ഹോം › കായികം

ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

By MJ Desk · 05 Mar 2025, 02:34 PM

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമക്കിൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് സ്മിത്തിന്റെ വിരമക്കിൽ പ്രഖ്യാപനം. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഓസീസിനെ നയിച്ചത് സ്മിത്തായിരുന്നു സെമിയിൽ ഇന്ത്യക്കെതിരെ സ്മിത്ത് 73 റൺസ് നേടിയിരുന്നു. 170 ഏകദിന മത്സരങ്ങളിൽ ഓസീസിനായി ഇറങ്ങിയ താരം 43.28 ആവറേജിൽ 5800 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും സ്വന്തമാക്കി. 28 വിക്കറ്റുകളും 90 ക്യാച്ചുകളും അദ്ദേഹത്തിന്റെ പേരിലുണ്ട് ഏകദിന ക്രിക്കറ്റ് എന്ന അധ്യായം അടക്കാൻ സമയമായി. ഓസ്‌ട്രേലിയയുടെ മഞ്ഞ ജേഴ്‌സി അണിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സ്മിത്ത് പ്രതികരിച്ചു. 2015, 2023 ഏകദിന ലോകകപ്പ് വിജയികളായ ഓസീസ് ടീമിൽ അംഗമായിരുന്നു സ്മിത്ത്. ടെസ്റ്റിലും ടി20യിലും കളി തുടരുമെന്ന് സ്മിത്ത് അറിയിച്ചിട്ടുണ്ട്. 116 ടെസ്റ്റുകളിൽ നിന്ന് 10,271 റൺസ് താരം നേടിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›