ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ ഉള്ളത് പാക്കിസ്ഥാനിലെന്ന് മുൻ ഔൾ റൗണ്ടർ അബ്ദുൽ റസാഖ്

ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ പാക്കിസ്ഥാനിലുണ്ടെന്ന് പാക് മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ്. ഇന്ത്യയെയും പാക്കിസ്ഥാനെയും അതുകൊണ്ട് തന്നെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിരാട് കോഹ്ലിയെയും
 

ക്രിക്കറ്റിൽ ഇന്ത്യയേക്കാൾ കൂടുതൽ പ്രതിഭകൾ പാക്കിസ്ഥാനിലുണ്ടെന്ന് പാക് മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ്. ഇന്ത്യയെയും പാക്കിസ്ഥാനെയും അതുകൊണ്ട് തന്നെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല.

വിരാട് കോഹ്ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യരുത്. ഇന്ത്യൻ താരങ്ങളെയും പാക് താരങ്ങളെയും താരതമ്യം ചെയ്യരുത്. കാരണം പാക്കിസ്ഥാനിലാണ് കൂടുതൽ പ്രതിഭകൾ ഉള്ളത്. ചരിത്രത്തിലേക്ക് നോക്കിയാൽ മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾഹഖ്, സയീദ് അൻവർ, ഇജാസ് അഹമ്മദ് തുടങ്ങിയ ഒട്ടേറ മഹത്തായ കളിക്കാരെ കാണാം

കോഹ്ലിയും ബാബറും വളരെ വ്യത്യസ്തരായ രണ്ട് കളിക്കാരാണ്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ നടന്നാൽ മാത്രമേ ആരാണ് മികച്ച താരമെന്ന് പറയാൻ സാധിക്കൂ. കോഹ്ലി നല്ല താരമാണ്. പാക്കിസ്ഥാനെതിരെ നന്നായി കളിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യക്കാർ അവരുടെ താരങ്ങളെ നമ്മളുമായി താരതമ്യം ചെയ്യുന്നില്ലെങ്കിൽ തിരിച്ചും അങ്ങനെ ചെയ്യേണ്ടതില്ലെന്ന് റസാഖ് പറഞ്ഞു.