{"vars":{"id": "89527:4990"}}

❤ Fighting Love ❤: ഭാഗം 33

 
[ad_1]

രചന: Rizvana Richu

സച്ചു വിന്റെ വീട്ടിലേക്ക് ഉള്ള പോക്ക് കണ്ടു സന്തോഷിച്ചു നിൽക്കുകയാണ് സന... അവൾ പോയപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..... 

"ഇനി രണ്ട് ദിവസം അവളുടെ ശല്യം ഇല്ലാ.... അബി എനിക്ക് മാത്രം സ്വന്തം.... മോളെ സച്ചു... നീ തിരിച്ചു വരുമ്പോഴേക്കും അബി ഈ സനക്ക് മാത്രം സ്വന്തമായി തീരും...." 

****************

നമ്മളും നമ്മളെ കെട്ടിയോനും ഒന്നിച്ചു ഉണ്ടായാൽ ഉള്ള കാര്യം നിങ്ങൾക് അറിയാലോ.. നമ്മളും കലപില കൂട്ടിയും തല്ലുകൂടിയും ഒരു വിതം നമ്മളെ വീട്ടിൽ എത്തി... നമ്മളെ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് ഉപ്പയും ഉമ്മയും നമ്മളെ കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ഒടുക്കത്തെ സ്നേഹ പ്രകടനം ആയിരുന്നു... നമ്മളെ കെട്ടിയോൻ കോന്തനെ ഉപ്പ ഒരുപാട് അകത്തേക്ക് വരാൻ ക്ഷണിച്ചപ്പോൾ ചെക്കൻ അത് അനുസരിച്ചു... ഉമ്മ നല്ല അടിപൊളി ചായയും കൊടുത്തപ്പോൾ അതും കുടിച്ച് നമ്മളെ കെട്ടിയോൻ പോയി...  

"ഇതെന്താടി ഒട്ടും പ്രതീക്ഷിക്കാതെ...." 
നമ്മളെ ഉമ്മ ആണ്ട്ട്ടോ...

"ഓഹ് എന്റെ വീട്ടിൽ വരാൻ എനിക്ക് അങ്ങനെ ദിവസവും കാലവും ഒക്കെ നോക്കണോ... നമ്മളു വന്നത് ഇഷ്ടം ആയില്ലേൽ പറ ഇപ്പോൾ തന്നെ പൊയ്ക്കോളാം...." നമ്മളും ഇത്തിരി പരിഭവം ഒക്കെ അങ്ങ് മുഖത്ത് വരുത്തി...

"ഇതിപ്പോ നല്ല കഥ... എടി പോത്തേ... ഒന്നും പറയാതെ ബാഗ് ഒക്കെ ആയി പെട്ടന്ന് കണ്ടപ്പോൾ ചോദിച്ച് പോയതാണ് ഒക്കെ തിരിച്ചെടുത്തു പോരെ...."

  "പോരാ ഇങ്ങള് നമ്മക്ക് തിന്നാൻ എന്തേലും താ.. നല്ല വിശപ്പ് ഉണ്ട്...." 

"നിനക്ക് എന്താ അവിടെ നിന്ന് തിന്നാൻ ഒന്നും കിട്ടാർ ഇല്ലേ...."

"എന്ത് കിട്ടിയാലും എന്റെ ഉമ്മച്ചിടെ ഫുഡിന്റെ ടേസ്റ്റ് കിട്ടുമോ.... "നമ്മള് ഉമ്മാന്റെ തടിയിൽ പിടിച്ച് ഒന്ന് കുലുക്കി നല്ലം ഇളിച്ചു കാണിച്ചു പറഞ്ഞപ്പോൾ ഉമ്മ കൂടുതൽ സോപ്പിടണ്ടാ എന്ന് പറഞ്ഞു ഉമ്മി കിച്ചണിലേക്ക് പോയി... ഉപ്പച്ചി നമ്മളെ കളികണ്ട് ഒരേ ചിരിയാണ്... നമ്മള് ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു...

