❤ Fighting Love ❤: ഭാഗം 29
രചന: Rizvana Richu
നമ്മള് അതും ചിന്തിച്ച് താഴെ വീണ് കിടക്കുന്ന ആ കവർ എടുത്ത് തുറന്ന് നോക്കിയപ്പോൾ നമ്മളെ ആകെ ഞെട്ടി അന്തം വിട്ട് പണ്ടാരം അടങ്ങി പോയി....
നല്ല ബ്രൗൺ കളർ ഗൗൺ.. അതിൽ ഗോൾഡൻ കളർ വർക്ക്.... ശെരിക്കും ആ ഡ്രെസ്സ് കണ്ടപ്പോൾ നമ്മള് മൂന്നു പെരും വാ പൊളിച്ചു നിന്നു പോയി...
"Wow....സൂപ്പർ... ഇത് ആര് വാങ്ങിച്ചത് ആണ്.." സഹല നമ്മളെ കയ്യിൽ നിന്നു ആ ഡ്രെസ്സ് വാങ്ങി അത് ഓളെ മെത്ത് വെച്ച് നോക്കി കൊണ്ട് പറഞ്ഞ്...
"എനിക്ക് എങ്ങനെ അറിയാന... ഇനി വല്ല കുട്ടിച്ചാത്തനോ മറ്റോ ആയിരിക്കോടി... " നമ്മള് തല ചൊറിഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോൾ അവര് രണ്ട് പേരും അലാക്കിലെ ചിരിയാണ്...
"ഓ പിന്നെ കുട്ടിച്ചാത്തൻ.... ഇത് എന്തായാലും അബിക്ക വാങ്ങിയത് ആവും... തരാൻ ഉള്ള മടി കൊണ്ട് ആവും എരിഞ്ഞു തന്നിട്ട് മുങ്ങിയത്...."
"ആര്.... അബിയോ.... എനിക്ക് ഡ്രെസോ.... വഴിയിൽ ഉള്ള പിച്ചക്കാർക്ക് വാങ്ങിച്ചു കൊടുത്താലും എനിക്ക് വാങ്ങിച്ചു തരും എന്ന് തോന്നുന്നില്ല... അത് മാത്രം അല്ല.. എന്റെ ഡ്രെസ്സ് കത്തിപോയത് അബിക്ക് അറിയില്ലാല്ലോ...."
"എന്തായാലും ഇപ്പോൾ പ്രശ്നം സോൾവ് ആയല്ലോ... നിങ്ങള് വേഗം ഈ ഡ്രെസ്സ് ഇട്ട് വാ... നമ്മള് താഴെ വെയിറ്റ് ചെയ്യാം..."
"എടി.... എന്നാലും ഇത് ആരാ തന്നെ... എന്തിനാ തന്നെ... ആർക്കാ തന്നെ എന്നൊന്നും അറിയാതെ എങ്ങനെയാ ഞാൻ ഇത് ഇടുന്നെ..."
"ഇത് ഈ റൂമിൽ വന്നു എരിഞ്ഞു പോവണമെങ്കിൽ ഇത് നിങ്ങൾക്ക് തന്നെ ആയിരിക്കും...ഇനി ഓരോന്ന് ചിന്തിച്ചു സമയം കളയാതെ റെഡി ആവാൻ നോക്ക്.. ബാക്കിയൊക്കെ നമ്മക്ക് പിന്നെ സംസാരിക്കാം..." എന്നും പറഞ്ഞ് നമ്മളെ നോക്കി ഇളിച്ചു കാണിച്ച് അത് രണ്ടും താഴേക്ക് പോയി....
"എന്നാലും ഇത് ആരായിരിക്കും നമ്മളെ മേത്തേക്ക് എറിഞ്ഞിട്ട് പോയത്.... ആഹ് എന്തേലും ആവട്ട്... ഇപ്പോ എന്തായാലും ഇത് ഇടുക അല്ലാതെ വേറെ വഴി ഒന്നും ഇല്ലാ..." നമ്മള് അതും ചിന്തിച്ചു കിട്ടിയ ഡ്രെസ്സ് ഇട്ട് നന്നായി ഒന്ന് ഒരുങ്ങി....
