{"vars":{"id": "89527:4990"}}

❤ Fighting Love ❤: ഭാഗം 30

 
[ad_1]

രചന: Rizvana Richu

നമ്മള് അത് തുറന്ന് നോക്കിയതും നമ്മള് ആകെ ഞെട്ടി പോയി... നമ്മള് അത്ഭുതത്തോടെ നമ്മളെ കെട്ടിയോന്റെ മുഖത്തെക്ക് നോക്കി പോയി... 
നമ്മള് ഒന്നുടെ ആ പേപ്പറിലേക്ക് നോക്കി... ഒരു ലേഡീസ് ഗൗൺ വാങ്ങിയ ബില്ല്.... നമ്മക്ക് അത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി... അപ്പൊ മുഖത്തു കാണിക്കുന്ന ഈ ദേഷ്യമൊക്കെ ചുമ്മാതാ അല്ലെ കള്ളാ... ശെരിക്കും നമ്മക്ക് ആ കോന്തനെ കെട്ടിപിടിച്ചു കിസ്സ് കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ട്.. പക്ഷെ സാഹചര്യം നോക്കണ്ടേ... ഹിഹി... 

ഇടക്ക് ഇടക്ക് നമ്മക്ക് നമ്മളെ കെട്ടിയോനെ നോക്കാൻ തോന്നുവാ... ഓന്റെ മുഖത്തു നോക്കുമ്പോൾ എന്തോ ഒരു സന്തോഷം കിട്ടുന്ന പോലെ...ഇതാണോ ഈ love.... 

നമ്മള് ഇടയ്ക്കിടെ നോക്കുന്നത് കണ്ടത് കൊണ്ടാവണം ആ കോന്തൻ നമ്മളെ ഇങ്ങനെ നോക്കുന്നത്... 

****************

ഈ പെണ്ണ് എന്താ ഇങ്ങനെ നോക്കുന്നെ... കണ്ടിട്ട് എന്തോ പന്തികേട് ഉണ്ടല്ലോ... നമ്മള് അതും ചിന്തിച്ചു ഓളെ നോക്കി പിരികം പൊക്കി എന്താ എന്ന് ചോദിച്ചപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒരു കള്ള ചിരി പാസാക്കി... 

"എന്തോന്നാടി....." 

"ഹേയ് ഒന്നുമില്ല... ചില ആൾക്കാരുടെ മുഖം മൂടി ഒക്കെ അഴിഞ്ഞു വീണു..." നമ്മളെ നോക്കി ഇളിച്ചോണ്ട് ആ മാക്രി ഇത് പറഞ്ഞപ്പോൾ നമ്മക്ക് ഒന്നും പിടി കിട്ടിയില്ല... ഇവൾ ഇത് എന്തൊക്കെ പറയുന്നത്...

"നിനക്ക് എന്താടി വട്ടായോ....".

"എനിക്ക് വട്ട് ഒന്നും ഇല്ലാ... പിന്നെ ഞാൻ ഇട്ടിരിക്കുന്ന ഡ്രെസ്സ് എങ്ങനെ ഉണ്ട്...."

"നീ അല്ലെ ഇട്ടിട്ട് ഉള്ളത്... നീയൊക്കെ എന്ത് ഇട്ടാലും കണക്കെന്നെ.. ഒന്നിനും കൊള്ളില്ല..." നമ്മള് ഒരു പുച്ഛ ഭാവത്തിൽ അങ്ങട് കാച്ചി.... 

"എന്തായാലും നിങ്ങൾ വാങ്ങിയ ഈ ഡ്രെസ്സ് അടിപൊളി ആയിന്..." നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ ആ മാക്രി അത് പറഞ്ഞപ്പോൾ നമ്മക്ക് ഉണ്ടായത് ഒരു ഒന്നൊന്നര ഞെട്ടൽ ആയിരുന്നു....

