മിന്നൽ സെഞ്ച്വറിയുമായി സൂര്യകുമാറിന്റെ വിളയാട്ടം; ഇന്ത്യക്ക് മികച്ച സ്‌കോർ

 

ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. ഇന്ത്യക്കായി സൂര്യകുമാർ യാദവ് സെഞ്ച്വറി സ്വന്തമാക്കി. ന്യുസിലാൻഡിന് വേണ്ടി ടിം സൗത്തി ഹാട്രിക് നേടി. അവസാന ഓവറിലായിരുന്നു സൗത്തിയുടെ ഹാട്രിക് പ്രകടനം.

റിഷഭ് പന്തും ഇഷാൻ കിഷനും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിച്ചത്. 13 പന്തിൽ വെറും ആറ് റൺസുമായി പന്ത് പതിവ് പോലെ നിരാശപ്പെടുത്തി മടങ്ങി. ഇഷാൻ കിഷൻ 36 റൺസെടുത്തു പുറത്തായി. ശ്രേയസ്സ് അയ്യർ 13 റൺസിന് വീണു

പിന്നീട് ക്രീസിൽ സൂര്യകുമാറിന്റെ താണ്ഡവം പിറന്നത്. വെറും 51 പന്തിൽ ഏഴ് സിക്‌സും 11 ഫോറും സഹിതം 111 റൺസുമായി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗാണ് സൂര്യ കാഴ്ച വെച്ചത്. അതേസമയം ഇരുപതാം ഓവറിൽ ഹാട്രിക് നേടിയ സൗത്തിയുടെ പ്രകടമാണ് ഇന്ത്യൻ സ്‌കോർ 200 കടത്തുന്നതിൽ നിന്നും തടഞ്ഞത്. സൂര്യക്ക് അവസാന ഓവറിൽ സ്‌ട്രൈക്ക് ലഭിച്ചതുമില്ല

13 റൺസെടുത്ത ഹാർദിക് പാണ്ഡ്യ, പൂജ്യം റൺസുമായി ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് സൗത്തിയുടെ ഹാട്രിക് ഇരകൾ. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലാണ്‌