ഹോം › കായികം

ബൊളീവിയയെ എതിരില്ലാത്ത 6 ഗോളിന് തകർത്ത് അർജന്റീന, മെസിക്ക് ഹാട്രിക്; ബ്രസീലിനും ജയം

By MJ Desk · 16 Oct 2024, 10:20 AM

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കും ബ്രസീലിനും ജയം. ബൊളിവീയക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളിനാണ് ലോക ചാമ്പ്യൻമാരായ അർജന്റീന ജയിച്ചത്. പരുക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ലയണൽ മെസി ഹാട്രിക്കുമായി കളം നിറയുകയും ചെയ്തു. സമ്പൂർണാധിപത്യം പുലർത്തിയ മത്സരത്തിൽ 73 ശതമാനം പന്തടക്കവും അർജന്റീനൻ താരങ്ങളുടെ കാലുകളിലായിരുന്നു. 19ാം മിനിറ്റിൽ മെസിയാണ് ഗോൾ വേട്ട ആരംഭിച്ചത്. 43ാം മിനിറ്റിൽ ലൗട്ടാര മാർട്ടിനസും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അൽവാരസും അർജന്റീനയുടെ ലീഡ് ഉയർത്തി 69ാം മിനിറ്റിൽ തിയാഗോ അൽമാഡ അർജന്റീനയുടെ നാലാം ഗോൾ നേടി. 84, 86 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ മെസി ഹാട്രിക് തികയ്ക്കുകയും ചെയ്തു. പെറുവിനെതിരായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീലിന്റെ ജയം. 38, 54 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റികൾ റാഫീന്യോ ഗോളാക്കി മാറ്റി. 71ാം മിനിറ്റിൽ ആൻഡേസ് പെരേരയും 74ാം മിനിറ്റിൽ ലൂയിസ് ഹെന്റിക്കും ബ്രസീലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#argentina

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›