"ആ... ആ... ആര് വാങ്ങി... ഞാനോ... എനിക്ക് എന്താ വട്ട് ഉണ്ടോ നിനക്ക് ഡ്രെസ്സ് വാങ്ങി തരാൻ.. " 

"അപ്പൊ ഈ ബില്ല് നിങ്ങളെ കയ്യിൽ എവിടെ നിന്ന് വന്നു...." 

"ബി... ബി.. ബില്ലോ...." 

"ബി ബി ബില്ല് അല്ല... ബില്ല്...." നമ്മളെ കളിയാക്കി ഇളിച്ചോണ്ട് ഓള് നമ്മക്ക് നേരെ കയ്യിൽ ഉള്ള ആ ബില്ല് നീട്ടി....
പണ്ടാരം ഇത് എങ്ങനെ ഈ ബില്ല് ഇവള്ടെ കയ്യിൽ കിട്ടി... ആകെ പെട്ടു പോയല്ലോ... ഞാൻ ആണ് വാങ്ങിചേ എന്ന് പറഞ്ഞാൽ മാനം പോവും... " 
"ഹെലോ... എന്താ ആലോചിക്കുന്നെ ഇത് എവിടെ നിന്ന് കിട്ടി എന്നാണോ.. നിങ്ങളെ പോക്കറ്റിൽ നിന്ന് താഴെ വീണത് ആണ്..." നമ്മള് എങ്ങനെ തടി ഊരും എന്ന് ചിന്തിച്ചു കൊണ്ട് നിന്നപ്പോ ആണ് ഓളെ വക ഈ ഡയലോഗ്... 

"ഇത് എന്റെ പോക്കെറ്റിൽ നിന്ന് വീണത് ഒന്നും അല്ല... എനിക്ക് അറിയുകയും ഇല്ലാ.. എവിടുന്നോ ഒരു ബില്ലും കിട്ടീട്ട് എന്റെ തലയിൽ ഇടേണ്ട... അല്ലേലും നിനക്ക് എന്തിനാ ഞാൻ ഡ്രെസ്സ് വാങ്ങി തരുന്നത്... അതിന് മാത്രം നീ എന്റെ ആരാടി..." നമ്മക്ക് അപ്പൊ മനസ്സിൽ തോന്നിയ ഡയലോഗ് ഒക്കെ നമ്മള് പറഞ്ഞു... നമ്മളെ ഡയലോഗ് കേട്ടതും നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് പെണ്ണ് മുഖം തിരിച്ചു.... 

"ഹാവു രക്ഷപെട്ടു.... നമ്മള് റെഡി ആയി താഴെ ഇറങ്ങിയപ്പോ ആണ് നമ്മളെ അടുത്തേക്ക് മൂന്നു ഇത്തമാര് വന്നെ... അവരാ എന്നോട് സച്ചുന്റെ ഡ്രെസ്സ് കത്തിയ കാര്യം പറഞ്ഞത്... പിന്നെ അവൾ ഡ്രെസ്സ് പാക്ക് ചെയ്തത് നമ്മള് കണ്ടത് ആണല്ലോ വേറെ ഡ്രെസ്സ് ഒന്നും ഇല്ലാന്ന് ഉറപ്പായിരുന്നു... അതാ കേട്ടപ്പോൾ തന്നെ നമ്മള് വേഗം പുറത്തേക്ക് പോയി ഈ ഗൗൺ വാങ്ങിയേ.. ഓരോ ഡ്രെസ്സ് എടുത്ത് നമ്മള് ആ മാക്രി ഇട്ടത് പോലെ സങ്കൽപ്പിച്ചു... ഏറ്റവും ഭംഗി ഉണ്ടാവും എന്ന് മനസ്സിൽ തോന്നിയ ഡ്രെസ്സ് അങ്ങ് വാങ്ങി.. അവൾ റൂമിൽ ഇല്ലെങ്കിൽ വേഗം അവിടെ വെച്ച് മുങ്ങാൻ ആയിരുന്നു പ്ലാൻ.. ബട്ട്‌ അവിടെ ഈ മാക്രിയും നമ്മളെ പെങ്ങൾസും കൂടി ഒടുക്കത്തെ ചർച്ചയിൽ ആയിരുന്നു... അതാ പെട്ടന്ന് റൂമിലേക്ക് എറിഞ്ഞു നമ്മള് മാറി നിന്നത്... പക്ഷെ ഈ പെണ്ണിന് ബില്ല് കിട്ടും എന്ന് നമ്മള് പ്രതീക്ഷിചേ ഇല്ലാ... എന്തായാലും തല്ക്കാലം നമ്മള് രണ്ട് ഡയലോഗ് അടിച്ചു അത് സോൾവ് ആക്കി... നമ്മളോടാ കളി... ഹിഹി..😂😂..
****************

