ഹോം › കായികം

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

By MJ Desk · 11 Nov 2024, 10:41 AM

അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ അറിയിച്ചതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച ഇ മെയിൽ ലഭിച്ചതായും വിഷയത്തിൽ മാർഗനിർദേശങ്ങളും ഉപദേശവും തേടാൻ പാക് ഭരണകൂടത്തെ സമീപിച്ചതായും പിസിബി അറിയിച്ചു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് ചാമ്പ്യൻസ് ട്രോഫിക്കായി പോകില്ലെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പാക് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് പിസിബി ചെയർമാൻ ആവശ്യപ്പെട്ടിരുന്നു പാക്കിസ്ഥാനിൽ വെച്ച് ടൂർണമെന്റ് നടത്തുന്നതിന് പകരം നിക്ഷ്പക്ഷ വേദിയായ ദുബൈയിൽ വെച്ച് മത്സരം നടത്തണമെന്നതായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാൽ പാക്കിസ്ഥാന് പുറത്തുവെച്ച് നടത്തുന്ന ഹൈബ്രിഡ് മോഡൽ പാക്കിസ്ഥാന് താത്പര്യമില്ലെന്നും പിസിബി അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bcci#champions trophy

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›