ഹോം › കായികം

രണ്ടാം ടി20: സഞ്ജു പൂജ്യത്തിനു പുറത്ത്

By News Desk · 10 Nov 2024, 08:12 PM

പോർട്ട് എലിസബത്ത്: ഇന്ത്യക്കെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബൗളിങ് തെരഞ്ഞെടുത്തു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ സഞ്ജു സാസണെ മൂന്നാമത്തെ പന്തിൽ നഷ്ടമായി. മൂന്ന് പന്ത് നേരിട്ട സഞ്ജു റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്. മാർക്കോ യാൻസന്‍റെ പന്തിൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ സഹ ഓപ്പണർ അഭിഷേക് ശർമയും (5 പന്തിൽ 4) പുറത്തായി. ജെറാൾഡ് കോറ്റ്സിയുടെ പന്തിൽ യാൻസനു ക്യാച്ച്. ആദ്യ മത്സരത്തിൽ 61 റൺസിനു ജയിച്ച ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കൻ ടീമിൽ ഓപ്പണർ റീസ ഹെൻഡ്രിക്സ് തിരിച്ചെത്തിയെങ്കിലും റിയാൻ റിക്കിൾട്ടണെ നിലനിർത്തിയിട്ടുണ്ട്. പാട്രിക് ക്രുഗർ പുറത്തായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›