ഹോം › കായികം

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

By MJ Desk · 22 Nov 2024, 03:29 PM

ബാറ്റ്‌സ്മാൻമാരുടെ ശവപറമ്പായി പെർത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെർത്തിൽ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇന്ത്യൻ പേസർമാരുടെ ആക്രമണത്തെ ചെറുക്കാൻ ഓസീസ് ബാറ്റ്‌സ്മാൻമാർക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നൽകിയപ്പോൾ മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണഒരു വിക്കറ്റുമെടുത്തു. 19 റൺസുമായി ക്രീസിൽ തുടരുന്ന അലക്‌സ് ക്യാരിയിലാണ് ഓസ്‌ട്രേലിയയുടെ പ്രതീകളത്രയും. 3 റൺസുമായി മിച്ചൽ സ്റ്റാർക്കും ഒപ്പമുണ്ട്. ഉസ്മാൻ ഖവാജ 8, നഥാൻ മക്‌സീനി 10, ലാബുഷെയ്ൻ 2, സ്റ്റീവൻ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചൽ മാർഷ് 6, പാറ്റ് കമ്മിൻസ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോർ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india Austalia Test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›