ഹോം › കായികം

രഞ്ജിയിൽ തകർപ്പൻ പ്രകടനവുമായി അർജുൻ തെൻഡുൽക്കർ; കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം

By MJ Desk · 13 Nov 2024, 03:11 PM

അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഗോവയുടെ അർജുൻ തെൻഡുൽക്കർ. ഒമ്പത് ഓവറുകൾ എറിഞ്ഞ അർജുൻ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അർജുന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത് അർജുന്റെ മൂന്ന് ഓവറുകളിൽ റൺസൊന്നും നേടാൻ അരുണാചൽ ബാറ്റ്‌സ്മാൻമാർക്ക് സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അരുണാചൽ പ്രദേശ് 30.3 ഓവറിൽ 84 റൺസെടുത്ത് ഓൾ ഔട്ടായി ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അരുണാചൽ നിരയെ അർജുൻ തെൻഡുൽക്കർ തകർത്തെറിയുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപണർ നബാം ഹചാങ്ങിനെ പൂജ്യത്തിൽ വീഴ്ത്തിയാണ് അർജുൻ വിക്കറ്റ് വേട്ട ആരംഭിച്ചത് മുംബൈയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് അർജുൻ ഗോവയിലേക്ക് കൂടുമാറിയത്. 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം ഇതുവരെ 32 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arjun tendulkar

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›