"ലാമി എവിടെ ഉപ്പാ..."

"കോളേജിൽ പോവാൻ റെഡി ആവുകയായിരിക്കും...." 

"കോളേജിൽ പോവാനോ ഞാൻ ഇവിടെ വന്നിട്ടോ നടന്നത് തന്നെ... " എന്നും പറഞ്ഞ് നമ്മള് പെണ്ണിന്റെ റൂമിലെക്ക് പോയപ്പോൾ.. പെണ്ണ് അടിപൊളിയായി ഒരുങ്ങി നിന്നിട്ട് ഉണ്ട്... 

"അല്ല മോളെ ഇജ്ജ് കോളേജിലേക്ക് തന്നെ ആണോ പോവുന്നത്...." ഓളെ ഒരുക്കം കണ്ടു നമ്മള് ഈ ഡയലോഗും അടിച്ച് റൂമിലെക്ക് കയറിയപ്പോൾ നമ്മളെ കണ്ടു പെണ്ണ് അന്തം വിട്ട് നിൽക്കുന്നുണ്ട്...

"വാട്ട്‌ ആ സർപ്രൈസ്.... ഇത് എപ്പോ വന്നു... "

"ഈ ഭൂമിയിലെക്ക് വന്നിട്ട് 19 കൊല്ലം ആവാറായി..  പക്ഷെ ഇപ്പോൾ ഇവിടെ വന്നിട്ട് ഒരു 5 മിനുട്ട് ആയിക്കാണും...." 

"ഓഹ് വല്ല്യ തമാശക്കാരി... ഇപ്പോൾ നിന്റെ തമാശ കേൾക്കാൻ ടൈം ഇല്ലാ... ഞാൻ പോയി വന്നിട്ട് കേൾക്കാം..."

"അയ്യടാ നീ എവിടെ പോവുന്നു... നീ ഇന്ന് പോവണ്ട...നമ്മക്ക് ഇന്ന് രണ്ട് സ്ഥലത്ത് പോവാൻ ഉണ്ട്...."

"ലീവ് ഒക്കെ ആക്കാൻ നമ്മക്ക് സമ്മതം തന്നെ പക്ഷെ എവിടെക്കാ പോവേണ്ടത് എന്ന് പറ... "

"അതൊക്കെ പറയാം..."

"മോളെ സച്ചു... ഇതാ ഫുഡ്‌ എടുത്ത് വെച്ചു...." നമ്മള് അത് പറഞ്ഞപ്പോയ നമ്മളെ ഉമ്മി ഫുഡ്‌ കഴിക്കാൻ വിളിച്ചേ... പിന്നെ നമ്മള് രണ്ടാളും ഫുഡ്‌ കഴിക്കാൻ പോയി... 
അതിന് ഇടയിൽ പെണ്ണ് എന്താ കാര്യം എന്ന് നമ്മളോട് ചോദിക്കുന്നുണ്ട്.. നമ്മളെ സ്വകാര്യം പറച്ചിൽ കേട്ടിട്ട് നമ്മളെ ഉപ്പ നമ്മളെ തന്നെ നോക്കുന്നുണ്ട്... അപ്പൊ നമ്മള് ഓളോട് മിണ്ടാതെ ഇരിക്ക് എന്ന് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു... ഫുഡ്‌ ഒക്കെ കഴിച്ചു ഉപ്പ പോയപ്പോൾ ഉമ്മയോട് പുറത്ത് പോവാൻ ഉണ്ടെന്ന് പറഞ്ഞ് സമ്മതം ഒക്കെ വാങ്ങിച്ചു... 

"എടി സച്ചു എന്താ കാര്യം എന്ന് പറ... എത്ര ടൈം ആയി നമ്മള് ചോദിക്കുന്ന്..." 

"നിനക്ക് ലവർ ഉണ്ടോ...." നമ്മള് അത് ചോദിച്ചതും പെണ്ണ് ഒരേ ചിരിയാണ്....

