റായ്പൂരിൽ ബൗളർമാരുടെ വിളയാട്ടം: ന്യൂസിലാൻഡ് 108 റൺസിന് ഓൾ ഓട്ട്

 

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡ് 34.3 ഓവറിൽ 108 റൺസിന് ഓൾ ഓട്ടായി. ടോസ് നേടിയ രോഹിത് ശർമ കിവീസീനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച ബൗളർമാർ തകർപ്പൻ പ്രകടനം കാഴ്ച വെച്ചതോടെ ന്യൂസിലാൻഡ് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. 15 റൺസിനിനിടെ അഞ്ച് വിക്കറ്റുകൾ വീണ് പതറിയ അവരെ മധ്യനിരയുടെ പ്രകടനമാണ് സ്‌കോർ 100 കടത്താൻ സഹായിച്ചത്

11 ഓവർ പൂർത്തിയാകുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന ദയനീയമായ നിലയിലായിരുന്നു ന്യൂസിലാൻഡ്. ഫിൻ അലൻ 0, ഡിവോൺ കോൺവേ 7, ഹെൻ റി നിക്കോളാസ് 2, ഡാരിൽ മിച്ചൽ 1, ടോം ലാഥം 1 എന്നീ വിക്കറ്റുകളാണ് നഷ്ടമായത്. 

മധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സും മൈക്കൽ ബ്രേസ് വെലും മിച്ചൽ സാന്റനറും നടത്തിയ ചെറുത്തുനിൽപ്പാണ് കിവീസിന് സ്‌കോർ 100 കടത്താൻ സഹായകരമായത്. ഗ്ലെൻ ഫിലിപ്‌സ് 36 റൺസും ബ്രേസ് വെൽ 22 റൺസും സാന്റനർ 27 റൺസുമെടുത്തു.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ, കുൽദീപ് യാദവ് ഓരോ വിക്കറ്റ് സ്വന്തമാക്കി.