ഹോം › കായികം

ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അർജന്റീന; ലോകകപ്പ് യോഗ്യത നേടി

By MJ Desk · 26 Mar 2025, 08:24 AM

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. മെസിയും ലൗട്ടാര മാർട്ടിനസും ഇല്ലാതെയാണ് അർജന്റീന മത്സരത്തിനിറങ്ങിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 3-1ന് മുന്നിലായിരുന്നു നാലാം മിനിറ്റിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ച് അർജന്റീന സ്‌കോറിംഗ് ആരംഭിച്ചു. ജൂലിയൻ അൽവാരസാണ് ഗോൾ നേടിയത്. 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ലീഡ് രണ്ടായി ഉയർത്തി. 26ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയിലൂടെ ബ്രസീൽ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ 37ാം മിനിറ്റിൽ അലക്‌സിസ് മാക് അലിസ്റ്റർ സ്‌കോർ നേടിയതോടെ അർജന്റീന 3-1ന് മുന്നിൽ രണ്ടാം പകുതിയിൽ 71ാം മിനിറ്റിൽ സിമിയോണിയിലൂടെ അർജന്റീന നാലാം ഗോളും നേടിയതോടെ ബ്രസീൽ തോൽവി സമ്മതിച്ചു. ജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യതയും സ്വന്തമാക്കി. 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് അർജന്റീനക്കുള്ളത്. 21 പോയിന്റുള്ള ബ്രസീൽ നാലാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത നേടാൻ ബ്രസീൽ ഇനിയും കാത്തിരിക്കണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›