"എന്തായാലും ഇത് വാങ്ങിച്ച ആൾക്ക് നല്ലം സെലക്ട് ചെയ്യാൻ അറിയാം.. ഡ്രെസ്സ് ഇട്ടിട്ട് നമ്മക്ക് നമ്മളോട് തന്നെ അസൂയ തോന്നിയിട്ട് വയ്യാ..." നമ്മള് കണ്ണാടിയിൽ നമ്മളെ തന്നെ നോക്കി പൊക്കി പറഞ്ഞു കൊണ്ട് കുറച്ച് ടൈം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും നോക്കി....
"Wow.... അടിപൊളി.... ഇതാര് സ്വർഗത്തിൽ നിന്ന് വന്ന ഹൂറിയോ..." നല്ല സുഗിപ്പിക്കുന്ന ഡയലോഗ് പുറകിൽ നിന്ന് ആരോ പറയുന്നത് കേട്ടു തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ സ്വന്തം ഷഹീ... കൂടെ നമ്മളെ സനയും...
നമ്മള് രണ്ടാളെയും നോക്കി നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു....
"മോനെ ഷഹീ... ഇങ്ങനെ പൊക്കിയ നമ്മള് ആകാശം മുട്ടി പോവുംട്ടാ...."
"ഇതാ നമ്മള് ആരോടും സത്യം പറയാത്തത്.... സത്യം പറഞ്ഞാൽ വിശ്വാസിക്കില്ലാ എന്ന് വെച്ച ഇപ്പോൾ എന്താ ചെയ്യാ... "
"ഹ്മ്മ് ആയിക്കോട്ടെ... "
"അല്ല... നിന്റെ ഡ്രസ്സ് ഇത് അല്ലായിരുന്നല്ലോ... ഉമ്മ വാങ്ങിച്ചു തന്ന ഡ്രെസ് എന്താ ഇടാഞ്ഞെ..." നമ്മളെ ഒന്ന് അടിമുടി നോക്കി കൊണ്ട് ആയിരുന്നുട്ടോ സനയുടെ ഈ ഡയലോഗ്...
"അതൊക്കെ വലിയ കഥയാണ് എന്റെ സനാ... നമ്മള് അയൺ ചെയ്യുന്ന ടൈം അവിടെ നിന്ന് കുറച്ച് ടൈം മാറി നിന്നു പോയി... പിന്നെ വന്നു നോക്കിയപ്പോൾ ഡ്രെസ്സ് ഒക്കെ കത്തിപോയി... നമ്മള് ആണേൽ വേറെ ഡ്രെസ്സും എടുത്തില്ലായിരുന്നു... ഇത്രയും ടൈം നമ്മള് അതിന്റെ ടെൻഷൻ ആയിരുന്നു...."
"അപ്പൊ ഈ ഡ്രെസ്സ്...."
"ഇതോ... ഇത് നമ്മക്ക് എങ്ങനെ കിട്ടി എന്ന് ചോദിച്ചാൽ ഇപ്പോൾ എന്താ പറയാ.... ഇത് നമ്മക്ക് പടച്ചോൻ തന്നതാ...." നമ്മള് ഇളിച്ചോണ്ട് ഇത് പറഞ്ഞപ്പോൾ ഷഹീ നമ്മളെ തറപ്പിച്ചു നോക്കുവാ... ആ നോട്ടം കണ്ടാൽ അറിയാം ഒന്നും ഓനിക്ക് പിടുത്തം കിട്ടിയില്ല എന്ന്...
"എന്ത് എനിക്ക് ഒന്നും മനസ്സിലായില്ല..."
