{"vars":{"id": "89527:4990"}}

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ കാലിടറി ഓസ്‌ട്രേലിയ; ആറ് വിക്കറ്റുകൾ നഷ്ടം
 

 

ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഓസ്‌ട്രേലിയക്ക് 91 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 6ന് 120 റൺസ് എന്ന നിലയിലാണ് ഓസീസ്

14 റൺസുമായി കാമറോൺ ഗ്രീനും 15 റൺസുമായി മിച്ചൽ നെസറുമാണ് ക്രീസിൽ. ഉസ്മാൻ ഖവാജ 29 റൺസും അലക്‌സ് ക്യാരി 20 റൺസുമെടുത്തു. ട്രാവിസ് ഹെഡ് 12 റൺസിനും ജേക്ക് വെതറാൾഡ് 10 റൺസിനും വീണു. നായകൻ സ്റ്റീവ് സ്മിത്ത് 9 റൺസിന് പുറത്തായി

ഇംഗ്ലണ്ടിനായി ജോഷ് ടങ്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഗസ് അറ്റ്കിൻസൺ രണ്ടും ബെൻ സ്‌റ്റോക്‌സ് ഒരു വിക്കറ്റുമെടുത്തു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചിരുന്നു.