ഹോം › കായികം

പെർത്തിൽ ഓസ്‌ട്രേലിയ 104 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 46 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

By MJ Desk · 23 Nov 2024, 10:05 AM

പെർത്ത് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 104 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഇന്ത്യക്ക് 46 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് പുറത്തായിരുന്നു. 67ന് 7 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 37 റൺസ് കൂടി കൂട്ടിച്ചേർക്കാനെ അവർക്ക് സാധിച്ചുള്ളു ഒരു ഘട്ടത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. പത്താം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും ചേർന്ന് 25 റൺസാണ് കൂട്ടിച്ചേർത്തത്. ഓസീസ് 100 കടക്കില്ലെന്ന് തോന്നിച്ച നിലയിൽ നിന്നാണ് ഇരുവരും ചേർന്ന് ക്രീസിൽ പിടിച്ചുനിന്നത്. ഒടുവിൽ 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കിനെ ഹർഷിത് റാണ പുറത്താക്കുകയായിരുന്നു ഇന്ത്യക്കായി ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഹർഷിത് റാണ 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 21 റൺസെടുത്ത അലക്‌സ് ക്യാരി, 5 റൺസെടുത്ത നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് ഇന്ന് പുറത്തായത്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india Austalia Test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›