"അല്ലേലും ഈ തെണ്ടി വാങ്ങിച്ചു തന്നു എന്ന് ഊഹിച്ച എനിക്ക് തന്നെ അല്ലെ വട്ട്... എനിക്ക് വാങ്ങിച്ചു തരാൻ ഇവൻ എന്റെ ആരാ.. ഇത് ചിലപ്പോ വേറെ ഏതേലും ആളുടെ അടുത്ത് നിന്ന് വീണത് ആവും... അല്ലേൽ ചിലപ്പോ ഈ ഡ്രെസ്സിന്റെ ബില്ല് ആയിരിക്കില്ല...  ഈ കോന്തനോട്‌ ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ... വേണ്ടായിരുന്നു മൂഡ്‌ ഒക്കെ പോയി... സാരമില്ല... അല്ലേലും ഈ കോന്തൻ എന്തേലും പറഞ്ഞു വെച്ച് നമ്മള് എന്തിനാ വിഷമിക്കുന്നെ....  പോയി പണി നോക്ക് അല്ല പിന്നെ....  നമ്മള് അതും കരുതി നമ്മളെ മനസ്സിനെ കൂൾ ആക്കി... പിന്നെ വീണ്ടും നമ്മളെ പിള്ളേരെ ഡാൻസിനു സപ്പോർട്ട് കൊടുത്ത്.... 

ശെരിക്കും ഓടിറ്റോറിയത്തിൽ എത്തണം എന്ന് ആഗ്രഹമെ തോന്നിയില്ല... ബസിൽ അടിപൊളി ആയിരുന്നു... അത് കൊണ്ട് ആണെന്ന് തോനുന്നു പെട്ടന്ന് എത്തിയ പോലെ തോന്നി...
നമ്മള് സഹലയുടെയും നഹലയുടെയും കൂടെ അകത്തേക്ക് കയറി... ഉഫ്ഫ്ഫ്... ഓടിറ്റോറിയം ഒക്കെ അടിപൊളിയാണ്...നമ്മളെ കല്യാണപെണ്ണും ചെക്കനും ഒക്കെ നല്ല മൊഞ്ചായി സ്റ്റേജിൽ നിൽപ്പുണ്ട്... നമ്മള് അവിടേക്ക് പോയി നമ്മളെ കല്യാണ ചെക്കനെ പരിചയപ്പെട്ടു... പിന്നെ നിക്കാഹിന്റെ ബഹളം ആയിരുന്നു.... അങ്ങനെ ഒരുത്തി കൂടി പെട്ടു നമ്മളെ പോലെ.... ആാാ അല്ലേലും നമ്മളെ പോലെ ആരും പെട്ട് കാണില്ല...  

പിന്നെ നമ്മളെ കെട്ടിയോൻ തെണ്ടിയെ അവിടെ ഇവിടെ ഒക്കെ നമ്മള് കാണുന്നുണ്ട് ബട്ട്‌ നമ്മള് മൈൻഡ് പോലും ചെയ്തില്ല..  ആ തെണ്ടി നേരത്തെ പറഞ്ഞത് ശെരിക്കും നമ്മളെ മനസ്സിൽ കൊണ്ടിരുന്നു... അത് ഓർക്കുമ്പോൾ എന്റെ അള്ളോഹ് നമ്മക്ക് ദേഷ്യം കണ്ട്രോൾ  ചെയ്യാനേ പറ്റുന്നില്ല...  

