ഹോം › കായികം

സഞ്ജു വീണ്ടും ഡക്കായി; നിരാശയോടെ ആരാധകര്‍

By MJ News Desk · 13 Nov 2024, 09:00 PM

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ സെഞ്ച്വറിക്ക് ശേഷം മലയാളി താരം സഞ്ജു സാംസണിന് തുടര്‍ച്ചയായ രണ്ടാം ഡക്ക്. രണ്ടാം മത്സരത്തിലെ പോലെ ഇക്കുറിയും സഞ്ജു ആരാധകരെ നിരാശരാക്കി. രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജു പവലിയനിലേക്ക് മടങ്ങി. നിരാശാജനകമായിരുന്നു സഞ്ജുവിന്റെ പ്രകടനം. തുടക്കം പാളിയ ഇന്ത്യയുടെ ്‌സകോര്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും ചലിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സെനിന്റെ ബോളിലാണ് സഞ്ജുവിന്റെ വിക്കറ്റ് തെറിച്ചത്. ഓഫ് സൈഡ് വിക്കറ്റിലേക്ക് വന്ന ബോള്‍ ഡിഫന്റ് ചെയ്യാനുള്ള സഞ്ജുവിന്റെ ശ്രമം പാഴാകുകയായിരുന്നു. ആദ്യ മത്സരത്തിൽ കൂറ്റൻ സെഞ്ച്വറി നേടിയ സഞ്ജുവിനെ വാനോളം പൊക്കി നിരവധി കായിക താരങ്ങൾ രംഗത്തെത്തിയിരുന്നു. സഞ്ജുവിന്റെ തിരിച്ചുവരവാണിതെന്നും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#duck#sanju samson

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›