"അതിന് എന്താ ഇത്ര ചിരിക്കാൻ.. "

"ഒന്നുമില്ല ഇത് ചോദിക്കാൻ ആണോ രാവിലെ തന്നെ നീ ഇങ്ങോട്ട് വന്നെ.."

"നീ ചോദിച്ചതിന് മറുപടി പറ പെണ്ണെ...."

"എനിക്ക് അങ്ങനെ എന്തേലും ഉണ്ടേൽ ഞാൻ നിന്നോട് പറയില്ലേ... എനിക്ക് ലവ് ഒന്നും ഇല്ലാ... ഇനി ഏതേലും ഒരുത്തൻ നമ്മളോട് ആണത്തത്തോടെ വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ നമ്മള് ഒരു കൈ നോക്കും...." ഓളെ ഡയലോഗ് കേട്ടു നമ്മള് ഓളെ നോക്കി ഇളിച്ചപ്പോൾ പെണ്ണ് നമ്മളെ നോക്കി പിരികം പൊക്കിയും താഴ്ത്തിയും കളിക്കേന്ന്....

"എന്നാ ഒരു മിനുട്ട്.... നമ്മള് ഇപ്പോൾ വരാം..." 

" നീ എവിടെ പോവാ..."

"എന്റെ റൂമിൽ നിന്ന് ഒരു സാധനം എടുക്കാൻ ഉണ്ട്..." നമ്മള് അതും പറഞ്ഞ് നമ്മളെ റൂമിലെക്ക് ചെന്നു...

സംഭവം നിങ്ങൾക്ക് മനസ്സിലായോ... നമ്മള് ഷബീലിനെ ഫോൺ വിളിക്കാൻ വേണ്ടി വന്നത് ആണ്... ഓള് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ... അല്ലേലും മീശയും പിരിച്ചു ധൈര്യത്തോടെ നമ്മളെ മുന്നിൽ വന്ന് എടി പെണ്ണെ എനിക്ക് നിന്നെ ഇഷ്ടം ആണ്.. എന്ന് പറയുന്ന ആണ്പിള്ളേരെ അല്ലേ പെൺപിള്ളേർ അംഗീകരിക്കു... അത് കൊണ്ട് ഇത് ഞാൻ പറയുന്നതിനെക്കാൾ നല്ലത് അവൻ തന്നെ പറയുന്നത് ആണ്... അതോണ്ട് നമ്മള് അവനെ വിളിച്ച് പുറത്ത് എവിടെ എങ്കിലും വരാൻ പറയട്ടെ... എങ്ങനെ ഉണ്ട് നമ്മളെ ബുദ്ധി...
അല്ലേലും നമ്മക്ക് അറിയാം നമ്മക്ക് കാഞ്ഞ ബുദ്ധി ആണെന്ന്... ഹിഹിഹി... 

നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്തു ഷബിയുടെ നമ്പറിൽ വിളിച്ചു... നമ്മള് ഓനോട്‌ അടുത്തുള്ള ഒരു ബീച്ചിൽ വരാൻ പറഞ്ഞ്... നമ്മള് ലാമിയെയും കൂട്ടി അവിടെ വരാം നേരിട്ട് ഇഷ്ടം പറയാനും പറഞ്ഞു.... എല്ലാം പറഞ്ഞ് ഒക്കെ ആക്കി നമ്മള് ലാമിയുടെ അടുത്തേക്ക് പോയി...

നമ്മള് ഓളെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് നമ്മളെ തറപ്പിച്ചു നോക്കുന്നുണ്ട്... 

"നീ ഇത് എവിടെ ആയിരുന്നു... ഞാൻ എത്ര ടൈം ആയി ഇവിടെ പോസ്റ്റ്‌ പോലെ നിൽക്കുന്നു..." 