"മനസ്സിലായില്ലാ അല്ലെ... നിനക്ക് മാത്രം അല്ല എനിക്കും ഇത് വരെ മനസ്സിലായിട്ടില്ല... " നമ്മള് ഓനെ നോക്കി കണ്ണ് ഇറുക്കി ഇത് പറഞ്ഞപ്പോൾ.. ചെക്കന്റെ മുഖത്തു പല വിത ഭാവങ്ങൾ ആണ്...
"എന്തോന്നാ ബാബി പറയുന്നേ...."
"നിന്റെ കുഞ്ഞമ്മ പെറ്റുന്ന്... ഒന്ന് വാടാ ചെറുക്കാ.. എനിക്ക് മനസ്സിലാവുംമ്പോൾ നിനക്കും മനസ്സിലാക്കി തരാം ഇപ്പോൾ ടൈം ആയി നമ്മക്ക് പോവാ...."
****************
"ചേ... ഡ്രെസ്സ് മോശമായി പോയ വിഷമത്തിൽ ഇരിക്കുന്ന ഇവളെ കാണാം എന്ന് കരുതിയാണ് ഷഹീ വരുമ്പോൾ കൂടെ ഇവിടെക്ക് വന്നത്... പക്ഷെ വന്നപ്പോ ഈ തെണ്ടി നേരത്തെ ഉള്ള ഡ്രെസ്സിനെ കാളും അടിപൊളി ഡ്രെസ്സ് ഇട്ട് അണിഞ്ഞു ഒരുങ്ങി നിൽക്കുന്നു... ഇവളെ മുഖത്തെ ഈ ചിരി ആണ് എനിക്ക് സഹിക്കാൻ പറ്റാത്തത് കാണുമ്പോൾ ഓളെ ഈ ഭംഗിയുള്ള മോന്ത പിടിച്ചു ചുമരിൽ കുത്താൻ ആണ് തോന്നുന്നത്... എന്തായാലും ഈ സന ഉള്ളപ്പോൾ അധികകാലം നിന്റെ മുഖത്ത് ഈ ചിരി ഉണ്ടാവാൻ സമ്മതിക്കില്ലാ....
****************
"നമ്മള് പോവാൻ വേണ്ടി തിരിക്കു പിടിച്ച് ഷഹീനെയും കൂട്ടി റൂമിൽ നിന്ന് ഇറങ്ങാൻ പോവുമ്പോൾ ആണ് ദേ ഈ സന പെണ്ണ് പല്ലും കടിച്ച് കാര്യമായ എന്തോ ആലോചനയിൽ ആണ്...
"ഹെലോ... വരാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ..." നമ്മളെ ഓളെ ഷോള്ഡറിൽ തട്ടി വിളിച്ചു.. പെണ്ണ് ചെറുതായി ഒന്ന് ഞെട്ടി...
"എന്താ ഷഹബാസ്ക്കയെ കിനാവ് കാണുകയാണോ..." ഈ ഡയലോഗ് നമ്മളെ അല്ലാട്ടോ ഈ അവിഞ്ഞ ഡയലോഗ് നമ്മളെ ഷഹീയുടെയാണ്... ഷഹീ ഇളിച്ചോണ്ട് ഇത് പറഞ്ഞപ്പോ... സന ഒരുമാതിരി ഒരു ഭാവത്തിൽ റൂമിൽ നിന്ന് പോയി.... സന നടക്കുന്ന കണ്ടാൽ ശെരിക്കും ചിരി വരും... ഒരു മാതിരി ഫാഷൻ ഷോയിൽ നടക്കുന്ന പോലെ ആടി ആടി നടക്കുന്നു... ഷഹീ ആണേൽ ഓളെ നടത്തത്തേ കളിയാക്കി ഓളെ പോടെ നടന്നു കാണിക്കാ... നമ്മക്ക് ആണേൽ ഇതൊക്കെ കണ്ടിട്ട് ചിരി അടക്കാൻ പറ്റാത്ത അവസ്ഥയും...