നല്ലോണം ഫുഡ്‌ ഒക്കെ തട്ടി ഇരിക്കുമ്പോൾ ആണ് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു ഷഹീ നമ്മളെ വന്ന് വിളിച്ചത് നമ്മള് ഓന്റെ കൂടെ പോയി... അപ്പൊ എല്ലാരും കല്യാണചെക്കന്റെയും പെണ്ണിന്റെയും കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തിരക്ക് ആണ്... നമ്മളെ ഫാമിലിയിൽ എല്ലാരും അവടെ ഉണ്ട്.. നമ്മളെ കെട്ടിയോൻ ജാഡ തെണ്ടിയും ഉണ്ട്... ഉമ്മാമയേയും ഷബീയെയും മാത്രം കാണാൻ ഇല്ലാ... 

"നമ്മളെ കണ്ടപ്പോൾ ഉമ്മ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്.. നമ്മക്ക് ആണേൽ ഉമ്മാനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി... ഉമ്മ വാങ്ങിച്ചു തന്ന ഡ്രെസ്സ് അല്ലെ നമ്മള് കത്തിചേ.. 

"സോറി ഉമ്മ...  " നമ്മള് ഉമ്മാന്റെ അടുത്ത് ചെന്ന് അത് പറഞ്ഞപ്പോ ഉമ്മ നമ്മളെ നോക്കി ഇപ്പോഴും പുഞ്ചിരിക്കുകയാണ്.... 

"എന്തിന് മോളെ സോറി... ആ ഡ്രെസ്സ് കത്തി പോയത് മോൾ മനഃപൂർവം ചെയ്തത് അല്ലാലോ.. അത് സാരമില്ല... " ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ ആണ് നമ്മക്ക് മനസ്സിന് ആശ്വാസം തോന്നിയത്... 
"ഉമ്മാമ എവിടെ ഉമ്മാ..."

"ഉമ്മാക്ക് കാലിന് ഭയങ്കര വേദന..  അത് കൊണ്ട് ഉമ്മ വീട്ടിലേക്കു പോയി മോളെ.. ഷബീൽ ഉമ്മാമയെ വീട്ടിൽ കൊണ്ട് വിടാൻ പോയി... 

"ഹെലോ അമ്മായിയമ്മയും മരുമകളും തമ്മിൽ ഉള്ള സൊറ പറച്ചിൽ തീർന്നെങ്കിൽ ഫോട്ടോ എടുക്കായിരുന്നു..." ഡയലോഗ് കേട്ടാൽ അറിയാലോ ആരാണ് എന്ന്.. അതെ ലവൻ തന്നെ ഷഹീ... 
നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റേജിൽ ഉമ്മാന്റെ കയ്യിൽ പിടിച്ച് നമ്മള് കയറി... നമ്മളെ കെട്ടിയോനെ നോക്കി മുഖം കോട്ടി കൊണ്ട് നഹലയുടെ അടുത്ത് പോയി നിന്നു...

"ഇങ്ങള് എന്താ ഇവളെ ആണോ കെട്ടിയത്... അബിക്കാന്റെ അടുത്ത് പോയി നിൽക്ക് ബാബി..." ഷഹീ ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ നമ്മക്ക് ഓന്റെ തലമണ്ട നോക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്... ഒരു അബിക്ക  കണ്ടാലും മതി ഹ്മ്മ്.... " നമ്മള് പിറു പിറുത്ത് കൊണ്ട് നമ്മളെ കെട്ടിയോൻ തെണ്ടിയുടെ അടുത്ത് പോയി നിന്നു... ചെക്കൻ ഭയങ്കര ഗമയിൽ ആണ്.. നമ്മളും ഒട്ടും വിട്ട് കൊടുക്കാതെ ഇത്തിരി ജാഡയിൽ തന്നെ നിന്നു... 
പിന്നെ ഫോട്ടോ എടുപ്പിന്റെ ഒരു മത്സരം ആയിരുന്നു.. നമ്മളെ കെട്ടിയോൻ പിന്നെ ഇങ്ങനെ ഉള്ളതിന് ഒന്നും കൂടുതൽ നിന്ന് തരില്ലല്ലോ.. ചെക്കൻ നേരത്തെ അവിടെ നിന്ന് മുങ്ങിയിന്... നമ്മള് ഒക്കെ കുറെ ഫോട്ടോ എടുത്തു... 

