ഹോം › കായികം

ദുലീപ് ട്രോഫി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സഞ്ജുവിനെ ടീമിലുൾപ്പെടുത്തി ബിസിസിഐ

By MJ Desk · 05 Sep 2024, 08:21 AM

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി ഇന്ന് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തി ബിസിസിഐയുടെ പ്രഖ്യാപനം. ഇന്ത്യ ഡി ടീമിലാണ് സഞ്ജുവിന് ഇടം നേടാനായത്. ഇടം കാലിന് പരുക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായാണ് സഞ്ജുവിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണിക്കാണ് ദുലീപ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം ബിസിസിഐ അറിയിച്ചത്. പരുക്കിന്റെ പിടിയിലായ സൂര്യകുമാർ യാദവും പ്രസിദ്ധ് കൃഷ്ണയും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെന്റിൽ ജാർഖണ്ഡിനായി കളിക്കുന്നതിനിടെയാണ് ഇഷാൻ കിഷന് പരുക്കേറ്റത്. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ദുലീപ് ട്രോഫിയിൽ നിന്ന് പിൻമാറിയിട്ടുണ്ട്. റിതുരാജ് ഗെയ്ക്ക് വാദ് നായകനായ ഇന്ത്യ സി ടീമിനെതിരെയാണ് ഡി ടീം ഇന്ന് മത്സരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിൽ ദുലീപ് ട്രോഫിയിലെ പ്രകടനം നിർണായകമാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#duleep trophy#sanju samson

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›