"ചൂടാവല്ല തെണ്ടി... നമ്മക്ക് ഒരു കാൾ വന്നു... അതാ... വാ പോവാം... നമ്മള് ഓളെ കയ്യും പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു... 

"നീ ഇത് എവിടെയാ എന്നെയും കൂട്ടി പോവുന്നെ അത് ഒന്ന് പറഞ്ഞ് താ... " പെണ്ണ് നമ്മളോട് ഇതെന്നെ ചോദിചോണ്ട് കുറെ ടൈം ആയി പിറകെ നടക്കുന്ന് ഇനിയും പറഞ്ഞില്ലേൽ ഇവൾ വല്ലതും എടുത്ത് എന്റെ തല അടിച്ചു പൊട്ടിക്കും എന്ന് തോന്നിയപ്പോൾ നമ്മള് ബീച്ചിൽ പോവുകയാണ് നമ്മളെ ഒരു ഫ്രണ്ടിനെ കാണാൻ എന്നൊക്കെ പറഞ്ഞ് അഡ്ജസ്റ് ചെയ്തു.... 

****************

സച്ചു വിളിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയിന്... നമ്മളെ അബിയുടെ സ്വഭാവം നിങ്ങൾക് അറിയാലോ... എന്തെല്ലോ ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത്... എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു ഞാൻ ഇറങ്ങി... 

നമ്മക്ക് നല്ല ടെൻഷൻ ഉണ്ട്... പറയാൻ ഉള്ള പേടി കൊണ്ട് അല്ലാ അവൾ മുഖത്തു നോക്കി നോ പറയുമോ എന്നൊരു ടെൻഷൻ... അതാ സച്ചുവിനെ ഒക്കെ ഏല്പിച്ചത്... പിന്നെ സച്ചു വിളിച്ചപ്പോൾ ആണ് അവൾ പറഞ്ഞത് ശരി ആണെന്ന് നമ്മക്ക് തോന്നിയത്... എന്റെ ഇഷ്ടം ഞാൻ തന്നെ അല്ലേ പറയേണ്ടത്.... 

നമ്മള് കടലിൽ തിരമാലയെ നോക്കി നിന്നപ്പോൾ ആണ് ഫോണിൽ ഒരു മെസ്സേജ് വന്നെ... എടുത്ത് നോക്കിയപ്പോൾ സച്ചു ആണ്... അവർ എത്തി എന്ന് പറഞ്ഞ്... അത് കണ്ടപ്പോൾ തന്നെ നമ്മള് ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പൊ ദേ വരുന്നു സച്ചുവും കൂടെ എന്റെ ലാമിയും... സച്ചു നമ്മളെ കണ്ടപ്പോൾ തൊട്ട് ഒരേ ഇളിയാണ് നമ്മളെ പെണ്ണ് എന്നെയും സച്ചുനെയും മാറി മാറി അന്തം വിട്ട് നോക്കുന്നുണ്ട്... കാരണം അവൾക്ക് എന്നെ കണ്ടു പരിജയം ഉണ്ടല്ലോ...

"ആഹാ കാമുകൻ നേരത്തെ എത്തിയല്ലോ..." നമ്മളെ സച്ചുന്റെ വക ആണ് ഈ ഡയലോഗ്... 
നമ്മള് മറുപടി ആയി ഒന്ന് ഇളിച്ചു കാണിച്ചു... നമ്മള് ലാമിയുടെ മുഖത്തു നോക്കിയപ്പോൾ പെണ്ണ് ഒന്നും പിടി കിട്ടാതെ നമ്മളെ നോക്കി നിൽക്കുകയാ...

****************

ഇത് അബിക്കയുടെ ബ്രോ അല്ലേ... ഇവനെ കാണാൻ ആണോ ഈ പണ്ടാരകാലി ക്ലാസും കളയിച്ചു നമ്മളെ കൂട്ടി വന്നത്... ബട്ട്‌ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.. നമ്മക്ക് ഒന്നും പിടികിട്ടാതെ സച്ചുനെ നോക്കിയപ്പോൾ ആ തെണ്ടി വെറുതെ കിണിക്കുന്നുണ്ട്... മുമ്പിൽ നിൽക്കുന്നവൻ ആണേൽ നമ്മളെ തന്നെ നോക്കി നില്ക്കാ... ഇതെന്താ പടച്ചോനെ സംഭവം...

