിച്ചു..."
" ഈ ഹബീബ് റഹ്മാനോട് വിരൽ ചൂണ്ടി സംസാരിക്കാൻ മാത്രം ആയോ നീ... "
"ആാാാ.... വിട് എനിക്ക് വേദനിക്കുന്നു...." നമ്മള് നമ്മളെ മറ്റേ കൈ കൊണ്ട് ഓന്റെ കയ്യിൽ പിടിച്ചു വലിച്ചു എങ്കിലും പഹയന് ഒടുക്കത്തെ പിടി ആയോണ്ട് നമ്മക്ക് അനക്കാൻ പോലും പറ്റിയില്ല.. പിന്നെ നമ്മളെ മുന്നിൽ ഒരു വഴി മാത്രേ ഉണ്ടായുള്ളൂ... നമ്മള് അത് അങ്ങ് പ്രയോഗിച്ചു....
****************
ആാാാാ...... നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ നിന്നപ്പോൾ ആണ് ആ തെണ്ടി നമ്മളെ കയ്യിൽ പിടിച്ചു കടിച്ചത്... അപ്പോൾ തന്നെ നമ്മള് ഓളെ വിരലിൽ നിന്ന് പിടി വിട്ട് പോയി... നമ്മള് ആ മാക്രി കടിച്ച ഭാഗം തടവികൊണ്ട് ഓളെ ദേഷ്യത്തോടെ നോക്കിയപ്പോൾ ഓള് ഓളെ കൈ കുടഞ്ഞു കൊണ്ട് അതിനെക്കാൾ കലിപ്പിൽ നമ്മളെ നോക്കുകയാണ്...
നമ്മളെ ദഹിപ്പിക്കണ നോട്ടം നോക്കിക്കൊണ്ട് അവൾ ഓളെ റൂമിലേക്ക് നടന്നു... നമ്മള് തിരിച്ചും അത് പോലെ തന്നെ നോക്കി...
"നിനക്ക് ഞാൻ കാണിച്ചു തരാം കുരങ്ങാ..." റൂമിന്റെ ഡോറിന്റെ അടുത്ത് എത്തിയതും പെണ്ണ് നമ്മളെ കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു...
"എഡീ............ " എന്ന് അലറി നമ്മള് ഓളെ അടുത്തേക്ക് ചെല്ലാൻ പോയതും ആ മാക്രി വേഗം അകത്തു കയറി ഡോർ ലോക്ക് ചെയ്തു...
*****************
അല്ലേൽ തന്നെ ശരീരം മൊത്തം വേദന ആണ്.. അതിനിടയിൽ ആ കാലമാടൻ നമ്മളെ വിരലും പിടിച്ചു ഓടിച്ചു... നമ്മള് അതും പറഞ്ഞ് നമ്മളെ വിരൽ നോക്കിയപ്പോൾ.. നീര് വെച്ച് നല്ല ബലൂൺ പോലെ പൊന്തിയിട്ടുണ്ട്...
കണ്ണിചോര ഇല്ലാത്ത ദുഷ്ട നിനക്ക് ഉള്ള പണി സച്ചു എന്തായാലും തരും... ഇന്ന് നമ്മള് നിനക്ക് ഇനി പണിയൊന്നും തരണ്ട എന്ന് കരുതിയതാ... പക്ഷെ നമ്മള് ആ തീരുമാനം മാറ്റി... കാണിച്ചു താരാടാ ജാഡ തെണ്ടി.... "
പിറ്റേന്ന് രാവിലേ നമ്മള് എണീറ്റ് നമ്മളെ റൂമിന് ഇറങ്ങി നമ്മളെ കെട്ടിയോന്റെ റൂമിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച ആ കോന്തൻ കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ആണ്... മുറിവ് വേദന ഉള്ളത് കൊണ്ടാണ് ഈ കോന്തൻ ഇങ്ങനെ കിടക്കുന്നെ എന്ന് നമ്മക്ക് ആ കിടത്തം കണ്ടപ്പോ തന്നെ പിടി കിട്ടി
"മരിയാതിക്ക് മരുന്ന് വെച്ച് തരാന്ന് പറഞ്ഞത് അല്ലെ അപ്പോൾ ഒടുക്കത്തെ ജാഡ ഇങ്ങനെ തന്നെ കിടക്ക്... നമ്മള് ഓനെ നോക്കി പിറു പിറുത്ത് കൊണ്ട് ബാത്റൂമിൽ ഫ്രഷ് ആവാൻ കയറി....