*****************
"ഈ മാക്രി ഇത് എന്ത് ചെയ്യുകയാണ്.... വിളിച്ചു വരാം എന്ന് പറഞ്ഞ് പോയ നമ്മളെ അനിയൻ തെണ്ടിയെയും കാണാൻ ഇല്ലാ... ഇവിടെ ഉള്ളവർ എല്ലാരും ആ പൊത്തിനെ ആണ് വെയിറ്റ് ചെയ്യുന്നേ... ഇവള് ഇത് എന്നെ കൂടി പറയിപ്പിക്കുന്ന ലക്ഷ്യണം ആണ്... നമ്മള് ഇതും പിറു പിറുത്ത് നിന്നപ്പോ ദേ ഒരു മൂതേവി സ്റ്റയർ കേസ് ഇറങ്ങി വരുന്നു... നമ്മള് വെറുപ്പോടെ ഓളെ മുഖത്തെക്ക് നോക്കിയപ്പോൾ നമ്മളെ നോക്കി ഇളിച്ചു കാണിച്ചു... നമ്മക്ക് ആണേൽ ഓളെ മോന്ത കാണുമ്പോൾ വലിച്ചു കീറാൻ ആണ് തോന്നുന്നേ.... പെട്ടന്ന് നമ്മളെ നോട്ടം ഒന്ന് മാറിയപ്പോൾ ദേ വരുന്നു ഹൂറിയെ പോലെ തോന്നിക്കുന്ന നമ്മളെ കെട്ടിയോള് മാക്രി...
Woww.... so ബ്യുട്ടിഫുൾ..... ഓളെ കണ്ടപ്പോൾ നമ്മളോട് പോലും അനുവാദം ചോദിക്കാതെ നമ്മളെ ചുണ്ടുകൾ മന്ത്രിച്ചു..... നമ്മള് മാത്രം അല്ല അവിടെ ഉള്ളവർ ഒക്കെ നമ്മളെ ബീവിയുടെ മൊഞ്ചിൽ അന്തം വിട്ട് നിൽക്കുകയാ... ചെക്കന്മാർ ഒക്കെ വാ പൊളിച്ചു നോക്കുന്നു... പക്ഷെ അത് മാത്രം നമ്മക്ക് അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെടുന്നില്ല... അതിപ്പോ എന്താ എന്ന് ചോദിച്ചാൽ നമ്മക്ക് അറിയില്ല... നമ്മക്ക് ഇഷ്ടപ്പെടുന്നില്ല അത്ര തന്നെ....
നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു.. നമ്മക്ക് അത് കണ്ടപ്പോൾ ചിരി വന്നെങ്കിലും നമ്മള് ഓളെ നല്ലോണം അങ്ങട് നോക്കി പേടിപ്പിച്ചു....
****************
നമ്മള് താഴെ ഇറങ്ങി വന്നത് മുതൽ ഡ്രെസ്സിനെ കുറിച്ചും നമ്മളെയും കുറിച്ച് ഒരേ കമന്റ് ആയിരുന്നു... നമ്മക്ക് ശെരിക്കും സുഗിച്ചുട്ടോ... നമ്മള് ആയിരുന്നു ശെരിക്കും ഇന്നത്തെ സ്റ്റാർ... ആദ്യം കുറച്ച് ടെൻഷൻ അടിച്ചെങ്കിലും പിന്നെ നമ്മളെ പടച്ചോൻ കാത്തു... പക്ഷെ എന്ത് ആയിട്ട് എന്താ... കണ്ടില്ലേ നമ്മളെ കെട്ടിയോനെ.. നമ്മളെ നോക്കി ദഹിപ്പിക്കുവാ തെണ്ടി..
"എന്റെ സച്ചു അടിപൊളി ആയിട്ടുണ്ട്... ഇത് കാണുമ്പോൾ ഇപ്പോൾ വിചാരിക്കുന്നു എന്റെ ഡ്രെസ് കത്തിയാ മതിയായിരുന്നുന്ന്... " നമ്മളെ നഹല ഇത്തിരി കുശുമ്പോടെയും നിരാശ ഭാവത്തിലും ഇത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഇളിച്ചു കാണിച്ചു...