നമ്മളും നഹലയും സഹലയും സനയും ഒക്കെ കൂടി സൊറ പറഞ്ഞിരിക്കുമ്പോൾ ആണ് നമ്മളെ ഡ്രെസ്സ് കത്തിയപ്പോൾ അവിടെ ഉണ്ടായ ആ ഇത്തമാര് നമ്മളെ അടുത്തേക്ക് വന്നെ.. 

"ആഹാ... നേരത്തെ നമ്മള് നിന്നെ നോക്കുന്നു.. ഡ്രെസ്സ് ഒക്കെ അടിപൊളി ആയിട്ടുണ്ട്... ഡ്രെസ്സ് കത്തി പോയത് കൊണ്ട് എന്താ കെട്ടിയോന്റെ വക അടിപൊളി ഡ്രെസ്സ് കിട്ടിയല്ലോ... സന്തോഷം ആയില്ലേ.." ഇത്ത നമ്മളോട് അത് പറഞ്ഞപ്പോൾ നമ്മള് സഹലയുടെ മുഖത്തെക്ക് നോക്കി... 

"അബിക്ക ആണോ ഈ ഡ്രെസ്സ് വാങ്ങിയെ... " സഹലയാണ്...

"എന്താ അബി നിങ്ങളോട് ഒന്നും പറഞ്ഞില്ലേ... സച്ചുന്റെ ഡ്രെസ്സ് കത്തിപോയി എന്ന് ഞാൻ അല്ലെ അബിയോട് പറഞ്ഞത്... അപ്പൊ തന്നെ ഒറ്റ ഓട്ടം ആയിരുന്നു പുറത്തേക്കു... പിന്നെ തിരിച്ചു വരുമ്പോൾ കയ്യില് ഡ്രെസ്സിന്റെ കവർ നമ്മള് കണ്ടത് ആണല്ലോ.... " ഇത്ത അത് പറയുന്നത് കേട്ടപ്പോൾ നമ്മക്ക് എന്താ പറയാ ആകെ ഒരു തരം കുളിര് ആയിരുന്നു ശരീരം മുഴുവൻ...  നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം ആയിരുന്നു.... 

********
ഇത്താത്ത അത് പറയുന്നത് കേട്ടപ്പോൾ തന്നെ മുഖത്തു ഒരു പുഞ്ചിരിയുമായി സച്ചു അവിടെ നിന്ന് ഓടി... അവളെ കളി കണ്ടു അന്തം വിട്ട് നിൽക്കുകയാണ് അവിടെ ഉള്ള എല്ലാരും... സന ആണേൽ ദേഷ്യം കടിച്ച് പിടിച്ച് നിൽക്കുന്നു... ബാക്കി എല്ലാരും സംഭവം കണ്ടിട്ട് ഒരു പിടിയും കിട്ടാതെ സച്ചുന്റെ ഓട്ടവും നോക്കി നിൽക്കേന്ന്... 

നമ്മളെ സച്ചു ആണേൽ രണ്ട് കൈ കൊണ്ടും ചെറുതായി ഗൗൺ പൊക്കി പിടിച്ചു അബിയെയും നോക്കി ഓടുകയാണ്... 
ഓടിറ്റോറിയത്തിന് പുറത്ത്  എത്തി അവൾ ചുറ്റും ഒന്ന് കണ്ണോഡിച്ചു.. നമ്മളെ നായകൻ കാർ പാർക്ക്‌ ചെയ്ത സ്ഥലത്ത് നിന്ന് ഫോണിൽ കാര്യമായ സംസാരത്തിൽ ആണ്... 