ഫ്രഷ് ആയി ഇറങ്ങിയപ്പോഴും നമ്മളെ കെട്ടിയോൻ നല്ല ഉറക്ക് ആണ്... അപ്പോഴാ ഡോറിൽ ആരോ വന്നു തട്ടിയത്...
"ഗുഡ് മോർണിംഗ്.... മോളെ...." നമ്മള് ഡോർ തുറന്നതും നമ്മളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു നമ്മളെ ഷാഫിക്കാ...
നമ്മള് തിരിച്ചും ഒരു ഗുഡ് മോർണിംഗ് പറഞ്ഞ് ഒരു ഇളി പാസ് ആക്കി...
"അബി മോൻ എണീറ്റില്ലേ... ഇതാ ഈ ചായ അകത്തേക്ക് വെച്ചോളൂ... പിന്നെ ഈ ഷർട്ടും കൊടുത്തോളു.. ഓഫീസ് പോവുമ്പോൾ ഇടാൻ ഉള്ളതാ നിങ്ങൾ വന്നുന് രാവിലെ വന്നപ്പോൾ അറിഞ്ഞു.. ഞാൻ രാവിലെ ഇസ്തിരി ഇട്ട് വെച്ചതാ..." നമ്മളെ കയ്യില് അത് രണ്ടും തന്ന് ഇക്ക താഴേക്ക് പോയി... നല്ല വെയിറ്റ് കളർ ഷർട്ട്...
"ഈ ചായ എടുത്ത് ഈ ഷർട്ടിൽ ഒഴിച്ചാലോ.. അത് വേണ്ടാ അപ്പോൾ വേറെ ഷർട്ട് ഇട്ട് പോവും.. അല്ലേലും ഹബീബ് റഹ്മാന് ഒരു ഷർട്ട് പോയാൽ 100 ഷർട്ട് വാങ്ങാൻ ഉള്ള ക്യാഷ് ഉണ്ട് ....അത് കൊണ്ട് അങ്ങനെ ചെയ്തിട്ട് ഒരു കാര്യവും ഇല്ലാ... ഇപ്പോൾ എന്ത് പണിയാ കൊടുക്കുകാ.... " നമ്മള് തല പുകഞ്ഞു ആലോചിച്ചപ്പോൾ ആണ് നമ്മക്ക് ഒരു ഐഡിയ കിട്ടിയേ...
" മോനെ അബി നിനക്ക് ഈ വൈഫിയുടെ വക ഒരു സ്വീറ്റ് പണി ഇതാ റെഡി... നമ്മള് ആ ചായ കപ്പ് ടേബിളിൽ വെച്ച് നമ്മളെ പല്ല് കൊണ്ട് ഷർട്ടിന്റെ രണ്ട് ബട്ടൺ കടിച്ചു പൊട്ടിച്ചു ഷർട്ട് നല്ല നീറ്റ് ആയി മടിക്കി ബെഡിന്റെ സൈഡിൽ വെച്ച് നമ്മള് താഴേക്കു പോയി...
*****************
നമ്മളെ ഫോണിന്റെ റിങ് ചെയുന്ന സൗണ്ട് കേട്ടപ്പോൾ ആണ് നമ്മള് എണീറ്റത്... കണ്ണും തിരുമ്മി ഫോൺ നോക്കിയപ്പോൾ സ്ക്രീൻ കണ്ട നെയിം വായിച്ചപ്പോൾ നമ്മക്ക് ദേഷ്യം ആണ് വന്നത് " ഷിയാസ്.... നമ്മളെ ഫ്രണ്ട് ആണ്.. തെണ്ടിടെ വിവരം കുറച്ച് നാളായിട്ട് ഇല്ലായിരുന്നു.. നമ്മളെ പെണ്ണ് കെട്ടിക്കാൻ ഉമ്മാമക്ക് എല്ലാം സപ്പോർട്ട് ചെയ്തു കൊടുത്ത് എന്നെ പേടിച്ചു മുങ്ങിയതാണ് തെണ്ടി... ഇപ്പോഴാ എന്നിട്ട് വിളിക്കുന്നത്... അപ്പോൾ ഫോൺ എടുത്ത് നല്ല പച്ച തെറി വിളിക്കാം അല്ലെ... നിങ്ങൾ എല്ലാരും ചെവി പൊത്തി പിടിച്ചു നിന്നോട്ടൊ.....😂
നമ്മള് ഫോൺ അറ്റന്റ് ചെയ്തു..