"സത്യം പറയാലോ.... ഈ ഡ്രെസ്സ് തന്ന ആളെ നേരിൽ കണ്ടെങ്കിൽ ശെരിക്കും നമ്മള് കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തേനെ... കരണം നമ്മള് അത്രയും ഹാപ്പി ആണ്...."
"കെട്ടിയോളും കെട്ടിയോനും മാച്ച് കളർ ഡ്രെസ്സിൽ ഒക്കെ ആണല്ലോ... എന്തായാലും ഉഗ്രൻ ആയിട്ടുണ്ട്...." ഇത് പറഞ്ഞത് നമ്മളെ മണവാട്ടി ആണുട്ടോ... അവൾ അത് പറഞ്ഞപ്പോയ നമ്മളും ശ്രദ്ധിച്ചത് നമ്മളും നമ്മളെ കെട്ടിയോനും സെയിം കളർ ഡ്രെസ്സ് ആണ് ഇട്ടിട്ടുള്ളത്... ഹിഹി..അത് ഏതായാലും പൊളിച്ചു അല്ലെ....
"ആ ഇനി കല്യാണപെണ്ണ് ആയ നമ്മളെ ആരേലും ശ്രദ്ധിക്കുവോ ആവോ... കെട്ടിയോനും കെട്ടിയോളും അടിപൊളിയിൽ ഒരുങ്ങി വന്നിട്ട് നമ്മളെ ആരും ശ്രദ്ധിക്കാതെ ആയി... " ഇളിച്ചോണ്ട് നമ്മളെ കല്യാണപെണ്ണ് അത് പറഞ്ഞപ്പോൾ ഒന്ന് പൊടി എന്ന് പറഞ്ഞ് നമ്മള് ഓളെ വയറിനു ചെറുതായി ഒരു കുത്ത് വെച്ച് കൊടുത്തു...
#@#@@##@
ഒരുപാട് കാർ ഒക്കെ ഉണ്ടേലും എല്ലാർക്കും അടിച്ച് പൊളിച്ചു പോവാം എന്ന് പറഞ്ഞ് ഒരു ബസ്സിൽ ആണ് നമ്മള് എല്ലാരും ഓടിറ്റോറിയത്തിൽ പോവുന്നത്... പ്രായം ഉള്ള ആൾകാർ ഒക്കെ കാറിലും... നമ്മളെ കെട്ടിയോൻ കോന്തൻ ബസിൽ വരത്തെ കാറിൽ പോവാൻ ഒരുപാട് ട്രൈ ചെയ്ത് എങ്കിലും നടന്നില്ല പാവം ഹിഹി...😂..
ബസിൽ നമ്മളെ അടുത്ത് തന്നെ നമ്മളെ കെട്ടിയോനെയും എല്ലാരും പിടിച്ച് ഇരുത്തി... സത്യം പറഞ്ഞാൽ ക്യാഷ് ഉള്ള ആൾക്കാരുടെ മാര്യേജ് ഒക്കെ ജാഡ പിടിച്ചു നിന്ന് ബോർ ആയിരിക്കും എന്നാ നമ്മള് കരുതിയെ പക്ഷെ ഇവര് ശെരിക്കും നമ്മളെ ഞെട്ടിച്ചു കളഞ്ഞ്.... പാട്ടും ഡാൻസും ഒക്കെ ആയി നമ്മളെ പിള്ളേര് പൊളിക്കുകയാണ് ഇവിടെ.....