അബിയെ കണ്ടപ്പോൾ നമ്മളെ സച്ചുന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി... പിന്നെ ഒന്നും നോക്കിയില്ല... അവൾ അബിയുടെ അടുത്തേക്ക് ഓടി ചെന്നു.... "നല്ല സൂപ്പർ ഒരു love സോങ്ങിന് നമ്മളെ മൊഞ്ചത്തി സച്ചു ചിരിച്ചു കൊണ്ട് അബിയുടെ അടുത്തേക്ക് സ്‌ലോ മോശനിൽ ഓടി വരുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ പൊളി അല്ലെ... ഹിഹി 😜 "

***********

നമ്മള് നമ്മളെ ഫ്രണ്ടിനോട്‌ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോ ആണ് നമ്മളെ ബീവി നമ്മളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഓടി നമ്മളെ അടുത്തേക്ക് വരുന്നത് കണ്ടത്... എന്തൊരു ഗ്ലാമർ ആണ് ഈ പെണ്ണിന്... uff ഒരു രക്ഷയും ഇല്ലാ... എന്നാലും ഈ പെണ്ണ് അല്ലെ കുറച്ച് നേരത്തെ നമ്മളെ നോക്കി പേടിപ്പിച്ചത് ഇപ്പോ ഇത് എന്ത് പറ്റി.... നമ്മള് അത് ചിന്തിച്ചപ്പോത്തിനും പെണ്ണ് ഓടി നമ്മളെ അടുത്തേക്ക് എത്തിയിട്ടുണ്ട്... നമ്മളെ മുന്നിൽ നിന്ന് കിതച്ചു കൊണ്ട് നമ്മളെ നോക്കി ഇളിക്കുകയാണ്... പടച്ചോനെ ഇവൾക്ക് ഇത് എന്ത് പറ്റി.... അപ്പോഴാ നമ്മള് കാൾ കട്ട്‌ ചെയ്തില്ല എന്ന് ഓർത്തത് അപ്പൊ തന്നെ ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ടു... എന്നിട്ട് നമ്മളെ മുന്നിലുള്ള ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് ഇപ്പോഴും നമ്മളെ തന്നെ നോക്കുകയാണ്.... 

നമ്മള് ചോദ്യ ഭാവത്തിൽ ഓളെ നോക്കിയതും അത് സംഭവിച്ചതും ഒരുമിച്ച് ആയിരുന്നു... 
പെണ്ണ് നമ്മളെ കെട്ടിപിടിച്ചു നമ്മളെ കവിളിൽ ഓളെ ചുണ്ടുകൾ വെച്ചതും നമ്മളെ ശരീരത്തിൽ എന്തോ ഷോക്ക് കയറുന്ന പോലെ ആണ് തോന്നിയത്.. പെണ്ണ് നമ്മളെ ശരീരത്തിൽ നിന്ന് മാറി നിന്നെങ്കിലും നമ്മളെ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല...  നമ്മള് വാ പൊളിച്ച് ഓളെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു തിരിച്ചു ഓടിറ്റോറിയത്തിന്റെ അകത്തേക്ക് ഓടി... ഓടുന്നതിനിടയിൽ പെണ്ണ് ഇടക്ക് നമ്മളെ തിരിഞ്ഞ് നോക്കുന്നുണ്ട്.. 

എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചത്... ഈ പെണ്ണിന് ഇത് എന്ത് പറ്റി... നമ്മള് അതും ചിന്തിച്ച് നിന്നപ്പോ ദേ അവിടെ ചുറ്റും ഉള്ള ആൾക്കാർ ഒക്കെ നമ്മളെ നോക്കി ഇളിക്കുന്നു... അപ്പൊ ആണ് നമ്മക്ക് ബോധം ഉദിച്ചത്... പടച്ചോനെ ഈ പെണ്ണ് കാണിച്ചു കൂട്ടിയത് ഒക്കെ എല്ലാരും കണ്ടു... ചേ... മോനെ അബി നിന്റെ വെല ഒക്കെ നിന്റെ കെട്ടിയോള് കളഞ്ഞ്.... നമ്മക്ക് ആണേൽ എല്ലാരും നോക്കി ചിരിക്കുന്നത് കണ്ടിട്ട് ചടച്ചിട്ട് വയ്യാ... നമ്മള് തല്ക്കാലം എസ്‌കേപ്പ് ആവാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയിൽ വെച്ച്... ഹെലോ റേഞ്ച് ഇല്ലാ എന്നൊക്കെ പറഞ്ഞ് ആക്ട് ചെയ്ത് മെല്ലെ അവിടെ നിന്ന് മുങ്ങി.... 

****************

നമ്മക്ക് ആ ഇത്ത അത് പറഞ്ഞപ്പോൾ സന്തോഷം അടക്കാനെ പറ്റിയില്ല..  നമ്മളെ കണ്ട്രോൾ ഒക്കെ പോയി അതാ നമ്മള് ഓനെ കെട്ടിപിടിച്ചു കിസ്സ് ചെയ്തത്... ചെക്കൻ ആകെ അന്തം വിട്ട് പോയിന്... അവിടെ ഒക്കെ ആൾക്കാർ ഉണ്ടയിന് ആ കൊന്തന്റെ മാനം പോയി കാണും പോവട്ടെ... ഇത് നേരത്തെ ചോദിച്ചപ്പോൾ നമ്മളെ ഇട്ട് വട്ടം കറക്കിയതല്ലേ... നമ്മള് അതും ചിന്തിച്ചു അകത്തേക്ക് കയറിയപ്പോൾ നമ്മളെ വെയിറ്റ് ചെയ്ത് നിൽക്കുകയാണ് സഹലയും നഹലയും നമ്മള് അവരെ നോക്കി ഇളിച്ചോണ്ട് അവരെ അടുത്തേക്ക് ചെന്നു...

"ഇത് എന്ത് ഓട്ടം ആയിരുന്നു സച്ചു.. എന്താ പറ്റിയെ.. എവിടെക്കാ പോയത്...."

"അത് നമ്മള് പറഞ്ഞിരുന്നില്ലേ നമ്മക്ക് ഈ ഡ്രെസ്സ് വാങ്ങിച്ചു തന്ന ആളെ കണ്ടാൽ കെട്ടിപിടിച്ചു കിസ്സ് കൊടുക്കും എന്ന്... നമ്മള് അത് കൊടുക്കാൻ പോയതാ..." 

"എന്ത്.... അബിക്കാക്ക് കിസ്സ് കൊടുത്തോ..." നമ്മള് അത് പറഞ്ഞപ്പോൾ രണ്ടും അന്തം വിട്ട് ഒരു മിച്ചു ഇത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഇളിച്ചു കാണിച്ചു.... 

"എന്നിട്ട് എന്താ ഉണ്ടായേ... വേഗം പറ സച്ചു..." രണ്ടിനും ബാക്കി അറിയാൻ ഒടുക്കത്തെ ആകാംഷ ആണ്... 

"എന്താ ഇവിടെ ഒരു സ്വകാര്യം പറച്ചിൽ.... " നമ്മള് പറയാൻ തുടങ്ങിയപ്പോൾ ആണ് ഇതും ചോദിച്ച് ഉമ്മ അവിടേക്ക് വന്നത്... 

"ഹേയ് ഒന്നുമില്ല ഉമ്മാ... ഉമ്മ എങ്ങോട്ടാ പുറത്തേക്കു പോവുന്നെ...."

