ആഴ്‌സണൽ പരിശീലകനും ചെൽസി താരത്തിനും കൊവിഡ് 19; ഫുട്‌ബോൾ ലോകത്ത് ആശങ്ക, പ്രീമിയർ ലീഗിൽ അടിയന്തര യോഗം

കൊവിഡ് 19 കായികലോകത്തും പടരുന്നു. ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റയ്ക്കും ചെൽസി താരം ക്വാലം ഹഡ്സൺ ഒഡോയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ
 

കൊവിഡ് 19 കായികലോകത്തും പടരുന്നു. ആഴ്‌സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റയ്ക്കും ചെൽസി താരം ക്വാലം ഹഡ്‌സൺ ഒഡോയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആഴ്‌സണൽ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസോലേഷനിലാണ്. ലണ്ടനിലെ പരിശീലന കേന്ദ്രവും അടച്ചു

ഒഡോയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ചെൽസി താരങ്ങളും കോച്ചിംഗ് സ്റ്റാഫും കർശന നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിക്കുന്നുണ്ട്.

സാഹചര്യങ്ങളിൽ ചർച്ച ചെയ്യാൻ പ്രീമിയർ ലീഗ് അധികൃതർ അടിയന്തര യോഗം വിളിച്ചു. പ്രീമിയർ ലീഗിലെ മത്സരങ്ങൾ നിർത്തിവെക്കുമെന്നാണ് അറിയുന്നത്.

ലാ ലീഗ മത്സങ്ങൾ നേരത്തെ നിർത്തിവെച്ചിരുന്നു. റയൽ മാഡ്രിഡിന്റെ ബാസ്‌കറ്റ് ബോൾ ടീമംഗത്തിന് കൊറോണ സ്ഥിരീകരിച്ചു.