ഹോം › കായികം

ന്യൂസിലാൻഡിന് 356 റൺസിന് ഒന്നാമിന്നിംഗ്‌സ് ലീഡ്; രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടമായി

By MJ Desk · 18 Oct 2024, 03:19 PM

ബംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസിന് പുറത്തായി. 356 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ ഇന്നിംഗ്‌സ് തോൽവി മുന്നിൽ കാണുകയാണ്. സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര, അർധ സെഞ്ച്വറികൾ നേടിയ ഡെവോൺ കോൺവേ, ടിം സൗത്തി എന്നിവരുടെ പ്രകടമാണ് കിവീസിന് മികച്ച സ്‌കോർ സമ്മാനിച്ചത് 157 പന്തിൽ നാല് സിക്‌സും 13 ഫോറും സഹിതം 134 റൺസാണ് രചിൻ രവീന്ദ്ര സ്വന്തമാക്കിയത്. 73 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 65 റൺസാണ് സൗത്തി നേടിയത്. ഡെവോൺ കോൺവേ 91 റൺസും വിൽ യിംഗ് 33 റൺസുമെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവും ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടും ബുമ്ര, അശ്വിന് എന്നിവർ ഓരോ വിക്കറ്റും നേടി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ മറ്റൊരു തകർച്ചയെ നേരിടുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് അതിവേഗം രണ്ട് വിക്കറ്റുകൾ നഷ്ടമായി. 35 റൺസെടുത്ത ജയ്‌സ്വാളാണ് ആദ്യം പുറത്തായത്. 52 റൺസെടുത്ത രോഹിതും പിന്നാലെ മടങ്ങി. ആറ് റൺസുമായി കോഹ്ലിയും സർഫറാസ് ഖാനുമാണ് ക്രീസിൽ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›