ഓസീസ് മണ്ണിലെ പരമ്പര നേട്ടം; ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ ബോണസ്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ ബോണസ് നൽകുമെന്ന് ബിസിസിഐ. ഗാബാ ടെസ്റ്റിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറി
 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ ബോണസ് നൽകുമെന്ന് ബിസിസിഐ. ഗാബാ ടെസ്റ്റിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം അറിയിച്ചത്

ഓസ്‌ട്രേലിയയിൽ പരമ്പര ജയിച്ച ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ ബോണസായി നൽകും. മികവാർന്ന പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചതെന്നും ജയ് ഷാ ട്വീറ്റ് ചെയ്തു

2-1നാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതോടെ പരമ്പര 1-1 എന്ന നിലയിലായി. സിഡ്‌നി ടെസ്റ്റിൽ ജയത്തോളമുള്ള സമനിലയാണ് ഇന്ത്യ നേടിയത്. നാലാം ടെസ്റ്റിൽ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പരമ്പര നേടിയത്.