"എങ്കിൽ നിങ്ങൾ സംസാരിക്കു നമ്മള് അവിടെ പോയി ഐസ്ക്രീം വാങ്ങി വരാം..." എന്നും പറഞ്ഞ് സച്ചു ദേ നമ്മളെ നോക്കി ഇളിചോണ്ട് പോവുന്നു... 

സംസാരിക്കാനോ പടച്ചോനെ.. ഇവനോട് നമ്മള് എന്ത് സംസാരിക്കാൻ ആണ്... നമ്മള് അതും ചിന്തിച്ചു ആ ചെക്കനെ നോക്കിയപ്പോൾ ചെക്കൻ എന്നെ നോക്കി ചിരിക്കുവാ... 

"ഹായ് ലാമി... അയാം ഷബിൽ... " 

"ഹായ്... എന്നിക് അറിയാം ഞാൻ കണ്ടിട്ടുണ്ട്..." 

"ശെരിക്കും സച്ചു നിന്നെ ഇവിടെ കൂട്ടി വന്നത് ഞാൻ പറഞ്ഞിട്ട് ആണ്..." 
 ചെക്കൻ അത് പറഞ്ഞപ്പോൾ നമ്മള് ശെരിക്കും അന്തം വിട്ട് പോയി...

"എന്തിന്..." അറിയാതെ തന്നെ നമ്മള് അത് ചോദിച്ചു പോയി...

"അത് എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... "

"എന്താ... എന്തായാലും പറഞ്ഞോളൂ...." 

"I love you..... " എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്... നിനക്ക് ഇഷ്ടം ആണേൽ എന്റെ ലൈഫിലേക്ക് നിന്നെ ഞാൻ ക്ഷണിക്കുന്നു... കൂടുതൽ പറഞ്ഞ് കുളമാക്കുന്നില്ല..  തന്റെ കാര്യം എന്തായാലും തനിക്ക് തുറന്ന് പറയാം... " 

ചെക്കൻ ഇത് പറഞ്ഞപ്പോൾ നമ്മക്ക് ഷോക്ക് അടിച്ച പോലെ ആണ് തോന്നിയത്... ഇത് നമ്മള് ഒട്ടും പ്രതീക്ഷിച്ചത് അല്ലാലോ... പെട്ടന്ന് ഒന്നും പറയാൻ കിട്ടാത്ത ഒരു അവസ്ഥ...  നമ്മള് അതെ നിൽപ്പ് അങ്ങനെ തന്നെ അവിടെ നിന്നു...

"തന്നെ ഞാൻ തന്റെ കോളേജിൽ വെച്ച് കണ്ടിട്ടുണ്ട്.. അപ്പോഴേ ഒരിഷ്ടം മനസ്സിൽ തോന്നിയത് ആണ്..  അതിന് ശേഷം ആണ് അബിക്ക് പെണ്ണ് കാണാൻ വന്നപ്പോൾ അവിടെ കണ്ടത്... പറയണം എന്ന് കരുതിയിട്ട് കുറച്ച് ഡേ ആയി.. ബട്ട്‌ ഇപ്പോഴാ ഒന്ന് തുറന്ന് പറയാൻ പറ്റിയത്... താൻ എന്തായാലും തുറന്ന് പറഞ്ഞോളൂ...

തുറന്ന് പറയാൻ ഇത് എന്തേലും പറയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ് നമ്മള്...

