2011 ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വിറ്റത്; ഗുരുതര ഒത്തുകളി ആരോപണവുമായി ലങ്കൻ മുൻ കായിക മന്ത്രി

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നുവെന്ന് ശ്രീലങ്കയുടെ മുൻകായിക മന്ത്രി മഹിന്ദനന്ദ അലുത്ഗാംഗെ. ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വിൽക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സിരാസ ടിവിക്ക് നൽകിയ
 

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നുവെന്ന് ശ്രീലങ്കയുടെ മുൻകായിക മന്ത്രി മഹിന്ദനന്ദ അലുത്ഗാംഗെ. ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വിൽക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സിരാസ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

2010-15 കാലത്തെ ലങ്കൻ കായികമന്ത്രിയായിരുന്നു മഹിന്ദനന്ദ. 2011ൽ തന്നെ ഇതുസംബന്ധിച്ച സംശയമുണ്ടായിരുന്നുവെങ്കിലും വേണ്ടെന്ന് കരുതിയാണ് പറയാതിരുന്നത്. 2011ൽ നമ്മൾ ജയിക്കേണ്ടതായിരുന്നു. പക്ഷേ മത്സരം നമ്മൾ വിറ്റു കളഞ്ഞു

കളിക്കാർക്ക് ഇതിൽ ബന്ധമുണ്ടെന്ന് പറയുന്നില്ല. പക്ഷേ ചില മേഖലകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ മുൻ ലങ്കൻ നായകൻ അർജുന രണതുംഗെയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ഫൈനലിൽ ഒത്തുകളി നടന്നുവെന്നും അന്വേഷണം വേണമെന്നും രണതുംഗ ആവശ്യപ്പെട്ടിരുന്നു.