"ഉമ്മാമക്ക് വയ്യല്ലോ മോളെ...അവിടെ തനിച്ചല്ലേ എന്തേലും സഹായം ആവിശ്യം വന്നാലോ.. അത് കൊണ്ട് ഷഹീയോട് എന്നെ അവിടെ കൊണ്ട് വിടാൻ പറഞ്ഞു അവൻ ഇപ്പോ വരും.. എന്നോട് കാറിന്റെ അടുത്തേക്ക് നടന്നോളാൻ പറഞ്ഞു.. 

"എങ്കിൽ ഞാൻ പോവാം ഉമ്മാ.. ഉമ്മ ഇവിടെ നിൽക്ക് ഫങ്ക്ഷൻ കഴിയുന്നതിന് മുന്നേ ഉമ്മ പോവുന്നത് ശെരിയല്ലല്ലോ... അത് കൊണ്ട് ഉമ്മ ഇവിടെ നിൽക്ക്..."

"സാരമില്ല മോളെ ഞാൻ പോവാം..."

"അതെന്താ ഞാൻ പോയാൽ ഉമ്മാമയെ ശെരിക്കും നോക്കില്ല എന്ന് പേടിയുണ്ടോ ഉമ്മാക്ക്..."

"അയ്യോ.. അതൊന്നും അല്ല മോളെ എന്നെക്കാൾ നന്നായി നീ നോക്കും എന്ന് എനിക്ക് അറിയാം "

"എങ്കിൽ ഞാൻ പറയുന്നത് ഉമ്മ കേൾക്... ഞാൻ പോയിക്കോളാം... ഉമ്മാ വരുമ്പോൾ ഇവരുടെ വീട്ടിൽ നിന്ന് എന്റെ ബാഗ് എടുത്ത് വന്നാ മതി..."

"എന്ന ശെരി... മോള് പോയിക്കോ..."

അപ്പോഴേക്കും ഷഹീ അവിടെ വന്ന്... 

"ഉമ്മാ നിങ്ങളോട് കാറിന്റെ അടുത്തേക്ക് പോവാൻ പറഞ്ഞു ഇവിടെ നില്ക്കാ... വേഗം വാ നിങ്ങളെ കൊണ്ട് വിട്ട് നമ്മക്ക് തിരിച്ചു വരേണ്ടത് ആണ്..."

"ഞാൻ അല്ല മോനെ സച്ചു ആണ് വരുന്നത്...." 

"ആരായാലും വേഗം വാ..." ചെക്കന് ആണേൽ ഒടുക്കത്തെ തിരിക്ക്... നമ്മള് വേഗം എല്ലാരോടും യാത്ര ചോദിച്ചു അവിടെ നിന്ന് ഇറങ്ങി... നമ്മള് നമ്മളെ കെട്ടിയോനെ നോക്കി എങ്കിലും ആ കോന്തനെ അവിടെ ഒന്നും കാണാൻ ഇല്ലാ... നമ്മള് പിന്നെ ഷഹീന്റെ കൂടെ കാറിൽ കയറി ഇരുന്നു... 

ചെക്കൻ ആണേൽ റോക്കറ്റ് വിടുന്ന പോലെ ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്... അതോണ്ട് പെട്ടന്ന് തന്നെ നമ്മളെ വീട് എത്തി... നമ്മളെ അവിടെ കൊണ്ട് വിട്ട ഉടൻ തന്നെ അവൻ തിരിച്ചു പോവുകയും ചെയ്തു... നമ്മളു അകത്തേക്ക് കയറി ഉമ്മാമയുടെ റൂമിൽ ചെന്നപ്പോൾ ഉമ്മാമ നല്ല ഉറക്ക് ആണ്... മരുന്ന് കഴിച്ചു ഉറങ്ങുന്നത് ആയിരിക്കും.. അത് കൊണ്ട് വിളിച്ചു ഉണർത്താതെ നമ്മള് നമ്മളെ റൂമിലേക്ക് ചെന്നു....

"എനിക്ക് അകത്തേക്ക് വരാമോ....." പിറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ടു നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ഉള്ള ആളെ കണ്ടു നമ്മള് ഞെട്ടി പോയി...

"ഷബീൽ.... ".........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]