കൊവിഡ് ഭീഷണി: ശ്രീലങ്കൻ പര്യടനത്തിന് പുറമെ സിംബാബ്‌വേയിലേക്കുള്ള യാത്രയും ബിസിസിഐ ഉപേക്ഷിച്ചു

ശ്രീലങ്കൻ പര്യടനം ഒഴിവാക്കിയതിന് പിന്നാലെ സിംബാബ്വേ പര്യടനവും ബിസിസിഐ ഉപേക്ഷിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിംബാബ് വേയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പര്യടനം ഉപേക്ഷിച്ചത്. മൂന്ന് വീതം
 

ശ്രീലങ്കൻ പര്യടനം ഒഴിവാക്കിയതിന് പിന്നാലെ സിംബാബ്‌വേ പര്യടനവും ബിസിസിഐ ഉപേക്ഷിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിംബാബ് വേയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പര്യടനം ഉപേക്ഷിച്ചത്.

മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങിയ പരമ്പരക്കായി ജൂൺ 24നാണ് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് തിരിക്കേണ്ടിയിരുന്നത്. ഇതിന് പിന്നാലെ ഓഗസ്റ്റ് 22നായിരുന്നു സിംബാബ് വേ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് പര്യടനവും ബിസിസിഐ ഉപേക്ഷിക്കുകയാണുണ്ടായത്.

ഇന്ത്യൻ ടീം ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടുമില്ല. ജൂലൈക്ക് മുമ്പ് ടീം ഏതെങ്കിലും മത്സരത്തിനിറങ്ങാനുള്ള സാധ്യതയും കുറവാണ്. കളിക്കുന്നതിന് മുമ്പായി താരങ്ങൾക്ക് ആറാഴ്ചത്തെ പരിശീലനമെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.