ഹോം › കായികം

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തിരിച്ചടി; 4 റൺസിനിടെ ഒരു വിക്കറ്റ് നഷ്ടം

By MJ Desk · 04 Mar 2025, 02:54 PM

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് മോശം തുടക്കം. നാല് റൺസ് ചേർക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണർ കൂപ്പർ കൊണോലി പൂജ്യത്തിന് പുറത്തായി. മൂന്നാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് ഷമിയാണ് കൊണോലിയെ വീഴ്ത്തിയത്. നിലവിൽ ഒരു റൺസുമായി ട്രാവിസ് ഹെഡും റൺസൊന്നുമെടുക്കാതെ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് ഇന്നിറങ്ങിയത്. പരുക്കേറ്റ മാത്യൂ ഷോർട്ടിന് പകരം കൂപ്പർ കൊണോലി ടീമിലെത്തി. സ്‌പെൻസർ ജോൺസണ് പകരം തൻവീർ സംഗയും അന്തിമ ഇലവനിലെത്തി അതേസമയം ഇന്ത്യൻ ടീമിൽ മാറ്റമൊന്നുമില്ല. അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇറക്കിയ അതേ ടീം തന്നെയാണ് സെമിയിലും കളിക്കുന്നത്. നാല് സ്പിന്നർമാരാണ് ടീമിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›