" ഹെലോ... എന്താ മോനെ അബി... കല്യാണം കഴിഞ്ഞപ്പോഴേക്കും ഓഫീസിൽ വരാൻ ഒക്കെ ലേറ്റ് ആവാൻ തുടങ്ങിയോ....." ഫോൺ എടുത്ത ഉടൻ ഉള്ള തെണ്ടിയുടെ ഡയലോഗ് കേട്ടപ്പോൾ നമ്മക്ക് അടി മുടി തരിച്ചു കേറി....
"കള്ള പന്നി.....$@@$##%&*&$#@€€#$#@" നമ്മള് നമ്മക്ക് അറിയാവുന്ന തെറി ഒക്കെ ഒറ്റ ശ്വാസത്തിൽ വിളിച്ചു തീർത്തു....
"എന്റെ പൊന്ന് അബി നീ ഇങ്ങനെ രാവിലെ തന്നെ പച്ച തെറി വിളിക്കല്ലേ... നേരിട്ട് കണ്ടാൽ നീ എന്നെ പഞ്ഞിക്കിടും എന്ന് അറിയുന്നത് കൊണ്ടാ ഞാൻ ആദ്യം നിന്നെ വിളിച്ചത്...."
"നീ എവിടെ ആയിരുന്നുടാ പുല്ലേ... ഞാൻ വിചാരിച്ചു നീ തട്ടിപ്പോയിന് എന്നെ ഒരു ഉഗ്രൻ കുടുക്കിൽ കൊണ്ട് ചാടിച്ചിട്ട് നീ എവിടെ പോയി സുഗിക്കുകയായിരുന്നു..."
"എന്ത് കുടുക്കിൽ.. നിനക്ക് നല്ല ഉഗ്രൻ പെണ്ണിനെ അല്ലെ കിട്ടിയേ... മാര്യേജ് ഫോട്ടോ കിട്ടിയിരുന്നു പെർഫെക്ട് മാച്ച്.... "
"ഒലക്കേടെ മൂട് ആണ്... എന്നെ കൊണ്ട് പറയിപ്പിക്കണ്ട.... നീ ഇപ്പോൾ എവിടെയാ...."
"ഞാൻ നിന്റെ ഓഫീസിൽ ഉണ്ട് നീ വേഗം റെഡി ആയി വാ.. നീ ഇവിടെ എത്തിക്കാണും എന്ന് കരുതിയാ ഞാൻ ഇങ്ങോട്ട് വന്നത്... അല്ലേൽ ഞാൻ വീട്ടിലേക്കു വന്നേനെ.. നീ എന്തായാലും വേഗം റെഡി ആയി വാ എനിക്ക് വേറെ ഒരു പരുപാടി കൂടി ഉണ്ട് ഇന്ന്...."
"ഒക്കെ... ഞാൻ വേഗം വരാം നീ പോവല്ലേ...." എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിൽ കയറി....
****************
പടച്ചോനെ ഈ തെണ്ടി ഇനിയും എണീറ്റില്ലേ... ഷർട്ടിന്റെ ബട്ടൺ പൊട്ടികണ്ട് ദേഷ്യം കൊണ്ട് ഉള്ള അലർച്ച ഒന്നും കേൾക്കുന്നില്ലാലോ....
"എന്താ ബാബി നിങ്ങള് ഭയങ്കര ചിന്തയിൽ ആണല്ലോ... " നമ്മള് അതും ചിന്തിച്ചുകൊണ്ട് നിന്നപ്പോൾ ആണ് ഷഹീ ഇതും ചോദിച്ചു നമ്മളെ അടുത്തേക്ക് വന്നത്....
"ഷഹീ... നീ എന്നോട് നിന്റെ ഇക്കാക് എന്ത് പണി കൊടുക്കാനും എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞത് അല്ലെ... " നമ്മള് ഓനെ നോക്കി ഇളിച്ചോണ്ട് അത് ചോദിച്ചപ്പോൾ ചെക്കൻ ചോദ്യഭാവത്തിൽ നമ്മളെ തന്നെ നോക്കുകയാണ്...
"അതിന്...."
