ഛത്തിസ്ഗഢ് രണ്ടാമിന്നിംഗ്‌സിൽ 287ന് പുറത്ത്; കേരളത്തിന് വിജയലക്ഷ്യം 126
 

 

രഞ്ജി ട്രോഫിയിൽ ഛത്തിസ്ഗഢിനെതിരെ കേരളത്തിന് 126 റൺസിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടർന്ന ഛത്തിസ്ഗഢ് മൂന്നാം ദിനത്തിൽ 287 റൺസിന് എല്ലാവരും പുറത്തായി. തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും 152 റൺസ് നേടിയ നായകൻ ഹർപ്രീത് സിംഗ് ഭാട്ടിയയുടെ ഇന്നിംഗ്‌സാണ് ഛത്തിസ്ഗഢിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്

കേരളത്തിന് വേണ്ടി ജലജ് സക്‌സേന ആറ് വിക്കറ്റുകൾ വീഴ്ത്തി. വൈശഖ് ചന്ദ്രൻ രണ്ടും ബേസിൽ ഒരു വിക്കറ്റുമെടുത്തു. അമൻ ദീപ് ഖാരെ 30 റൺസും അജയ് മണ്ഡൽ 22 റൺസും എം എസ് ഹുസൈൻ 20 റൺസുമെടുത്തു. ഒരു ദിനം ശേഷിക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. 126 റൺസാണ് കേരളത്തിന് ജയിക്കാൻ വേണ്ടത്. മത്സരം സമനിലയിൽ ആയാൽ പോലും ഒന്നാം ഒന്നിംഗ്‌സിൽ ലീഡ് നേടിയതോടെ കേരളത്തിന് പോയിന്റ് ലഭിക്കും.