"അത്... അത് പിന്നെ...."നമ്മക്ക് ഒന്നും പറയാൻ പറ്റാതെ അവിടെ നിന്ന് തപ്പി കളിച്ചോണ്ട് നിന്നപ്പോൾ ദേ ഐസ്ക്രീം വാങ്ങി ആ തെണ്ടി അവിടെ നിന്ന് പരുങ്ങി കളിക്കുന്നു... ഐസ്ക്രീം വാങ്ങാൻ അല്ലാ നൈസ് ആയിട്ട് മാറി നിന്ന് തന്നതാ എന്നൊക്കെ നമ്മക്ക് മനസ്സിലായിന്... അതോണ്ട് ഇപ്പോഴൊന്നും ആ പെണ്ണ് ഇവിടെക്ക് വരുന്ന ലക്ഷണം ഇല്ലാ... 

"അത് നമ്മള് ആലോചിച്ചു പറഞ്ഞാൽ മതിയോ.." തല്ക്കാലം ഒന്ന് രക്ഷപെടാൻ നമ്മള് ഉള്ള ധൈര്യം ഒക്കെ എടുത്ത് അങ്ങ്ട് പറഞ്ഞു.. അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്... 

"ഹ്മ്മ്... ആലോചിച്ചു പറഞ്ഞാൽ മതി... ഞാൻ കാത്തിരിന്നോളാം... എന്നാൽ സച്ചുന്റെ അടുത്തേക്ക് പൊയ്ക്കോളു... അല്ലാതെ അവൾ ഇങ്ങോട്ട് വരില്ല...  " 

അത് നമ്മക്കും തോന്നിയ കാര്യം ആണ്.. അത് കൊണ്ട് ചെക്കൻ അത് പറഞ്ഞപ്പോൾ തന്നെ നമ്മള് സച്ചുന്റെ അടുത്തേക്ക് തിരിഞ്ഞ് നടന്നു...

"ലാമി...." 

നമ്മള് നടന്നു തുടങ്ങിയപ്പോൾ ആണ് പിന്നിൽ നിന്ന് ഷബീ വിളിച്ചേ.. നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ ചെക്കൻ നമ്മളെ അടുത്തേക്ക് നടന്നു വന്നു...

"ഒരു കാര്യം മറന്നു പോയി...." എന്ന് പറഞ്ഞു പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് നമ്മക്ക് നേരെ നീട്ടി... നമ്മള് എന്താ എന്ന് അറിയാൻ വേണ്ടി അത് നോക്കിയപ്പോൾ നമ്മള് ശെരിക്കും അന്തം വിട്ട് പോയി... ഓന്റെ കയ്യില് ബ്ലാക്ക് കളർ കമ്മല്... ഏതാ എന്ന് അറിയോ... നമ്മക്ക് അന്ന് ക്യാഷ് ഇല്ലാത്തത് കൊണ്ട് വാങ്ങിക്കാതെ പിന്നെ സച്ചുനെ കൂട്ടി പോയി കുറെ തിരഞ്ഞിട്ടും കിട്ടാതെ നിന്ന അതെ സെയിം കമ്മൽ....  ശെരിക്കും അത് കണ്ടപ്പോൾ നമ്മക്ക് സന്തോഷം  ആയി... കാരണം നമ്മള് അത്രയും ആഗ്രഹിച്ചത് ആയിരുന്നു അതിന്... എന്നാലും ഇവന് ഇത് എങ്ങനെ കിട്ടി... നമ്മള് ചോദ്യ ഭാവത്തിൽ ഓനെ നോക്കി...

" ഇത് എനിക്ക് എങ്ങനെ കിട്ടി എന്ന് ആവും ചിന്തിക്കുന്നത് അല്ലേ... താൻ അറിയാതെ പല തവണ ഞാൻ തന്നെ കാണാൻ  വന്നിട്ട് ഉണ്ട്... താൻ ഈ കമ്മല് നോക്കുന്നതും ക്യാഷ് തികയാത്തത് കൊണ്ട് പിന്നെ എടുക്കാൻ വരാം എന്ന് പറഞ്ഞത് ഒക്കെ ഞാൻ കണ്ടിരുന്നു.. പക്ഷെ ഇത് അന്ന് തന്നെ ഞാൻ അവിടെ നിന്ന് വാങ്ങിയിരുന്നു... " 

ചെക്കൻ അത് പറഞ്ഞപ്പോൾ ശെരിക്കും നമ്മക്ക് വിശ്വാസിക്കാൻ പറ്റാത്തത് പോലെ തോന്നി...