"ഇന്ന് എനിക്ക് നിന്റെ ഒരു ഹെല്പ് വേണം... "
"എന്ത് ഹെല്പ്...."
"നിന്റെ ഇക്ക കുറച്ച് സമയം കഴിഞ്ഞാൽ മുകളിൽ നിന്ന് ഷാഫിക്കാനെ വിളിക്കും അപ്പൊ ഞാൻ മുകളിലേക്ക് പോവും..അബി താഴേക്കു ഇറങ്ങി വരുന്ന സമയം ഉമ്മയും ഉമ്മാമയും ഹാളിലേക്ക് വരാതിരിക്കാൻ നീ എന്നെ ഒന്ന് സഹായിക്കണം... "
"എന്താ അവർ ഇങ്ങോട്ട് വന്നാൽ പ്രോബ്ലം..."
"അതൊക്കെ ഞാൻ പിന്നെ പറഞ്ഞ് തരാം...നീ എന്നെ സഹായിക്കുമോ ഇല്ലയോ... അത് പറ... "
"ആ... സഹായിക്കാം..."
പിന്നെ അമ്മായിമാര് രണ്ട് പേരും ഇപ്പോഴൊന്നും എണീറ്റ് വരില്ല... പിന്നെ ഇക്കയും സനയും ആണ് അവരെ എങ്ങനേലും മാനേജ് ചെയ്യാം.. നമ്മള് ആലോചിച്ചു..
"നിങ്ങൾ എന്താ ആലോചിക്കുന്നത് പ്ലാൻ മറന്നു പോയോ..." നമ്മള് അത് ആലോചിച്ചു നിന്നപ്പോൾ ആണ് ചെക്കന്റെ വക ഈ ഡയലോഗ്....
"അതൊന്നും അല്ലടാ പൊട്ടാ.... അത് ഞാൻ വേറെ കാര്യം ചിന്തിച്ചതാ... പിന്നെ നീ സഹലയെയും നഹലയെയും കണ്ടിട്ട് അബിയെ പ്രതീക്ഷിക്കാത്ത എന്ത് രീതിയിൽ കണ്ടാലും ചിരിക്കരുത് എന്ന് പറയണം... "
"പ്ലാൻ ഒന്ന് പറഞ്ഞു താ ബാബി... ഇങ്ങനെ സസ്പെൻസ് ഇട്ട് കൊല്ലാതെ... "
"ഒക്കെ നീ കണ്ട് തന്നെ അറിഞ്ഞോ..അതല്ലേ അതിന്റ ഒരു രസം.... പിന്നെ ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ടാ... "
ഓനെ പറഞ്ഞ് ഒക്കെ ആക്കി നമ്മള് കിച്ചണിൽ പോയപ്പോൾ ഷാഫിക്ക നമ്മളെ കെട്ടിയോന് ഉള്ള ഫുഡ് എടുത്ത് വെക്കുന്ന തിരക്ക് ആണ്...
അപ്പൊഴാ ഷഹീ കിച്ചണിലേക്ക് ഓടി വന്നത്... എന്താ എന്നുള്ള ഭാവത്തിൽ നമ്മള് ഓനെ നോക്കി..
"അതാ ഇക്ക ഷാഫിക്കാനെ വിളിക്കുന്നുണ്ട്..." നമ്മളെ നോക്കി ഇളിച്ചോണ്ട് ഷഹീ പറഞ്ഞു...
അപ്പോഴാ നമ്മളെ ഷാഫിക്ക അത് കെട്ട ഉടൻ അങ്ങോട്ട് പോവാൻ പോയത്..
"അതെ ഇക്ക.. ഞാൻ പൊയ്ക്കോളാം... അബി എന്നോട് പറഞ്ഞിരുന്നു ഫുഡ് ഇന്ന് റൂമിൽ കൊണ്ട് പോയി കൊടുക്കാൻ..ഞാൻ അത് മറന്നു.. അതാ ഇപ്പോൾ ഇക്കാനെ വിളിച്ചേ... ഇക്ക ഇവിടെ നിന്നോ ഫുഡ് കൊണ്ട് ഞാൻ പൊയ്ക്കോളാം.. എന്ന് പറഞ്ഞു നമ്മള് ഷഹീയെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് ഫുഡ് എടുത്ത് മുകളിലേക്ക് നടന്നു...........കാത്തിരിക്കൂ.........
[ad_2]