പക്ഷെ നമ്മള് ഇത്തിരി ഡീസന്റ് ആയിട്ട് നമ്മളെ സീറ്റിൽ തന്നെ അടങ്ങി ഒതുങ്ങി ഇരുന്നു...പിന്നെ ഒന്നും ചെയ്യാതിരിക്കാൻ ഉള്ള കണ്ട്രോൾ നമ്മക്ക് ഇല്ലാത്തത് കൊണ്ട് നമ്മള് അവരെ സപ്പോർട്ട് ചെയ്യാൻ കൈ മുട്ടി കൊടുത്തു... നമ്മള് നമ്മളെ കെട്ടിയോനെ നോക്കുമ്പോൾ അങ്ങേര് ഇവിടെ നിന്ന് എങ്ങനേലും രക്ഷപെട്ടാ മതി എന്ന രീതിയിൽ ഇരിക്കാ... നമ്മള് നോക്കുന്നത് കണ്ടപ്പോൾ ദേ നമ്മളെ നോക്കി പേടിപ്പിക്കുന്നു... ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാ അല്ലെ.... 😏
നമ്മള് അത് മനസ്സിൽ വിചാരിച്ചു നമ്മളെ കെട്ടിയോനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി....
പെട്ടന്ന് ആണ് നമ്മളെ ഡ്രൈവർ ഒട്ടും പ്രതീക്ഷിക്കാതെ ബ്രൈക് ചവിട്ടിയത്.... ഡാൻസ് കളിച്ചു കൊണ്ട് നിന്ന നമ്മളെ പിള്ളേർ എല്ലാരും ഒറ്റ പോക്കായിരുന്നു മുന്നോട്ട്... എല്ലാം അട്ടിക്ക് വെച്ച റൊട്ടി പോലെ ദേ കിടക്കുന്നു താഴെ.... പക്ഷെ നമ്മളെ പിള്ളേർ അല്ലെ... ഒട്ടും വിട്ട് കൊടുക്കാതെ വീണെട്ത്തു നിന്നും കളിക്കുവാ ഡാൻസ്.... എന്താ ചെയ്യാ അല്ലെ...😂😂
പിന്നെ സീറ്റിൽ ഇരുന്ന നമ്മള് ചെറുതായി ഒന്ന് മുന്നോട്ട് കുതിച്ചു എങ്കിലും വേറെ ഒന്നും പറ്റിയില്ല... പക്ഷെ നമ്മളെ കെട്ടിയോന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോണും ക്യാഷും ഒക്കെ നിലത്ത് വീണ്... ആ ഡ്രൈവറെ ഇംഗ്ലീഷിൽ രണ്ട് തെറിയും വിളിച്ച് മൂപ്പര് അത് എടുത്ത് വീണ്ടും പോക്കറ്റിൽ ഇട്ടു... എനിക്കാണേൽ ചിരിവന്നിട്ട് വയ്യാ... പിന്നെ അല്ലേൽ തന്നെ ഈ കോന്തൻ കലിപ്പിൽ ആണ് ഇനി നമ്മള് ചിരിക്കുക കൂടി ചെയ്താൽ ചിലപ്പോൾ നമ്മളെ തലമണ്ട പൊളിയും.. അതോണ്ട് നമ്മള് അടക്കി പിടിച്ചു നിന്നു....
"മാമ്പഴമാ മാമ്പഴം...മൽഗോവ മാമ്പഴം... സേലൊത്ത മാമ്പഴം.. നീ താനെടി...." നമ്മളെ പിള്ളേര് ഈ പാട്ടിനു തകർത്തു ഡാൻസ് കളിക്കാ... അപ്പോഴാ നമ്മളെ കണ്ണ് നമ്മളെ സീറ്റിന്റെ താഴെ ഒരു പേപ്പറിലേക്ക് നോട്ടം പോയത്... നമ്മള് നമ്മളെ കാലിലെ ശൂ ഊരി കാലിന്റെ വിരൽ കൊണ്ട് മെല്ലെ ഇറുക്കി എങ്ങനെയെല്ലോ നമ്മളെ കയ്യിൽ എത്തിച്ചു... നമ്മള് അത് തുറന്ന് നോക്കിയതും നമ്മള് ആകെ ഞെട്ടി പോയി... നമ്മള് അത്ഭുതത്തോടെ നമ്മളെ കെട്ടിയോന്റെ മുഖത്തെക്ക് നോക്കി പോയി...........കാത്തിരിക്കൂ.........
[ad_2]