"വാങ്ങിചോളു..." വീണ്ടും നമ്മക്ക് നേരെ അത് നീട്ടി ചെക്കൻ പറഞ്ഞപ്പോൾ നമ്മള് അത് വാങ്ങി സച്ചുന്റെ അടുത്തേക്ക് നടന്നു....

****************

ഇവൻ എന്താ പടച്ചോനെ കഥാപ്രസംഗം നടത്തുകയാണോ... പറഞ്ഞു തീർന്നില്ലേ ഇനിയും.. നമ്മള് ഈ ഐസ്ക്രീം പിടിച്ചു നിൽക്കാൻ തുടങ്ങീട്ട് കുറച്ച് ടൈം ആയെ... പറഞ്ഞെടുത്തോളം മതി എന്ന് മനസ്സിൽ തീരുമാനിച്ചു അവരെ അടുത്തേക്ക് പോവാൻ പോയപ്പോ ദേ നമ്മളെ ലാമി നമ്മളെ അടുത്തേക്ക് നടന്നു വരുന്നുണ്ട്... പടച്ചോനെ ഈ പെണ്ണ് ok പറയുമോ.... ചിലപ്പോൾ ഈ ചെയ്തതിന് ഒക്കെ പെണ്ണ് എന്നെ ഇടിച്ചു പഞ്ഞിക്കിടാൻ ചാൻസ് ഉണ്ട്... പെണ്ണ് നടന്നു നമ്മളെ അടുത്ത് എത്തിയതും ഓളെ മുഖം കണ്ടു നമ്മള് ശെരിക്കും ഞെട്ടി... 

ദേ നമ്മളെ നോക്കി ഇളിച്ചോണ്ട് ആണ് പെണ്ണിന്റെ വരവ്... കൂടെ മുഖം ഒക്കെ നാണത്താൽ ചുവന്നിട്ടും... അപ്പൊ നമ്മളെ ലാമി പറയാതെ തന്നെ നമ്മക്ക് ഒരു കാര്യം മനസ്സിലായി പെണ്ണ് ഡബിൾ okke....  
ഓള് നമ്മളെ അടുത്ത് എത്തിയതും നമ്മള് ഓളെ നോക്കി ഒന്ന് ചിരിച്ചു പിറകിൽ ഉള്ള ഷബീയിലേക്ക് നോട്ടം ഇട്ടു... ചെക്കൻ അവിടെ നമ്മളെ നോക്കി നിൽക്കുന്നുണ്ട്... നമ്മള് ഓനെ നോക്കുന്നത് കണ്ടപ്പോൾ ചെക്കൻ നമ്മളെ നോക്കി എന്തായി എന്ന രീതിയിൽ കൈ കൊണ്ട് ആക്ഷൻ കാണിച്ചു... നമ്മള് ഓനെ നോക്കി ചിരിച്ചു കൊണ്ട് കൈ കൊണ്ട് എല്ലാം ഒക്കെ എന്ന രീതിയിലും കാണിച്ചു... 👍 അപ്പൊ ചെക്കൻ കളിക്കുന്ന കളി കണ്ടു ശെരിക്കും നമ്മള് ചിരിച്ചു ഒരു വിതം ആയി... സന്തോഷം കൊണ്ട് തുള്ളിചാടുവാ ചെക്കൻ...  നമ്മള് മാത്രം അല്ലാ അവിടെ ഉള്ളവർ ഒക്കെ ചെക്കന്റെ കളി കണ്ടു നോക്കുന്നുണ്ട്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]